ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി നീ​ട്ടി

keralanews extended the last date for filing gst return
ന്യൂഡൽഹി: ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസാന തിയതി സർക്കാർ നീട്ടി. ഈ മാസം 25 വരെയാണ് തിയതി നീട്ടിനൽകിയിരിക്കുന്നത്. റിട്ടേണുകൾ ഫയൽ ചെയ്യാനായി ആളുകൾ ഇടിച്ചുകയറിയതിനെ തുടർന്ന് ജിഎസ്ടിഎൻ പോർട്ടൽ തകരാറിലായതിനെ തുടർന്നാണ് തിയതി നീട്ടുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.നേരത്തെ, ജൂലൈ മാസത്തിലെ ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യേണ്ട അവസാന തിയതി ഞായറാഴ്ച(ഓഗസ്റ്റ് 20)യായിരുന്നു. എന്നാൽ വെബ്സൈറ്റ് തകർന്നതായി വിവിധ ഇടങ്ങളിൽനിന്നു പരാതി ഉയർന്നു. ഇതേതുടർന്നാണ് റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസരം അഞ്ചുദിവസംകൂടി നീട്ടിനൽകാൻ കേന്ദ്രം തീരുമാനിച്ചത്.കൂടാതെ, പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനങ്ങളും ജമ്മു കാഷ്മീരും തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

എസ്.ബി.ഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു

keralanews sbi slashes interest rates on savings bank accounts

മുംബൈ:എസ്.ബി.ഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു.ഒരു കോടി രൂപയോ അതിൽ കുറവോ അക്കൗണ്ടിലുള്ളവർക്ക് 3.5 ശതമാനമായിരിക്കും പലിശ ലഭിക്കുക.നിലവിൽ ഇത് നാലു ശതമാനമായിരുന്നു.ഒരു കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നാലു ശതമാനം തന്നെ ആയിരിക്കും.എസ്.ബി.ഐ അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്.ബി.ഐയുടെ ഓഹരി വില കുതിച്ചു.4.7 ശതമാനമാണ് ഓഹരി നേട്ടം.

ജി.എസ്.ടി.: ബാങ്ക് ഇടപാടുകൾക്ക്‌ സേവനനിരക്ക് കൂടി

keralanews service-rate-increased
കൊച്ചി: ജി.എസ്.ടി നിലവിൽ വന്നതോടെ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും നിരക്കുകള്‍ കൂടി. സേവന നികുതി 15 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കിയതാണ് ഇതിനുകാരണം.എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കല്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കല്‍, ചെക്ക് കളക്ഷന്‍ എന്നിവയ്‌ക്കെല്ലാം നിരക്കുയരും. നിലവില്‍ ഡി.ഡി.യെടുക്കാന്‍ മിക്ക ബാങ്കുകള്‍ക്കും മിനിമം നിരക്കുണ്ട്. ഇതുകഴിഞ്ഞാല്‍ തുകയ്ക്കനുസരിച്ച് സേവനനിരക്ക് കൂടും.എ.ടി.എം. ഇടപാടുകള്‍ക്ക് നിശ്ചിത എണ്ണം കഴിഞ്ഞാല്‍ നിലവില്‍ 20 രൂപ ഫീസും 15 ശതമാനം സേവനനികുതിയായി മൂന്നുരൂപയുമടക്കം 23 രൂപയാണ് ഈടാക്കിയിരുന്നത്. ജി.എസ്.ടി. നിരക്ക് 18 ശതമാനമായതോടെ ഇത് 23.60 രൂപയാകും.ഇതുകൂടാതെ, ചില ബാങ്കുകള്‍ ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് ആയിരം രൂപയ്ക്ക് പത്തുരൂപവീതം സേവനനിരക്ക് ഈടാക്കിയിരുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇത് വീണ്ടും ഏര്‍പ്പെടുത്താനും നീക്കമുണ്ട്.

200 രൂപയുടെ നോട്ട് വരുന്നു

keralanews central bank has decided to issue notes worth rs200

മുംബൈ: 500, 2000 നോട്ടുകൾക്ക് പുറമെ 200രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 200 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചത്. 2016 നവംബർ 8 നാണ് പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കിയത്.ഇവയ്ക്ക് പുറമേയാണ് 200 രൂപയും എത്തുന്നത്.2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് 200 രൂപ നോട്ടുകളിറക്കാൻ ആർ ബി ഐ തീരുമാനിച്ചത്.

ഫോണുകളുടെ വില കൂടും

keralanews smart phone price will increase

ന്യൂഡൽഹി:ജി.എസ്.ടി നിലവിൽ വരുന്നതോടെ സ്മാർട്ട് ഫോണുകളുടെ വിലയിൽ വലിയ മാറ്റം വരുമെന്ന് റിപ്പോർട്ടുകൾ.ഐഫോൺ,പിക്സിൽ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഒട്ടുമിക്ക ബ്രാൻഡ് ഫോണുകളുടെയും വില കുത്തനെ ഉയരും.മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ടഫോണുകൾക്ക് നാലു മുതൽ അഞ്ചു ശതമാനം വരെ വില കൂടും.എല്ലാ സ്മാർട്ട് ഫോൺ കമ്പനികളെയും.ഇന്ത്യയിൽ പ്ലാന്റ് തുടങ്ങാൻ പ്രേരിപ്പിക്കുന്നതാണ് ജി.എസ്.ടി.ഇതിന്റെ തുടക്കമെന്നോണം ആപ്പിളും ചില ചൈനീസ് കമ്പനികളും ഇന്ത്യയിൽ പ്ലാന്റ് തുടങ്ങിക്കഴിഞ്ഞു.സ്മാർട്ടഫോണുകൾക്കു പുറമെ ലാപ്‌ടോപ്പുകൾ,കംപ്യൂട്ടറുകൾ,യു.എസ്.ബി,പ്രിൻറർ,മോണിറ്റർ തുടങ്ങിയവയ്ക്കും വില കൂടും.ജി.എസ്.ടി നടപ്പാക്കുന്നതോടെ ടെലികോം കമ്പനികളുടെ സേവനങ്ങൾക്കും കൂടുതൽ തുക നൽകേണ്ടി വരും.കോൾ നിരക്കുകൾ മൂന്നു ശതമാനം വർധിക്കുമെന്നാണ് അറിയുന്നത്.

പെട്രോൾ / ഡീസൽ വീട്ടുപടിക്കലെത്തും

Screenshot_2017-06-20-18-40-24-433

ബംഗളൂരു: പെട്രോൾ / ഡീസൽ ഡോർ ഡെലിവറിയുമായി ഒരു സ്വകാര്യ സംരഭം ബാഗളൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കമ്പനിയുടെ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഉപഭോക്താവിന് ഇന്ധനം ബുക്ക് ചെയ്യാം. നഗരത്തിലെ കോറമംഗല, ബെല്ലാന്തൂർ, HSR ലേ ഔട്ട് ,ബൊമ്മനഹള്ളി തുടങ്ങി ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ ഇപ്പോൾ ഈ സേവനം ലഭിക്കുകയുള്ളൂ.

അതാത് ദിവസത്തെ പ്രാദേശിക വിലയോടൊപ്പാം ആദ്യത്തെ ഒരു ലിറ്റർ മുതൽ 99 ലിറ്റർ വരെ  99 രൂപ ഡെലിവറി ചാർജ്ജ് നൽക്കണം. കൂടാതെ നൂറ് ലിറ്ററിന് മുകളിൽ വാങ്ങിക്കുന്ന ഓരോ ലിറ്ററിനും ഒരു രൂപ വെച്ച് ഡെലിവറിച്ചാർജാണ് ഉപഭോക്താവ് നൽകേണ്ടി വരിക .അതായത് 300 ലിറ്റർ ഡീസർ ഒരു ബസ് അല്ലെങ്കിൽ ട്രക്ക് ഉടമ വാങ്ങുമ്പോൾ 300 രൂപ ഡെലിവറി ചാർജ് ഇനത്തിൽ നഷ്ടമാകും.

ഇന്ധന വില പരിഷ്കരണം – പമ്പുടമകൾ ഭീമമായ നഷ്ടത്തിൽ

Screenshot_2017-06-17-22-17-17-536

ദില്ലി / തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയലിന്റെ വിലക്കനുസരിച്ച് രാജ്യത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലെയും വില ദിവസേന ക്രമീകരിക്കുന്ന സംവിധാനം ജൂൺ 15 അർദ്ധരാത്രി മുതൽ നിലവിൽ വന്നു.

Indian-Oil

ഇന്ത്യയിലെ മൂന്ന് പൊതു മേഖല ഓയിൽ മാർക്കറ്റിങ്ങ് കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരാണ് ഇന്ധന വില പ്രധാനമായും നിയന്തിക്കുന്നത്.

ജൂൺ 15ന് അർദ്ധരാത്രിയിൽ പെട്രോൾ ലിറ്ററിന് ഒരു രൂപ അറുപത്തിമൂന്ന് പൈസയും ഡീസൽ ലിറ്ററിന് ഒരു രൂപ അറുപത്തിരണ്ട് പൈസയും കുറച്ചിരുന്നു. ജൂൺ 16ന് രാത്രിയിൽ 23 പൈസയും 17 പൈസയും വീണ്ടും കുറക്കുവാനുള്ള തീരുമാനം വന്നതോടെ രാജ്യത്തിലെ മുഴുവൻ പമ്പുടമകളും ആശങ്കയിൽ ആയി. ജൂൺ 17ന് രാത്രി 33 പൈസ പെട്രോളിനും 20 പൈസ ഡീസലിനും കുറവ് വന്നു. ഞായറാഴ്ച ഇന്ധന ഡിപ്പോയിൽ അവധി ദിവസമായതിനാൽ ശനിയാഴ്ച എല്ലാ പമ്പുടമകളും ഇന്ധനം പതിവിലും കൂടുതലായി സംഭരിച്ച സാഹചര്യത്തിൽ  പമ്പുടമകളുടെ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി.

കേരളത്തിലെ ഭൂരിഭാഗം പമ്പുകൾ കളിലും പ്രതിമാസം 100 കിലോ ലിറ്റർ മുതൽ 200 കിലോ ലിറ്റർ വരെയാണ് ശരാശരി വിൽപ്പന നടക്കുന്നത്. ഇത്തരം പമ്പുകളിൽ 12000 ലിറ്റർ ഇന്ധനം കമ്പനികളിൽ നിന്നും വാങ്ങിയാൽ 3 മുതൽ 5 ദിവസം വരെ വിൽപ്പന നടത്തിയാൽ മാത്രമേ സ്റ്റോക്ക് ഗണ്യമായി കുറയുകയുള്ളൂ എന്നതും നഷ്ടത്തിന്റെ വ്യാപതി കൂട്ടുകയാണ്.

ജൂൺ 15ന് സംസ്ഥാനത്തെ പല പമ്പുകളിലും ഉണ്ടായ നഷ്ടം ഇരുപതിനായിരം മുതൽ അമ്പതിനായിരം രൂപവരെയാണ്.തുടർന്ന് 3 ദിവസത്തിൽ ദിവസേന 2000 മുതൽ 6000 രൂപ വരെ നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെ പമ്പുകളിലെ ജീവനക്കാരുടെ വേതനവും മറ്റ് ചിലവുകൾക്കും വേണ്ടിയുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ വ്യാപാരം തുടർന്ന് എത്ര നാൾ നടത്താനാവും എന്ന് ആശങ്കപ്പെടുകയാണ് പെട്രോൾ പമ്പ് തൊഴിലാളികളും ഉടമകളും.

അപൂർവ്വ ചന്ദ്ര കമ്മീഷൻ വർഷങ്ങൾക്ക് മുൻപ് നിർഷ്കർഷിച്ച ഡീലർ കമ്മീഷൻ ലഭിക്കാത്തതിനെ തുടർന്ന് പമ്പുടമകൾ പല തവണ സമരം ചെയ്തിട്ടും ഓയൽ കമ്പനികൾ വർഷങ്ങളുടെ കുടിശിഖ ഡീലർമാർക്ക് നൽക്കാൻ തയ്യാറാവാത്തതും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇന്ധന ലഭ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ എത്തിച്ചിരിക്കുന്നു.

2017 ലെ ആദ്യ പാദത്തിൽ ക്രൂഡിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുറക്കാതിരുന്നതും ,ഇതേ കമ്പനികളുടെ കീഴിൽ തന്നെയുള്ള പാചക വാതകത്തിന്റെ വില ദിവസേന ക്രമീകരിക്കാത്തതും മാർക്കറ്റിങ്ങ് കമ്പനികളുടെ ഇരട്ടതാപ്പാണെന്ന് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച ഡീലർമാർ അഭിപ്രായപ്പെട്ടു.

വില ക്രമീകരണം തുടരുകയാണെങ്കിൽ പമ്പുകൾ അടച്ചിട്ട് കൊണ്ട് അനുകൂല തീരുമാനം വരുന്നത് വരെ സമരം ചെയ്യാൻ പമ്പുടമകൾ തയ്യാറെടുക്കുകയാണ്. ഇങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ രാജ്യം തന്നെ നിശ്ചലമാകുന്ന ദിനങ്ങൾ ആയിരിക്കുമെന്ന് പൊതുജനങ്ങളും ആശങ്കപ്പെടുകയാണ്.

സ്വർണവില ഇടിയുന്നു;പണയ സ്വർണം തിരിച്ചെടുക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങൾ

keralanews gold price decreases

തൃശൂർ:സ്വർണവില ദിനംപ്രതി ഇടിയുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആശങ്കയിലാക്കുന്നു.പണയസ്വർണം എത്രയും വേഗം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥാപനങ്ങൾ ഇടപാടുകാർക്ക് കത്തയച്ചു തുടങ്ങി.ഇനിയും വില കുറഞ്ഞാൽ നഷ്ടം  വരുമെന്ന ആശങ്കയാണ് കാരണം. ഏപ്രിൽ 25 മുതലാണ് വിലയിടിയാണ് തുടങ്ങിയത്.രാജ്യാന്തര വിപണിയിൽ വിലയിടിയുന്നതാണ് ഇന്ത്യയിലും വിലകുറയാൻ കാരണം.

ഇടപാടുകാരെ പിഴിഞ്ഞ് എസ് ബി ഐ

keralanews sbi charge service tax

കൊച്ചി: സ്വന്തം ബ്രാഞ്ചിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്കു പണം ഇടുന്നതിനു സർവീസ് ചാർജുമായി എസ് ബി ഐ യും ഫെഡറൽ ബാങ്കും. ഒരു മാസത്തിൽ മൂന്നു തവണ ബാങ്ക് വഴി പണം നിക്ഷേപിക്കുന്നതിന് ചാർജ് ഈടാക്കില്ല. പക്ഷെ നാലാമതും ഇടപാടുകാരന്   അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കണമെങ്കിൽ 57  രൂപ സർവീസ് ചാർജ് നൽകേണ്ടിവരും.സി ഡി എം മെഷീൻ വഴി മറ്റു ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്കു പണം ഇട്ടു കൊടുത്താൽ ഓരോ ഇടപാടിനും 25 രൂപ  എസ് ബി ഐ ഈടാക്കുന്നുണ്ട്.അതെ സമയം അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിർദേശവുമായി എസ് ബി ഐ ഇടപാടുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.