സംസ്ഥാന സ്കൂൾ കായികമേള ഇന്ന് അവസാനിക്കും; എറണാകുളം ജില്ല കിരീടത്തിലേക്ക്

keralanews state school sports festival ends today ernakulam district is in the top position

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേള ഇന്ന് അവസാനിക്കും.രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 22 സ്വര്‍ണമടക്കം 210 പോയിന്റോടെ കിരീടം ഉറപ്പിച്ചിരിക്കുകയാണ് എറണാകുളം.രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റാണ്. 77 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുകയാണ്. 69 ഇനങ്ങളിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്. കായികമേളയുടെ അവസാനദിനമായ ഇന്ന് 27 ഫൈനലുകളാണുള്ളത്.തിരുവനന്തപുരം (67), തൃശൂര്‍ (54), എന്നീ ജില്ലകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.കോട്ടയം (36), ആലപ്പുഴ (26), കൊല്ലം (24), മലപ്പുറം (19), കണ്ണൂര്‍ (19), ഇടുക്കി (17), കാസര്‍ഗോഡ് (8), പത്തനംതിട്ട (6) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.സ്‌കൂളുകളില്‍ എഴ് സ്വര്‍ണവും, ആറു വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 55 പോയിന്റുമായി സെന്റ് ജോര്‍ജ് കോതമംഗലം ഒന്നാമതായി തുടരുകയാണ്. നിലവിലെ ചാമ്ബ്യന്മാരായ മാര്‍ ബേസിലിനെ പിന്തള്ളിയാണ് സെന്റ് ജോര്‍ജ് ഒന്നാമതായത്. 44 പോയിന്‌റുമായി ഇവര്‍ രണ്ടാമതാണ്.

ആന്‍സിയും അഭിനവും സ്‌കൂള്‍ മേളയിലെ വേഗമേറിയ താരങ്ങള്‍

keralanews ansi and abhinav are the fastest performers in the school meet

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ മേളയിലെ വേഗമേറിയ താരങ്ങളെന്ന നേട്ടം നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനും തിരുവനന്തപുരം സായിയിലെ സി.അഭിനവും സ്വന്തമാക്കി.100 മീറ്റർ ഓട്ടത്തിൽ ആന്‍സി 12.26 സെക്കന്റിലും അഭിനവ് 10.97 സെക്കന്റിലുമാണ് ഫിനിഷ് ചെയ്‌തത്.സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പരിക്ക് വകവയ്‌ക്കാതെ മിന്നും പ്രകടനം കാഴ്‌ച വച്ചാണ് ആന്‍സി ഒന്നാമതെത്തിയത്. അതേസമയം മേളയുടെ രണ്ടാം ദിനവും 10 സ്വര്‍ണവും 13 വെള്ളിയും 3 വെങ്കലവുമായി 98 പോയിന്റ് നേടി എറണാകുളം മുന്നേറ്റം തുടരുകയാണ്.9 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവും ഉള്‍പ്പെടെ 75 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നില്‍. 47 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്തുണ്ട്.നിലവിലെ സ്കൂള്‍ ചാമ്ബ്യന്മാരായ മാര്‍ ബേസില്‍ 4 സ്വര്‍ണവും 4 വെള്ളിയും 2 വെങ്കലും ഉള്‍പ്പെടെ 34 പോയിന്റോടെ കിരീടം നിലനിറുത്താനുള്ള ശ്രമത്തിലാണ്. 28 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ സ്കൂള്‍ തൊട്ടുപിന്നിലുണ്ട്. സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ തിരുവന്തപുരം സായ് ആണ് മുന്നില്‍.

സംസ്ഥാന സ്കൂൾ കായികമേള;എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു

keralanews state school sports festival ernakulam district in the first position

തിരുവനന്തപുരം:തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുള ജില്ല മുന്നേറ്റം തുടരുന്നു.മുപ്പത്തി ആറ് ഇനങ്ങൾ പിന്നിട്ടപ്പോൾ 98 പോയന്റോടെ എറണാംകുളം ഒന്നാസ്ഥാനത്താണ്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളാണ് യഥാക്രമം രണ്ട് മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ. സ്കൂൾ വിഭാഗത്തിൽ മൂന്നു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമായി 25 പോയിന്റുള്ള മാര്‍ ബേസിൽ ഒന്നാമതും, രണ്ട് സ്വര്‍ണവും, മൂന്ന് വെള്ളിയും, നാല് വെങ്കലവുമായി കോതമംഗലം സെന്റ് ജോര്‍ജ് രണ്ടാമതുമാണ്.മേളയിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള 100 മീറ്റർ മത്സരങ്ങൾ ഇന്ന് നടക്കും.

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം;ആദ്യ സ്വർണ്ണം തിരുവനന്തപുരത്തിന്

keralanews 62nd state school sports festival started today first gold medal to thiruvananthapuram

തിരുവനന്തപുരം:അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം.വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെയാണ് മേളയ്ക്ക് തുടക്കമായത്.2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മേളയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയായി.ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.3000 ജൂനീയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്‍മാന്‍ ഫാറൂക്കിലൂടെ മേളയിലെ ആദ്യ സ്വർണ്ണം തിരുവനന്തപുരം കരസ്ഥമാക്കി.കോതമംഗലം മാർ ബസേലിയോസിലെ എം.വി അമിത്തിനാണ് രണ്ടാം സ്ഥാനം.3000 സീനിയര്‍ ആണ്കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്ക്. രണ്ടാം സ്ഥാനം അജിത്.എം. (സി എം ടി മാത്തൂര്‍ പാലക്കാട്). ജൂനിയര്‍ പെൺകുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനിക സ്വര്‍ണ്ണം നേടി.തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്ബ്യന്‍മാര്‍.

ഐഎസ്എൽ;കൊച്ചിയിൽ ഇന്ന് കേരള-ഡൽഹി ഡൈനാമോസ് മത്സരം

keralanews i s l kerala delhi dynamos competition in kochi today (2)

കൊച്ചി:കൊച്ചിയിൽ ഇന്ന് നടക്കുന്ന ഐഎസ്എൽ പതിമൂന്നാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും.കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് നാലാംസ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്.ഡല്‍ഹി ഡൈനാമോസ് കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും ഒത്തിണക്കം ഉള്ള ടീം വര്‍ക്കും ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിക്കും എന്നാണ് കോച്ച്‌ ഡേവിഡ് ജെയിംസിന്റെ പ്രതീക്ഷ.എന്നാല്‍ മുംബൈയ്ക്ക് എതിരായ മത്സരത്തില്‍ പ്രതിരോധത്തില്‍ അവസാന മിനിറ്റുകളില്‍ വന്ന വീഴ്ച ഇക്കുറിയും ആവര്‍ത്തിച്ചാല്‍ വിജയമെന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം തകരും. ഹോംഗ്രൗണ്ടില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ വരുന്ന മഞ്ഞപ്പടയ്ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും സ്വീകരിക്കാനാവില്ല. കൊച്ചിയില്‍ ഇന്നലെ അവസാനവട്ട പരിശീലനവും കഴിഞ്ഞാണ് ഇരുടീമുകളും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നത്.

ഏഷ്യാകപ്പ് ക്രിക്കറ്റ്;ബംഗ്ലാദേശിനെ മൂന്നു വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം

keralanews india beat bengladesh for three vickets and won asia cup cricket

ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ മൂന്നു വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം.ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിലാണ് നേടിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യയെ മധ്യനിരയുടെ പ്രതിരോധവും വാലറ്റക്കാരുടെ മികവുമാണ് വിജയതീരത്തെത്തിച്ചത്. 48 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ സെഞ്ചുറിക്കരുത്തില്‍ 48.3 ഓവറില്‍ 222 റണ്‍സെടുത്തു. ആദ്യ ഏകദിന സെഞ്ചുറി നേടിയ ലിറ്റണ്‍ 117 പന്തില്‍ 121 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഒരു ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു ബംഗ്ലാദേശ്. എന്നാല്‍ വമ്ബന്‍ തിരിച്ചുവരവിലൂടെ കടുവകളെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ തടുത്തിട്ടു. ഇന്ത്യക്കായി കുല്‍ദീപ് മൂന്നും കേദാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.ഇന്ത്യയുടെ മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍- രോഹിത് സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാമിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. തൊട്ടുപിന്നാലെ മികച്ച ഫോമിലുളള അംബാട്ടി റായിഡുവിനെ മടക്കി മഷ്‌റഫി മൊര്‍ത്താസ ഇന്ത്യയെ ഞെട്ടിച്ചു. നാലാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച്‌ രോഹിത്ത് മുന്നേറുന്നതിനിടെയാണ് റൂബല്‍ ഹൊസൈന്‍ ഇന്ത്യയെ ഞെട്ടിച്ചത്. റൂബലിന്റെ ഷോട്ട് ബോളില്‍ നേരത്തെ സിക്‌സറടിച്ച രോഹിത്തിനെ മറ്റൊരു ഷോട്ട് ബോളില്‍ റൂബല്‍ വീഴ്ത്തി. 55 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തി രോഹിത് 48 റണ്‍സെടുത്തു. ധോണിയും കാര്‍ത്തിക്കും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്‌കോര്‍ 137ല്‍ നില്‍ക്കെ കാര്‍ത്തിക്കും വീണു. മെഹ്മദുള്ളക്കായിരുന്നു വിക്കറ്റ്. ഇഴഞ്ഞുനീങ്ങിയ ധോണി 67 പന്തില്‍ 36 റണ്‍സുമായി മുസ്താഫിസറിന് കീഴടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പരിക്കേറ്റ കേദാര്‍ ജാദവ് പിന്നാലെ 19ല്‍ നില്‍ക്കേ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാതെ മടങ്ങി. ഭുവിയെ കൂട്ടുപിടിച്ച്‌ ജഡേജ രക്ഷാദൗത്യം ഏറ്റെടുത്തപ്പോള്‍ ഇന്ത്യ പ്രതീക്ഷ തിരിച്ചുപിടിച്ചു. എന്നാല്‍ 48 ആം ഓവറിലെ ആദ്യ പന്തില്‍ ജഡേജയെ(23) റൂബേല്‍ മടക്കി. കേദാര്‍ തിരിച്ചെത്തിയെങ്കിലും അടുത്ത ഓവറില്‍ ഭുവിയെ(21) മുസ്താഫിസര്‍ പറഞ്ഞയച്ചത് വീണ്ടും തിരിച്ചടിയായി. എന്നാല്‍ അവസാന ഓവറില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ അവസാന പന്തില്‍ കേദാര്‍ വിജയിപ്പിച്ചു.

മലയാളി താരം ജിൻസൺ ജോൺസന് അർജുന അവാർഡ് ശുപാർശ

keralanews arjuna award reccomendation for jinson johnson

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്നയ്ക്കും മലയാളി അത്‌ലറ്റ് ജിന്‍സന്‍ ജോണ്‍സണ്‍ ഉള്‍പ്പടെ 20 കായിക താരങ്ങള്‍ക്കു അര്‍ജുന അവാര്‍ഡിനും ശുപാർശ.ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്റര്‍ വെള്ളിയും നേടിയ ജിന്‍സന്‍റെ മികവ് കണക്കിലെടുത്താണ് പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ.ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്‍റെ പരിശീലകന്‍ വിജയ് ശര്‍മ, ക്രിക്കറ്റ് പരിശീലകന്‍ തരക് സിന്‍ഹ എന്നിവരുള്‍പ്പടെ ഏഴു പേരെ ദ്രോണാചാര്യ പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചാല്‍ ബാഡ്മിന്‍റണ്‍ താരം കെ. ശ്രീകാന്തിനെ കൂടി ഖേല്‍ രത്ന പുരസ്കാരത്തിന് പരിഗണിക്കുമെന്നാണ് വിവരം. 7.5 ലക്ഷം രൂപയാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌ക്കാര തുക. മലയാളിയായ ബോബി അലോഷ്യസ്, ഭരത് ഛേത്രി (ഹോക്കി), സത്യ ദേവ പ്രസാദ് (ആര്‍ച്ചറി), ദാദു ചൗഗുലേ (ഗുസ്തി) എന്നിവരെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. റിട്ടയേര്‍ഡ് ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ പട്ടിക തയാറാക്കിയത്.

സച്ചിൻ ബ്ലാസ്‌റ്റേഴ്‌സിനെ കയ്യൊഴിയുന്നു; ഐഎസ്എൽ ഓഹരികൾ വിറ്റത് സ്ഥിതീകരിച്ച് സച്ചിൻ

keralanews sachin confirmed selling his stake in i s l

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിലെ തന്‍റെ ഓഹരികള്‍ കൈമാറിയതു സ്ഥിരീകരിച്ച്‌ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോള്‍ സുദൃഡമായ നിലയിലാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ പറഞ്ഞു. തന്‍റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 20 ശതമാനം ഓഹരികളാണു സച്ചിന്‍റെ കൈവശമുണ്ടായിരുന്നത്.വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ യൂസഫ് അലി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്സ് സ്പോര്‍ട് പ്രൈവറ്റ് ലിമിറ്ററിനെ ഏറ്റെടുത്തതായാണു റിപ്പോര്‍ട്ട്. ഗോള്‍ ഡോട്ട്കോമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നത്. ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആരംഭിച്ച സമയത്ത് സമയത്ത് സച്ചിന് 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ആദ്യ കാലത്ത് PVP എന്ന ഗ്രൂപ്പിനായിരുന്നു. പിന്നിട് സച്ചിന്റെ കൈയില്‍ നിന്ന് 20 ശതമാനവും, പിവിപി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു. എന്നാല്‍ ഈ ഇടപാടില്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് സെബി ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ക്ക് 30 കോടി പിഴ ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ് സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. മികച്ച താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയാതെ വന്നു.കഴിഞ്ഞ സീസണില്‍ തന്നെ സച്ചിന്‍ ഈ വിഷയത്തില്‍ അതൃപ്തി അറയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സച്ചിന്‍ ഉടമസ്ഥാവകാശം ഒഴിയുന്നതെന്നാണ് സൂചനകള്‍.

ഏഷ്യൻ ഗെയിംസ്;മലയാളിതാരം ജിൻസൺ ജോൺസണിലൂടെ ഇന്ത്യക്ക് പതിമൂന്നാം സ്വർണ്ണം

keralanews india got 13 gold medal in asian games malayalee athlet jinson johnson got gold medal

ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണ്ണം.3:44.72 മിനിറ്റ് സമയം കൊണ്ടാണ് ജിണ്‍സണ്‍ 1500 മീറ്റര്‍ ഓടിയെത്തിയത്. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. വനിതകളുടെ 4*400 മീറ്ററിലും ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി.അതേസമയം വനിതാ വിഭാഗം 1500 മീറ്ററില്‍ പി യു ചിത്ര വെങ്കലം നേടി. 4:12.56 സമയം കൊണ്ടാണ് താരം ഫിനിഷ് ചെയ്തത്.വനിതകളുടെ ഡിസ്‌ക് ത്രോയില്‍ സീമ പൂനിയ ഇന്ത്യയ്ക്കായി വെങ്കലം നേടിയിട്ടുണ്ട്.നിലവില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 13 ആണ്. അത്‌ലറ്റിക്‌സില്‍ മാത്രം ഏഴ് സ്വര്‍ണം നേടിയിട്ടുണ്ട്. 21 വെള്ളിയും 25 വെങ്കലവുമടക്കം 59 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷകളുമായി പി.യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും ഇന്നിറങ്ങുന്നു

keralanews p u chithra and jinson johnson contesting in asian games with medal hopes today

ജക്കാർത്ത:ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷകളുമായി പി.യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും  ഇന്നിറങ്ങുന്നു.1500 മീറ്ററില്‍ സ്വര്‍ണ പ്രതീക്ഷയുമായിട്ടാണ് ഈ മലയാളികള്‍ താരങ്ങള്‍ മത്സരിക്കാനൊരുകുന്നത് .വൈകിട്ട് 5.40നാണ് ചിത്രയുടെ ഫൈനല്‍.800 മീറ്ററില്‍ അവസാന നിമിഷം കൈവിട്ട സ്വര്‍ണത്തിന് 1500 മീറ്ററില്‍ മറുപടി നല്‍കുകയാണ് ജിന്‍സണിന്‍റെ ലക്ഷ്യം. 1500 മീറ്ററില്‍ ഹീറ്റ്സ് നടന്നില്ലെങ്കിലും നേരിട്ട് ഫൈനലില്‍ മത്സരിക്കുന്നത് ഗുണം ചെയ്യുംഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ മെഡല്‍ ആത്മവിശ്വാസം നല്‍കുന്നു എന്നും ചിത്ര പറഞ്ഞു.ഹോക്കിയില്‍ വൈകീട്ട് നാല് മണിക്ക് പി ആര്‍ ശ്രീജേഷ് നയിക്കുന്ന ഇന്ത്യ ഫൈനല്‍ ലക്ഷ്യമിട്ട് മലേഷ്യയെ നേരിടും. വനിതാ ഡിസ്കസ് ത്രോ, പുരുഷ, വനിതാ 1500 മീറ്റര്‍, പുരുഷന്മാരുടെ 5000 മീറ്റര്‍ എന്നിവയാണ് പ്രതീക്ഷ വെക്കുന്ന ഇനങ്ങള്‍. ഡിസ്കസ് ത്രോയില്‍ സീമ പൂനിയയും സന്ദീപ് കുമാരിയും മത്സരിക്കുന്നുണ്ട്.