ഫോൺ ചോർത്തുമെന്ന പേടിവേണ്ട; ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ

keralanews end to end encryption technology

സുരക്ഷിതമായ വോയിസ് കോൾ ഓപ്ഷനുമായി പ്രമുഖ മെസ്സേജിങ് ആപ്പ്ളിക്കേഷനായ. ടെലഗ്രാം. ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ സാങ്കേതിക വിദ്യയുടെ ആണ് ടെലഗ്രാം കോളിംഗ് സംവിധാനത്തിലേക്ക് വരുന്നത്. ക്വാളിറ്റി, സ്പീഡ്, സെക്യൂരിറ്റി തുടങ്ങിയവയാണ് ഇതിന്റെ ഗുണവശങ്ങൾ.

കോൾ ചെയ്യുന്ന മൊബൈലിലും കോൾ ലഭിക്കുന്ന മൊബൈലിലും 4 ഇമോജിസ് ഒത്തുനോക്കി ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷനിലൂടെ കോൾ  സുരക്ഷിതമാക്കാവുന്നതാണ്. ടെലഗ്രാം ആണ് ആദ്യമായി സുരക്ഷിതമായ ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ മെസ്സെഞ്ചറുകളിൽ അവതരിപ്പിക്കുന്നത്

മനുഷ്യന്റെ തലച്ചോറിലെ ചിന്തകൾ ഡൗൺലോഡ്, അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വരുന്നു

keralanews neural lace technology

മനുഷ്യന്റെ തലച്ചോറിലെ ചിന്തകൾ ഡൗൺലോഡ്, അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വരുന്നു എന്നതാണ് ശാസ്ത്രലോകത്തെ ഏറ്റവും പുതിയ വാർത്ത. സ്പേസ് എക്സ് കമ്പനി മേധാവി എലൻ മസ്‌കാണ് ഇതുമായി രംഗത്തെത്തിയിരിക്കുന്നത്. ന്യൂറൽ ലേസ് എന്ന ടെക്നോളജി  ആണ് ഇവിടെ  ഉപയോഗിച്ചിരിക്കുന്നത്. ഈ സംവിധാനം വിജയിച്ചാൽ മനുഷ്യ മനസ്സിലെ ചിന്തകളെല്ലാം കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിലേക്കു ഡൗൺലോഡ് ചെയ്യാനാവും. വേണമെങ്കിൽ ഒരാളുടെ മെമ്മറി മറ്റൊരാളിലേക്ക് അപ്ലോഡ് ചെയ്യാനും സാധിക്കും. സാങ്കേതിക രംഗത്തു വൻ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന കണ്ടുപിടിത്തമാണ് വരാൻ പോകുന്നത്.

അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍

keralanews pure water from atmosphere

പയ്യന്നൂര്‍: അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന പുതിയ കണ്ടുപിടിത്തവുമായി കോറോം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാർത്ഥികളാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. കാത്സ്യം ക്ലോറൈഡിന്റെ സഹായത്തോടെ അന്തരീക്ഷ ബാഷ്പം ആഗിരണം ചെയ്ത് അതില്‍ നിന്നാണ് വെള്ളം വേര്‍തിരിച്ചെടുക്കുന്നത്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ നാല് ലിറ്ററോളം ശുദ്ധജലം ഉണ്ടാക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞതും പ്രവര്‍ത്തനക്ഷമതയുള്ളതുമായ സാങ്കേതികവിദ്യയാണ് ഇതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഇനി ലോകത്തെവിടെനിന്നും വോട്ടു ചെയ്യാം

keralanews electronic voting machine

തിരുവനന്തപുരം: വോട്ടിങ് സ്ഥലത്ത് എത്തിച്ചേരാൻ പറ്റാത്തവർക്ക് രാജ്യത്തെവിടെനിന്നു വേണമെങ്കിലും വോട്ടു ചെയ്യാനുള്ള സംവിധാനവുമായി (സി-ഡാക്) . സെൻറർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (EVM) എന്നാണ് ഈ സംവിധാനത്തിന്റെ പേര്. നാട്ടില്‍ ഇല്ലെങ്കിലും രാജ്യത്തിനു അകത്തുതന്നെ, താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോളിങ് ബൂത്തില്‍ പോയി വോട്ടുചെയ്യാനുള്ള സംവിധാനമാണിത്. സംസ്ഥാനം, ജില്ല, മണ്ഡലം എന്നിങ്ങനെയുള്ള തിരിച്ചറിയൽ വിവരങ്ങള്‍  നല്‍കിയാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് വോട്ടറുടെ സകലവിവരങ്ങളും ഓണ്‍ലൈനില്‍ കാണാം.വോട്ടര്‍ തന്നെ വെരിഫൈ ചെയ്തു നല്‍കുന്ന സ്ലിപ്പും ഇതിന്റെ കൂടെ ഉണ്ടാവും. ഇങ്ങനെയും വോട്ടെണ്ണല്‍ നടക്കുമെന്നതിനാല്‍ തട്ടിപ്പിനുള്ള സാധ്യത കുറവാണ്.

ഐഡിയയുടെ റോമിങ് ബൊണാൻസ്

keralanews idea s roaming bonance

മുംബൈ : ഇന്ത്യൻ ടെലികോം രംഗത്ത് വൻ മുന്നേറ്റം നടത്തിയ ജിയോയുടെ വരവോടു കൂടി നിരവധി ഓഫറുകൾ മൊബൈൽ കമ്പനികൾ മുന്നോട്ട് വെച്ചിരുന്നു  ഇതിന്റെ ഭാഗമായി ഐഡിയയും പുതിയ ഓഫറുകൾ മുന്നോട്ടു വെക്കുന്നു. ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെവിടെയും റോമിങ് ചാർജില്ലാതെ ഇൻകമിങ് കോളുകൾ  ലഭിക്കുമെന്ന് ഐഡിയ പറയുന്നു. സൗജന്യ റോമിങ് ബൊണാൻസ് എന്നപേരിലാണ് ഐഡിയ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഐഡിയയുടെ പോസ്റ്റ് പെയ്ഡ്  പ്രീ പെയ്ഡ്  ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.

രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട്

keralanews india s largest soalar car port

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ കാർപോർട്ട്  ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ സൗരോര്‍ജ കാര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യും. പൂർണമായും  സൗരോര്‍ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യവിമാനത്താവളമെന്ന പേര്  സിയാല്‍ ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ടാണ് സിയാലില്‍ ഉത്ഘാടനത്തിനൊരുങ്ങുന്നത്. ഏകദേശം 1400 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. നിലത്തുറപ്പിച്ചിട്ടുള്ള സ്റ്റീല്‍ തൂണുകള്‍ക്ക് മുകളിലെ പ്ലാറ്റ്ഫോമിലാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. പ്ലാറ്റ്ഫോമില്‍ നിന്ന് പാനലുകള്‍ വൃത്തിയാക്കാനുള്ള ഫൈബര്‍ റി ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ് ചൊവ്വയിലും കൃഷിചെയ്യാം

keralanews potatoes in chovva satellite

ന്യൂയോര്‍ക്ക്: ഉരുളക്കിഴങ്ങിന് ചൊവ്വയിലും വളരാനാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പെറുവിലെ ഇന്റര്‍നാഷണല്‍ പൊട്ടറ്റോ സെന്ററര്‍ (സി.ഐ.പി.) നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍. കാറ്റുകടക്കാത്ത പെട്ടിക്കുള്ളില്‍ മണ്ണുനിറച്ച് ഉരുളക്കിഴങ്ങിന്റെ വിത്തുപാകി. ചൊവ്വയുടേതിന് സമാനമായ അന്തരീക്ഷം പെട്ടിക്കുള്ളിൽ ക്രിയേറ്റ് ചെയ്തു നാസയുടെ ആംസ് ഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണം. ഭൂമിയിലെ ഏറ്റവും മോശമായ സാഹചര്യങ്ങളില്‍പ്പോലും ഉരുളക്കിഴങ്ങിന് വളരാന്‍ കഴിയുമെങ്കില്‍ അവയ്ക്ക് ചൊവ്വയിലും വളരാനാകുമെന്ന് തെളിയിക്കാനായിരുന്നു പരീക്ഷണം.

എ സി ജാക്കറ്റ് പുറത്തിറക്കി ഗിരിരാജ് സിംഗ്

ac- jacket to regulate temperature

പാട്ന: കേന്ദ്രമന്ത്രി ഗിരിരാജിന്റെ മറ്റൊരു സംഭാവന കുടി പൊതു ജനങ്ങളിലേക്ക്. മാസങ്ങൾക്കു മുൻപ് സ്വന്തം മണ്ഡലത്തിൽ സോളാർ ചർക്കകൾ കൊണ്ട് വന്നതിനു പിന്നാലെ പുതിയൊരു സ്പെഷ്യൽ എ സി ജാക്കറ്റ് കുടി രംഗത് എത്തിച്ചിരിക്കുകയാണ് അദ്ദേഹം. പരുത്തിയും സാങ്കേതിക വിദ്യയും  കൂട്ടി ഇണക്കിയതാണ് ഈ സ്പെഷ്യൽ ജാക്കറ്റ്. സ്വയം കൂളായി ഇരിക്കാൻ സഹായിക്കുന്ന ഈ ജാക്കറ്റിൽ രണ്ടു ബട്ടണുകളുണ്ട് ചുമന്ന നിറത്തിലുള്ള ബട്ടൺ അമർത്തിയാൽ ചുടു ലഭിക്കും. പച്ച ബട്ടൺ ചുടു കുറയ്ക്കാനും സഹായിക്കും. ജാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന എയർ ഫാനുകളാണ് ഇതിന്റെ പിന്നിൽ.

താപനില വളരെ കുറയുന്ന സിയാച്ചിൻ പോലെയുള്ള സ്ഥലങ്ങളിൽ ജോലി എടുക്കുന്ന ജവാന്മാർക്ക് ഇതിന്റെ ഉപയോഗം ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ഹാഫ് ജാക്കറ്റിനു 18 ,൦൦൦ രൂപയും ഫുൾ ജാക്കറ്റിനു 25 ,൦൦൦ രൂപയുമാണ് വില. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥികളാണ് ഇതിന്റെ ഡിസൈൻ തയ്യാറാക്കിയത്.

ഇ സേവനങ്ങൾ ജനകീയമാക്കാൻ കണ്ണൂരിൽ ഡിജിറ്റൽ രഥം പര്യടനം തുടങ്ങി

keralanews digital carriage (2)

കണ്ണൂർ : കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനും അതിന്റെ ഉപയോഗം പരിചയപ്പെടുത്തുന്നതിനുമായി ഡിജിറ്റൽ രഥം ജില്ലയിൽ പര്യടനം തുടങ്ങി. മാർച്ച് ആറുമുതൽ പതിനൊന്നു വരെയാണ് പര്യടന കാലാവധി.

ഏഴിന് രാവിലെ 10ന്‌ ചിറക്കുനി, ഉച്ചയ്ക്ക് രണ്ടിന് തലശ്ശേരി, എട്ടിന് രാവിലെ പത്തിന് കൂത്തുപറമ്പ്, ഉച്ചയ്ക്ക് രണ്ടിന് മട്ടന്നൂർ, ഒൻപതിന് രാവിലെ പത്തിന് പേരാവൂർ, ഉച്ചയ്ക്ക് രണ്ടിന് പയ്യാവൂർ, പത്തിന് രാവിലെ 10ന്‌  തളിപ്പറമ്പ്, ഉച്ചയ്ക്ക് രണ്ടിന് പിലാത്തറ, പതിനൊന്നിന് രാവിലെ പതിനൊന്നിന് പയ്യന്നൂർ എന്നിവിടങ്ങളിൽ വാഹനം ക്യാമ്പ് ചെയ്യും.

ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ആരംഭിച്ച ട്രൈഡി പദ്ധതിയുടെ ഭാഗമായി ആധാർ കാർഡ്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നീ മുന്ന് ഐ ഡി കളും ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെ  ഉണ്ടാവും. ഇതോടൊപ്പം പുതുതായി ആധാർ കാർഡ് എടുക്കാനും, എഡിറ്റു ചെയ്യുവാനും സൗകര്യമുണ്ട്. കണ്ണൂരിലെ പര്യടനത്തിന് ശേഷം ഡിജിറ്റൽ രഥം മാർച്ച് മുപ്പത്തി ഒന്നിന് കാസർഗോഡ് സമാപിക്കും.

ഇനി 5 ജി യുഗം

keralanews 5 generation is coming

ഫോർ ജി യുഗം കഴിയുകയാണ്. ഇനി 5  ജി യുഗം . 5  ജി യുഗത്തിലേക്ക് ചുവടു വെക്കാനായി നോക്കിയയും ബി എസ് എൻ എൽ ഉം ഇനി ഒന്നിക്കുന്നു.  5  ജി സേവനം ഉപഭോക്താക്കളിൽ എത്തിക്കുക എന്നതാണ് ലക്‌ഷ്യം.  പ്രമുഖ ടെലികോം കമ്പനിയായ നോകിയയുമായി ബി എസ് എൻ എൽ ഇതിനായി എഗ്രിമെന്റ് ഉണ്ടാക്കി. മൊബൈൽ വേൺഡ് കോൺഗ്രസിലാണ് ബി എസ് എൻ എൽ ചെയർമാൻ അനുപം ശ്രീവാസ്തവ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതിനിടയിൽ തന്നെ  ജിയോ സാംസങിനോട് ചേർന്ന് 5  ജി സേവനം ആരംഭിക്കുന്നതായി റിലയൻസ് ജിയോയും അറിയിച്ചിട്ടുണ്ട്.  ഫോർ ജി യെക്കാൾ 65 ,൦൦൦ തവണ വേഗമേറിയതാണ് 5  ജി.