വിചാരണ തടവുകാർക്കുള്ള ഭക്ഷണം വീടുകളിൽ നിന്നും കൊണ്ടുവരാൻ ആലോചന

keralanews plan to bring food for prisoners awaiting trial from their home

തിരുവനന്തപുരം:ജയിലിൽ കഴിയുന്ന വിചാരണ തടവുകാർക്കുള്ള ഭക്ഷണം വീടുകളിൽ നിന്നും കൊണ്ടുവരാൻ ആലോചന.ചെലവ് ചുരുക്കലിന് വേണ്ടിയുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ജയിൽ ഡിജിപിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.അതിന്റെ ഭാഗമായാണ് ഈ നീക്കം. വീടുകളിൽ നിന്നും ഭക്ഷണം എത്തിച്ചു നല്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മാത്രം ജയിലിൽ നിന്നും ഭക്ഷണം ഏർപ്പെടുത്താനാണ് നീക്കം.വിചാരണ തടവുകാരുടെ ഭക്ഷണത്തിനായി കോടിക്കണക്കിനു രൂപയാണ് സർക്കാരിന് ചിലവാക്കുന്നത്.എന്നാൽ ഒരു വിഭാഗം മാത്രം പുറത്തു നിന്നും ഭക്ഷണമെത്തിച്ചു കഴിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഈ നിർദ്ദേശത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി നാലായിരത്തോളം വിചാരണ തടവുകാരാണ് നിലവിലുള്ളത്.

മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ച ഐജി ജയരാജിനെ സസ്‌പെൻഡ് ചെയ്തു

keralanews crimebranch ig i j jayarajan suspended

തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക  വാഹനത്തിൽ അപകടകരമായ വിധത്തിൽ സഞ്ചരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് ഐജി ഐ.ജെ.ജയരാജനെ സസ്‌പെൻഡ് ചെയ്തു.സംഭവത്തിൽ ഐജിയുടെ ഡ്രൈവറായ പോലീസുകാരനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ഡിജിപി മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം മുഖ്യമന്ത്രിയാണ് സസ്പെൻഷൻ ഉത്തരവിൽ ഒപ്പുവച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ കറങ്ങുകയായിരുന്ന ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരം വൈദ്യപരിശോധന നടത്തി.ഇതിൽ ഇവർ രണ്ടുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന്  ഇരുവർക്കെതിരേയും അന്വേഷണം നടത്തി.പിന്നീട് രണ്ടുപേരെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

നാളെ വ്യാപാരി വ്യവസായി ഏകോപന സമിതി 24 മണിക്കൂർ കടയടപ്പ് സമരം നടത്തും

keralanews tomorrow 24hour strike of trade union co ordination committee

കണ്ണൂർ:വ്യാപാരി വ്യവസായി ഏകോപനം സമിതി നാളെ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും.ജിഎസ്ടി നടപ്പിലാക്കിയതിലെ അപാകതകൾ പരിഹരിക്കുക, വാടക-കുടിയാൻ നിയമം പരിഷ്കരിക്കുക, റോഡ് നവീകരണത്തിന്‍റെ ഭാഗമായി കടകൾ ഒഴിപ്പിക്കുമ്പോൾ ജോലി നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ കടയടപ്പ് സമരം.സമരത്തോടനുബന്ധിച്ച് നാളെ വ്യാപാരികൾ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും.

കൊല്ലത്ത് ഒരേ സ്കൂളിലെ അദ്ധ്യാപികയും വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്തു

keralanews the teacher and student of the same school committed suicide

കൊല്ലം:കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാർഥിനിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, ഇതേ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി ജീവനൊടുക്കിയത്.ഇവരുടെ ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്കൂൾ മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് സംഭവത്തിൽ വിശദീകരണം പുറത്തുവന്നിട്ടില്ല.

വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ‌ ഇ​ള​കി വീടിന്റെ ടെറസിനു മുകളിൽ പതിച്ചു;തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

keralanews planes door fell on the top of the house

ഹൈദരാബാദ്:പരിശീലന പറക്കലിനിടയിൽ തെലുങ്കാനയിൽ പാർപ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്‍റെ വാതിൽ‌ ഇളകി വീണു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്‍റെ ടെറസിലേക്കാണ് വാതിൽ വന്നുപതിച്ചത്.തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.ടെറസിൽ പെയിന്‍റിംഗ് ജോലി ചെയ്തിരുന്നയാൾ സംഭവത്തിന് തൊട്ടുമുന്പ് താഴെ നിലയിലേക്ക് പോയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തെലുങ്കാന സ്റ്റേറ്റ് ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്‍റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തിൽ പറക്കുകയായിരുന്നു വിമാനം. വിമാനത്തിൽ പൈലറ്റും ട്രെയിനിയുമാണ് ഉണ്ടായിരുന്നത്.സംഭവത്തെക്കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഎസ് ബന്ധം;കണ്ണൂരിൽ നാല് പേർ കൂടി അറസ്റ്റിൽ

Silhouette of soldier with rifle

കണ്ണൂർ:ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെകൂ‌ടി കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലിൽ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവർക്കു ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.നേരത്തെ അറസ്റ്റിലായവർക്ക് പാസ്പോർട്ട്, വീസ, യാത്രാരേഖകൾ എന്നിവ സംഘടിപ്പിച്ച് കൊടുത്തതിൽ കസ്റ്റഡിയിലായവർക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.ഇവർക്ക് യാത്രാ രേഖകളും പാസ്പോർട്ടും തയാറാക്കി നൽകിയ കണ്ണൂരിലെ ചില ട്രാവൽ ഏജൻസികളിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.അതേസമയം നേരത്തെ അറസ്റ്റിലായ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോർട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്‌മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ കസ്റ്റഡിയിൽവിട്ടുകിട്ടാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് തലശേരി കോടതി പരിഗണിക്കും. 15 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

ചെന്നൈ നഗരത്തിൽ കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

keralanews heavy rain in chennai leave for educational institutions

ചെന്നൈ:ചെന്നൈ നഗരത്തിൽ കനത്ത മഴ.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ഇടതടവില്ലാതെ പെയ്യുന്ന മഴ ചെന്നൈ നഗരത്തെ വെള്ളക്കെട്ടിലാക്കുകയാണ്. കനത്ത മഴയെ തുടർന്ന് ചെന്നൈ,കാഞ്ചിപുരം,തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.തഞ്ചാവൂർ ജില്ലയിൽ മതിലിടിഞ്ഞു വീണ് ഒരു മരണം റിപ്പോർട് ചെയ്തിട്ടുണ്ട്.അടുത്ത വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട് ചെയ്തു.2015 ഡിസംബറിൽ ചെന്നൈയിലുണ്ടായ പ്രളയത്തിൽ 150 പേർ മരിച്ചിരുന്നു.എന്നാൽ പ്രളയത്തെ നേരിടാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കി.നഗരത്തിൽ ഗതാഗതവും താറുമാറായിരിക്കുകയാണ്.

വിളക്കോട് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം

keralanews students in vilakkode school suspected food poisoning

ഇരിട്ടി:വിളക്കോട് ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. ഇന്നലെ രാവിലെ നിരവധി കുട്ടികളാണ് ഛർദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിയത്.സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്കൂളിൽ പരിശോധന നടത്തി.സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നാകാം വിഷബാധയേറ്റത്‌ എന്ന സംശയത്തിൽ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.എന്നാൽ പാലാ ഗവ.സ്കൂളിന് സമീപത്തെ അംഗനവാടികളിലെ  കുട്ടികൾക്കും ചില അസ്വസ്ഥതകൾ കണ്ടതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ വിളക്കോട് സ്കൂളിൽ നിന്നല്ല എന്ന നിഗമനത്തിലാണ് അധികൃതർ.അസ്വസ്ഥകൾ അനുഭവപ്പെട്ട കുട്ടികൾ ഇരിട്ടി,പേരാവൂർ എന്നീ ആശുപത്രികളിൽ ചികിത്സ തേടി.

പൊയിലൂരിലും മാമാക്കുന്നിലും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം

keralanews attack against cpm offices in poyiloor and mamakkunnu

കണ്ണൂർ:പൊയിലൂരിലും മാമാക്കുന്നിലും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം.ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് പൊയിലൂരിലെ കേളോത്ത് പവിത്രന്റെ സ്മാരക സ്തൂപം തകർത്തതും വീട്ടുമുറ്റത്ത് മലം കൊണ്ടിടുകയും ചെയ്തത്.മുഴപ്പിലങ്ങാട് ലോക്കലിലെ മാമാക്കുന്ന് സിപിഎം ബ്രാഞ്ച് ഓഫീസ് കെട്ടിടവും തകർത്തു.ഓഫീസിലെ ടി വി ഉൾപ്പെടെയുള്ള ഉപകരണങ്ങളും തകർത്തു.മേലൂരിലെ ബ്രാഞ്ച് ഓഫീസിനു നേരെ നടന്ന കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. കൂടാതെ പിണറായി വെണ്ടുട്ടായിയിലെ സംഘപരിവാർ ബന്ധം ഉപേക്ഷിച്ച പ്രജീഷിനെ മമ്പറം ഇന്ദിരാഗാന്ധി സ്കൂൾ ഗ്രൗണ്ടിൽ കൊണ്ടുപോയി മർദിച്ചതായും സിപിഎം ചൂണ്ടിക്കാട്ടി.ആക്രമണങ്ങൾക്ക് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു.

അഞ്ചരക്കണ്ടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ മോഷ്ടിച്ചു

keralanews gold stoled from a locked house in anjarakkandy

അഞ്ചരക്കണ്ടി:അഞ്ചരക്കണ്ടിയിൽ  പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ മോഷ്ടിച്ചു.വെണ്മണൽ കുഞ്ഞമ്മടക്കണ്ടി ഹംസൂട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.സമീപത്തെ സ്കൂളിന്റെ ഉൽഘാടന ചടങ്ങിന് വീടുപൂട്ടി വീട്ടുകാർ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.തിങ്കളാഴ്ചയാണ് ആഭരങ്ങൾ കളവുപോയ കാര്യം ശ്രദ്ധയിൽപ്പെട്ടത്.പരാതിയിൽ കൂത്തുപറമ്പ് സി ഐ ടി.വി രതീഷ്,എസ്‌ഐ കെ.വി നിഷിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.