യു.പിയിലെ മഥുരയില്‍ സര്‍ക്കാര്‍ അനാഥാലയത്തിൽ രണ്ട് നവജാത ശിശുക്കള്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മരിച്ചു

keralanews two newborns die from food poisoning at government orphanage in madhura up

മഥുര:ഉത്തര്‍ പ്രദേശിലെ മഥുരയില്‍ സര്‍ക്കാര്‍ അനാഥാലയത്തിലെ രണ്ട് നവജാത ശിശുക്കള്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മരിച്ചു.എട്ട് കുട്ടികളുടെ നില ഗുരുതരമാണ്.അതിസാരത്തെ തുടര്‍ന്നാണ് കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മഥുരയിലെ രാജകീയ ശിശു സദനത്തിലാണ് സംഭവം. ബുധനാഴ്ച നല്‍കിയ പാലില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. പാലിന്റെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പത്ത് കുട്ടികളില്‍ ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ ആഗ്രയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

പിഎസ്‍സി പരീക്ഷാക്രമക്കേട്; കോപ്പിയടിക്കാൻ ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചതായി പ്രതികളുടെ മൊഴി

keralanews psc exam scam the smart watch and mobile used to copy exam destroyed

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചതായി പ്രതികളുടെ മൊഴി.മൂന്നാറിലെ നല്ല തണ്ണിയാറിലാണ് പ്രതികൾ തൊണ്ടിമുതലുകൾ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു. പിഎസ്‍സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവര‍ജ്ഞിത്തും നസീമും ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്എംഎസുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചത്. ഇരുവർക്കൊമൊപ്പം പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ച യൂണിവേഴ്സിറ്റി കോളജിലെ മുൻ എസ്എഫ്ഐ നേതാവ് പ്രണവാണ് മുഖ്യ ആസൂതകനെന്നാണ് മൊഴി. പ്രണവിൻറെ സുഹൃത്തുക്കളായാ പൊലീസുകാരൻ ഗോകുലും സഫീറുമാണ് ഉത്തരങ്ങള്‍ അയച്ചതെന്നും പ്രതികള്‍ സമ്മതിച്ചു.പക്ഷെ ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളിൽ പിഎസ്‍സി ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ ഉത്തരങ്ങള്‍ നൽകി. കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല.

പാലാ ഉപതിരഞ്ഞെടുപ്പ്;എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

keralanews ldf leader mani c kappan will submit nomination today

കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.പാലാ പ്രവിത്താനം ളാലം ബ്ലോക് ഓഫീസിലാണ് പത്രിക നല്‍കുക. സി പി എം ജില്ല സെക്രെട്ടറി വി എന്‍ വാസവന്‍ അടക്കമുള്ള ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ പത്രിക സമര്‍പ്പിക്കുമ്ബോള്‍ കൂടെ ഉണ്ടാകും.പാലാ ടൌണിലെ വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. ബുധനാഴ്ച്ച പാലായില്‍ നടക്കുന്ന എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനോടെ മാണി സി കാപ്പന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, മാണി സി കാപ്പന്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

പാലാരിവട്ടം മേൽപാലം അഴിമതി;പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍

keralanews palarivattom flyover scam former pwd secretary t o sooraj arrested

കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍. സൂരജിനെ കൂടാതെ മേല്‍പ്പാലം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നിപോള്‍,പണിയുടെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയുടെ പ്രോജക്‌ട്‌സ് എംഡി സുമിത് ഗോയല്‍, പദ്ധതിയുടെ നിര്‍മാണ ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. അഴിമതി, വഞ്ചന, ഗൂഢാലോചന, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി. പതിനേഴു പേരെയാണ് വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.ടിഒ സൂരജ് പൊതുമരാമത്ത് വകുപ്പു സെക്രട്ടറിയായിരുന്ന കാലത്താണ് പദ്ധതിക്കു കരാര്‍ നല്‍കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് ടിഒ സൂരജിനെ ഇന്നലെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

ശ്രീറാം വെങ്കിട്ടരാമനെതിരെ മറ്റൊരാരോപണം കൂടി;കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ അനധികൃത നിയമനം നടത്തിയതിന്റെ രേഖകൾ പുറത്ത്

keralanews another accusation against sriram venkataraman documents showing illegeal appointments are out

കൊച്ചി: മുൻ ഐഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണവുമായി പ്രമുഖ വാർത്ത ചാനലായ ട്വന്റി ഫോർ ന്യൂസ് രംഗത്ത്. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത നിയമനം നടത്തിയെന്നാണ് ആരോപണം.ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ തസ്തിയിലേക്ക് സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഇരട്ടി ശമ്പളത്തിൽ ശ്രീറാം നിയമനം നടത്തി.ഇതോടൊപ്പം ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളവും വർധിപ്പിച്ചു നൽകിയെന്നതിന്റെ രേഖകളാണ് ട്വിന്റിഫോർ ന്യൂസ് പുറത്ത് വിട്ടത്. പ്രകടനം വിലയിരുത്തിയാകണം ശമ്പള വർധനവെന്ന ചട്ടം നിലനിൽക്കെയാണ് ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളം വർധിപ്പിച്ചത്.കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം പ്രതിമാസം എഴുപതിനായിരം രൂപയാണ്. എന്നാൽ പുതിയതായി 2018 ഫെബ്രുവരിയിൽ നിയമിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് ശ്രീറാംവെങ്കിട്ടരാമൻ ശമ്പളമായി നൽകിയത് 1,30,000 രൂപയായിരുന്നു. അതുമാത്രമല്ല കാറും മൊബൈൽ ഫോണും അനുവദിച്ചു. ഇതു നിയമനപരസ്യത്തിനു വിരുദ്ധമാണെന്ന് അക്കാദമിയുടെ രേഖകൾ വ്യക്തമാക്കുന്നു.സ്വന്തം പിഎ ആയിരുന്ന ജിജിമോന് ഡയറക്ടർ ബോർഡ് അറിയാതെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ 13,000 രൂപ ശമ്പളവർധന നൽകിയത് ശ്രീറാം ഏകപക്ഷീയമായി ചെയ്തതാണെന്ന് ഡയറക്ടർ ബോർഡിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നുവെന്ന് ട്വന്റിഫോർ ന്യൂസ് വ്യക്തമാക്കുന്നു.സ്വന്തമായി തീരുമാനിച്ചശേഷം അംഗീകാരം നൽകാനായി ഇതു ഡയറക്ടർ ബോർഡിൽ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ ശമ്പള വർധനവ് അംഗീകരിക്കാൻ ബോർഡ് തയ്യാറായില്ല. തുടർന്ന് എംഡിയുടെ സമ്മർദഫലമായി സ്‌പെഷ്യൽ അലവൻസായി ഇതു അംഗീകരിച്ചതായി രേഖകൾ തെളിയിക്കുന്നു.മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തി എന്ന കേസിൽ പ്രതിസന്ധി നേരിടുമ്പോഴാണ് ശ്രീറാമിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്;സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശം

keralanews psc exam scam case high court order to investigate about all psc appointments in recent times

കൊച്ചി: സമീപകാലത്ത് പിഎസ്‍സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‍സി എന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു.കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസിൽ സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി പറഞ്ഞു.കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തെ സര്‍ക്കാരും കോടതിയില്‍ ശക്തമായി എതിര്‍ത്തു. 96 മെസേജുകളാണ് പരീക്ഷാ ദിവസം കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഉത്തരങ്ങളായിരുന്നു ഈ മെസേജുകളെല്ലാം. രഹസ്യമായാണ് മെസേജുകള്‍ കൈമാറാനുള്ള മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പരീക്ഷാ ഹാളില്‍ കടത്തിയത്. പ്രതികള്‍ക്ക് എങ്ങനെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുകിട്ടി എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വാദിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ്;നിഷ.ജോസ്.കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

keralanews nisha jose k mani may be the udf candidate in pala bypoll

പാല: പാല ഉപതിരഞ്ഞടുപ്പില്‍ നിഷ ജോസ് കെ മാണി യുഡിഎഫ് സഥാനാര്‍ഥിയായേക്കും. നിഷയെ സ്ഥനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതായാണ് റിപോര്‍ട്ട്. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.അന്തരിച്ച കെ എം മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വരണമെന്ന് യൂത്ത് ഫ്രണ്ട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ജോസ് വിഭാഗത്തെ നേതാക്കള്‍ അറിയിച്ചതായാണ് വിവരം. എന്നാല്‍ ജോസ് കെ മാണിയോ നിഷയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. രാജ്യസഭാംഗത്വം രാജി വച്ച്‌ മല്‍സരത്തിനിറങ്ങിയാല്‍ ആ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. ഇത് ഒഴിവാക്കാന്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് പൊതു അഭിപ്രായം. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുള്ളതിനാൽ നിഷ ജോസ് കെ മാണി തന്നെയാകും സ്ഥാനാർത്ഥി. പാലായിൽ സ്ഥാനാർത്ഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതും നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് കേരള കോൺഗ്രസ് എം  സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ് കെ മാണി വിഭാഗം നേതാക്കൾ യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പിഎസ്‌സി പരീക്ഷ ക്രമക്കേട്;കോപ്പിയടിച്ചത് സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചെന്ന് പ്രതികളുടെ മൊഴി

keralanews psc exam scam case the accused used smart watch for copy the exam

കൊച്ചി:പിഎസ്‌സി പരീക്ഷയിൽ സ്മാർട്ട് വാച്ച്  ഉപയോഗിച്ചാണ് കോപ്പിയടിച്ചതെന്ന് പരീക്ഷ ക്രമക്കേട് കേസിൽ അറസ്റ്റിലായ പ്രതികൾ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.സംഭവത്തില്‍ മൂന്നാം പ്രതിയായ പ്രണവാണ് ആസൂത്രണത്തിന് പിന്നിലെന്ന് പ്രതികള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷങ്ങള്‍ക്കിടയിലുണ്ടായ കത്തികുത്തുകേസിലെ പ്രതികളായ ശിവരജ്ഞിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ഇരുവരും കോപ്പിയടി സമ്മതിച്ചെങ്കിലും എങ്ങനെ ആസൂത്രണം നടത്തിയെന്ന് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.പരീക്ഷ തുടങ്ങിയ ശേഷം വാച്ചില്‍ ഉത്തരങ്ങള്‍ എസ്‌എംഎസ്സുകളായി വന്നുവെന്നാണ് ഇരുവരും പറഞ്ഞത്. പോലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഇടംനേടിയ പ്രണവിന്റെ സുഹൃത്തുക്കളാണ് കോപ്പയടിക്കാന്‍ സഹായിച്ച പോലീസുകാരന്‍ ഗോകുലും സഫീറുമെന്നും ശിവരജ്ഞിത്തും നസീമും പറഞ്ഞു.എന്നാല്‍ ഉത്തരങ്ങള്‍ അയ്യച്ചവര്‍ക്ക് പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഈ ചോദ്യം ആവര്‍ത്തിച്ച്‌ ചോദിച്ചെങ്കിലും പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. പിടികൂടാനുള്ള പ്രതികളുടെ മേല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കെട്ടിവച്ച്‌ രക്ഷപ്പെടാനുള്ള ശ്രമാണ് നടത്തുന്നത്. കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലീസിന് പിടികൂടാനായിട്ടില്ല. പരീക്ഷ തുടങ്ങിയ ശേഷം ചോര്‍ന്നുകിട്ടിയ ഉത്തകടലാസ് നോക്കി ഗോകുലും സഫീറും ചേര്‍ന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേര്‍ക്കും എസ്‌എംഎസ് വഴി നല്‍കിയെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

20000 കോടി രൂപ ചെലവില്‍ സൂര്യന്‍റെ ചെറുപതിപ്പൊരുങ്ങുന്നു;പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യയും;ഫ്രാന്‍സില്‍ നടക്കുന്ന പ്രോജക്ടിന് വേണ്ടി ഇന്ത്യ ചെലവിടുക 17500 കോടി രൂപ

keralanews project to make small version of sun with 20000crore budject india will invest 17500crore in the project of france

ന്യൂഡൽഹി:20000 കോടി രൂപ ചെലവില്‍ സൂര്യന്‍റെ ചെറു പതിപ്പൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയും. ഫ്രാന്‍സില്‍ നടക്കുന്ന പ്രോജക്ടിന് വേണ്ടി ഇന്ത്യ ചെലവിടുക 17500 കോടി രൂപയാണ്. ഈ നൂറ്റാണ്ടില്‍ നടക്കുന്ന ഏറ്റവും ചെലവേറിയ ഗവേഷണമായാണ് കൃത്രിമ സൂര്യന്‍റെ നിര്‍മ്മാണം കണക്കാക്കുന്നത്. പദ്ധതിയ്ക്കായുള്ള വന്‍ ചെലവുകള്‍ നല്‍കുന്ന രാജ്യമായതിനാല്‍ ഇതിന്‍റെ സാങ്കേതിക നേട്ടങ്ങള്‍ ഇന്ത്യക്ക് സ്വന്തമാകും. തെര്‍മ്മോ ന്യൂക്ലിയര്‍ പരീക്ഷണ ശാലയിലാണ് കൃത്രിമ കുഞ്ഞ് സൂര്യനായുള്ള പരീക്ഷണങ്ങള്‍ നടക്കുക.ഇന്‍റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയാര്‍ എക്സ്പെരിമെന്‍റല്‍ റിയാക്ടേര്‍സ് എന്നാണ് പദ്ധതിയുടെ പേര്. 28000 ടണ്ണോളം ഭാരമാകും കൃത്രിമ കുഞ്ഞ് സൂര്യനുണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യമായാണ് ഒരു ശാസ്ത്രപരീക്ഷണത്തിനായി ഇന്ത്യ ഇത്രവലിയ തുക മുടക്കുന്നത്.പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പദ്ധതിയെക്കുറിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യക്ക് പുറമേ യുഎസ്, റഷ്യ, ദക്ഷിണകൊറിയ, ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഈ മെഗാ ശാസ്ത്രപരീക്ഷണത്തില്‍ പങ്കാളികളാണ്. 150 ദശലക്ഷം സെല്‍ഷ്യസ് വരെ ചൂടില്‍ പരീക്ഷണം നടന്നേക്കുമെന്നാണ് സൂചനകള്‍.

സസ്പെൻഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാർശ

keralanews recomendation to withraw the suspension of jacob thomas

തിരുവനന്തപുരം:സര്‍വീസ് ചട്ടം ലംഘിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാർശ.ഇത് സംബന്ധിച്ച ഫയല്‍ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി.ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡ‍്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്ത് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച്‌ കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതില്‍ വാക്കാല്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയല്‍ കൈമാറിയത്.അഴിമതി വിരുദ്ധദിനമായ ഡിസംബര്‍ ഒന്‍പതിന് ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് സസ്പെന്‍ഷന് കാരണം. ഓഖി രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ പഴികേട്ട സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് ജേക്കബ് തോമസില്‍ നിന്നുണ്ടായതെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്.നിലവില്‍ രണ്ട് വര്‍ഷത്തോളമായി ജേക്കബ് തോമസ് സര്‍വീസിന് പുറത്താണ്. വി.ആര്‍.എസിന് അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തിരിച്ചെടുക്കുകയാണെങ്കില്‍ എന്ത് തസ്തികയാണ് ജേക്കബ് തോമസിന് നല്‍കുക എന്നതും ശ്രദ്ധേയമാണ്.