ഫുട്ബോൾ താരങ്ങൾ ഉൾപ്പെടുന്ന 72 യാത്രക്കാരുമായി പോയ വിമാനം കൊളംബിയയിൽ വെച്ച് തകർന്നു

ഫുട്ബോൾ ടീം അടങ്ങിയ വിമാനം കൊളംബിയയിൽ വെച്ച് തകർന്നു.
ഫുട്ബോൾ ടീം ഉൾപ്പെടുന്ന വിമാനം കൊളംബിയയിൽ വെച്ച് തകർന്നു.

കൊളംബിയ:ഫുട്ബോൾ ടീം അടക്കം 72 പേര് യാത്ര ചെയ്തു കൊണ്ടിരുന്ന വിമാനം കൊളംബിയ വെച്ച് തകർന്നു.

പ്രാദേശിക ടൂർണമെന്റിന് വേണ്ടി പോകുന്ന ബ്രസിലിയൻ താരങ്ങൾ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

ബൊളീവിയയിൽ നിന്നും മെഡലിൻസ് ഇന്റർനാഷണൽ എയർപോർട്ടിലേക്കു പോകുകയായിരുന്ന വിമാനം ആണ് തകർന്നത്.

കാസ്ട്രോ യുഗം അസ്തമിച്ചു

images-21

ക്യൂബ:  ഒരു രാജ്യത്തെ  ഏറ്റവും  കൂടുതൽ കാലം ഭരിച്ച ഇടതുപക്ഷ  നേതാവായ  ഫിഡൽ കാസ്ട്രോ  തന്റെ  രാജ്യത്തെയും  ജനതയെയും   തനിച്ചാക്കി യാത്രയായി.

ക്യൂബൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ  അദ്ദേഹത്തിന്റെ  ഇളയ സഹോദരനും  ഇപ്പോഴത്തെ  പ്രസിഡണ്ടുമായ റൗൾ കാസ്ട്രോയാണ്  മരണവിവരം  സ്ഥിരീകരിച്ചത്.

fidel castro

1959 മുതൽ തുടർച്ചയായ 49 വർഷം ക്യൂബയെ  പ്രതിസന്ധി  ഘട്ടങ്ങളിലൂടെ നയിച്ച വിപ്ലവ നായകന് എന്നും തന്റെ ജനതയുടെ പൂർണ്ണ പിന്തുണയാണ്   അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളുടെ  നിസ്സകരണവും  സ്വന്തം  രാജ്യത്തിലെ  കാർഷീക  ആരോഗ്യ  സാമ്പത്തിക  പ്രതിസന്ധികളും തരണം  ചെയ്യാൻ   അധികാരത്തിലിരുന്ന  അവസാന  നിമിഷം  വരെ  അദ്ദേഹത്തെ തുണച്ചത്.

വാർദ്ധക്യ സഹജമായ  ആരോഗ്യ  പ്രശനങ്ങളെ  തുടർന്ന് ഏറെ നാളായി  പൊതുവേദികളിൽ  നിന്നും വിട്ട്  വിശ്രമ  ജീവിതം  നയിക്കുകയായിരുന്നു  ഫിഡൽ കാസ്ട്രോ.

ഇറാഖില്‍ ചാവേറാക്രമണം 80 മരണം

ഐസ് തീവ്രവാതി സംഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.
ഐസ് തീവ്രവാദി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.

ബാഗ്ദാദ്:ഇറാഖില്‍ ചാവേറാക്രമണം 80 പേര്‍ കൊല്ലപ്പെട്ടു.മരിച്ചവരിലേറെയും തീര്‍ത്താടകാരായ ഇറാനി ഷിയാകളാണ്.ഹില്ലയില്‍ നിന്നും 100 കി.മീ അകലെയുള്ള പെട്രോള്‍ സ്റ്റേഷന് അടുത്താണ് അപകടം നടന്നത്.

തീവ്രവാദി സംഘമായ ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഇറാഖിലെ ഷിയാകളുടെ ഹോളി സിറ്റിയായ കേര്ബാലയില്‍ നിന്നും മടങ്ങുന്ന ഇറാനികളാണ് കൊല്ലപ്പെട്ടത്.

ഇസ്രായേലില്‍ തീ പടരുന്നു;ലോക രാജ്യങ്ങളുടെ സഹായം തേടി ഇസ്രയേല്‍

ഇസ്രായേലില്‍ കാട്ടു തീ പടരുന്നു
ഇസ്രായേലില്‍ കാട്ടു തീ പടരുന്നു

ജറുസലേം:ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും കാട്ട്‌ തീ പടരുന്നു.മൂന്നു ദിവസമായി ഇത് തുടരുകയാണ്.കാട്ടു തീ ഹൈഫ സിറ്റിയിലേക്കും പടര്‍ന്നു.പലയിടങ്ങളിലും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.ജറുസലേം-ടെല്‍ അവീവ് ദേശീയ പാതയും അടച്ചു.

കാട്ടു തീ നിയന്ത്രിക്കാനാകാതെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ലോകരാജ്യങ്ങളുടെ സഹായം തേടി.തുര്‍ക്കി ഇസ്രായലിലേക്ക് വിമാനങ്ങളയച്ചു.ഗ്രീസ്,ക്രോയേഷ്യ,റഷ്യ രാജ്യങ്ങളും സഹായം അറിയിച്ചിട്ടുണ്ട്.

കനത്ത വേനല്‍ ചൂടാണ് ഇപ്പോള്‍ ഇസ്രായേലില്‍.കാടുകളില്‍ നിന്നും തീ നഗരങ്ങളിലേക് വ്യാപിച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.നിരവധി വീടുകളും മറ്റും കത്തി നശിച്ചു.എങ്കിലും ഇത് വരെ ആളപായം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

അതേസമയം ആരെങ്കിലും തീവെച്ചതാണോയെന്നും സംശയിക്കുന്നതായി വിവിധ വാര്‍ത്ത‍ ഏജന്സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഭൂകമ്പം: ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി
റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി

ടോക്കിയോ: റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനം. വടക്കൻ ജപ്പാനിൽ പുലർച്ചെ പ്രാദേശിക സമയം 5:59 ന് ഉണ്ടായി. ഭൂകമ്പ പ്രഭവകേന്ദ്രം ടോക്കിയോവിനടുത്തുള്ള ഫുക്കിഷിമ തീരമാണെന്ന് ജപ്പാൻ മെറ്റീറി യോജികൽ ഏജൻസി അറിയിച്ചു.പ്രാഥമീക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളപായം ഉള്ളതായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

പ്രാഥമിക വിവരങ്ങളിൽ ആളപാങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല
പ്രാഥമിക വിവരങ്ങളിൽ ആളപാങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല

എയ്ഡ്സിന് മരുന്നുമായി ഇസ്രേൽ ശാസ്ത്രജ്ഞർ

hiv-test-medicine-from isreal

എയ്ഡ്‌സ് ബാധിതകർക്ക് പ്രത്യാശ നൽകികൊണ്ട് ഹീബ്രൂ സർവകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പുതിയ ഒരു മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു.
മരുന്നിൽ പ്രധാനമായും പ്രോട്ടീൻ വകഭേതങ്ങളിൽ ഘടനയിൽ മാറ്റം വരുത്തിയാണ് മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്.ഹീബ്രൂ സർവകലാശാലയിലെ എബ്രഹാം ലോയിട്ടെരും അസ്സാഫ് ഫ്രയിൽഡർ ചേർന്നാണ് മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്.

hiv-medicine-in-israel

റഷ്യയുമായി പുതിയ പ്രതിരോധ കരാർ ഒപ്പുവെച്ചു

s-400_triumf-kerala-news-press-india-russia-britco-2016

പനാജി : ആണവ ഭീഷണി നേരിടുന്നതിനുവേണ്ടി എസ് 400 ട്രയംഫ് , കാമോവ്226 ചോപ്പ്ർ, ചരക്ക് കപ്പൽ എന്നിവ റഷ്യയിൽ നിന്നും വാങ്ങുവാനുള്ള കരാർ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു.

ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പുവെച്ചത്.
600 കി .മി ദൂരെ നിന്നും ആണവ ആയുധങ്ങളെയും യുദ്ധവിമാനങ്ങളെയും തിരിച്ചറിയുവാനും 400 കി.മി. ദൂരെ പരിധിയിൽ വെച്ച തന്നെ നശിപ്പിക്കുവാൻ ശേഷിയുള്ളവയാണ് എസ് 400 ട്രയംഫ്.