പെട്രോൾ പമ്പുകൾക്കെതിരെ നിർബ്ബന്ധിത നടപടി സ്വീകരിക്കരുത്

keralanews appeal against the appointment of kannur university vice chancellor will be considered by the high court today

കൊച്ചി: പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ലൈസൻസ് എടുക്കാത്ത പെട്രോൾ പമ്പുകൾക്കെതിരെ പെറ്റീഷൻ തീർപ്പാക്കുന്നത് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ബഹു.ഹൈക്കോടതി ഉത്തരവിട്ടു.

തങ്ങളുടെ അംഗങ്ങളായ കാസർക്കോട്,ഇടുക്കി ജില്ലയിലെ ഡീലർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നീക്കത്തിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും, പരാതിക്കാരായ ഡീലർമാരും ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ബഹു. ജസ്റ്റിസ്. ടി.ആർ.രവിയുടെ ഉത്തരവുണ്ടായത്..

ഹർജിക്കാർക്ക് വേണ്ടി അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പ്, അഡ്വ.അതുൽ ടോം എന്നിവർ ഹാജരായി.

എടിഎമ്മിൽ നിന്ന് അഞ്ചിൽ കൂടുതൽ തവണ പണമെടുത്താൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും

keralanews withdraw money from an atm more than five times you will now be charged extra

ന്യൂഡൽഹി:ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം പിൻവലിച്ചാൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്കിൽ വർദ്ധനവ് വരുത്താൻ ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയതിന് പിന്നാലെയാണിത്. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.പ്രതിമാസം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഇടപാടുകൾക്ക് 20 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാൽ 2022 മുതൽ 21 രൂപയും ജിഎസ്ടിയുമാണ് ഇനി നൽകേണ്ടി വരിക. നിലവിൽ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.എടിഎമ്മിന്റെ ചിലവുകളിൽ ഉണ്ടായ വർദ്ധനയും ഉയർന്ന ഇന്റർചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് എടിഎം ഇടപാടുകൾക്ക് ചാർജ് വർദ്ധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് ബാങ്കുകൾക്ക് ആർബിഐ കൈമാറിയത്.

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഇന്നും നാളെയും തടസപ്പെടും

keralanews s b i internet banking services will be disrupted today and tomorrow

ന്യൂഡൽഹി:എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും 3 മണിക്കൂര്‍ നേരം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല.ട്വിറ്ററിലൂടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെ കുറിച്ച്‌ ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികള്‍ കാരണമാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.

ഉപഭോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകൾ;അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും ഇനി മൂന്നിരട്ടി വരെ പണം പിൻവലിക്കാം

keralanews banks provide overdraft facility to customers withdraw up to three times more even if there is no balance in the account

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകൾ.ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നാലും ഇനി ആവശ്യമുള്ള പണം പിൻവലിക്കാവുന്നതാണ്. ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള വ്യക്തികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം ബാങ്കിങ്ങ് സേവനം ഉപയോഗിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാം.ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൽവലിക്കാവുന്നതാണ്.രാജ്യത്തെ മുൻ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകകളും ഇത്തരത്തിലുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്. ഉപയോക്താക്കൾക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മുൻകൂർ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിച്ചാവും ഇത് വിലയിരുത്തുന്നത്. ഓവർ ഡ്രാഫ്റ്റ് സൗകര്യത്തിന് കീഴിലെടുക്കുന്ന പണത്തിന് ഓരോ ബാങ്കുകളും നിശ്ചിത നിരക്കിൽ പലിശ ഈടാക്കും 1% മുതൽ 3% വരെയായിരിക്കും ഇത്.

യെസ് ബാങ്കിന് ആര്‍.ബി.ഐയുടെ മൊറട്ടോറിയം; പരമാവധി പിന്‍വലിക്കാവുന്നത് 50,000 രൂപ

keralanews rbi imposes moratorium on yes bank withdrawal capped at rsn50000
മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തി.ഇതോടെ നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമെ യെസ് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. മൊറട്ടോറിയം വ്യാഴാഴ്ച നിലവില്‍ വന്നു. 30 ദിവസത്തേക്കാണ് നടപടി.ബാങ്കിന്റെ നിലവിലെ ബോര്‍ഡിനെ അസാധുവാക്കുകയും മുന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്ററായി റിസര്‍വ്വ് ബാങ്ക് നിയമിക്കുകയും ചെയ്തു.ബാങ്കിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് തന്നെ നടപടിയുണ്ടാകുമെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ആര്‍.ബി.ഐ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കില്‍ പുനഃസംഘടനയുണ്ടാകുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
അതേസമയം മൊറൊട്ടോറിയം പ്രഖ്യാപിച്ച വാര്‍ത്തയെ തുടര്‍ന്ന് യെസ് ബാങ്ക് എടിഎമ്മുകളില്‍ രാജ്യമെമ്പാടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പക്ഷേ, മിക്കയിടത്തും എടിഎം കാലിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എടിഎമ്മുകളില്‍ പണമില്ലെന്ന കാര്യം ബാങ്ക് അധികൃതര്‍ അറിയിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്. ഇതിനിടെ യെസ് ബാങ്കിന്റെ ഓഹരി മൂല്യത്തിനും വലിയ ഇടിവ് സംഭവിച്ചു. എന്‍എസ്ഇയില്‍ 85 ശതമാനം ഇടിവാണ് യെസ് ബാങ്ക് ഓഹരികള്‍ നേരിട്ടത്. വ്യാഴാഴ്ച ക്ലോസിങ്ങില്‍ 36.80 രൂപ ആയിരുന്നത് വെള്ളിയാഴ്ച ഒറ്റയടിക്ക് 5.56 രൂപയായി ഇടിയുകയായിരുന്നു.

ക്രിപ്​റ്റോകറന്‍സി വ്യാപാരത്തിന്​ ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി

keralanews supreme court remove rbi ban on crypto currency trading

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി വ്യാപാരത്തിന് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി.2018 ലാണ് ആർബിഐ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് നിരോധനം ഏർപ്പെടുത്തിയത്.നിരോധനം നീക്കിയതോടെ ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ഇന്ത്യയില്‍ നിയമവിധേയമാകും.സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.ക്രിപ്റ്റോകറന്‍സി സമ്പൂർണ്ണമായി നിരോധിക്കുക എന്നത് നിയമപരമായി ശരിയല്ലെന്നും ഇത്തരം കറന്‍സിയുടെ വ്യാപാരത്തിനായി നിയമപരമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള എല്ലാ ഹർജികൾക്കും കോടതിയുടെ ഇന്നത്തെ ഉത്തരവ് ബാധകമാകും.ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ക്രിപ്റ്റോകറന്‍സിക്ക് നിരോധനമേര്‍പ്പെടുത്തിയ ആര്‍.ബി.ഐ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ആര്‍.ബി.ഐയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നതിന് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രബാങ്ക് പ്രതികരിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്റ്റോകറന്‍സി ഉപയോഗിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ ആരോപിച്ചു.

ഒരു രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ

keralanews central govt will introduce new one rupee notes soon

ന്യൂഡല്‍ഹി:നിരവധി സവിശേഷതകളും പ്രത്യേകതകളുമായി ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധന സെക്രട്ടറി അതാനു ചക്രബര്‍ത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേര്‍ന്ന നിറമാണ്. സാധാരണയായി റിസര്‍വ്വ് ബാങ്ക് ആണ് നോട്ടുകള്‍ അച്ചടിച്ച്‌ പുറത്തിറക്കുന്നതെങ്കിലും പതിവിന് വിപരീതമായി പുതിയ ഒരു രൂപാ നാണയത്തിന്‍റെ മാതൃകയും രൂപയുടെ ചിഹ്നവും ഉള്‍പ്പെടുത്തിയുള്ള നോട്ടുകള്‍ കേന്ദ്ര ധനമന്ത്രാലയമാണ് പുറത്തിറക്കുന്നത്.പുതിയ നോട്ടില്‍ ഗവണ്‍മെന്‍റ് ഓഫ്‌ ഇന്ത്യ എന്നതിന് മുകളില്‍ ഭാരത് സര്‍ക്കാര്‍ എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയത്തിന്‍റെ മാതൃകയാണ് ചേര്‍ത്തിട്ടുള്ളത്.വലതുവശത്ത് താഴെ ഇടതുനിന്ന് വലത്തേക്ക് വലുപ്പം കൂടിവരുന്ന രീതിയിലാണ് നമ്പർ ചേര്‍ത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് അക്കങ്ങള്‍ ഒരേ വലുപ്പത്തിലായിരിക്കും.കാര്‍ഷിക രംഗത്തെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങള്‍ കൊണ്ടുള്ള രൂപഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടിന്‍റെ വലിപ്പം 9.7 x 6.3 സെന്റിമീറ്റര്‍ ആയിരിക്കും.കൂടാതെ നോട്ടില്‍ 15 ഇന്ത്യന്‍ ഭാഷയില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.’സാഗര്‍ സാമ്രാട്ട്’ എണ്ണ പര്യവേക്ഷണ കേന്ദ്രത്തിന്റെ ചിത്രവും നോട്ടില്‍ അടങ്ങിയിട്ടുണ്ട്.

പൊതുമേഖല ബാങ്കുകളുടെ ലയനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സെപ്റ്റംബര്‍ 26-നും 27-നും സമരം പ്രഖ്യാപിച്ച്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍

keralanews merging of public sector banks bank officials organizations to declare strike on 26th and 27th september

ചണ്ഡീഗഢ്:പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കും.നവംബര്‍ രണ്ടാംവാരം മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും എ.ഐ.ബി.ഒ.സി. ജനറല്‍ സെക്രട്ടറി ദീപല്‍ കുമാര്‍ വ്യാഴാഴ്ച അറിയിച്ചു. ശമ്ബളപരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ നാഷനല്‍ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഗ്രസ്, നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫിസേഴ്‌സ് എന്നീ സംഘടനകളാണ് സമരത്തിന് നോട്ടീസ് നല്‍കിയത്. 10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച്‌ നാലെണ്ണമാക്കാന്‍ ആഗസ്റ്റ് 30നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡീലർമാരുടെ വ്യക്തി വിവരങ്ങൾ ഓയിൽ കമ്പനികൾ അന്വേഷിക്കരുത് : ഹൈ കോടതി

Screenshot_2019-09-05-11-26-27-299_com.android.chrome

കൊച്ചി: ബിനാമികളെ കണ്ടെത്താനെന്ന വ്യാജേനെ പെട്രോളിയം ഡീലർമാരുടെ സ്വകാര്യതയിൽ കടന്നു കയറാനുള്ള പൊതുമേഖലാ എണ്ണകമ്പനികളുടെ ശ്രമത്തിന് ബഹു: കേരള ഹൈക്കോടതി തടയിട്ടു.

പമ്പുടമകൾ, ഡീലർ ആന്വൽ റിട്ടേൺസ് എന്ന പേരിൽ തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ഇൻകം – ടാക്സ്, ജി.എസ്.ടി റിട്ടേണുകൾ, ബാലൻസ് ഷീറ്റ് തുടങ്ങിയവ സമർപ്പിക്കണമെന്നും, വീഴ്ച വരുത്തുന്ന ഡീലറുടെ ലോഡുകൾ തടയുമെന്ന ഓയിൽ കമ്പനികളുടെ തിട്ടുരത്തിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോളിയം ഡീലർമാർ ബഹു: ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.സിങ്കിൾ ബെഞ്ചിൽ നിന്നും പൂർണ്ണമായും അനുകൂല വിധി ലഭിക്കാത്തതിനാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും, ഡിവിഷൻ ബെഞ്ച് ഡീലർമാരുടെ വാദങ്ങളെ പൂർണ്ണമായി ശരിവെക്കുകയും സ്വകാര്യത മൗലികാവകശമാണെന്നുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഓയിൽ കമ്പനികളുടെ മേൽപ്പറഞ്ഞ നടപടികളിലൂടെ ഉണ്ടായിരിക്കുന്നതെന്നും വിധിച്ചു.

IMG-20190905-WA0021

ജസ്റ്റീസ് സി.കെ.അബ്ദുൾ റഹീംഉം, ജസ്റ്റീസ്.ആർ.നാരായണ പിഷാരടിയും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തങ്ങളുടെ വിധിയിൽ ഡീലർഷിപ്പ് എഗ്രിമെന്റ്, എന്ന ഓയിൽ കമ്പനിയും, ഡീലറും പരസ്പര സമ്മതത്തോടെ ഒപ്പിട്ട കരാറിന്റെ പിൻബലമുണ്ടെന്ന് കരുതി കാലാകാലങ്ങളിൽ തങ്ങൾക്കിഷ്ടമുള്ള ചട്ടങ്ങളും, നിയമങ്ങളും ഡീലറുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ഓയിൽ മാർക്കറ്റിംങ്ങ് കമ്പനികൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി.

കൂടാതെ സുപ്രീം കോടതി വിധിയുടെ അന്ത:സത്ത പാലിക്കാത്ത വിധത്തിൽ വിധി പറഞ്ഞ ഹൈക്കോടതി സിങ്കിൾ ബെഞ്ചിനെ, ഡിവിഷൻ ബെഞ്ച് പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

അഡ്വ. സന്തോഷ്‌ മാത്യു ആണ് പെട്രോളിയം ഡീലർസിന് വേണ്ടി ഹൈ കോടതിയിൽ വാദിച്ചത്.

ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഡീലറുടെ ന്യായമായ
അവകാശങ്ങളുടെ നേരേ കണ്ണടയ്ക്കുകയും, കരിനിയമങ്ങൾ കൊണ്ട് ഡീലർമാരെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഓയിൽ കമ്പനികളുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി പറഞ്ഞു.

മാർച്ച് 31 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കും

keralanews all banks in the country will open on sunday march31

മുംബൈ:സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.സാമ്പത്തിക വര്‍ഷ ക്ലോസിങിനോട് അനുബന്ധിച്ച്‌ സര്‍ക്കാറിന്റെ രസീത്, പേയ്‌മെന്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.അതോടൊപ്പം സര്‍ക്കാരിന് അയച്ച പ്രത്യേക നിര്‍ദ്ദേശത്തില്‍ 2018 -19 സാമ്പത്തിക വര്‍ഷത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ക്ലോസിങ് ദിനമായ മാര്‍ച്ച്‌ 31ന് തന്നെ അവസാനിപ്പിക്കണമെന്നും ആര്‍ ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അക്കൗണ്ട് ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ ബി ഐയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഞായറാഴ്ച്ചയായതിനാല്‍ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ ബി ഐ സര്‍ക്കാരിനെ അറിയിച്ചു.