Business, Kerala, News

സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് കേരളത്തില്‍; മൊബൈല്‍ ബങ്കുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം

keralanews mobile petrol pump in kerala hindustan petrolium with mobile bunk

കോഴിക്കോട്:സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് ഇനി കേരളത്തിലും.ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ മൊബൈല്‍ ഫ്യൂവല്‍ കണക്റ്റ് സ്റ്റേഷനാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളിലൂടെ വാഹനത്തിനരികിലും വ്യവസായ ആവശ്യത്തിനും ഇന്ധനം എത്തിക്കും. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച ഇന്ധന വണ്ടിയിലൂടെ ഡീസല്‍ബങ്ക് സേവനം ആദ്യം ലഭ്യമാക്കുന്നത് കോഴിക്കോടാണ്.പ്രത്യേകമായി ഒരുക്കിയ 8000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കറാണ് മൊബൈല്‍ ബങ്കായി ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബങ്കുകളിലെ നിരക്കേ ഈടാക്കൂ.മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണം അടക്കാനും സാധിക്കും.നിയമപരമായ അനുമതികളോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സഹായ ത്തോടെയാണ് സഞ്ചരിക്കുന്ന ഡീസല്‍ ബങ്കിന്റെ പ്രവര്‍ത്തനം. കടലുണ്ടി മണ്ണൂര്‍ പൂച്ചേരിക്കുന്നിലെ എച്ച്‌പി സുപ്രിം ബങ്കാണ് ഈ സേവനം ഒരുക്കിയത്.സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു. എം.ജി. നവീന്‍ കുമാര്‍, ശ്രുതി ആര്‍. ബിജു, സഞ്ജയ്, അജ്മല്‍, കെ.വി. അബ്ദുറഹിമാന്‍, രതീഷ്, സുന്ദരന്‍, ഇല്യാസ്, ബഷീര്‍, ശരീഫ്, ഫാരിസ് എന്നിവര്‍ പങ്കെടുത്തു.

Previous ArticleNext Article