ടോക്കിയോ ഒളിമ്പിക്സ്; ആദ്യ കോവിഡ് 19 കേസ് ഗെയിംസ് വില്ലേജില്‍ രജിസ്റ്റര്‍ ചെയ്തു

keralanews tokyo olympics the first covid 19 cases were registered in the games village

ടോക്കിയോ: ഒളിമ്പിക്സ് ആരംഭിക്കാന്‍ ആറ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരു ഒഫിഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫിഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്നും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.’കൊവിഡ് വ്യാപനം തടയാനാവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇനിയൊരു വ്യാപനമുണ്ടാവുകയാണെങ്കില്‍ അത് നേരിടുന്നതിനായി ഞങ്ങള്‍ക്ക് മറ്റ് പദ്ധതികളുണ്ടെന്നും ഒളിമ്പിക്സ് ചീഫ് ഓര്‍ഗനൈസര്‍ ഷെയ്‌ക്കോ ഹഷിമോട്ടോ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ ജപ്പാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്.ഒളിമ്പിക്‌സിനായി 119 കായികതാരങ്ങളും 109 ഒഫിഷ്യല്‍സുമുള്‍പ്പെടെ 228 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. താരങ്ങളില്‍ 67 പുരുഷന്മാരും 52 വനിതകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം ത്രിതല സുരക്ഷാ സംവിധാനത്തിനുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഗെയിംസ് സംഘടിപ്പിക്കുമെന്ന് അവകാശപ്പെട്ട ജപ്പാന് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. വില്ലേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ഗെയിംസ് വില്ലേജിലേക്കുള്ള യാത്രയ്ക്കിടെ രോഗം പകര്‍ന്നതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ പൊതു ഗതാഗതം പോലും ഒഴിവാക്കി കനത്ത സുരക്ഷയും ശുചിത്വവും ഉറപ്പാക്കിയുള്ള ഗതാഗത സംവിധാനം ഒരുക്കിയിട്ടും ഇത്തരത്തില്‍ രോഗം പകര്‍ന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്സ്.

ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച്‌ 52 മരണം;നിരവധി പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

keralanews 52 killed in fire in juice factory in bangladesh many injured

ധാക്ക:ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച്‌ 52 പേർ വെന്തുമരിച്ചു.നാരായൺഗഞ്ച് ജില്ലയിലെ രൂപ്ഗഞ്ച് മേഖലയിലെ ഷെഹ്‌സാൻ ജ്യൂസ് നിർമ്മാണ ശാലയിലാണ് തീപിടുത്തം നടന്നത്. ആറു നിലകളുള്ള നിർമ്മാണ ശാല പൂർണ്ണമായും അഗ്നിക്കിരയായി. ദുരന്തത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത് തീപിടിത്തം രൂക്ഷമാക്കി. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കാണ് കൂടുതലും പരിക്കേറ്റിരിക്കുന്നത്.44 പേരെ കാണാനില്ലെന്ന പരാതിയിൽ എല്ലാവരും അഗ്നിബാധയിൽ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടില്ലെന്നാണ് അഗ്നിശമന സേനാ വിഭാഗം അറിയിക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ ഉന്നത തല സമിതിയെ ധാക്ക ജില്ലാ ഭരണകൂടം നിയോഗിച്ചു.

‘രണ്ടു കുട്ടികള്‍’ എന്ന നയത്തിൽ മാറ്റം വരുത്തി ചൈന; ദമ്പതികൾക്ക് ഇനി മൂന്ന് കുട്ടികള്‍ വരെയാകാം

keralanews china changes two children policy couple can now have up to three children

ബീജിംഗ്: ‘രണ്ടു കുട്ടികള്‍’ എന്ന നയം അവസാനിപ്പിക്കാനൊരുങ്ങി ചൈന. പതിറ്റാണ്ടുകളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തി ദമ്പതികൾക്ക് പരമാവധി മൂന്ന് വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നു എന്ന സെന്‍സസ് വിവര പ്രകാരമാണ് നയത്തില്‍ മാറ്റം വരുത്തുന്നത്.രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. 40 വര്‍ഷക്കാലം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടര്‍ന്നത്. 2016ല്‍ ഇത് പിന്‍വലിച്ചു. പ്രായമായവര്‍ വര്‍ധിച്ചുവരുന്നു എന്ന ആശങ്ക പരിഗണിച്ചാണ് അന്ന് നടപടി സ്വീകരിച്ചത്. നയത്തില്‍ വീണ്ടും ഇളവ് വരുത്തി കുട്ടികളുടെ എണ്ണം മൂന്ന് വരെയാകാമെന്ന് ചൈനീസ് പൊളിറ്റ് ബ്യൂറോ യോഗത്തെ ഉദ്ധരിച്ച്‌ സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു.2016 മുതല്‍ 2020 വരെ, തുടര്‍ച്ചയായ നാല് വര്‍ഷമായി രാജ്യത്ത് ജനനനിരക്ക് കുറയുന്നതായി ചൈന രേഖപ്പെടുത്തി. ബീജിംഗിലെ വരാനിരിക്കുന്ന ഡെമോഗ്രാഫിക്‌സും അനുസരിച്ചും നഗരത്തില്‍ ജനസംഖ്യ കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആദ്യം, ചൈനയുടെ ദശകീയ സെന്‍സസിന്റെ കണ്ടെത്തലുകള്‍ പ്രകാരം 1950 കള്‍ക്കുശേഷം രാജ്യത്തെ ജനസംഖ്യ മന്ദഗതിയിലായിരുന്നു.1978 ല്‍ ചൈന ആദ്യമായി ഒരു കുട്ടി നയം നടപ്പിലാക്കിയത്. 2016 ജനുവരി മുതല്‍ ദമ്പതികൾക്ക് രണ്ടു കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരുന്നു.

ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു; ഗാസ സിറ്റിയിലെ ഹമാസിന്റെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലുകളും ഒന്‍പത് കമാന്‍ഡര്‍മാരുടെ വീടുകളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം

keralanews israeli airstrikes continue in gaza israeli forces destroy 15 kilometer long hamas tunnels in gaza city and the homes of nine commanders

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ ഗാസ സിറ്റിയിലെ ഹമാസിന്റെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലുകളും ഒന്‍പത് കമാന്‍ഡര്‍മാരുടെ വീടുകളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഒരാഴ്ച മുന്‍പ് ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ 42പേര്‍ കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ ഇന്നു നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന് പത്തു മിനിറ്റ് മുന്‍പ് മാത്രമാണ് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതെന്ന് പ്രദേശ വാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു.ഗാസ നോര്‍ത്തിലെ വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളാണ് നശിപ്പിച്ചത്. തങ്ങളുടെ 20 കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. എന്നാല്‍ ഇതിലും വലുതാണ് കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ എണ്ണം എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. 54 വിമാനങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 188 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇതില്‍ 55പേര്‍ കുട്ടികളും 33പേര്‍ സ്ത്രീകളുമാണ്. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ചതായി ഗാസ മേയര്‍ യഹഹ്യ സരാജ് പറഞ്ഞു. അതേസമയം, ഗാസ സിറ്റിയില്‍ ഇന്ധന ലഭ്യതക്കുറവ് അടക്കം നിരവധി പ്രശ്‌നങ്ങളുണ്ടെനന് യു എന്‍ വ്യക്തമാക്കി.മേഖലയിലെ പ്രധാന വൈദ്യുത നിലയം വേണ്ടത്ര ഇന്ധനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യു എന്‍ വ്യക്തമാക്കി. നിലവില്‍ എട്ടുമുതല്‍ 12 മണിക്കൂര്‍ വരെയാണ് നഗരത്തില്‍ വൈദ്യുതി മുടങ്ങുന്നത്.

സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ ഗിവണ്‍ കപ്പൽ നീക്കാനുള്ള ശ്രമം വിജയിച്ചു;ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ ആശങ്ക

keralanews attempt to evacuate evergiven ship stuck in suez canal succeeds

കെയ്റോ: രാജ്യാന്തര കപ്പല്‍പ്പാതയായ ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ ‘എവര്‍ ഗിവണ്‍’ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്. വലിയ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച്‌ മണ്ണിലമര്‍ന്നുപോയ കപ്പല്‍ വലിച്ചുമാറ്റുകയായിരുന്നു. കപ്പല്‍ ചലിച്ചുതുടങ്ങിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കപ്പലിന്റെ മുന്‍വശം ഇന്നലെ അല്പം ഉയർത്തിയിരുന്നു. ഇതോടെ പ്രൊപ്പല്ലുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. 14 ടഗ് ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനു ഉണ്ടായിരുന്നത്. കപ്പല്‍ മാറ്റാന്‍ കഴിഞ്ഞെങ്കിലും കനാലിലൂടെയുള്ള ഗതാഗതം എപ്പോള്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. പല രാജ്യങ്ങളില്‍ നിന്നുള്ള 450ലധികം കപ്പലുകളാണ് ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ എന്ന കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണ് കനാലില്‍ കുടുങ്ങിയത്. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം. ഇതോടെ കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും മുടങ്ങുകയായിരുന്നു. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.ഡച്ച്‌ കമ്ബനിയായ റോയല്‍ ബോസ്കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. ‌മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റുകയും ബോട്ടുകള്‍ ഉപയോഗിച്ച്‌ കപ്പല്‍ വശത്തേക്ക് വലിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ആദ്യമൊന്നും വിജയിച്ചിരുന്നില്ല. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കഴിഞ്ഞ ദിവസങ്ങളില്‍ കപ്പലിനടിയിലെ മണല്‍ നീക്കം ചെയ്യാന്‍ ഡ്രജിങ് നടത്തിയിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക് എത്തിയത്.

ന്യൂസിലന്റില്‍ വീണ്ടും ഭൂമി കുലുക്കം;റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തി

keralanews earth quake in newzeland again 6.6 on the richter scale

ന്യൂസിലാൻഡ്:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂകമ്പങ്ങളുടെ പരിഭ്രാന്തി മാറും മുൻപ് ന്യൂസിലാൻഡിൽ വീണ്ടും ഭൂചലനം.ചൊവ്വാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു. നാലുദിവസം മുൻപാണ് ഇവിടെ ശക്തമായ മറ്റൊരു ഭൂകമ്പം ഉണ്ടായത്. അന്ന് സുനാമി മുന്നറിയിപ്പും നല്‍കിയതിനെ തുടര്‍ന്ന് തീരപ്രദേശത്തിന് 100 കിലോമീറ്റര്‍ അകലെയുള്ളവരെ വരെ ഒഴിപ്പിച്ചിരുന്നു.ന്യൂസിലന്റ് സമയം രാവിലെ 8.35ഓട് കൂടിയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതിന് പിന്നാലെ 4.9 രേഖപ്പെടുത്തിയ മറ്റൊരു ചലനം കൂടി ഉണ്ടായി. ന്യൂസിലന്റിന്റെ വടക്ക് കെര്‍മാഡിക് ദ്വീപിലാണ് ഇന്നും ഭൂകമ്പം ഉണ്ടായത്. അതേസമയം ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഭൂകമ്പം അനുഭവപ്പെട്ടതായി നിരവധി സ്ഥലങ്ങളില്‍ നിന്നാണ് ജനം ന്യൂസിലന്റിന്റെ ഒഫീഷ്യല്‍ ജിയോളജിക്കല്‍ സഥാപനമായ ജിയോനെറ്റില്‍ വിളിച്ചറിയിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങള്‍ കുലുങ്ങി വിറക്കുകയും ജനങ്ങള്‍ ഭയചകിതരാകുകയും ചെയ്തു. പുലര്‍ച്ചെ 2.27ഓടെ 7.3 മാഗ്നിറ്റിയൂഡിലും തൊട്ടു പിന്നാലെ 7.4 മാഗ്നിറ്റിയൂഡിലുമാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.

റഫാല്‍ നിര്‍മ്മാണ കമ്പനി ഉടമ ഒലിവര്‍ ദസ്സോ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

keralanews oliver dassault owner of rafale construction company was killed in a helicopter crash

പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവര്‍ ദസ്സോ(69) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ദസ്സോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോര്‍മാണ്ടിയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. പൈലറ്റും അപകടത്തില്‍ കൊല്ലപ്പെട്ടു.ഫ്രാന്‍സിലെ അധോസഭയായ നാഷണല്‍ അസംബ്ലിയിലേക്ക് 2002ല്‍ ഒലിവിയര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അന്തരിച്ച ഫ്രഞ്ച് ശതകോടീശ്വരന്‍ വ്യവസായി സെര്‍ജ് ദസ്സോയുടെ മൂത്ത മകനാണ് ഒലിവര്‍ ദസ്സോ. ലി ഫിഗാരോ എന്ന പത്രത്തിന്റെ ഉടമകളും ദസോ ഗ്രൂപ്പാണ്.പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദസ്സോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ‘വ്യവസായത്തിന്റെ കപ്പിത്താന്‍, നിയമനിര്‍മ്മാതാവ്, പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന്‍, വ്യോമസേനയിലെ റിസര്‍വ് കമാന്‍ഡര്‍: ജീവിതകാലത്ത് അദ്ദേഹം ഒരിക്കലും നമ്മുടെ രാജ്യത്തെ സേവിക്കുന്നത് അവസാനിപ്പിച്ചില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം വലിയ നഷ്ടമാണ്”, മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്;30 കോടി രൂപ സമ്മാനമായി ലഭിച്ചത് ഖത്തറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിക്ക്

keralanews abu dhabi big ticket lottery rs 30 crore prize for kannur resident living in qatar

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ സ്വന്തമാക്കി ഖത്തറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി തസ്‌ലീന പുതിയപുരയിൽ.29.74 കോടി രൂപ(1.5 കോടി ദിര്‍ഹം) യാണ് സമ്മാനത്തുക.ഖത്തറില്‍ റസ്റ്റോറന്റ് നടത്തുന്ന അബ്ദുല്‍ ഖദ്ദാഫിയുടെ ഭാര്യയാണ് തസ്‌ലീന. മൂന്നു മക്കളുണ്ട്. ആദ്യമായാണ് ടികെറ്റെടുക്കുന്നതെന്നും സമ്മാനമടിച്ചത് വിശ്വസിക്കാനായില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ 10 വര്‍ഷത്തോളം ദുബൈയില്‍ പ്രവാസിയായിരുന്ന തസ്ലീന ജനുവരി 26നായിരുന്നു ഓണ്‍ലൈനിലൂടെ 291310 നമ്പർ ടിക്കറ്റെടുത്തത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബിഗ് ടികെറ്റ് നറുക്കെടുപ്പിനെക്കുറിച്ച്‌ അറിഞ്ഞത്. ആദ്യ പരീക്ഷണം തന്നെ ഭാഗ്യം കൊണ്ടുവന്നതില്‍ അതിയായ സന്തോഷമുണ്ട്. ബുധനാഴ്ച നടന്ന നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ല. സമ്മാനത്തുകയില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കും. മറ്റു കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും തസ്‌ലീന പറഞ്ഞു.വ്യാഴാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദ് ഏഴു കോടിയിലേറെ രൂപ സമ്മാനം നേടിയിരുന്നു.

ഇന്തോനേഷ്യയില്‍ 59 യാത്രക്കാരുമായി പറന്നു പൊങ്ങിയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി

keralanews plane with 59 passengers on board disappeared from radar in Indonesia

ജക്കാര്‍ത്ത :ഇന്തോനേഷ്യയിലെ ജക്കാര്‍ത്തില്‍ നിന്നും പറന്നു പൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അല്‍പ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. ശനിയാഴ്ച 59 യാത്രക്കാരുമായിപശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായത്.50തോളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സൊകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം ആറ് കുട്ടികളുമുണ്ട്. 27 വര്‍ഷം പഴക്കമുള്ള ബോയിങ് 737-500 വിമാനമാണ് കാണാതായത്. വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക വന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ഇന്‍ഡൊനീഷ്യ ഗതാഗത മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഫൈസര്‍ വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

A woman holds a small bottle labeled with a "Coronavirus COVID-19 Vaccine" sticker and a medical syringe in front of displayed Pfizer logo in this illustration taken, October 30, 2020. REUTERS/Dado Ruvic - RC29TJ9CENFB

ജനീവ:ഫൈസര്‍ കോവിഡ് വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന.ഡബ്ല്യു.എച്ച്‌.ഒ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ വാക്‌സിനാണ്  ഫൈസര്‍-ബയോണ്‍ടെകിന്റെ കോവിഡ് വാക്‌സിൻ.സുരക്ഷക്കും ഫലപ്രാപ്തിക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങള്‍ വാക്‌സിന്‍ പാലിച്ചിട്ടുണ്ടെന്നും കോവിഡ് കാരണമുണ്ടാകുന്ന അപകട സാധ്യതകള്‍ പരിഹരിക്കാനാകുമെന്നും അവലോകനത്തില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതോടെ വിവിധ രാജ്യങ്ങള്‍ക്ക് വാക്സിന് ഉടനടി അനുമതി നല്‍കാനും ഇറക്കുമതി ചെയ്യാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും, വടക്കേ അമേരിക്കയിലും വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്.