അതിരപ്പള്ളിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു

keralanews entry to athirappalli was temporarily banned

തൃശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാനായി നിരവധി പേരാണ് ദിവസവും എത്താറുള്ളത്. എന്നാല്‍ ശക്തമായ മഴയാണ് വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞത്. കൂടാതെ അതിരപ്പള്ളി മലക്കപ്പാറ റോഡില്‍ ഗതാഗതവും താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്. മഴയുടെ തീവ്രത കുറഞ്ഞാല്‍ മാത്രമേ പ്രവേശനം പുനരാരംഭിക്കുകയുള്ളു.

ഇടുക്കി അണക്കെട്ടിൽ നിലവിലെ സാഹചര്യത്തിൽ ട്രയൽ റൺ നടത്തേണ്ട ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്

keralanews minister mathew t thomas said there is no need to conduct a trial run at the idukki dam in this situation

ഇടുക്കി:ഇടുക്കി അണക്കെട്ടിൽ നിലവിലെ സാഹചര്യത്തിൽ ട്രയൽ റൺ നടത്തേണ്ട ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്.മണിക്കൂറില്‍ 0.02 അടിവെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നാല്‍ മാത്രം ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നും പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ചു മാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 17 മണിക്കൂറിനുള്ളില്‍ 0.44 അടിവെള്ളമാണ് അണക്കെട്ടിലേക്കെത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചെറുതോണിയിലും സമീപപ്രദേശങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി. കളക്ടര്‍ ജീവന്‍ ബാബു,റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികൾ, റവന്യു-ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ,ഉന്നത പോലീസ് അധികൃതർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കനത്ത മഴയിൽ ആറളം ഫാമിൽ ഉരുൾപൊട്ടൽ;രണ്ടു തൂക്കുപാലങ്ങൾ ഒലിച്ചുപോയി

keralanews land slide in heavy rain in aralam farm two hanging wooden bridges destroyed

ഇരിട്ടി:കനത്ത മഴയിൽ ആറളം ഫാമിൽ ഉരുൾപൊട്ടൽ.ആദിവാസി പുനരധിവാസ മേഖലയ്ക്കും ആറളം ഫാമിനുള്ള യാത്രാമാര്‍ഗമായ വളയഞ്ചാല്‍ തൂക്കുമരപ്പാലം കനത്ത ഒഴുക്കില്‍ പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പൊട്ടിത്തകര്‍ന്ന് ഒലിച്ചുപോയി. പാലത്തില്‍ കയറാനെത്തിയവര്‍ ഇത് കണ്ട് ഓടി രക്ഷപ്പെട്ടു.നിരവധി വിദ്യാര്‍ത്ഥികള്‍ സാധാരണ പാലം വഴി കടന്നു പോകാറുള്ള സമയത്താണ് പാലം തകര്‍ന്നത്.സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ പാലം തകര്‍ച്ചയില്‍ വന്‍ ദുരന്തം ഒഴിവായി. ആദിവാസി മേഖലക്കും ആറളം ഫാമിനും കേളകം, കണിച്ചാര്‍ മേഖലയുമായുള്ള എളുപ്പ യാത്രാ ബന്ധം ഇതോടെ അറ്റു. കേളകത്തിനടുത്ത് ആറളം വന്യജീവി സങ്കേതത്തിലെ രാമച്ചി തൂക്കുമരപ്പാലവും തകര്‍ന്നു. വനപാലകര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി.

കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

keralanews slight improvement in the health condition of karunanidhi

ചെന്നൈ:കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കരുണാനിധി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹാമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രി ഐസിയുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കരുണാനിധി.മൂത്രാശയ അണുബാധയും രക്തസമ്മര്‍ദം കുറഞ്ഞതും മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ആശുപത്രി പരിസരത്തു തടിച്ചുകൂടിയവരോടു പിരിഞ്ഞു പോകണമെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചുവരികയാണ്.

റേഷൻ കാർഡ് അപേക്ഷ ശനിയാഴ്ച മുതൽ ഓൺലൈനിലൂടെ ലഭ്യമാകും

keralanews ration card application will be available through online from saturday

തിരുവനന്തപുരം: പുതിയ റേഷന്‍ഡ് കാര്‍ഡിന് അപേക്ഷിക്കലും നിലവിലെ കാര്‍ഡില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും വരുത്തുന്നതും ശനിയാഴ്ച മുതല്‍ ഓൺലൈൻ വഴി ചെയ്യാം. നേരത്തെ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. പുതിയ കാര്‍ഡിനുള്ള അപേക്ഷ, കാര്‍ഡില്‍ തിരുത്തല്‍ വരുത്തല്‍, പേരുകള്‍ കൂട്ടിച്ചേര്‍ക്കല്‍, സറണ്ടര്‍ ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. സ്വന്തമായി ഇ്ന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം, പരമാവധി അന്‍പതു രൂപയാണ് ഫീസ്.

കനത്ത മഴയിൽ സംസ്ഥാനത്തെ റെയിൽവെ ട്രാക്കുകളിൽ വെള്ളം കയറി;ട്രെയിനുകൾ വൈകുന്നു

keralanews water in railway tracks trains delayed

തിരുവനന്തപുരം:ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന ശക്തമായി മഴയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി.ഇതോടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ അനിശ്ചിതമായി വൈകുകയാണ്.തിരുവനന്തപുരത്തുനിന്ന് രാവിലെ 11.15ന് പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് പന്ത്രണ്ടു മണിയായിട്ടും പുറപ്പെട്ടിട്ടില്ല. മറ്റു ട്രെയിനുകളും വൈകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കലക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു;സുരക്ഷ ശക്തമാക്കി സർക്കാർ;അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു

keralanews water level in idukki dam increasing security tightened by the government call back the officials who were on leave

ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.2395.38 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.ഇന്നലെ ജലനിരപ്പ്‌ 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്‌ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചിരുന്നു. രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധികടന്നതായി മനസ്സിലാക്കിയത്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ഓറഞ്ച്‌ അലര്‍ട്ടിന്‌ പിന്നാലെ ഇടുക്കിയില്‍ സുരക്ഷ ശക്‌തമാക്കി. ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതോടെ ചെറുതോണി അണക്കെട്ടിന്‌ മുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്‌. ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മുൻകരുതലിന്റെ  ഭാഗമായി മൂന്നു ജില്ലകളിൽ നിന്നും അവധിയിൽ പോയ റെവന്യൂ ഉദ്യോഗസ്ഥരെ സർക്കാർ തിരികെ വിളിച്ചു. ഇടുക്കി,എറണാകുളം,കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അധികൃതർക്ക് നിർദേശം നൽകി.ഏത‌് അടിയന്തര സാഹചര്യവും നേരിടാനുമുള്ള സുരക്ഷാ ക്രമീകരണങ്ങളും മുന്‍കരുതലുകളുമെല്ലാം പൂര്‍ത്തിയാക്കി. ദുരന്ത നിവാരണസേനയേയും വിന്യസിച്ചു. സംഭരണിയുടെ പൂര്‍ണതോതിലുള്ള ശേഷി 2403 അടിയാണെങ്കിലും 2400നു മുൻപേ തുറക്കും. ഇടുക്കി കലക്ടര്‍ കെ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പില്‍ അവലോകന യോഗം ചേര്‍ന്നു.അണക്കെട്ട്- തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി പരന്നൊഴുകുന്നതിന‌് പെരിയാര്‍ തീരങ്ങള്‍ ജെസിബി ഉപയോഗിച്ച‌് വൃത്തിയാക്കി. ദേശീയ ദുരന്തസേനയുടെ 46 അംഗ സംഘം ചെന്നൈ ആരക്കോണത്തുനിന്നാണ‌് ഇടുക്കിയിലെത്തിയത‌്. ക്യാപ്റ്റൻ പി കെ മീനയുടെ നേതൃത്വത്തില്‍ ഏഴു മലയാളികളടങ്ങുന്ന സംഘം ഏത‌് സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ചവരാണ‌്. സുരക്ഷയ്ക്കുള്ള ഉപകരണങ്ങളുമായിട്ടാണ് ഇവര്‍ എത്തിയിരിക്കുന്നത‌്.

തിരക്കേറിയ റോഡിൽ കൂടി അഞ്ചുവയസ്സുകാരിയെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു;അച്ഛന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

keralanews the scooter was driven by a five year old girl in a busy road and her fathers license was suspended

കൊച്ചി:മട്ടാഞ്ചേരി ദേശീയപാതയിൽ അഞ്ചുവയസ്സുള്ള മകളെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച പിതാവിന്റെ ലൈസൻസ് ആർ ടി ഓ റദ്ദാക്കി.പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാൻസിസ് ഞായറാഴ്ച രാവിലെ ഇടപ്പള്ളിയിലൂടെ തന്റെ ഭാര്യയേയും രണ്ട് മക്കളെയും കൊണ്ട് സ്കൂട്ടറിലൂടെ യാത്ര ചെയ്യവേ ഇടയ്ക്ക് ഇയാൾ മുന്നിലിരിക്കുന്ന അഞ്ച് വയസുകാരി മകളെകൊണ്ട് വാഹനം ഓടിപ്പിക്കുകയായിരുന്നു. ഷിബുവിന്റെ സ്കൂട്ടറിന് പിന്നാലെയെത്തിയ വാഹനത്തിലുള്ളവർ ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ മോട്ടോർ വാഹനവകുപ്പ് ഇടപെട്ടു.നിങ്ങളെന്ത് പോക്രിത്തരമാണ് കാണിക്കുന്നതെന്ന് എന്ന് കാറിലെ യാത്രക്കാർ പിതാവിനോട് ചോദിക്കുന്നുണ്ട്. എന്നാൽ ഇത് അവഗണിച്ച് ഇവർ വാഹനം ഓടിച്ച് പോകുകയായിരുന്നു.ദൃശൃങ്ങൾ വൈറലായതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയിയൽ ഉയർന്നത്.മറ്റു യാത്രക്കാരുടെ കൂടി ജീവൻ പന്താടുകയാണ് അയാൾ ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ വിമർശിച്ചു.ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തി മട്ടാഞ്ചേരിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ ഷിബുവിന്റെ ലൈസൻസ് റദ്ദാക്കാൻ ആർ ടി ഒയ്ക്ക് ശുപാർശ ചെയ്യുകയായിരുന്നു. ഒരു വർഷത്തേയ്ക്ക് ഷിബു ഫ്രാൻസിസിന്റെ ലൈസൻസ് റദ്ദാക്കിയതായി ജോയിന്റ്. ആർ ടി ഒ ഷാജി മാധവൻ പറഞ്ഞു.ഷിബുവിനെതിരെ ഇടപ്പള്ളി പോലീസും നടപടി ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ തയ്യിൽ കടപ്പുറത്ത് കടലേറ്റം രൂക്ഷം; തിരമാലകൾ വീടുകളിലേക്ക് അടിച്ചു കയറി

keralanews sea erosion in kannur thayyil beach waves hit the houses

കണ്ണൂർ:തയ്യിൽ കടപ്പുറത്ത് കലേറ്റം രൂക്ഷം.തിങ്കളാഴ്ച ഉച്ചയോടെ കൂറ്റൻ തിരമാലകൾ കടൽഭിത്തി ഭേദിച്ച് തീരത്തേക്ക് കയറി.സമീപത്തുള്ള വീടുകളിലേക്കും വെള്ളമെത്തി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ കടലേറ്റമാണിതെന്ന് നാട്ടുകാർ പറഞ്ഞു.കടൽഭിത്തി ഭേദിച്ച് സമീപത്തെ റോഡിലേക്ക് വരെ എത്തിയ വെള്ളത്തോടൊപ്പം നിരവധി പ്ലാസ്റ്റിക് മാലിന്യവും തീരത്തടിഞ്ഞു.കടുത്ത ഭീതിയിലാണ് ഇവിടുത്തെ സ്ഥലവാസികൾ കഴിയുന്നത്. കടൽഭിത്തിക്ക് പകരം കടലിലേക്ക് ചെരിച്ച് കരിങ്കല്ലുകളിട്ടുള്ള കാൽനാട്ടൽ നടത്തിയാലേ ഇവിടുത്തെ കടലേറ്റ ഭീഷണി ഒഴിവാക്കാനാകൂ എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.അധികൃതർ ഇടപെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും ഇവർ അഭിപ്രായപ്പെട്ടു.

പെരുമ്പാവൂരിൽ വിദ്യാർത്ഥിനി ഇതരസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് മരിച്ചത് മോഷണശ്രമം തടയുന്നതിനിടെ

keralanews the student killed by other state worker is in the prevension of robbery

എറണാകുളം:പെരുമ്പാവൂരിൽ വിദ്യാർത്ഥിനി ഇതരസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് മരിച്ചത് മോഷണശ്രമം തടയുന്നതിനിടെയെന്ന് പോലീസ്.വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി അന്തിനാട്ട് വീട്ടില്‍ തമ്ബിയുടെ മകള്‍ നിമിഷ (21) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പ്രതി പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു പോലീസ് പിടിയിലായിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. മോഷണത്തിന് വേണ്ടിയാണ് ബിജു വീട്ടിലേക്ക് അക്രമിച്ച്‌ കയറിയത്. നിമിഷയുടെ വല്യമ്മച്ചിയുടെ മാല മോഷ്ടിക്കാനായിരുന്നു ശ്രമം. ഇത് നടക്കുകയും ചെയ്തു. മാലയുമായി ഓടുന്ന ബിജുവിനെ നിമിഷ തടഞ്ഞു. ഇതിനിടെ നിമിഷയ്ക്ക് കുത്തേറ്റു. പരിക്കുമായി വീടിന് മുന്നിലെത്തിയ യുവതി അപ്പോഴും നിലവിളിച്ചു. ഈ നിലവളി കേട്ടാണ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അച്ഛന്റെ സഹോദരന്‍ ഓടിയെത്തിയത്. അപ്പോഴേക്കും അക്രമകാരിയായ ബിജു യുവതിയെ വീണ്ടും ആക്രമിക്കാന്‍ മുതിര്‍ന്നു. ഇത് തടയാന്‍ വലിയച്ഛന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും കുത്തേറ്റു. അയല്‍വാസികളും ഓടിയെത്തി. എന്നാല്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവരെ എല്ലാം കുത്തി മലര്‍ത്താനായിരുന്നു ബിജുവിന്റെ ശ്രമം.അപ്രതീക്ഷിത നീക്കത്തില്‍ ആദ്യം എന്ത് ചെയ്യണമെന്ന് അറിയാതെ ഏവരും പകച്ചു. അപ്പോഴേക്കും നിമിഷ രക്തം വാര്‍ന്ന് കുഴഞ്ഞു വീണു. വരാന്തയില്‍ തന്നെ മരണം സംഭവിച്ചുവെന്നാണ് നിഗമനം. ജീവൻ ഉണ്ടെന്ന പ്രതീക്ഷയിൽ നിമിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിതീകരിച്ചു.
കൃത്യത്തിന് ശേഷം ഓടി രക്ഷപെട്ട മുര്‍ഷിതാബാദ് സ്വദേശി ബിജുമുള്ളയെ 150 മീറ്ററോളം അകലെ അളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്.രോക്ഷാകൂലരായ ആള്‍ക്കുട്ടം ഇയാളെ മര്‍ദ്ദിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് എസ് ഐ യും ഒരു പൊലീസുകാരനും സ്ഥലത്തെത്തുന്നത്. ബിജുമുള്ളയെ പൊലീസിന് വിട്ടുനല്‍കില്ലന്നായിരുന്നു ആള്‍ക്കൂട്ടത്തിന്റെ നിലപാട്. പരിസരവാസികളായ 150 -ലേറെപ്പേര്‍ ഈ സമയം ഇവിടെ സംഘടിച്ചിരുന്നു. വാഹനത്തില്‍ നിന്നിറങ്ങിയ പൊലീസ് സംഘത്തെ ബന്ധിച്ച്‌ നിര്‍ത്തിയിരുന്ന ബിജുവിന്റെ അടുത്തേക്ക് അടുക്കാന്‍ പോലും ഇവര്‍ സമ്മതിച്ചില്ല.ജനക്കൂട്ടത്തെ സാന്ത്വനിപ്പിച്ച്‌ ബിജുവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ബിജുവിനെ തടഞ്ഞുവച്ചിരുന്നവരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്താണ് എസ് ഐ യും പൊലീസുകാരനും ബിജുവിനെ കസ്റ്റഡിയില്‍ എടുത്തത്.പൊട്ടിച്ചെടുത്ത മാലയുടെ ഒരു ഭാഗം ബിജുവിന്റെ പക്കല്‍ നിന്നും പൊലീസിന് ലഭിച്ചു. ബാക്കി ഭാഗം മുറിയില്‍ നിന്നും കിട്ടി. തടിയിട്ടപറമ്പ്  പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ഐ ജി വിജയ്സാക്കറെ ,റൂറല്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ബിജു കുറ്റം സമ്മതിച്ചതും കൊലനടത്തിയ രീതി വിവരിച്ചതും. നിമിഷ കൊല്ലപ്പെട്ടതോടെ ഇതരസംസ്ഥാനതൊഴിലാളികള്‍ക്കെതിരെ തദ്ദേശവാസികളുടെ രോഷം ശക്തമായിട്ടുണ്ട്. പ്രദേശത്തുനിന്നും ഇന്നലെ തന്നെ ഇതരസംസ്ഥാനക്കാരില്‍ ഒരു വിഭാഗം താമസംമാറ്റിയിട്ടുണ്ട്. പരിസരത്തെ അന്യസംസംസ്ഥാന തൊഴിലാളി ക്യാമ്ബുകള്‍ക്കു നേരെ ആക്രമണത്തിന് സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.