പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് മെയ് 14 -ന് വിപണിയില്‍

keralanews the new ford ecosport titanium s is launched on may 14

മുംബൈ:പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് മെയ് 14 -ന് വിപണിയില്‍ എത്തുമെന്ന് റിപ്പോർട്ട്.125 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് അവതരിപ്പിക്കുന്നത്.ദൃഢതയേറിയ സസ്‌പെന്‍ഷന്‍ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിലെ ഡ്രൈവിംഗ് കൂടുതല്‍ സുഖകരമാക്കും. സ്റ്റീയറിംഗ് പ്രതികരണവും മികവേറിയതായിരിക്കും. ഇക്കോസ്പോർട്സ് നിരയില്‍ ഏറ്റവും ഉയര്‍ന്ന വകഭേദമായാകും പുതിയ ടൈറ്റാനിയം എസ് ഇക്കോസ്‌പോര്‍ട് അറിയപ്പെടുക.1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ടൈറ്റാനിയം എസില്‍ അണിനിരക്കും. ഡീസല്‍ എഞ്ചിന് പരമാവധി 98.5 bhp കരുത്തും 205 Nm torque ഉം ഉണ്ട്. പുതുക്കിയ 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ്, HID ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവയൊക്കെ ടൈറ്റാനിയം എസ്സിന്റെ പ്രത്യേകതയാണ്. പുതിയ സാറ്റിന്‍ ഓറഞ്ച് നിറമാണ് ടൈറ്റാനിയം എസ് വകഭേദത്തിന്റെ മുഖ്യാകർഷണം.കോണ്‍ട്രാസ്റ്റ് നിറത്തിലാണ് ടൈറ്റാനിയം എസ് ഇക്കോസ്‌പോര്‍ടിന്റെ മേല്‍ക്കൂര.ഇരുണ്ട പ്രതീതിയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ (ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെ), കറുത്ത റൂഫ് റെയിലുകള്‍, ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റുമുള്ള കറുത്ത ക്ലാഡിംഗ് എന്നിവ ടൈറ്റാനിയം എസില്‍ എടുത്തുപറയണം.ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മൂന്നു സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിംഗ് വീലും നേരത്തെയുള്ള ശൈലിയില്‍ തന്നെയാണ്. എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

ടാറ്റ നെക്‌സോണ്‍ എഎംടി അടുത്തമാസം വിപണിയില്‍;ബുക്കിംഗ് ആരംഭിച്ചു

keralanews tata nexon amt will arrive in the market next month booking started

മുംബൈ:പുതിയ ടാറ്റ നെക്‌സോണ്‍ എഎംടി അടുത്ത മാസം വിപണിയില്‍ എത്തും.വരവിന് മുന്നോടിയായി നെക്‌സോണ്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് ടാറ്റ ആരംഭിച്ചു.11,000 രൂപയാണ് ബുക്കിംഗ് തുക. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് നെക്‌സോണ്‍ എഎംടി.2018 ലെ ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ ആദ്യം അവതരിപ്പിച്ചത്.ഹൈപ്പര്‍ഡ്രൈവ് (Hyperdrive) എന്നാണ് ഇനി മുതല്‍ മാനുവല്‍ കാര്‍ നിരയെ ടാറ്റ വിളിക്കുക.പുതിയ എഎംടി വകഭേദങ്ങള്‍ അറിയപ്പെടുക സെല്‍ഫ് ഷിഫ്റ്റ് ഗിയര്‍സ് (Self-Shift Gears) എന്നും ആയിരിക്കും.ആദ്യ ഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി പതിപ്പ് വിപണിയിൽ ഇറക്കുക.മാനുവല്‍ XZ+ വകഭേദത്തില്‍ നിന്നുള്ള എല്ലാ ഫീച്ചറുകളും നെക്‌സോണ്‍ XZA പ്ലസിലുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ക്രൊള്‍ ഫംങ്ഷന്‍, ഇന്റലിജന്റ് ട്രാന്‍സ്മിഷന്‍ കണ്‍ട്രോളര്‍, ആന്റി-സ്റ്റാള്‍ കിക്ക് ഡൗണ്‍, ഫാസ്റ്റ് ഓഫ് പോലുള്ള നൂതന ഫീച്ചറുകളും എഎംടി പതിപ്പിന്റെ സവിശേഷതകളാണ്. തിരക്ക് നിറഞ്ഞ റോഡില്‍ ആക്‌സിലറേറ്റര്‍ പ്രയോഗിക്കാതെ നീങ്ങാന്‍ ക്രൊള്‍ ഫംങ്ഷന്‍ എസ്‌യുവിയെ സഹായിക്കും. കയറ്റം കയറുമ്പോള്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കാനാണ് സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്. കാര്‍ പിന്നിലേക്ക് ഉരുണ്ടു പോകുമെന്ന ആശങ്ക വേണ്ട.ആവശ്യമായ സന്ദര്‍ഭത്തില്‍ മാനുവല്‍ രീതിയില്‍ ഗിയര്‍ മാറാന്‍ വേണ്ടി മാനുവല്‍ ടിപ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഫീച്ചറും നെക്‌സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെയാണ് നെക്‌സോണ്‍ എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍.പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എഎംടി ലഭ്യമാകും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്‌സോണ്‍ എഎംടി പെട്രോളില്‍. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനും.ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.

 

ഷവോമിയുടെ റെഡ്‌മി 5 മാർച്ച് 14 ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും

keralanews xiaomi redmi5 will launch in india on march 14th

മുംബൈ:പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമിയുടെ റെഡ്‌മി 5 ഈ മാസം 14 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.കഴിഞ്ഞ ഡിസംബറിൽ ഈ മോഡൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു.ഇന്ത്യയിൽ ഇപ്പോൾ ലഭിക്കുന്നത് റെഡ്മി 5 പ്ലസ് ആണ്.5.7 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ,ക്വൽകോം സ്നാപ്ഡ്രാഗൺ 450 പ്രോസസ്സർ,4 ജി.ബി റാം,32 ജി.ബി ഇന്റേണൽ സ്റ്റോറേജ്, എന്നിവയാണ് റെഡ്മി 5 ൻറെ സവിശേഷതകൾ.ഡ്യൂവൽ സിമ്മോടുകൂടിയ ഈ ഫോണിന് 12 എം.പി റിയർ ക്യാമറയും 5 എംപി മുൻ ക്യാമറയുമാണ്.3300 mAh ആണ് ബാറ്ററി കപ്പാസിറ്റി.

മൊബൈൽ വേൾഡ് കോൺഗ്രസിൽ താരമായി എനർജൈസർ

keralanews energizer powermax the star in mobile world congress

ബാർസിലോണ:ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ താരമായി അവനിർ മൊബൈൽസിന്റെ എനർജൈസർ പവർ മാക്സ് പി.16 കെ പ്രൊ.പേരുപോലെ തന്നെ അതിഗംഭീര ഫീച്ചറുകളുടെ നീണ്ട നിരതന്നെയുണ്ട് എനർജയ്‌സറിന്.16000 എം.എ.എച് ബാറ്ററി ലൈഫാണ് ഫോണിന്റെ പ്രധാന ഫീച്ചർ.സ്മാർട്ട് ഫോൺ ഭീമന്മാരായ ആപ്പിൾ,സാംസങ്, ഹുആവേ എന്നിവയുടെ ഫ്ലാഗ് ഷിപ്പുകളുടെ ബാറ്ററി ലൈഫിന്റെ അഞ്ചിരട്ടിയോളമാണിത്. തുടർച്ചയായ ഉപയോഗത്തിൽ അഞ്ചുദിവസം ചാർജ് നിൽക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.ഉപയോഗം കുറയുമ്പോൾ ബാറ്ററി ലൈഫ് കൂടുകയും ചെയ്യും.നൂതനമായ 18:9 റേഷ്യോയോട് കൂടിയ 5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ ആണ് പവർമാക്സിന്.നാല് ക്യാമറകളാണ് ഉള്ളത്.അതിൽ മുൻഭാഗത്ത് 16 ഉം 13 ഉം മെഗാ പിക്സെൽ ഉള്ള ഇരട്ട ക്യാമറകളും പിൻഭാഗത്ത് 13 ഉം 5 ഉം മെഗാപിക്സെൽ ഉള്ള ഇരട്ടക്യാമറകളുമാണ് ഒരുക്കിയിരിക്കുന്നത്.ആറു ജി ബി റാം,128 ജി ബി ഇന്റേണൽ സ്റ്റോറേജ്,ഇരട്ട നാനോ സിം ഫീച്ചർ എന്നിവയും പാവർമാക്സിന്റെ സവിശേഷതകളാണ്. അവസാനം പുറത്തിറങ്ങിയ ആൻഡ്രോയിഡ് 8.0 ഓറിയോയിലായിരിക്കും പവർമാക്സ് എത്തുക എന്ന് എനർജൈസർ ഉറപ്പ് നൽകുന്നു.

പുതിയ ആക്ടിവ 5G യുമായി ഹോണ്ട

keralanews honda introducing new activa 5g

മുംബൈ:രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹനങ്ങളിലൊന്നായ ഹോണ്ട പുതിയ ആക്ടിവയുമായി എത്തിയിരിക്കുന്നു.രണ്ടു പുതിയ നിറങ്ങളും പുതിയ ഹെഡ്‍ലാംപ് ക്ലസ്റ്ററുമായാണ് ആക്ടിവ 5G   എത്തിയിരിക്കുന്നത്.ഡാസിൽ യെലോ മെറ്റാലിക്ക്,പേൾ സ്പാർട്ടൻ റെഡ് എന്നീ പുതിയ നിറത്തോടൊപ്പം പഴയ തലമുറയിൽ നിന്നുള്ള ഏഴു നിറങ്ങളിൽ കൂടി ഹോണ്ട ആക്ടിവ 5G ലഭ്യമാകും.സീറ്റ് റിലീസ് ബട്ടനോടെയുള്ള ഫോർ ഇൻ വൺ ലോക്കാണ് പുതിയ ആക്ടിവ 5G യിലുള്ളത്.ഇതിനു പുറമെ മൈലേജ് വർധിപ്പിക്കാൻ എക്കോ ഇൻഡികേറ്ററും പുതിയ ആക്ടിവ 5G യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.5.3 ലിറ്ററാണ് സ്കൂട്ടറിന്റെ ഇന്ധനശേഷി.ഹോണ്ടയുടെ കോമ്പി ബ്രേക്കിംഗ് സംവിധാനത്തിലാണ് പുതിയ ആക്ടിവ 5G ഒരുക്കിയിരിക്കുന്നത്.സർവീസ് കാലാവധി എത്തുമ്പോൾ ഇൻസ്ട്രുമെന്റ് കൺസോൾ തന്നെ റൈഡർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനവും 5G യിൽ ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 9ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ പണിമുടക്കും

keralanews state bank employees strike on february 9th

തിരുവനന്തപുരം:ഫെബ്രുവരി 9 ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ പണിമുടക്കും.അന്യായമായ സ്ഥലം മാറ്റത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ജീവനക്കാരാണ് പണിമുടക്കുക.ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എഐബിഇഎ) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു.

ടാറ്റ ടിഗോറിന്റെ ഇലക്ട്രിക്ക് വേർഷൻ നിർമാണം ആരംഭിച്ചു

keralanews tata tigor electric vehicle production begins

ഗുജറാത്ത്:ടാറ്റ മോട്ടോർസ് തങ്ങളുടെ ഇലക്ട്രിക്ക് വാഹനമായ ടാറ്റ ടിഗോറിന്റെ ആദ്യഘട്ടം പുറത്തിറക്കി.ടാറ്റ ഗ്രൂപ് ചെയർമാൻ രത്തൻ ടാറ്റയുടെയും ടാറ്റ മോട്ടോർസ് ആഗോള തലവൻ ഗെന്ത്വർ ബുഷേക്കിന്റെയും സാനിധ്യത്തിൽ ഗുജറാത്തിലെ സാനന്ദ് പ്ലാന്റിൽ നിന്നും ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് വാഹനം പുറത്തിറക്കിയത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡിന് വേണ്ടിയാണ് ടാറ്റ മോട്ടോർസ് ടാറ്റ ടിഗോർ ഇലക്ട്രിക്ക് വാഹനം പുറത്തിറക്കുക.രണ്ടു വർഷത്തിനിടെ 10,000 കാറുകൾ നിർമിച്ചുനൽകാനാണ് കേന്ദ്ര സർക്കാർ ടാറ്റ മോട്ടോഴ്സിന് കരാർ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാർ പൊതുജനങ്ങൾക്ക് ഉടനൊന്നും ലഭ്യമാകാൻ സാധ്യതയില്ലെന്നാണറിവ്.ആദ്യഘട്ടത്തിൽ 250 കാറുകളാണ് കമ്പനി നിർമിച്ചു നൽകുക.2030 ഓടെ പൂർണ്ണമായും ഇലക്ട്രിക്ക് കാറുകളിലേക്ക് ചുവടുമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ടാറ്റ മോട്ടോർസ് ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നത്. ഇലക്ട്രിക് കാറുകളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വൻ സബ്സിഡികളും റിബേറ്റും വാഗ്ദാനം ചെയ്യും.ഇത്തരം വാഹനങ്ങളുടെ വില്പനയിലുണ്ടാകുന്ന വർദ്ധനവ് മറ്റുകമ്പനികൾക്കും ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിന് പ്രചോദനം നൽകും.ഇലക്ട്രിക് പവർ ട്രെയിൻ ഉൽപ്പാദനത്തിന് പ്രശസ്തമായ ഇലക്ട്ര ഇ വിയിൽ നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ടിഗോർ ഇലക്ട്രിക് വേർഷനിൽ തയ്യാറാക്കിയിരിക്കുന്നത്.രേഖകൾ പ്രകാരം 40 bhp പരമാവധി കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറാണ് പുതിയ ടൈഗറിൽ ഒരുങ്ങുക.2+3 സിറ്റിങ് കപ്പാസിറ്റിയുള്ള ടൈഗറിൽ അഞ്ചുപേർക്ക് സുഖമായി യാത്ര ചെയ്യാം.ഫുൾ ചാർജിൽ 100 കിലോമീറ്ററാണ് ടിഗോറിൽ  ലഭ്യമായ ഡ്രൈവിംഗ് റേഞ്ച്.1516 കിലോഗ്രാമാണ് ടാറ്റ ടിഗോർ ഇലക്ട്രിക് പതിപ്പിന്റെ ഭാരം.ജിഎസ്ടി അടക്കം 11.2 ലക്ഷം രൂപയാണ് ഒരു ടൈഗറിന് കേന്ദ്ര സർക്കാരിൽ നിന്നും ടാറ്റ ഈടാക്കുക.

ഇന്ത്യൻ ഓയൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹന ചാർജ്ജിങ്ങ് സ്റ്റേഷൻ ആരംഭിച്ചു.

IMG_20171119_135759

നാഗ്പ്പൂർ: ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വേണ്ടിയുള്ള  ആദ്യത്തെ ചാർജിങ്ങ് സ്റ്റേഷൻ നാഗ്പ്പൂരിൽ പ്രവർത്തനമാരംഭിച്ചു. രണ്ടായിരത്തി മുപ്പത്തോടെ പെട്രോൾ/ ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷമുള്ള ഈ മേഖലയിലെ ആദ്യ കാൽവെപ്പാണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ സാക്ഷാത്കരിച്ചത്.

ജർമ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഡീസൽ / പെട്രോൾ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ ഓയൽ കമ്പനികളും ചുവട് മാറ്റി തുടങ്ങിയിരിക്കുകയാണ്.

IMG_20171119_140207

ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നു കയറ്റം വിപണിയെ ബാധിക്കുന്ന പക്ഷം ഗ്യാസോ ലൈനിനെ മറ്റ് മൂല്യവർദ്ധിത ഉത്പ്പനങ്ങളാക്കി മാറ്റി വിപണിയിൽ ബിസിനസ്സ് സാദ്ധ്യത നിലനിർത്താനാവുമെന്ന് കഴിഞ്ഞ വാരം ഐ.ഒ.സി ചെർമാൻ സഞ്ജീവ് സിംഗ് സമൂഹമാസ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.

ടോയോട്ട ഉൾപ്പെടെയുള്ള പല മുൻനിര വാഹന നിർമ്മാതാക്കളും ഇലക്ട്രിക്ക് വാഹനങ്ങളുടെ പുത്തൻ മോഡലുകൾ വിപണിയിൽ എത്തിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.

 

ഇന്ത്യൻ സ്കൗട്ട് ബോബർ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

keralanews indian scout bobber to be launched at india bike week

അമേരിക്കൻ നിർമാതാക്കളുടെ സ്കൗട്ട്  നിരയിലേക്കുള്ള പുതിയ അംഗമായ ഇന്ത്യൻ സ്കോട്ട് ബോബർ 2017 നവംബർ 24 ന് ഇന്ത്യയിൽ അവതരിപ്പിക്കും.ഈ വർഷം ജൂലൈയിൽ ബൈക്ക് പുറത്തിറക്കിയിരുന്നെങ്കിലും നവംബർ  24 ന് നടക്കുന്ന ഇന്ത്യൻ ബൈക്ക് വീക്കിൽ പുതിയ മോഡൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ലാളിത്യമാർന്ന എൻജിൻ കവറുകൾക്ക് ഒപ്പം എത്തുന്ന സ്കൗട്ട് ബോബർ സൗട്ടിന്റെ മറ്റൊരു അവതാരമാണ്.സ്കോട്ട് കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും പുതിയ മോഡലിന് ചില മെക്കാനിക്കൽ മാറ്റങ്ങൾ ഉണ്ടാകും. ഏകദേശം പതിനാറു ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ വില ആരംഭിക്കുന്നത്.ഇന്ത്യൻ എന്ന ക്ലാസിക് എഴുത്തിനു പകരം പുതിയ ബ്ലോക്ക് ലെറ്ററുകളാണ് ഫ്യൂവൽ ടാങ്കിൽ ഇടം പിടിക്കുന്നത്.1133 സിസി ലിക്വിഡ് കൂൾഡ്,തണ്ടർ സ്ട്രോക്ക് 111 വി-ട്വിൻ എൻജിനിലാണ് സ്കൗട്ട് ബോബർ എത്തുന്നത്.100 bhp കരുത്തും 97.7 Nm torque ഉം ഏകുന്ന എൻജിനിൽ 6 സ്പീഡ് ഗിയർബോക്സും ഒരുങ്ങുന്നു.വെട്ടിയൊതുക്കിയ ഫെൻഡറുകൾ,ബ്ലാക്ക്‌ഡ്‌ ഔട്ട് സ്റ്റൈലിംഗ്, കൊഴുത്തുരുണ്ട ടയറുകൾ എന്നിവയാണ് പുതിയ സ്കൗട്ട് ബോബെറിന്റെ ഡിസൈൻ ഫീച്ചറുകൾ. ചെറിയ ബാർ ഏൻഡ് മിററുകൾക്ക് ഒപ്പമുള്ള പുതിയ ട്രാക്കർ സ്റ്റൈൽ ബാർ,സിസ്സി ബാറോടുകൂടിയ പാസ്സന്ജർ സീറ്റ്,സോളോ റാക്ക് ബാഗ്,സാഡിൽ ബാഗ് ഉൾപ്പെടുന്ന ഫുൾ ലൈൻ ആക്സസറികൾ എന്നിവ സ്കൗട്ട് ബോബെറിന്റെ പ്രത്യേകതകളാണ്. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ നിന്നും 50000 രൂപ ടോക്കൺ പണമടച്ച് ഉപഭോക്താക്കൾക്ക് ഇന്ത്യൻ സ്കൗട്ട് ബോബർ ബുക്ക് ചെയ്യാം.

അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ

keralanews 99% of banned 1000rupee notes returned rbi

ന്യൂഡൽഹി:രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം 99 ശതമാനം ആയിരം രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന്  റിസേർവ് ബാങ്ക്.ആയിരത്തിന്റെ 670 കോടി നോട്ടുകൾ ഉണ്ടായിരുന്നതിൽ 8.9 കോടി നോട്ടുകളാണ് മടങ്ങിയെത്താതിരുന്നത്.തിരിച്ചെത്തിയ നോട്ടുകളിൽ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തു വിട്ടത്.നോട്ട് നിരോധനത്തിന് ശേഷം നവംബർ ഒമ്പതിനും ഡിസംബർ 31 നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിതരണം ചെയ്തതായും റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.