പോലീസ് വകുപ്പിലും കള്ളവോട്ട് നടന്നതായി ആക്ഷേപം;അസോസിയേഷൻ നേതാക്കളുടെ ശബ്ദരേഖ പുറത്ത്

keralanews reports bogus voting in postal votes of police department sound records of association leaders out

തിരുവനന്തപുരം:ലോക്‌സഭ തിരഞ്ഞെടുപ്പിൽ പല ബൂത്തുകളിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകളിലും വ്യാപകമായി കള്ളവോട്ട് നടന്നതായി ആക്ഷേപം.ഇതുസംബന്ധിച്ച്‌ ചില നേതാക്കളുടെ ശബ്ദസന്ദേശം പുറത്തുവന്നതായി റിപോര്‍ട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ സമാഹരിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ നേതാവിന്റേതാണ് ശബ്ദരേഖയെന്നാണ് ആക്ഷേപം.58,000ഓളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. പോസ്റ്റല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തി പിന്നീട് പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു കാരണവശാലും രാഷ്ട്രീയം ചര്‍ച്ച ചെയ്യരുതെന്ന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബഹ്റ പ്രതികരിച്ചു.എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. വിവിധ കേസുകളില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് അസോസിയേഷന്റെ വിശദീകരണം.

കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ ഉടൻ പിരിച്ചുവിടില്ലെന്ന് ഗതാഗതമന്ത്രി

keralanews transport minister said ksrtc m panel drivers will not dismissed soon

തിരുവനന്തപുരം:കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ ഉടൻ പിരിച്ചുവിടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് പ്രതിദിനം അറന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സഹാചര്യമുണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ സര്‍ക്കാരിന് സമയം ലഭിക്കുമെന്നും പിരിച്ച്‌ വിടല്‍ തിരുമാനം ഉടന്‍ ഉണ്ടാവില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.ഹൈക്കോടതി ഉത്തരവനുസരിച്ച് നാളെയാണ് 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടേണ്ടത്.ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച പരിച്ചുവിടുന്നത് വലിയ പ്രതിസനിധിയുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍.നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്ബോള്‍ സ്ഥിരനിയമനങ്ങള്‍ കെഎസ്‌ആര്‍ടിസിക്ക് വലിയ ബാധ്യതയുണ്ടാകും.അതേസമയം ദിവസ വേതനടിസ്ഥാനത്തിൽ ഇവരെ തിരികെ നിയമിക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ട്.സ്ഥിരം ജീവനക്കാർ ലീവെടുത്തു പോകുന്ന ഒഴിവിലേക്കാകും നിയമനം. സർക്കാരിന്റെ അപ്പീൽ പരിഗണിക്കുമ്പോൾ പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനെയും പരിഗണിക്കണമെന്ന ആവശ്യം അവരും ഉയർത്തുന്നുണ്ട്. എന്നാൽ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.

മൂല്യനിര്‍ണയം പൂര്‍ത്തിയായി;എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രസിദ്ധീകരിക്കും

keralanews question paper valuation completed sslc result will publish before may 8th

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായി.പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും.ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. 4,35,142 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയിരിക്കുന്നത്.സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയിഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും എസ്‌എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി. അണ്‍ എയിഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 682 പേരും പരീക്ഷയെഴുതി.മൂന്ന് ഘട്ടങ്ങളിലായാണ് മൂല്ല്യനിര്‍ണ്ണയം നടന്നത്. ഏപ്രില്‍ 4 മുതല്‍ 12 വരെയായി ഒന്നാംഘട്ടവും,16നും 17നും ഇടയിലായി രണ്ടാം ഘട്ടവും, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 ന് മൂന്നാഘട്ടവും നടന്നു. 54 കേന്ദ്രീകൃത ക്യാമ്പിലായിരുന്നു മൂല്യനിര്‍ണ്ണയം.

കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിതീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍;

keralanews chief election officer confirmed bogus voting in kasarkode constituency

തിരുവനന്തപുരം:കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിതീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ.പിലാത്തറ 19ാം നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ, സെലീന, പദ്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. പത്മിനി രണ്ടുതവണ വോട്ടുചയ്തതായി തെളിഞ്ഞു. എ.പി.സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച്‌ അന്വേഷണം നേരിടണം. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സലീനയും മുന്‍ അംഗമായ സുമയ്യയും ബൂത്ത് നമ്പർ 19ലെ വോട്ടര്‍മാരല്ലെന്നും ടിക്കാറാം മീണ അറിയിച്ചു.പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വീഴ്ച്ച വരുത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ അന്വേഷണം നടത്തണം. സംഭവത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കള്ളവോട്ടിന് വഴിയൊരുക്കിയ ബൂത്ത് ഏജന്‍റിനെതിരെയും നടപടി എടുക്കും. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കും. റീ പോളിംഗിനെ കുറിച്ച്‌ തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കാറാം മീണ പറഞ്ഞു.കാസര്‍കോട്ടെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്

keralanews preliminary report of district collector that bogus vote have been done in kannur pilathara

പയ്യന്നൂർ:കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കാസര്‍കോട് മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 19ല്‍ ആണ് കള്ളവോട്ട് നടന്നത്. ഭീഷണിയുണ്ടായിരുന്നെങ്കില്‍ പോളിങ് ഓഫീസര്‍ ഡയറിയില്‍ രേഖപ്പെടുത്തേണ്ടിയിരുന്നു. കള്ളവോട്ട് തടയുന്നതില്‍ പോളിങ്ങ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ച പറ്റി. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു.കള്ളവോട്ട് ചെയ്തെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്.കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പറഞ്ഞു.

ബീച്ചിലെത്തിയ പെൺകുട്ടികളെ കമന്റടിക്കുന്നത് ചോദ്യം ചെയ്ത യുവതിക്ക് നേരെ അക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ

keralanews two arrested who attacked lady in payambalam beach

കണ്ണൂർ:ബീച്ചിലെത്തിയ പെൺകുട്ടികളെ കമന്റടിക്കുന്നത് ചോദ്യം ചെയ്ത യുവതിക്ക് നേരെ അക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ.ചിറക്കല്‍ സ്വദേശി എം നവാസ് (36), പാപ്പിനിശേരി സ്വദേശി കെ മുഹമ്മദ് അലി (36) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.പയ്യാമ്പലം ബീച്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ പള്ളിക്കുന്ന് സ്വദേശിനിയായ യുവതിയാണ് സംഘത്തിന്റെ അക്രമത്തിനിരയായത്.ബൈക്കിൽ ബീച്ചിലെത്തിയ നവാസും അലിയും സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടികളെ കമന്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് യുവതി രംഗത്തെത്തി. ഇതോടെ സംഘം യുവതിക്കു നേരെ തിരിയുകയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.തള്ളലില്‍ പാറക്കൂട്ടത്തിലേക്ക് വീണ് യുവതിയുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അക്രമി സംഘം സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. കൈക്ക് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.പിന്നീട് യുവതി കണ്ണൂര്‍ ഡി വൈ എസ് പി കെ വി വേണുഗോപാലിന്‌ പരാതി നൽകുകയായിരുന്നു.തുടർന്ന് ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ബീച്ച്‌ ഡ്രാഗണ്‍ എന്ന പേരില്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ലോഡ്ജില്‍ നിന്ന് പ്രതികളെ പോലീസ് പിടികൂടിയത്. ഇരുവരും വിദേശത്ത് ജോലി ചെയ്യുന്നവരാണെന്നും അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

കണ്ണൂരിൽ വീണ്ടും കള്ളവോട്ട് ആരോപണം; തളിപ്പറമ്പിൽ 25 കള്ളവോട്ട് നടന്നതായി കോൺഗ്രസ്;ദൃശ്യങ്ങൾ പുറത്ത്

keralanews again bogus voting allegation in kannur 25bogus vote done in thaliparamba said congress scenes are out

കണ്ണൂർ:കണ്ണൂരിൽ വീണ്ടും കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.തളിപ്പറമ്പ് മണ്ഡലത്തിലെ 171ആം ബൂത്തില്‍ കയറി സി.പി.എം പ്രവര്‍ത്തകര്‍ ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നും, 172ആം നമ്പർ  ബൂത്തില്‍ വിദേശത്തുള്ളവരുടെതടക്കം 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നുമാണ് കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് നാരായണന്‍ ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തില്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.നേരത്തെ പിലാത്തറ എ.യുപി സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ ചെറുതാഴം പഞ്ചായത്ത് അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്തെന്നായിരുന്നു ദൃശ്യങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

ലോക്സഭാ ഇലക്ഷൻ;പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; കേന്ദ്രമന്ത്രിയുടെ കാര്‍ അടിച്ചു തകര്‍ത്തു

keralanews bjp thrinamul congress clash in bengal during polling ministers car destroyed

കൊൽക്കത്ത:ലോക്സഭാ ഇലക്ഷൻ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ബിജെപി-തൃണമൂൽ കോൺഗ്രസ് സംഘർഷം.ബൂത്തുകളില്‍ കേന്ദ്രസേന എത്താതെ പോളിങ് ആരംഭിക്കരുതെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാകരിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.സംഘർഷത്തെ തുടർന്ന് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ പോളിങ് സ്റ്റേഷനു മുന്നില്‍ വച്ച് അടിച്ചു തകര്‍ത്തു. 199-ാം ബൂത്തിലാണ് സുപ്രിയോയുടെ കാര്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തിവീശുകയായിരുന്നു.അസന്‍സോളില്‍ ബൂത്ത് പിടിത്തം നടക്കുന്നുവെന്നറിഞ്ഞ് എത്തിയതായിരുന്നു എംപി.ബൂത്തിലെത്തിയ ബാബുല്‍ സുപ്രിയോ ബൂത്ത് പിടിത്തം നടക്കുന്നുവെന്നാരോപിച്ച്‌ പോളിങ് ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.ബിജെപിയുടെ പോളിങ് ഏജന്‍റുമാരെ ബൂത്തുകളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് സുപ്രീയോ ആരോപിച്ചു. കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിച്ചു.

ഒന്നരവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം;കുഞ്ഞ് കരഞ്ഞപ്പോഴുണ്ടായ ദേഷ്യം കൊണ്ടെന്ന് അമ്മയുടെ മൊഴി

keralanews mother killed 15months old child and she confessed that she killed the baby as she was angry by babys constant cry

ആലപ്പുഴ:ഒന്നരവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ മൊഴി പുറത്ത്.കുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചതെന്നും കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് ഇങ്ങിനെ ചെയ്തതെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അമ്മ ആതിര പൊലീസിനോട് പറഞ്ഞു.എന്നാല്‍ മൊഴി പൂര്‍ണമായി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുകയുള്ളെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോവെന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കുഞ്ഞിനെ പതിവായി അമ്മ ഉപദ്രവിക്കാറുണ്ടെന്നും മുന്‍പൊരിക്കല്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും കുഞ്ഞിന്റെ മുത്തശ്ശി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ദിവസമാണ് പുതിയകാവ് കൊല്ലംപള്ളി കോളനിയില്‍ കുട്ടിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുഞ്ഞിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തി.തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ആതിര കുറ്റം സമ്മതിച്ചത്.

ആലപ്പുഴയിൽ ഒന്നരവയസ്സുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

keralanews mother killed one and half year old baby in alapuzha

ആലപ്പുഴ:ആലപ്പുഴയിൽ ഒന്നരവയസ്സുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് കൊല്ലംവെള്ളി കോളനിയില്‍ ഷാരോണിന്റെ ഭാര്യ ആതിരയെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുഞ്ഞിനെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടത്. ഉറങ്ങിക്കിടന്നതിനുശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ശ്വാസം നിലച്ച്‌ പോയതാണെന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ പറഞ്ഞത്.തുടര്‍ന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. കുട്ടി ഉച്ചവരെ കോളനിയില്‍ ഓടിക്കളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതും സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് വ്യക്തമായത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് അന്വേഷണം അമ്മയിലേക്ക് തിരിഞ്ഞത്. കുട്ടിയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവ് ഷാരോണിനെയും ഭര്‍തൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റംസമ്മതിച്ചത്.ആതിര കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായിരുന്നുവെന്നും സംഭവ ദിവസം കുടുംബ വവക്ക് ഉണ്ടായെന്നും മുത്തശി മൊഴി നല്‍കി.