വയനാട്ടിലും പത്തനംതിട്ടയിലും വാനാക്രൈ ആക്രമണം

keralanews virus attack

കല്‍പ്പറ്റ/പത്തനംതിട്ട: ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി പ്രശ്‌നം സൃഷ്ടിച്ച വാനാക്രൈ വൈറസ് വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. അവധി ദിവസമായ ഞായറാഴ്ച്ച കഴിഞ്ഞ് ഇന്ന് ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ കമ്പ്യൂട്ടറുകള്‍ തുറന്നപ്പോള്‍ ആണ് വാനാക്രൈ മാല്‍വേറുകള്‍ ഫയലുകള്‍ ലോക്ക് ലോക്ക് ചെയ്തതായി കണ്ടത്.

വാനാക്രൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ പോലീസിന്റെ സാങ്കേതിക ഗവേഷണ വികസനകേന്ദ്രം സൈബര്‍ഡോം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി ഫയലുകള്‍ ലോക്ക് ചെയ്യുന്നതാണ് വാനാക്രൈ മാല്‍വേറുകളുടെ ശൈലി സിസ്റ്റം നേരെയാക്കാൻ 300 ഡോളറിൽ കൂടുതൽ മൂല്യമുള്ള ബിറ്റ് കോയിൻ നൽകണമെന്നാണ് ആവശ്യം. മൂന്നു ദിവസത്തിനകം നൽകിയില്ലെങ്കിൽ തുക ഇരട്ടി ആകുമെന്നും മുന്നറിയിപ്പുണ്ട്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ പിഴവ് മുതലാക്കിയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഈ പിഴവ് ആദ്യം കണ്ടെത്തിയത് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ.) ആണ്. ഇതുപയോഗിച്ച് അവര്‍ തയ്യാറാക്കിയ ‘സൈബര്‍ ആയുധം’ ചോര്‍ന്നതാണ് സൈബര്‍ ആക്രമണത്തിലേക്ക് വഴിതെളിച്ചത്.

ഐ ടി മേഖലയിൽ 56,000 പേർക്ക് തൊഴിൽ നഷ്ടമായേക്കും

keralanews trump s governance affects indian it field

ബെംഗളൂരു : അമേരിക്കയിലെ ഡൊണാൾഡ്  ട്രംപ് ഭാരണകൂടം  വിസ നയങ്ങളിലും മറ്റും കാതലായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതോടെ ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികളിൽ ഉള്ളവർക്ക് തൊഴിൽ നഷ്ടമായേക്കും. ഈ വർഷത്തോടെ ഏഴ് പ്രമുഖ ഐ ടി കമ്പനികൾ 56 ,000പേരെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ട്. ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്  സി എൽ ടെക്നോളോജിസ്, യു  എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ, ഡി എക്സ് സി ടെക്നോളജി ഫ്രാൻസ് ആസ്ഥാനമായ കാപ്ജൈമിനി എസ് എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ കമ്പനികളിലായി 12ലക്ഷം ജീവനക്കാരാണുള്ളത്.

പെട്രോൾ പമ്പിൽ വെള്ളം കയറി

Screenshot_2017-05-11-23-15-06-766

പത്തനംതിട്ട: മൈലപ്രയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ഇന്നലെ ഉണ്ടായ മഴയെ തുടർന്ന് ഡീസൽ ടാങ്കിൽ വെള്ളം കയറി . ഈ സമയത്ത് പമ്പിൽ നിന്നും ഇന്ധനം നിറച്ച വാഹനങ്ങൾ പ്രവർത്തനക്ഷമമല്ലാതായി.

ഓട്ടോമേഷൻ ജോലി നടകുന്നതിനാൽ ടാങ്കിനെ ഇന്ത്യൻ ഓയലിന്റെ സർവ്വവുമായി ബന്ധിപ്പിക്കുവാൻ വേണ്ടിയുള്ള കേബിൾ ഘടിപ്പിക്കുന്ന ഭാഗത്ത് കൂടിയാണ് മഴവെള്ളം ടാങ്കിലേക്ക് കയറിയത്. വർഷങ്ങളായി ഈ പമ്പിലെ ടാങ്കിനോ പൈപ്പ് ലൈനിനോ കേടുപാടുകൾ ഇല്ലാത്തതിനാൽ ടാങ്കിലേക്കുള്ള  മഴവെള്ളത്തിന്റെ ചോർച്ച പമ്പ് ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല.

ഓട്ടോമേഷനിലേക്ക് മാറി കൊണ്ടിരിക്കുന്ന പല പമ്പുകളിലും കഴിഞ്ഞ വർഷത്തിൽ കേരളത്തിൽ തന്നെ സമാന ദുരന്തങ്ങൾ സംഭവിച്ചിട്ടും ഓയൽ കമ്പനികൾ വേണ്ടത്ര ജാഗ്രത പാലിക്കുകയോ, ഇത്തരം ജോലിയിൽ വീഴച വരുത്തുന്ന കോൺട്രാക്റ്റർമാർക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപെടാനുള്ള പ്രധാന കാരണം എന്ന് പല ഡീലർമാരും അഭിപ്രായപ്പെട്ടു.

വെള്ളം കലർന്ന ഡീസൽ പമ്പിൽ നിന്നും ശേഖരിച്ച പലരും സമൂഹ മാദ്ധ്യമങ്ങളിൽ ഇന്ധനം മായം കലർത്തി വിൽപ്പന നടത്തുന്നു എന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും, ഡീസലോ പെട്രോളോ ജലവുമായി ലയിക്കുകയില്ല എന്ന സാമാന്യ അറിവ് പോലും മറച്ച് വെക്കുന്നു എന്ന് പമ്പുടമ  പറഞ്ഞു.

 

ഫേസ്ബുക്കില്‍ ഇനി അക്രമം ഇല്ല

keralanews no violence in facebook (4)

അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഇതിനായി പ്രത്യേകം ആളുകളെ നിയമിക്കാനും ഫേസ്ബുക്ക് തീരുമാനിച്ചു. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. പോസ്റ്റു ചെയ്യുന്നതിന്റെ ഉള്ളടക്കം നിരീക്ഷിക്കാന്‍ പുതിയ ആളുകളെ നിയമിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. 3000പേരെയാണ് ഇതിനു വേണ്ടി പുതിയതായി നിയമിക്കുന്നത്.

ബ്ലുവയിൽ സൂയിസൈഡ് ഗെയിം

keralanews blue whale suicide game

ദുബായ് : റഷ്യയിൽ നൂറുകണക്കിന് കൗമാരക്കാരുടെ ജീവനെടുത്ത സൂയിസൈഡ് ഗെയിം ബ്ലുവൈൽ പ്രചരിക്കുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പ് ആണ് ഈ ഗെയിമിന് പിന്നിൽ. അൻപത് ദിവസം  നീളുന്ന വെല്ലു വിളികളാണ് ഈ ഗെയിമിലുള്ളത്. അൻപതാം ദിവസം ഗെയിം കളിക്കുന്ന വ്യക്തിയോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും. പ്രമുഖ പത്രമായ ഖലീജ് ടൈംസ് ആണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തു വിട്ടത്.

വാട്ട്സാപ്പിൽ ഈ ഗെയിമിനെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിച്ചതോടെ രക്ഷിതാക്കൾ ഭയചകിതരാണ്. ഈ ഗെയിം ആദ്യമുണ്ടായത് റഷ്യയിലാണ്. അവിടെ നൂറോളം കൗമാരക്കാർ അത്മഹത്യ  ചെയ്തു എന്നാണ് റിപ്പോർട്ട്. ഹൊറർ ചിത്രങ്ങൾ കാണാനുള്ള വെല്ലുവിളികൾ ഈ ഗെയിമിന്റെ ഭാഗമാണ്.

കൂടാതെ ഓരോ ആകൃതിയിൽ ശരീരത്തിൽ മുറിവുണ്ടാക്കാനും ഗെയിം ആവശ്യപ്പെടും. അത്മഹത്യ ചെയ്യാനുള്ള വെല്ലുവിളിയാണ് അവസാനം. ഈ വെല്ലുവിളികൾ ഏറ്റെടുത്തതിനു തെളിവായി ഗെയിം ദാതാക്കൾ ഫോട്ടോകളും ആവശ്യപ്പെടും. ഒരിക്കൽ ഈ ഗെയിം ഡൗൺലോഡ് ചെയ്താൽ പിന്നെ അത് ഡിലീറ്റ് ചെയ്യാനാവില്ല. ഫോൺ ഹാക്ക് ചെയ്ത് ഗെയിം ദാതാക്കൾക്ക് ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്താനാകും.

പരിസ്ഥിതി സൗഹൃദ സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ അവതരിപ്പിച്ച് ഐ എസ് ആർ ഒ

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ വിജയകരമായി അവതരിപ്പിച്ച് ഐ എസ് ആർ ഒ . തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്നാണ് സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ പുറത്തിറക്കിയത്.

ഓട്ടോമോട്ടീവ്ര്, ഇലക്ട്രിക്കൽ  കെമിക്കൽ  എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ സംയുക്തമായ പരിശ്രമത്തിലൂടെ പുതിയ പദ്ധതി യാഥാർഥ്യമാക്കിയത്. മാരുതി സുസുകി ഓമ്നി വാനാണ് ഐ എസ് ആർ ഒ സോളാർ പവറിൽ നിരത്തിലിറക്കിയത്.

സൂര്യപ്രകാശത്തിൽ നിന്ന് പവർ സംഭരിച്ച് ലിഥിയം അയേൺ ബാറ്ററിയാണ് സോളാർ ഹൈബ്രിഡ് ഓംനിയെ മുന്നോട്ട് നയിക്കുക. വാഹനത്തിന്റെ മുകൾ ഭാഗം പൂർണമായും സോളാർ പാനൽ ഘടിപ്പിച്ചതാണ്.

വ്യാജ അക്കൗണ്ടുകൾ പൂട്ടിക്കാൻ ഫേസ്ബുക് തയ്യാറെടുക്കുന്നു

keralanews termination of fake account

ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ പൂട്ടിക്കാൻ ഫേസ്ബുക് തയ്യാറെടുക്കുന്നു. വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി അവ സസ്‌പെൻഡ് ചെയ്തശേഷം വ്യക്തിത്വത്തെ തെളിയിക്കുന്നതിനുള്ള തെളിവുകൾ ആവശ്യപ്പെടും. അവ നല്കുന്നില്ലെങ്കിൽ അക്കൗണ്ട് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യും. യഥാർത്ഥ ജീവിതത്തിൽ പുലർത്തുന്ന ഉത്തരവാദിത്തം ഓൺലൈനിലും പുലർത്തണമെന്നാണ് പുതിയ നടപടി വിവരിച്ചുകൊണ്ട് ഫേസ്ബുക് പ്രൊട്ടക്ട ആൻഡ് കെയർ  ടീം പറയുന്നത്. ഓരോ അക്കൗണ്ടിനുമുള്ള ആക്ടിവിറ്റി പാറ്റേൺ നോക്കിയാണ് അത് ഫെയിക്  ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ സാധിക്കുന്നത് എന്ന് ഫേസ്ബുക് വ്യക്തമാക്കുന്നു. അശ്‌ളീല ചിത്രങ്ങൾ ഷെയർ ചെയ്തു പോകുന്നത് ഫോട്ടോ മാച്ചിങ് ടെക്നോളജി ഉപയോഗിച്ചു തടയുവാനും ഫേസ്ബുക് നീക്കം ആരംഭിച്ചു  .

റീചാർജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു

keralanews jio terminates free calling

ന്യൂഡൽഹി: റീചാർജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു. ഏപ്രിൽ പതിനഞ്ചു വരെയായിരുന്നു സൗജന്യ ഓഫറുകളുടെ കാലാവധി നൽകിയിരുന്നത്. എന്നാൽ ഇതിനു ശേഷവും സിമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ റദ്ദാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. എന്നാൽ റീചാർജ് ചെയ്യാത്തവരുടെ കണക്ഷൻ ഉപഭോക്താക്കൾക്ക് മെസ്സേജ് അയച്ചതിനു ശേഷം ഘട്ടം ഘട്ടമായാണ് റദ്‌ ചെയ്യുക.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് ജില്ലയിൽ

keralanews ramachandrankadannappally in kannur today

കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബുധനാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9:30 നു വിഷുക്കണി ഈസ്റ്റർ പച്ചക്കറി വിപണി ഉത്ഘാടനം. 11നു താഴെചൊവ്വ സമാന്തര പാലം തറക്കല്ലിടൽ, മൂന്നുമണിക്ക് കടന്നപ്പള്ളി – പാലപ്പുഴ പഞ്ചായത്ത് ഗ്രാമസഭ ഉത്ഘാടനം.4:30 നു സൗഹാർദ സമ്മേളനവും മെഡിക്കൽ ഉപകരണ സമർപ്പണവും ഏഴിന് പുവ്വത്തൂർ-കൂടാളി.

അറ്റന്റന്‍സ് വിത്ത് സെല്‍ഫി

keralanews attendance with selfie

വാരണാസി: ലോകം സെല്‍ഫി യുഗത്തിലേക്ക് പൂര്‍ണമായും മാറികൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാമിന്ന്. ഒരു സ്‌കൂളിന്റെ അച്ചടക്ക നടപടിയുമായി എങ്ങനെ ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് പറയാനുള്ളത്. ഉത്തര്‍പ്രദേശിലെ ചന്ദ്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലാണ് അധ്യാപകരുടെ ഹാജര്‍ കണക്ക് രേഖപ്പെടുത്തുന്നതിന്  അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഫ്രബ്രുവരിയോടെ നടപ്പിലാക്കാൻ തുടങ്ങിയത് .

സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം സെല്‍ഫിയെടുക്കുകയും, ഉടനെതന്നെ ”അറ്റന്റന്‍സ് വിത്ത് സെല്‍ഫി” എന്ന് പേരിട്ടിരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ പദ്ധതി വിജയമാണെന്നും അടുത്തമാസം അവസാനത്തോടെ ജില്ലയിലെ മുഴുവന്‍ സ്‌കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ പദ്ധതിയില്‍ അധ്യാപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.