വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടില്ലെന്ന് ഗതാഗതമന്ത്രി

keralanews the concession rate of students will not increase says the transport minister

തിരുവനന്തപുരം:വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.ബസ്സുടമകൾ ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും ഇവരുടെ അമിതാവേശം നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.ജൂൺ ഒന്നുമുതൽ സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പ്രതിദിനമുള്ള ഇന്ധന വിലവർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് കൺസഷൻ നിർത്തലാക്കുമെന്ന് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ പ്രഖ്യാപിച്ചത്.എന്നാൽ ഇത് സംബന്ധിച്ച് ബസ് ഉടമകൾക്കിടയിൽ ഭിന്നത ഉടലെടുത്തിരുന്നു.വിദ്യാർത്ഥികൾക്കുള്ള  കൺസെഷൻ തുടരുമെന്ന് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.കൺസെഷൻ നിർത്തലാക്കാനുള്ള അധികാരം ബസ്സുടമകൾക്കില്ലെന്നും ഇത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ പറഞ്ഞു.കൺസെഷൻ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്‌യു, എസ്എഫ്ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും മുന്നോട്ട് വന്നിരുന്നു.കൺസെഷൻ നൽകിയില്ലങ്കിൽ ബസ്സുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് ഇവർ മുന്നറിയിപ്പ് നൽകി.

നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി

keralanews stale food seized from raid in hotels in kannur

കണ്ണൂർ:നഗരത്തിൽ കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.ഒൻപതു ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ഇതിൽ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.താളിക്കാവിലെ ശ്രീ വൈഷ്ണവ്,എസ്.എൻ പാർക്ക് റോഡിലെ കിസ്മത്ത്,സ്നാക്സ് കോർണർ,ഗൗരിശങ്കർ,റെയിൽവേ സ്റ്റേഷൻ പരിസരത്തെ എം ആർ എ റെസ്റ്റോറന്റ്,മുനീശ്വരൻ കോവിൽ റോഡിലെ കൈപ്പുണ്യം എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഫ്രീസറിൽ സൂക്ഷിച്ച വേവിച്ച പഴകിയ ഇറച്ചി,കറുത്ത നിറത്തിലുള്ള പാചക എണ്ണ,ദിവസങ്ങളോളം പഴക്കമുള്ള പാൽ,പഴകിയ ബിരിയാണി,പാകം ചെയ്ത കൂന്തൽ,ചപ്പാത്തി,അയക്കൂറ ഉൾപ്പെടെയുള്ള പഴകിയ മീനുകൾ,കോഴി പൊരിച്ചത്, എന്നിവയൊക്കെയാണ് പിടികൂടിയത്.ചില ഹോട്ടലുകളിൽ മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസുകൾ നൽകിയിട്ടുണ്ട്.ഇവർ മൂന്നു ദിവസത്തിനുള്ളിൽ ഇതിനു മറുപടി നൽകണം.പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

keralanews post mortem report reveals that foreign women who were found lying dead in kodalkkadu have been brutally murdered

തിരുവനന്തപുരം:കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കഴുത്തിൽ കൈകൊണ്ട് ഞെരിച്ചൊ കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടായിരുന്നു.ഇത് ശ്വാസതടസ്സം മൂലം ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിരീക്ഷണം. ഇവരുടെ ശരീരത്തിൽ പത്തിലേറെ മുറിവുകളുണ്ട്.തൈറോയ്ഡ് ഗ്രന്ഥികളും തകർന്നിട്ടുണ്ട്.കഴുത്തിലെ തരുണാസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്.സംഘംചേർന്ന് അക്രമിച്ചതിന്റെ തെളിവുകളും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.എന്നാൽ മൃതദേഹം ജീർണ്ണിച്ചിരുന്നതിനാൽ മാനഭംഗം നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. ലീഗയുടെ കാസഗത്തിലും കാലിലും കണ്ടെത്തിയ മുറിവുകൾ മൽപ്പിടുത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.തൂങ്ങിമരിച്ചാലുണ്ടാകുന്ന പരിക്കല്ല മൃതദേഹത്തിലുള്ളത്.കഴുത്ത് ഒടിഞ്ഞ നിലയിൽ ലിഗയെ മരത്തിൽ ചാരി നിർത്തി കൊലയാളി രക്ഷപ്പെട്ടതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അഞ്ചുപേരിൽ രണ്ടുപേരിലേക്കാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. പോലീസ് സംശയിക്കുന്ന കൊലയാളി മയക്കുമരുന്നിന് അടിമയാണ്.കോവലത്തെത്തിയ ലിഗയെ പ്രതി സൗഹൃദം ഭാവിച്ച് കണ്ടൽക്കാട്ടിൽ കൊണ്ടുപോയതാകാമെന്ന് പോലീസ് പറയുന്നു.ഐജി മനോജ് അബ്രഹാമിന്റെ  നേതൃത്വത്തിലുള്ള അന്വേഷണ സംഘം വഴക്കുളത്തെ കണ്ടൽക്കാട്ടിൽ വിശദമായ പരിശോധന നടത്തി.പോലീസ് കണ്ടെടുത്ത രണ്ടു ചെറു ബോട്ടുകൾ ഫോറൻസിക് പരിശോധനകൾക്ക് ശേഷം കസ്റ്റഡിയിലെടുത്തു.

ആലുവയിൽ പതഞ്‌ജലി ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടി

keralanews stale food items seized from raid in pathanjali godown

ആലുവ:ആലുവയിൽ പതഞ്‌ജലി ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടി.പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ മൊത്ത വിതരണ കേന്ദ്രത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടിയത്.പതഞ്‌ജലി ആംല ജ്യൂസിന്റെ നൂറിലധികം ഒഴിഞ്ഞ കുപ്പികൾ ഗോഡൗണിനു സമീപം കണ്ട നാട്ടുകാരാണ് ഫുഡ് സേഫ്റ്റി വിഭാഗത്തിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഓട്ട്സ്,ബിസ്‌ക്കറ്റുകൾ,തേൻ,നെയ്യ് തുടങ്ങിയ ഉൽപ്പന്നങ്ങൾ  കണ്ടെടുത്തു.വിതരണത്തിനായി വെച്ചിരുന്ന ഭക്ഷ്യ ഉല്പന്നങ്ങളോടൊപ്പമാണ് കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും സൂക്ഷിച്ചിരുന്നത്.സംസ്ഥാനത്തെ വൻകിട സൂപ്പർമാർക്കറ്റുകളിലെല്ലാം പതഞ്‌ജലി ഉൽപ്പനങ്ങൾ വിതരണത്തിനെത്തിക്കുന്നത് ഈ ഗോഡൗണിൽ നിന്നുമാണ്.അൻപതുലക്ഷത്തോളം രൂപയുടെ ഉൽപ്പനങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗോഡൗണിന് ലൈസൻസില്ലെന്നും ഹെൽത്ത് അധികൃതർ പറഞ്ഞു. ഗോഡൗണിൽ പരിശാധന നടക്കുന്ന സമയം കാലാവധി കഴിഞ്ഞ ഉൽപ്പനങ്ങൾ വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവെച്ചു.എന്നാൽ കാലിത്തീറ്റ ഉണ്ടാക്കുവാനാണ് ഈ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതെന്നാണ് ഇയാൾ നൽകിയ വിശദീകരണം. ഒഴിഞ്ഞ കുപ്പികളിലെ ജ്യൂസുകൾ റീപായ്ക്ക്  ചെയ്തതാണെന്ന് സംശയമുണ്ട്.പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു.അതേസമയം ഡൽഹിയിലേക്ക് തിരിച്ചയക്കുന്നതിനായാണ് കാലാവധി കഴിഞ്ഞ സാധനങ്ങൾ സൂക്ഷിച്ചതെന്നാണ് ഗോഡൗണിലെ ജീവനക്കാരുടെ മൊഴി.ഇത് കണക്കിലെടുക്കാത്ത ഉദ്യോഗസ്ഥർ  സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് തട്ടിയെടുക്കാൻ ശ്രമം

keralanews attempt to kidnap private tourist bus coming from bengalooru to kannur

ബെംഗളൂരു:ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് തട്ടിയെടുക്കാൻ ശ്രമം.ഇന്നലെ രാത്രി മൈസൂരു-ബെംഗളൂരു റോഡിൽ ആർ വി കോളേജിന് സമീപത്തു വെച്ചാണ്  സംഭവം.വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട ലാമ ബസ്സാണ് ബൈക്കിലെത്തിയ നാലംഗ സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്.ബസ്സിൽ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബെംഗളൂരുവിലെ കലാസിപാളയത്ത് നിന്നും ബസ് പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് സിനിമയെ വെല്ലുന്ന രീതിയിൽ ബസ് തട്ടിയെടുക്കാൻ ശ്രമിച്ചത്. രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ആദ്യം ബസ് തടഞ്ഞു നിർത്തുകയായിരുന്നു. പോലീസുകാരാണെന്ന് പറഞ്ഞായിരുന്നു ഇവർ ബസ് തടഞ്ഞത്.തുടർന്ന് ഡ്രൈവറോട് ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു.ഡ്രൈവർ ഇറങ്ങിയതിനു പിന്നാലെ സംഘത്തിലൊരാൾ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.ഇതോടെയാണ് സംഭവത്തിൽ പന്തികേടുണ്ടെന്ന് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും  മനസ്സിലായത്.പിന്നീട് ബസ്സിനെ ഇവർ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോയത്.ഈ സമയത്തെല്ലാം യാത്രക്കാർ ബഹളം വെയ്ക്കുകയും തങ്ങളെ വിട്ടയക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ ആരെയും വിടില്ലെന്നായിരുന്നു ഇവരുടെ മറുപടി.ഇതിനിടെ ബസ് ഒരു ഗോഡൗണിൽ എത്തിയിരുന്നു.ഗോഡൗണിൽ ഇവരുടെ സംഘത്തിൽപ്പെട്ട ആറുപേർ കൂടി ഉണ്ടായിരുന്നു. എന്നാൽ ബസ് തട്ടിയെടുത്ത സമയത്തു തന്നെ യാത്രക്കാരിലൊരാൾ രാജേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു.തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇവരിൽ നിന്നും ബസ്സും യാത്രക്കാരെയും മോചിപ്പിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം സംഭവത്തിൽ ദുരൂഹതയിലെന്നും വായ്‌പ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബസ് പിടിച്ചെടുക്കാൻ വന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.പോലീസ് അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ കൺസെഷൻ റദ്ദാക്കാനുള്ള തീരുമാനത്തിൽ ബസ്സുടമകൾക്കിടയിൽ ഭിന്നത

keralanews different opinion between the bus owners in the deision to cancel the consession of students

തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ റദ്ദാക്കാനുള്ള തീരുമാനത്തിൽ ബസ്സുടമകൾക്കിടയിൽ ഭിന്നത.കൺസെഷൻ തുടരുമെന്ന് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.കൺസെഷൻ റദ്ദാക്കാനുള്ള അവകാശം ബസ്സുടമകൾക്കില്ലെന്നും അത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഫെഡറേഷൻ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ റദ്ദാക്കാനായുള്ള തീരുമാനത്തിനെതിരെ കെഎസ്‌യു,എസ്എഫ്ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.കൺസെഷൻ അനുവദിച്ചില്ലെങ്കിൽ ബസ്സുകൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകി.യാത്ര ആനുകൂല്യം വിദ്യാർത്ഥികളുടെ അവകാശമാണെന്നും അത് നിർത്തലാക്കാൻ ശ്രമിക്കുന്ന ബസ്സുകളെ നിരത്തിലിറക്കില്ലെന്നുമാണ് കെഎസ്‌യു നിലപാട്.വിദ്യാർത്ഥികളുടെ കൺസെഷൻ നിർത്തലാക്കിയാൽ കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭത്തിന്‌ സാക്ഷിയാകേണ്ടി വരുമെന്ന് എസ്എഫ്ഐയും മുന്നറിയിപ്പ്  നൽകി.

കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും

keralanews electricity supply will be suspended on sunday

കണ്ണൂർ:220 കെ.വി കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്കുള്ള 220 കെ.വി അരീക്കോട്-കാഞ്ഞിരോട്,220 കെ.വി ഓർക്കാട്ടേരി-കാഞ്ഞിരോട് എന്നീ ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 29.04.18 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.

ജൂൺ ഒന്ന് മുതൽ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് ബസ്സുടമകൾ

keralanews concession will not be given to students in private buses from june 1st

തിരുവനന്തപുരം:ജൂൺ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് ബസ്സുടമകൾ അറിയിച്ചു. തീരുമാനം സർക്കാരിനെ അറിയിക്കും.വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നൽകണമെങ്കിൽ തങ്ങൾക്ക് ഇന്ധന വിലയുടെ കാര്യത്തിൽ സബ്‌സിഡി നല്കണമെന്നും ബസ് ഉടമകൾ പറഞ്ഞു.വിദ്യാർഥികൾ കണ്‍സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും ബസുടമകളുടെ സംഘടന ആലോചിക്കുന്നുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വിദ്യാർഥികളുടെ നിരക്ക് വർധന. എന്നാൽ നിരക്ക് വർധിപ്പിച്ച സർക്കാർ വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാൻ തയാറായിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി ബസ്സുടമകളെ അറിയിച്ചത്.എന്നാൽ ബസുകൾ പിടിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ് നീക്കം തുടങ്ങിയതോടെ ബസുടമകൾ സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ നിന്നും ഇനി പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്.

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി നൽകണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ ഓഫീസിലെത്തി

keralanews candidate came kial office demanding job in kannur airport

മട്ടന്നൂർ:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിനായി വീടും സ്ഥലവും വിട്ടു നൽകിയ കുടുംബത്തിലെ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ജോലി നൽകണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ കിയാൽ ഓഫീസിലെത്തി.ഇന്നലെ രാവിലെയാണ് നൂറോളം വരുന്ന ഉദ്യോഗാർത്ഥികൾ കിയാൽ ഓഫീസിലെത്തിയത്.എയർപോർട്ടിനായി വീടും സ്ഥലവും വിട്ടു നൽകുന്ന കുടുംബത്തിലെ ഒരാൾക്ക് യോഗ്യതയ്ക്കനുസരിച്ച് എയർപോർട്ടിൽ തൊഴിൽ നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിൽ 152 പേർക്ക് ഇനിയും ജോലി ലഭിക്കാനുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുപ്പിക്കണമെന്നും ജോലി നൽകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.പ്രായപരിധി നോക്കി ഇത് പരിഗണിക്കാമെന്നും മറ്റുള്ളവരെ അടുത്ത ഇന്റർവ്യൂവിൽ പരിഗണിക്കുമെന്നും കിയാൽ എംഡി വി.തുളസീദാസ് ഉറപ്പു നൽകി.വീടും സ്ഥലവും വിട്ടുനൽകിയവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒരു കുട്ടിക്ക് കൂടി എച് ഐ വി

keralanews child affected with hiv during treatment in rcc

തിരുവനന്തപുരം:ആർസിസിയിൽ ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കു കൂടി എച്ച്ഐവി ബാധിച്ചിരുന്നതായി സ്ഥിതീകരിച്ചു.മാർച്ച് 26ന് മരിച്ച ആണ്‍കുട്ടിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ആർസിസിയിൽനിന്നു മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന് ആർസിസി വ്യത്തങ്ങൾ വ്യക്തമാക്കി.അതേസമയം ആർസിസിയുടെ ഈ വാദം തെറ്റാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.ആർസിസിയിൽ ചികിത്സയിൽ കഴിന്നിരുന്ന മറ്റൊരു കുട്ടി കൂടി ഈ മാസം ആദ്യം മരിച്ചിരുന്നു.ആലപ്പുഴ സ്വദേശിനിയായ ഈ കുട്ടിക്ക് എച് ഐ വി ബാധിച്ചിരുന്നതെയി കണ്ടെത്തിയിരുന്നു.ചികിത്സയ്ക്കിടെ 48 പേരുടെ രക്തം ഈ കുട്ടിക്ക് നൽകിയിരുന്നു.ഇവരിൽ ഒരാൾക്കാണ് എച് ഐ വി ബാധ ഉണ്ടായിരുന്നത്.രോഗം തിരിച്ചറിയാത്തത്ത് വിൻഡോ പിരിഡിൽ രക്തം നല്കിയതിനാലാണെന്നാണ് അധികൃതർ നൽകിയ വിശദീകരണം.