ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി

keralanews time limit extended for submitting income tax return is extended

ന്യൂഡൽഹി:കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഓഗസ്റ്റ് അഞ്ചു വരെ  നീട്ടി.റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പരിഷ്‌ക്കാരങ്ങൾ വരുത്തിയത് നികുതിദായകർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.പാൻ കാർഡ് ആധാറുമായി  ബന്ധിപ്പിക്കുകയായിരുന്നു അതിലൊന്ന്.നിലവിൽ അമ്പതു ശതമാനത്തോളം നികുതി ദായകർ മാത്രമാണ് പാൻ കാർഡ് ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം.

എസ്.ബി.ഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു

keralanews sbi slashes interest rates on savings bank accounts

മുംബൈ:എസ്.ബി.ഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു.ഒരു കോടി രൂപയോ അതിൽ കുറവോ അക്കൗണ്ടിലുള്ളവർക്ക് 3.5 ശതമാനമായിരിക്കും പലിശ ലഭിക്കുക.നിലവിൽ ഇത് നാലു ശതമാനമായിരുന്നു.ഒരു കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നാലു ശതമാനം തന്നെ ആയിരിക്കും.എസ്.ബി.ഐ അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്.ബി.ഐയുടെ ഓഹരി വില കുതിച്ചു.4.7 ശതമാനമാണ് ഓഹരി നേട്ടം.

അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചു

keralanews police questioned appunni and released

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.മൊഴികളിൽ വൈരുധ്യമുള്ളതു കൊണ്ട് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇന്ന് രാവിലെ 10.45 നാണ് ആലുവ പോലീസ് ക്ലബ്ബിൽ അപ്പുണ്ണി എത്തിയത്.അപ്പുണ്ണിക്കൊപ്പം പൾസർ സുനിയെ കത്തെഴുതാൻ സഹായിച്ച വിപിൻ ലാലിനെയും പോലീസ് ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് കാട്ടി അപ്പുണ്ണിക്ക്‌ പോലീസ് നോട്ടീസ് നൽകിയിരുന്നു.ഇയാൾ നൽകിയിരുന്ന ജാമ്യാപേക്ഷ കോടതി  നേരത്തെ തള്ളിയിരുന്നു.

പീഡനത്തിനിരയായ നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്ജ്

keralanews p c george spoke against the actress

ആലപ്പുഴ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്ന് പി.സി. ജോര്‍ജ് ചോദിച്ചു. ആലപ്പുഴയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.നിര്‍ഭയയെക്കാള്‍ ക്രൂരമായ പീഡനമാണു നടിക്കുനേരെ നടന്നതെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. എങ്കില്‍ പിറ്റേന്നുതന്നെ സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ പോയത് എങ്ങനെയാണ്. അവര്‍ ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും പി.സി. ജോര്‍ജ് ചോദിച്ചു.വിവാഹശേഷം മാധ്യമപ്രവർത്തകനൊപ്പം കിടക്ക പങ്കിട്ട യുവതി എങ്ങിനെ ഇരയാവും. പുരുഷ സംരക്ഷണത്തിനു നിയമം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു

keralanews stopping cooking gas subsidy
ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2018 മാര്‍ച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാലു രൂപ വീതം കൂട്ടാനും തീരുമാനമായിട്ടുണ്ട്.ഘട്ടംഘട്ടമായി സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അങ്ങനെ അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി സംവിധാനം പൂര്‍ണമായും ഇല്ലാതാവും.കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.വിലവര്‍ധന സംബന്ധിച്ച നിര്‍ദേശം മെയ് 30ന് തന്നെ പൊതുമേഖലാ എണ്ണക്കമ്പനികളെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.ഇതിന് ശേഷം പാചകവാതക സിലിണ്ടറിന് 32 രൂപ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.സബ്‌സിഡിയുള്ള സിലിണ്ടറിന് പരമാവധി രണ്ട് രൂപ വരെ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ക്ക് നേരത്തെ അനുമതി ഉണ്ടായിരുന്നത്.

മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ

keralanews housewife arrested with ganja in malappuram

മലപ്പുറം:മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ.കൊല്ലം അഞ്ചൽ സ്വദേശിനി താളിക്കല്ലിൽ ജുബൈരിയയെയാണ്(50) 1.7 കിലോ കഞ്ചാവുമായി പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.പെരിന്തൽമണ്ണ ഡി.വൈ.എസ്.പി  എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ നിന്നും പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.തേനിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.ജുബൈരിയയെയും മകൻ സുല്ഫിക്കറിനെയും 2012 ലും കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരുടെ ഭർത്താവു റാഫിയും കഞ്ചാവ് കേസിലെ പ്രതിയാണ്.നിലവിൽ ഇയാൾ ജയിലിൽ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.

അതുല്‍ ശ്രീവക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് സഹപാഠികള്‍

keralanews case against athul sriva is fabricated

കോഴിക്കോട്:ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ സീരിയൽ നടൻ അതുൽ ശ്രീവയ്‌ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് സഹപാഠികൾ.അതുൽ പഠിക്കുന്ന കോഴിക്കോട് ശ്രീ ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർത്ഥികളാണ് പിന്തുണയുമായി പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചത്.രാഷ്ട്രീയ ഭേതമന്യേ നിരവതി വിദ്യാർത്ഥികളാണ് പ്രതിഷേധ കൂട്ടായ്മ്മയുമായി രംഗത്തു വന്നിരിക്കുന്നത്.ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതുല്‍ ശ്രീവ അംഗമായ കോളജിലെ ബാന്‍ഡ് സംഘത്തിന്റെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.ഗുരുവായൂരപ്പന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അതുല്‍.വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുവെന്നും പണം തട്ടിയെന്നും ആരോപിച്ച് ഒരാഴ്ച മുമ്പാണ് കോഴിക്കോട് കസബ പൊലീസ് അതുലിനെ അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

നടി ആക്രമിക്കപ്പെട്ട സംഭവം;സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നു

keralanews police recorded statement from sreekumar

ആലുവ:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നു.ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നതു.ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ശ്രീകുമാർ മേനോനെയും വിളിച്ചു വരുത്തിയത്.തന്നെ സിനിമയിൽ നിന്നും പുറത്താക്കാൻ ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തിയിരുന്നതായി ദിലീപ് പൊലീസിന് മൊഴി നൽകിയിരുന്നു.

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മദനിക്ക് സുപ്രീം കോടതിയുടെ അനുമതി

keralanews supreme court has given permission to madani

ന്യൂഡൽഹി:മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പി.ഡി.പി നേതാവ് മദനിക്ക് സുപ്രീം കോടതിയുടെ അനുമതി .മദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം.മദനിക്ക് വിവാഹത്തിൽ പങ്കുടുക്കാൻ അനുമതി നൽകാനാവില്ലെന്ന് കർണാടക സർക്കാർ ശക്തമായി വാദിച്ചിരുന്നു.വിവാഹത്തിൽ പങ്കെടുക്കാൻ വരുന്നതിന്റെ ചിലവ് വഹിക്കാൻ കഴിയില്ലെന്നും സർക്കാർ നിലപാടെടുത്തു.സുരക്ഷയ്ക്ക് വേണ്ടി വരുന്ന ചെലവ് വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന് മദനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തിൽ തീരുമാനമായത്.സുരക്ഷാ ചെലവ് വഹിക്കാൻ തയ്യാറാണെന്ന മദനിയുടെ വാദം അംഗീകരിച്ചാണ് കോടതി വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്.വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് ഏഴു മുതൽ പതിനാലു വരെ കേരളത്തിൽ താമസിക്കാനാണ് മദനിക്ക് സുപ്രീം കോടതി അനുവാദം നൽകിയിരിക്കുന്നത്.ഓഗസ്റ്റ് ഒൻപതിന് തലശ്ശേരിയിൽ വെച്ചാണ് വിവാഹം.

ഡൽഹിയിൽ പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിഞ്ഞാൽ ആറ് മാസം തടവുശിക്ഷ

keralanews punishment of imprisonment if thrown waste in public places

ന്യൂഡൽഹി:ഡൽഹിയിൽ പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതും കൊതുകു പെരുകാൻ കാരണമാകുന്ന വിധം മാലിന്യം നിക്ഷേപിക്കുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റം.ഇന്ത്യൻ ശിക്ഷ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള തടവ് ശിക്ഷയാകും  ഇനി ലഭിക്കുക.ഡൽഹി ഹൈകോടതി നിർദേശപ്രകാരമാണ് കോർപ്പറേഷൻ ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്.നിയമ ലംഘനം നടത്തുന്നവരെ മുനിസിപ്പൽ കോടതി വിചാരണ ചെയ്തു ശിക്ഷ വിധിക്കും.ക്രിമിനൽ കുറ്റമായതോടെ ആറ് മാസം വരെയുള്ള തടവ് ശിക്ഷയാണ് നിയമലംഘകർക്ക് ലഭിക്കുക.പുതിയ നിയമം നടപ്പിലാക്കുന്നതിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിലും യാതൊരു വിധത്തിലുമുള്ള വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.തടവ് ശിക്ഷയോടൊപ്പം കനത്ത പിഴയും ഈ കുറ്റത്തിന് ഈടാക്കും.