International, News

‘രണ്ടു കുട്ടികള്‍’ എന്ന നയത്തിൽ മാറ്റം വരുത്തി ചൈന; ദമ്പതികൾക്ക് ഇനി മൂന്ന് കുട്ടികള്‍ വരെയാകാം

keralanews china changes two children policy couple can now have up to three children

ബീജിംഗ്: ‘രണ്ടു കുട്ടികള്‍’ എന്ന നയം അവസാനിപ്പിക്കാനൊരുങ്ങി ചൈന. പതിറ്റാണ്ടുകളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തി ദമ്പതികൾക്ക് പരമാവധി മൂന്ന് വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നു എന്ന സെന്‍സസ് വിവര പ്രകാരമാണ് നയത്തില്‍ മാറ്റം വരുത്തുന്നത്.രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. 40 വര്‍ഷക്കാലം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടര്‍ന്നത്. 2016ല്‍ ഇത് പിന്‍വലിച്ചു. പ്രായമായവര്‍ വര്‍ധിച്ചുവരുന്നു എന്ന ആശങ്ക പരിഗണിച്ചാണ് അന്ന് നടപടി സ്വീകരിച്ചത്. നയത്തില്‍ വീണ്ടും ഇളവ് വരുത്തി കുട്ടികളുടെ എണ്ണം മൂന്ന് വരെയാകാമെന്ന് ചൈനീസ് പൊളിറ്റ് ബ്യൂറോ യോഗത്തെ ഉദ്ധരിച്ച്‌ സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു.2016 മുതല്‍ 2020 വരെ, തുടര്‍ച്ചയായ നാല് വര്‍ഷമായി രാജ്യത്ത് ജനനനിരക്ക് കുറയുന്നതായി ചൈന രേഖപ്പെടുത്തി. ബീജിംഗിലെ വരാനിരിക്കുന്ന ഡെമോഗ്രാഫിക്‌സും അനുസരിച്ചും നഗരത്തില്‍ ജനസംഖ്യ കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആദ്യം, ചൈനയുടെ ദശകീയ സെന്‍സസിന്റെ കണ്ടെത്തലുകള്‍ പ്രകാരം 1950 കള്‍ക്കുശേഷം രാജ്യത്തെ ജനസംഖ്യ മന്ദഗതിയിലായിരുന്നു.1978 ല്‍ ചൈന ആദ്യമായി ഒരു കുട്ടി നയം നടപ്പിലാക്കിയത്. 2016 ജനുവരി മുതല്‍ ദമ്പതികൾക്ക് രണ്ടു കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരുന്നു.

Previous ArticleNext Article