ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ പിൻവലിക്കാനൊരുങ്ങി ടാറ്റ

keralanews tata plans to withdraw tiago and tigor diesel models

മുംബൈ:ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു.മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാവുന്നതിനെ തുടര്‍ന്ന് 1.1 ലിറ്റര്‍ ഡീസല്‍ മോഡലുകളെ പൂര്‍ണ്ണമായും കമ്പനി പിന്‍വലിക്കും. 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം വാഹനങ്ങള്‍ പുറത്തിറങ്ങേണ്ടത്. പുതിയ ചട്ടങ്ങള്‍ പ്രകാരം ഇപ്പോഴുള്ള 1.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പരിഷ്‌കരിച്ചാല്‍ ഉത്പാദന ചിലവ് ഉയരും.അതോടെ  സ്വാഭാവികമായും മോഡലുകളുടെ വിലയും വര്‍ധിക്കും.ഡിമാന്‍ഡ് കുറഞ്ഞ ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ക്ക് വില ഉയരുക കൂടി ചെയ്താല്‍ വിറ്റുപോകില്ലെന്ന് ആശങ്ക കമ്പനിക്കുണ്ട്. 2018 ഏപ്രില്‍ – 2019 ജനുവരി കാലയളവില്‍ വിറ്റുപോയ ആകെ ടിയാഗൊ യൂണിറ്റുകളില്‍ 14 ശതമാനം മാത്രമാണ് ഡീസല്‍ മോഡലുകളുടെ വിഹിതം. ഇതേകാലയളവില്‍ 15 ശതമാനം മാത്രമെ ടിഗോര്‍ ഡീസല്‍ മോഡലുകളും വിറ്റുപോയുള്ളൂ. ഈ സ്ഥിതിവിശേഷം മുന്‍നിര്‍ത്തി പുതിയ ഡീസല്‍ എഞ്ചിനെ വികസിപ്പിക്കാനുള്ള നീക്കം കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കുമെന്ന് ടാറ്റ വിലയിരുത്തുന്നു.ഡീസൽ മോഡൽ പിൻവലിക്കുന്നതോടെ  1.2 ലിറ്റർ പെട്രോൾ എൻജിനിൽ മാത്രമായിരിക്കും ഈ വാഹങ്ങൾ നിരത്തിലെത്തുക. ഇത് 85 പിഎസ് പവറും 114 എൻ. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

keralanews tata plans to withdraw tiago and tigor diesel models (2)

സാംസങ് പുതിയ ഫോൾഡിങ് ഫോൺ അവതരിപ്പിച്ചു

keralanews samsung introduces new folding phone

മുംബൈ:സാംസങ് തങ്ങളുടെ പുതിയ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. മടക്കി സ്മാര്‍ട്ഫോണായും ടാബ്‍ലറ്റായും ഇത് ഉപയോഗിക്കാന്‍ സാധിക്കും. തുറക്കുമ്ബോള്‍ 4.6 ഇഞ്ച് വലുപ്പമാണ് ഫോണിന്റെ ഡിസ്‌പ്ലേ. സാംസങ്ങിന്റെ പുതിയ ഇന്‍ഫിനിറ്റി ഫ്ലെക്സ് ഡിസ്‌പ്ലേയാണ് മടക്കാവുന്ന ഫോണിനായി നല്‍കിയിട്ടുള്ളത്.ആപ്പ് കന്‍ട്യൂനിറ്റി എന്ന സംവിധാനമാണ് ഫോണിനെ ഇത്തരത്തില്‍ സ്മാര്‍ട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാന്‍ സഹായിക്കുന്നത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നിവര്‍ത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്റ് വളരെ എളുപ്പത്തില്‍ തന്നെ മാറും എന്നതാണ് പ്രത്യേകത. മടക്കിയാല്‍ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാല്‍ വലിയ സ്ക്രീനില്‍ മടക്കിന്റെ അടയാളങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. മൊത്തം ആറു ക്യാമറകളാണ് ഈ ഫോണിനുള്ളത്. മൂന്നെണ്ണം പിന്നിലും ഒന്ന് നടുക്കും, രണ്ടെണ്ണം ഉള്ളിലും. ഫോണ്‍ എങ്ങനെ പിടിക്കുന്നോ അതിനനുസരിച്ച്‌ ഫോട്ടോ എടുക്കാമെന്ന് സാംസങ് പറയുന്നു.അതുപേലെ തന്നെ 4,380 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിനുള്ളത്. ഇത് മുറിച്ച്‌ രണ്ടു വശത്തുമായി പിടിപ്പിച്ചിരിക്കുകയാണ്. ഭാരം ക്രമീകരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു. ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയും ഉണ്ട്.ഒരേ സമയം സ്‌ക്രീന്‍ മൂന്നായി വിഭജിച്ച്‌ മൂന്ന് ആപ്പുകളെ ഒരേ സമയം പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റ സവിശേഷ.യുട്യൂബ് കാണുകയും വാട്സാപ്പില്‍ സന്ദേശം കുറിക്കുകയും ഇന്റര്‍നെറ്റ് ബ്രൗസു ചെയ്യുന്നതും ഒരേ സമയത്തു നടത്താമെന്ന് വേണമെങ്കില്‍ പറയാം.ഈ വര്‍ഷം ഏപ്രില്‍ അവസാനം മാത്രമായിരിക്കും ഗ്യാലക്സി ഫോള്‍ഡ് വിപണിയിലെത്തുക. ഏകദേശം 2,000 ഡോളറാണ് ഫോണിന്റെ വില.

പഴയ സ്കൂട്ടർ നൽകി പുത്തന്‍ ഇലക്‌ട്രിക്ക് ഹീറോ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം

keralanews hero with exchange offer exchange old scootter and get new hero electric scootter

മുംബൈ:വാഹനപ്രേമികൾക്ക് കിടിലന്‍ എക്സ്ചേഞ്ച് ഓഫറുമായ് ഹീറോ.പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം.കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാവുന്നതാണ്.
ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കമ്ബനി കൂടുതല്‍ നല്‍കുകയും ചെയ്യും. പഴയ സ്‌കൂട്ടറുകള്‍ പൊതുനിരത്തില്‍ നിന്ന് നീക്കം ചെയ്ത് അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കാനായാണ് കമ്ബനിയുടെ പുതിയ നീക്കം.അഞ്ച് കോടിയോളം വരുന്ന പഴയ പെട്രോള്‍ സ്‌കൂട്ടറുകളാണ് നിരത്തുകളിലുള്ളത്. ഇവയെല്ലാം കാര്യമായ മലിനീകരണം പ്രദാനം ചെയ്യുന്നവയാണെന്ന് മാത്രമല്ല തുരുമ്ബിന് സമം ആയവയാണ്. കൂടാതെ BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തില്‍ കുറവാണ്. നിലവിലുള്ള സ്‌കൂട്ടറുകള്‍ എത്രയും പെട്ടെന്ന് തിരിച്ച്‌ വിളിച്ച്‌ BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്‌കൂട്ടറുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും കമ്പനിക്കുണ്ട്.ഹീറോയുടെ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ചെലവ് കുറഞ്ഞവയാണ്. ഇതിലെ ബാറ്ററിയ്ക്ക് മൂന്ന് വര്‍ഷം വാറന്റി കമ്പനി നല്‍കുന്നുണ്ട്.നിലവില്‍ ഹീറോയുടെ നാല് ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് വിപണിയിലുള്ളത്. ഇലക്ട്രിക്ക് ഫ്‌ളാഷ്, ഇലക്ട്രിക്ക് നിക്‌സ്, ഇലക്ട്രിക്ക് ഒപ്റ്റിമ, ഇലക്ട്രിക്ക് ഫോട്ടോണ്‍ എന്നിവയാണീ മോഡലുകള്‍.കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കിഴിച്ച് 45,000 രൂപ മുതല്‍ 87,00 രൂപ വരെയുള്ള പ്രൈസ് ടാഗില്‍ ഇവ വിപണിയില്‍ ലഭ്യമാവും. ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ പ്രചരാണാര്‍ഥം രാജ്യവ്യാപകമായി 20 നഗരങ്ങളില്‍ ക്യാംപയിന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചേക്കേറുന്നു എന്നതിന്റെ മുന്നൊരുക്കമായി വേണം ഹീറോയുടെ ഈ മുന്നേറ്റത്തെ കാണാന്‍.

പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒഖീനാവ

keralanews okinava with new i praise electric scooter

മുംബൈ:പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒഖീനാവ.1.15 ലക്ഷം രൂപയാണ് ഇന്റലിജന്റ് സ്കൂട്ടർ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഐ പ്രെയ്‌സിന്റെ വില.കഴിഞ്ഞ പതിനഞ്ചു ദിവസംകൊണ്ട് നാനൂറ്റിയമ്പതില്‍പ്പരം ബുക്കിംഗ് പുതിയ സ്‌കൂട്ടര്‍ നേടിക്കഴിഞ്ഞതായി ഒഖീനാവ വെളിപ്പെടുത്തി.ബുക്ക് ചെയ്തവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ നാവിക സേനയാണ് ആദ്യമുള്ളത്.തിളക്കമേറിയ റെഡ്, ഗോള്‍ഡന്‍ ബ്ലാക്ക്, ഗ്ലോസി സില്‍വര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ്  ഐ-പ്രെയ്‌സ് ലഭ്യമാവുക.ഊരിമാറ്റാവുന്ന ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് ഒഖീനാവ ഐ-പ്രെയിസില്‍.സാധാരണ 5A പവര്‍ സോക്കറ്റ് മതി ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍. അതായത് ചാര്‍ജ്ജിംഗ് സ്റ്റേഷനില്ലെങ്കിലും കുഴപ്പമില്ല. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന മാതൃകയില്‍ വീട്ടിലെ പ്ലഗില്‍ കുത്തിയിട്ട് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്ന് ഒഖീനാവ പറയുന്നു.

keralanews okinava with new i praise electric scooter (2)
രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ നേരം ചാര്‍ജ്ജ് ചെയ്താല്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ ദൂരമോടാന്‍ ഐ-പ്രെയിസിന് കഴിയുമെന്നാണ് ഒഖീനാവയുടെ അവകാശവാദം.അതേസമയം ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍ എത്രസമയം വേണ്ടിവരുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.ശ്രേണിയില്‍ മറ്റു വൈദ്യുത മോഡലുകളെ അപേക്ഷിച്ച് ഐ-പ്രെയിസിന് നാല്‍പ്പതു ശതമാനം വരെ ഭാരം കുറവുണ്ടെന്നും കമ്പനി പറയുന്നു.1000 വാട്ടുള്ള BLDC വൈദ്യുത മോട്ടോര്‍ കരുത്തിലാണ് സ്‌കൂട്ടര്‍ നിരത്തിലോടുക. മണിക്കൂറില്‍ 75 കിലോമീറ്ററാണ്  ഐ-പ്രേയസിന്റെ പരമാവധി വേഗം.എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇ-എബിഎസ്, മൊബൈല്‍ യുഎസ്ബി പോര്‍ട്ട്, ആന്റി – തെഫ്റ്റ് അലാറം എന്നിവയെല്ലാം സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.ജിയോ ഫെന്‍സിംഗ്, വിര്‍ച്വല്‍ സ്പീഡ് ലിമിറ്റ്, കര്‍ഫ്യു അവര്‍സ്, ബാറ്ററി ഹെല്‍ത്ത് ട്രാക്കര്‍, SOS നോട്ടിഫിക്കേഷന്‍, മോണിട്ടറിംഗ് തുടങ്ങിയ നൂതന സംവിധാനങ്ങള്‍ സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഒഖീനാവ ഇക്കോ ആപ്പ് മുഖേന ഇവയിൽ ഏറിയ പങ്കും ഉടമകള്‍ക്ക് നിയന്ത്രിക്കാം.ദൂര പരിധി നിശ്ചയിക്കുകയാണ് ജിയോ ഫെന്‍സിംഗിന്റെ ലക്ഷ്യം. നിശ്ചയിച്ച ദൂരത്തില്‍ കൂടുതല്‍ ഓടിയാല്‍ ഉടമയുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് ആപ്പ് മുഖേന മുന്നറിയിപ്പ് സന്ദേശമെത്തും. വേഗ മുന്നറിയിപ്പ് നല്‍കാനാണ് വിര്‍ച്വല്‍ സ്പീഡ് ലിമിറ്റ്.
keralanews okinawa with new i praise electric scooter

ഇലക്ട്രിക് വാഹന വിപണി പിടിച്ചടക്കാൻ ടാറ്റാ മോട്ടേർസും മഹേന്ദ്രയും കടുത്ത മത്സരത്തിൽ

keralanews tata motors or mahindra guess who is leading the electric vehicles market

മുംബൈ:രാജ്യത്ത് ഇലക്ട്രിക്ക് വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ  ചെയ്യുന്നതിനായി ഗവണ്മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്ന EESL(Energy Efficiency Services) കമ്പനിയിൽ നിന്നും കൂടുതൽ കോൺട്രാക്റ്റുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് നിൽവിൽ വാഹന നിർമാണ രംഗത്ത് ഇന്ത്യയിൽ ഒന്നും രണ്ടും  സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്സും മഹിന്ദ്ര ആൻഡ് മഹീന്ദ്രയും.ഇതിന്റെ ഭാഗമായി നിലവിൽ വിതരണം ചെയ്ത 150 യൂണിറ്റ് കാറുകൾക്ക് പുറമെ 4800 ബാറ്ററി പവേർഡ് Verito Sedan കാറുകൾ കൂടി വിതരണം ചെയ്യാനുള്ള കോൺട്രാക്ട് EESL കമ്പനിയിൽ നിന്നും മഹിന്ദ നേടിക്കഴിഞ്ഞു.അതേസമയം 5050 ഇലക്ട്രിക്ക് കാറുകൾ വിതരണം ചെയ്യനുള്ള കോൺട്രാക്ടാണ് ടാറ്റ മോട്ടോഴ്സിന് ലഭിച്ചിരിക്കുന്നത്.കൂടുതൽ കോൺട്രാക്ട് നേടിയെടുത്തെങ്കിലും മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ കോൺട്രാക്റ്റിലൂടെ ടാറ്റ മോട്ടോഴ്സിന് ലഭിക്കുന്ന വരുമാനത്തിൽ കുറവുണ്ടാകും.അതായത് 13.5 ലക്ഷം രൂപ(വാർഷിക മെയ്ന്റനൻസ് കോൺട്രാക്ട് ഉൾപ്പെടെ)വിലമതിക്കുന്ന 4950 ഇലക്ട്രിക്ക് വെരിറ്റോ കാറുകൾ വിതരണം ചെയ്യുമ്പോൾ മഹിന്ദ ആൻഡ് മഹിന്ദ്ര കമ്പനിക്ക് ലഭിക്കുന്ന വരുമാനം 668 കോടി രൂപയാണ്.അതേസമയം 11.2 ലക്ഷം രൂപ(വാർഷിക മെയ്ന്റനൻസ് കോൺട്രാക്ട് ഉൾപ്പെടെ) വിലയുള്ള 5050 ഇലക്ട്രിക്ക് ടിഗോർ വിതരണം ചെയ്യുന്നതിലൂടെ ടാറ്റ മോട്ടോഴ്സിന്റെ വരുമാനം 556 കോടി രൂപയാണ്.ഇത് മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്.

2017 ഇൽ EESL നേടിയെടുക്കാൻ ശ്രമിച്ച ആദ്യ 10000 യൂണിറ്റുകളുടെ ഭാഗമാണ് ഈ ഓർഡറുകൾ.അടുത്തിടെ മാധ്യമങ്ങളുമായി സംസാരിച്ച മഹിന്ദ്ര കമ്പനിയുടെ മാനേജിങ് ഡയറക്റ്റർ പറഞ്ഞത് EESL ന്റെ ആദ്യഘട്ട ഓർഡറിന്റെ അടിസ്ഥാനത്തിൽ 4800 ഇലക്ട്രിക്ക് വെരിറ്റോ കാറുകൾ വിതരണം ചെയ്യാനുള്ള കോൺട്രാക്റ്റുകൾ ലഭിച്ചിട്ടുണ്ട് എന്നാണ്.മാസം തോറും 500 യൂണിറ്റ് കാറുകൾ വീതം വിതരണം ചെയ്ത് ഒരു വർഷത്തിനുള്ളിൽ തങ്ങൾ ഈ ഓർഡറുകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

EESL ആവശ്യപ്പെടുന്ന യൂണിറ്റ് കാറുകൾ വിതരണം ചെയ്യുന്നതിനായി കമ്പനിയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിച്ചുവരികയാണ് തങ്ങളെന്ന് ടാറ്റ മോട്ടോഴ്സിന്റെ കമ്പനി വക്താവ് അറിയിച്ചു.ഇലക്ട്രിക്ക് റ്റിയാഗൊ,ടിഗോർ കാറുകൾ തങ്ങളുടെ കൈവശമുണ്ടെങ്കിലും അവ വിപണിയിലിറക്കാൻ ടാറ്റ മോട്ടോർസ് ഇതുവരെ തയ്യാറായിട്ടില്ല.”നാളെ തന്നെ ഈ കാറുകൾ നിരത്തിലിറക്കാൻ തങ്ങൾ തയ്യാറാണ്.എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെയും ചാർജിങ് സ്റ്റേഷനുകളുടെയും അഭാവം തങ്ങളെ ഇതിൽ നിന്നും പിന്നോട്ടുവലിക്കുകയാണെന്നും” കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

2019 ലും 2020 ലും രണ്ട് പുതിയ ലോഞ്ചുകൾ നടത്തിക്കൊണ്ട് മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനി ഇലക്ട്രിക്ക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തും.കോംപാക്റ്റ് യൂട്ടിലിറ്റി വാഹനമായ KUV 100 ന്റെ ഇലക്ട്രിക്ക് മോഡൽ അടുത്ത വർഷം മധ്യത്തോടെ നിരത്തിലിറക്കും.XUV 300 ന്റെ ബാറ്ററി പവേർഡ് വേർഷൻ 2020 ന്റെ ആദ്യപകുതിയുടെ അവസാനത്തോടെ ഷോറൂമുകളിലെത്തും.ഈ സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യകത കുറഞ്ഞത് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് വാഹന വിപണിയെ പിന്നോട്ട് വലിച്ചിരിക്കുകയാണ്.Society of Indian Automobile Manufacturers (SIAM)ന്റെ കണക്കനുസരിച്ച് മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ 37 ശതമാനം കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.അതായത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 530 യൂണിറ്റ് കാറുകൾ വിറ്റപ്പോൾ ഈ വർഷം അത് 330 യൂണിറ്റ് മാത്രമാണ്.

keralanews tata motors or mahindra guess who is leading the electric vehicles market (2)

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ കളർ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി

keralanews mumbai resident gets countrys first green car plates

മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി.താനെ സ്വദേശി അവിനാശ് നിമോൻകറിനാണ് ഇക്കഴിഞ്ഞ ദസറ ഉത്സവകാലത്ത് താൻ സ്വന്തമാക്കിയ മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് കാറായ ഇ വെരിറ്റോയ്ക്ക് ഗ്രീൻ നമ്പർ പ്ലേറ്റ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇന്നോവേഷൻ ഫോർ മാൻകൈൻഡ്’എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടറും സി ഇ ഒയുമാണ് നിമോൻകാർ.വായുമലിനീകരണം ഇല്ലാതെ പരിസ്ഥിതി സൗഹാർദമായ ഇലക്ട്രിക്ക് വാഹനങ്ങൾക്കാണ് ഗ്രീൻ നമ്പർ പ്ലേറ്റ് നൽകുന്നത്.സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പച്ച നിറമുള്ള പ്രതലത്തിൽ വെള്ള നിറത്തിലുള്ള അക്കങ്ങളിലും മറ്റു വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള അക്കങ്ങളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിമോൻകറിന്റെ അഭിപ്രായത്തിൽ 8-10 മണിക്കൂർ വരെ ചാർജ് ചെയ്യുമ്പോൾ ഏകദേശം 150 കിലോമീറ്റർ വരെ കാറിന് മൈലേജ് ലഭിക്കും.മാത്രമല്ല ഇതിനായി  49 രൂപ മാത്രമേ ചിലവും വരുന്നുള്ളൂ.അന്തരീക്ഷ മലിനീകരണം വളരെ കുറവാണെന്നുള്ളതാണ് കാറിന്റെ മറ്റൊരു പ്രത്യേകത.ഡിസി ചാർജിങ് സ്റ്റേഷനുകളിൽ കാർ ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 45 മിനിറ്റ് എടുക്കും.ഗിയർ ഇല്ല,എൻജിൻ ഇല്ല,ഓയിൽ ചെയ്യേണ്ട ആവശ്യകതയില്ല എന്നിവയും ഇത്തരം ഇലക്ട്രിക്ക് കാറുകളുടെ പ്രത്യേകതയാണ്.ഇന്ധന വിലവർദ്ധനവ് ഇത്തരം കാറുകളെ ബാധിക്കുകയില്ല. ഇത്തരം കാറുകളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല ഇവയ്ക്ക് രെജിസ്ട്രേഷൻ ഫീസും ആവശ്യമില്ല.മുംബൈ താനെ രജിസ്റ്റർ ഓഫീസിലാണ് വാഹനം രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം പത്തരലക്ഷം രൂപയാണ് ഇത്തരം കാറുകളുടെ വില.കാറിനായി മഹാരാഷ്ട്ര സർക്കാരിന്റെ ഒരുലക്ഷം രൂപയുടെ സബ്‌സിഡിക്ക് പുറമെ കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള സബ്‌സിഡി സ്കീമായ ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicle scheme)) ന്റെ 1.38 ലക്ഷം രൂപ സബ്‌സിഡിയും നിമോൻകറിനു ലഭിച്ചു.

നോക്കിയ 4ജി 8110 ബനാന ഫോണ്‍ ഇന്ത്യൻ വിപണിയിൽ

keralanews nokia 4g 8110 banana phone launched in indian market

മുംബൈ:നോക്കിയ 4ജി 8110 ബനാന ഫോണ്‍ ഇന്ത്യൻ വിപണിയിൽ വിൽപ്പന ആരംഭിച്ചു. റീടെയില്‍ ഷോപ്പുകളിലും നോക്കിയ സ്‌റ്റോറുകളിലും ആണ് ഫോണ്‍ ലഭ്യമാകുന്നത്. 5,999 രൂപയാണ് ഫോണിന് വില വരുന്നത്. ബനാന യെല്ലോ,ട്രഡീഷണല്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 2.45 ഇഞ്ച് ഡിസ്പ്ലേ,512 ജിബി റാം 4ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിവയാണ് ഫോണിനുള്ളത്. ഫേസ്ബുക്ക്, വാട്സ്‌ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ അസിസ്റ്റന്റ്, സ്നേക്ക് ഗെയിം എന്നിവയെല്ലാം ഫോണില്‍ ലഭ്യമാണ്. 1,500 എംഎഎച്ചാണ് ബാറ്ററി.എല്‍ഇഡി ഫ്ളാഷ് ലൈറ്റോടുകൂടിയ 2 എംപി റിയര്‍ ക്യാമറയും ഉണ്ട്.

ഡ്യൂവൽ സിമ്മിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ പുതിയ മൂന്നു ഐ ഫോൺ മോഡലുകൾ പുറത്തിറക്കി

keralanews apple launches three new iphone models with duel sim

ന്യൂഡൽഹി:ഡ്യൂവൽ സിമ്മിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ പുതിയ മൂന്നു ഐ ഫോൺ മോഡലുകൾ പുറത്തിറക്കി.ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഐഫോണ്‍ സീരിസിലെ പുതിയ അതിഥിയെ കഴിഞ്ഞ ദിവസം ആപ്പിള്‍ കമ്പനി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ബഡ്ജറ്റ് വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഐഫോണ്‍ ടെണ്‍ ആര്‍ ഉള്‍പ്പെടെ മൂന്ന് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഡ്യൂവല്‍ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ടെണ്‍ എസ്, ഐഫോണ്‍ ടെണ്‍ എസ് മാക്‌സ് എന്നിവയ്‌ക്കൊപ്പം അടുത്ത തലമുറയില്‍ പെട്ട ആപ്പിള്‍ വാച്ചും കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച 10.30ന് കമ്പനി സി.ഇ.ഒ. ടിം കുക്ക്, സി.ഒ.ഒ. ജെഫ് വില്യംസ് എന്നിവര്‍ ചേര്‍ന്നാണ് പരിചയപ്പെടുത്തിയത്.

ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍

മൂന്നു മോഡലുകളില്‍ ഏറ്റവും പുതിയ ഐഫോണ്‍. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ. ഐഫോണ്‍ എക്‌സിന്റെ മുന്‍ഭാഗവും ഐഫോണ്‍ 8ന്റെ പുറകുവശവും ചേര്‍ന്ന തരത്തിലുള്ളതാണ് പുതിയ മോഡല്‍. വലിയ ഫോണുകള്‍ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടുകൊണ്ടുകൂടിയാണിത്.ഫോണ്‍ എക്‌സ് എസ് സീരീസുകളില്‍ നിന്നും വ്യത്യസ്തമായ അലൂമിനിയം കോട്ടിങ്ങാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ ആകര്‍ഷകമായ വിവിധ നിറങ്ങളിലും ലഭ്യമാണ്. കടും മഞ്ഞനിറം തൊട്ട് ഇളം പീച്ച്‌ നിറം വരെ ഈ നിരയില്‍ ലഭിക്കും. ഗോള്‍ഡ്, വെളുപ്പ്, കറുപ്പ്, നീല, കോറല്‍, മഞ്ഞ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഐഫോണ്‍ എക്സ് ആര്‍ അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ ഇതിന് കൂടുതല്‍ സ്വീകാര്യത നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പവര്‍ ബാക്കപ്പില്‍ കോംപ്രമൈസ് ചെയ്യാതെയാണ് ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍ വില കുറച്ചിരിക്കുന്നത് എന്നത് വളരെ ആശ്വാസകരമായൊരു കാര്യമാണ്. ഇന്ത്യയില്‍ 76,900 രൂപയാണ് ഇതിന്റെ വില. അതേസമയം യുഎസില്‍ കാര്യമായ വിലക്കുറവ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ആപ്പിള്‍ എക്‌സ് എസ്

ഐഫോണ്‍ എക്‌സിന്റെ നൂതന മോഡലാണ് ഐഫോണ്‍ എക്‌സ് എസ്. കാഴ്ചയിലും ഐഫോണ്‍ എക്‌സിനോട് അത്രമേല്‍ സാമ്യമുണ്ട് എക്‌സ് എസിന്. ഡിസൈനില്‍ പോലും പറയത്തക്ക മാറ്റങ്ങള്‍ വരുത്താത്ത എസ് സീരീസ് ഫോണ്‍ തന്നെയാണിത്. റെറ്റിനാ ഡിസ്‌പ്ലേയിലും സ്പീക്കറിന്റെ ക്വാളിറ്റിയിലും കൂടുതല്‍ മികച്ച മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 12 മെഗാപിക്‌സല്‍ ഡുവല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. ന്യൂട്രല്‍ എഞ്ചിനുമായി ചേര്‍ന്ന് ചിത്രങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട തലത്തിലേക്ക് ഉയര്‍ത്താന്‍ ഇതിന് സാധിക്കും. പോര്‍ട്രെയ്റ്റ് മോഡിലെടുത്ത ചിത്രത്തിനെ അസാധ്യമാം തരത്തില്‍ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇതിലുണ്ട്.

ഐഫോണ്‍ എക്‌സ് എസ് മാക്‌സ്

ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ ഐഫോണാണിത്. 6.5 ഇഞ്ച് സ്‌ക്രീനാണിതിന്. 208 ഗ്രാം ഭാരമുണ്ട്. അതായത് ഐഫോണ്‍ എക്‌സ്‌എസിനെക്കാള്‍ 31 ഗ്രാം കൂടുതല്‍. വലുപ്പക്കൂടുതലുണ്ടെങ്കിലും ഉപയോഗിക്കാന്‍ പ്രയാസം അനുഭവപ്പെടില്ല.ഐഫോണ്‍ എക്‌സ് എസിന്റെ എക്‌സ്‌റ്റേണല്‍ ഫീച്ചേഴ്‌സ് തന്നെയാണ് എക്‌സ് എസ് മാക്‌സിനുമുള്ളത്. എന്നാല്‍ വീഡിയോ കാണുമ്ബോഴോ വെബ്‌സൈറ്റുകള്‍ തുറന്നു വായിക്കുമ്ബോഴോ ഇതിന്റെ ക്വാളിറ്റിയിലും സ്‌ക്രീനിന്റെ വലുപ്പത്തിലുമുള്ള വ്യത്യാസം അനുഭവപ്പെടും.മാത്രമല്ല, മറ്റ് ഐഫോണുകളെ അപേക്ഷിച്ച്‌ ബാറ്ററി ക്വാളിറ്റിയും ഒരുപാട് കൂടുതലാണ്. ഐഫോണ്‍ എക്‌സിനെക്കാള്‍ 90 മിനിറ്റ് കൂടുതലാണ് ബാറ്ററി ടൈം എന്നാണ് കമ്പനിയുടെ  അവകാശവാദം.

 

സാംസങ് ഗാലക്‌സി ഓൺ 8 ഇന്ത്യയിൽ അവതരിപ്പിച്ചു

keralanews samsung galaxy on8 introduced in india

മുംബൈ:പ്രമുഖ സ്മാർട്ഫോൺ ബ്രാൻഡായ സാംസങ്  ഗ്യാലക്‌സി ഓണ്‍ 8 മോഡൽ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഗസ്റ്റ് 6 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണ്‍ വില്‍പ്പനയാരംഭിക്കും. 16,990 രൂപയാണ് ഫോണിന്റെ വില. സാംസങ് ഗ്യാലക്‌സി ഓണ്‍6നു ശേഷം ഓണ്‍ലൈനായി വില്‍പ്പനയാരംഭിക്കുന്ന സാംസങ്ങിന്റെ രണ്ടാമത്തെ ഫോണാണ് സാംസങ് ഓണ്‍8.6 ഇഞ്ച് എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ,ഈ രംഗത്തെ ആദ്യത്തെ ഡ്യൂവൽ ക്യാമറയുമാണ് ഫോണിന്റെ സവിശേഷതകൾ.16 എംപി പ്രൈമറി സെന്‍സര്‍ f/1.7 അപേര്‍ച്ചര്‍, 5എംപി സെക്കണ്ടറി സെന്‍സര്‍ f/1.9 അപേര്‍ച്ചറുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഗ്യാലക്‌സി ഓണ്‍ 8ന്. സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസര്‍, 4ജിബി റാം 64 ജിബി സ്റ്റോറേജ്, 3,500 എംഎഎച്ച്‌ ബാറ്ററി എന്നിവയും ഓണ്‍ 8ന്റെ പ്രത്യേകതകളാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ഓവര്‍ വീഡിയോ ഫീച്ചറും ഫോണില്‍ അവതരിപ്പിച്ചിട്ടുണ്ട്. സുതാര്യമായ കീബോർഡിലൂടെ വീഡിയോ കാണാനായുള്ള സൗകര്യവുമുണ്ട്.