കേരളം ഇലക്ട്രിക്ക് വാഹനങ്ങൾ വിപണിയിലിറക്കി

keralanews kerala introduced electric vehicles

തിരുവനന്തപുരം:കേരള പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡിന്റെ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വിപണിയിലിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക്ക് വാഹന സഹായ ശില്പശാല ഉൽഘാടനം ചെയ്തു.വൈദ്യുത വാഹന സംബന്ധമായ ഗവേഷണങ്ങൾക്കും ഉത്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് ശില്പശാല ഉൽഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹനനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നയം നടപ്പാക്കുമ്പോൾ ലോകത്തിലെ വൈദ്യുതവാഹന രംഗത്ത് മികച്ച മത്സരക്ഷമത കാഴ്ചവയ്ക്കാൻ കേരളത്തിന് ഇത് സഹായകരമാകും.ഈ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ലോകനിലവാരത്തിലുള്ള പരിശീലനവും നൈപുണ്യ വികസനവും ലക്ഷ്യമാക്കി മികവിന്റെ കേന്ദ്രം ഒരുങ്ങുന്നത്. കെഎസ്ആർടിസിയും ഇലക്ട്രിക്ക് ബസ്സുകൾ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്.കൂടാതെ വൈദ്യുതകാറുകളും ബോട്ടും ഓട്ടോകളും നയത്തിന്റെ ഭാഗമായി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.മലിനീകരണം കുറയ്ക്കാനും ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും.വൈദ്യുത വാഹനങ്ങൾക്കുള്ള റീചാർജ് പോയിന്റുകളും സ്ഥാപിക്കും.

വൈദ്യുത വാഹനനയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ സ്റ്റിയറിങ് കമ്മിറ്റിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്.പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെ അജണ്ടയാണ്.കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ കൂടി ഭാഗമാണ്.ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദവും സാമ്പത്തികലാഭമുള്ളതുമായ വൈദ്യുത വാഹനനയത്തിലേക്ക് മാറുന്നത്.സംസ്ഥാനതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ കരട് തയ്യാറാക്കിയത്.ഇത്തരം ശില്പശാലകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ കൂടി നയത്തിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളാ ഓട്ടോമൊബൈൽസ് പുറത്തിറക്കുന്ന ഇ-ഓട്ടോയുടെയും എൻ.ഡി.എസ് എക്കോ മോട്ടോഴ്സിന്റെയും ഇ-സ്‌കൂട്ടറിന്റെയും ലോഞ്ചിങ്ങും ശിൽപ്പശാലയിൽ നടന്നു.

ഇനി ഡോളറിനെ ആശ്രയിക്കേണ്ട;സ്വന്തം കറൻസിയിൽ വ്യാപാര വിനിമയം നടത്താനുള്ള കറന്‍സി സ്വാപ് കരാറില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

keralanews dollar out india and uae inked a currency swap agreement which allows rupee and dirham for bussiness

ദുബായ്:വ്യാപാര വിനിമയം നടത്തുന്നതിനായി ഇന്ത്യക്കും യുഎഇയ്ക്കും ഇനി ഡോളറിനെ ആശ്രയിക്കേണ്ട.സ്വന്തം കറൻസിയിൽ തന്നെ വ്യാപാര വിനിമയം നടത്തുന്നതിനുള്ള കറന്‍സി സ്വാപ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.ഇതോടെ മറ്റൊരു കറന്‍സിയുടേയും മധ്യസ്ഥം ഇല്ലാതെ ഇരുരാജ്യങ്ങള്‍ക്കും വ്യാപാര വിനിമയം നടത്താം. അതുകൊണ്ടു തന്നെ ഡോളറിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഇരുരാജ്യങ്ങളുടേയും വിനിമയത്തെ ബാധിക്കില്ല.കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇത് സംബന്ധിച്ച ധാരണാ പത്രം കൈമാറി.യുഎസ് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശകറന്‍സികളെ ഒഴിവാക്കി രൂപയിലും ദിര്‍ഹത്തിലും പരസ്പരം നേരിട്ടുള്ള വ്യാപാരം സാധ്യമാക്കുന്നതാണ് കറന്‍സി സ്വാപ് കരാര്‍.50 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷ കരാറില്‍ ഒപ്പുവച്ചിട്ടുള്ള ഇന്ത്യയും യുഎഇയും സ്വന്തം കറന്‍സിയില്‍ ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചത് കയറ്റുമതി ഇറക്കുമതി മേഖലകള്‍ക്ക് ഏറെ സഹായകമാകും.വിവിധ സമയങ്ങളില്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്‌ച്ചയും ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ലെന്നതാണ് കരാറിന്റെ നേട്ടം. ഇന്ത്യ യുഎഇയുമായി സഹകരിച്ച്‌ ആഫ്രിക്കയില്‍ വികസന പ്രവര്‍ത്തനം നടത്താനുള്ള കരാറിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഒപ്പുവച്ചിട്ടുണ്ട്.ഊര്‍ജം, ബഹിരാകാശം, നിക്ഷേപം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

ഇലക്ട്രിക്ക് വാഹനങ്ങൾ 2025 ൽ ഇന്ത്യൻ റോഡുകൾ കൈയ്യടക്കും

keralanews exide amaron among others roll out plans to manufacture lithium ion batteries

മുംബൈ:എക്സൈഡ്, എക്സികോം, ആമറോൺ, ഗ്രീൻ ഫ്യൂവൽ എനർജി സൊല്യൂഷൻസ്, ട്രോൻടെക്,കോസ്‌ലൈറ്റ്‌ ഇന്ത്യ, നാപിനൊ ഓട്ടോ ആൻഡ് ഇലക്ട്രോണിക്സ്, അമരാ രാജ ബാറ്ററീസ്, BASF കാറ്റലിസ്റ്റ്, ട്രിനിറ്റി എനർജി സിസ്റ്റംസ്, വെർസാറ്റൈൽ ഓട്ടോ തുടങ്ങിയവ കമ്പനികൾ പ്രാദേശികമായി ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കാനുള്ള പദ്ധതിയുമായി രംഗത്ത്.പ്രകൃതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicles) ന്റെ രണ്ടാം ഘട്ടത്തിനായി അനുവദിച്ചിട്ടുള്ള ആനുകൂല്യത്തിൽ ഏറിയപങ്കും ലിഥിയം അയോൺ ബാറ്റെറികളുടെ പ്രാദേശിക നിർമാണത്തെ സഹായിക്കാനാണ് ഉപയോഗിക്കുക എന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് കമ്പനികൾ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഒരു ഡസനിലേറെ വരുന്ന വാഹന നിർമാണ കമ്പനികൾ ഇപ്പോൾ തന്നെ ചൈന ,തായ്‌വാൻ,കൊറിയ എന്നിവിടങ്ങളിൽ നിന്നും ലിഥിയം അയോൺ ബാറ്ററികൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.പ്രാദേശികമായി ഇത്തരം ബാറ്ററികൾ നിർമിക്കുന്നതിന് ചിലവ്  കൂടുതലാണെങ്കിലും ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ബാറ്ററികളെക്കാൾ ഇവയ്ക്ക്  ഗുണനിലവാരം കൂടുതലായിരിക്കുമെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ച്ചററേഴ്സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ്(SMEV) ന്റെ ഡയറക്റ്റർ ജനറൽ സോഹിന്ദർ ഗിൽ അഭിപ്രായപ്പെട്ടു.ഉയർന്ന ചിലവിന്റെയും ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം കാരണം ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ കാലങ്ങളിൽ തടസ്സപ്പെട്ടിരുന്നു. ഇത് പ്രാദേശികമായി ബാറ്ററി ഉല്പാദിപ്പിക്കുന്നതിലൂടെ പൂർണ്ണമായും മറികടക്കാനാവും. പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും  ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉത്പാദനത്തിനും പ്രചാരണത്തിനും വലിയ പ്രാധാന്യമാണ് നൽക്കുന്നതെന്ന്  ഇലക്ട്രിക്ക് വാഹന വസായരംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു.

പെട്രോൾ പമ്പുകളുടെ വ്യാപാര സ്ഥിരത ഉറപ്പുവരുത്തുക

IMG-20181129-WA0030
തിരുവനന്തപുരം: സ്വകാര്യമേഖലയുമായുള്ള മത്സരക്ഷമത ഉറപ്പു വരുത്താനും, തങ്ങൾക്ക് പ്രാതിനിധ്യം ഇല്ലാതെ മേഖലകളിൽ പമ്പുകൾ തുടങ്ങാനുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ നീക്കത്തെ തത്വത്തിൽ സ്വാഗതം ചെയ്യുന്നതായി പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി അറിയിച്ചു.
സംസ്ഥാനത്തെ രണ്ടായിരിത്തിലധികം വരുന്ന പെട്രോൾ പമ്പുകളിൽ ഭൂരിഭാഗവും 100KL ൽ താഴെ മാത്രം വിൽപ്പനയുള്ളതാണ്. ഏറ്റവും കുറഞ്ഞത് 170KL എങ്കിലും വിൽപ്പനയുണ്ടെങ്കിൽ മാത്രമേ ഒരു പമ്പ് ലാഭകരമായി പ്രവർത്തിക്കാൻ കഴിയൂ എന്ന് പൊതുമേഖലാ എണ്ണ കമ്പനികൾ  തന്നെ നിയോഗിച്ച പല കമ്മിറ്റികളും പഠന റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. എന്നാൽ യാതൊരു സാധ്യതാ പഠനവും കൂടാതെ പുതിയ പമ്പുകൾ തുടങ്ങാനുള്ള തീരുമാനം ഈ മേഖലയുടെ തകർച്ചയ്ക്ക് മാത്രമേ വഴിവെക്കൂ എന്ന് എ.എം.സജി പറഞ്ഞു.
 നഗര പ്രദേശങ്ങളിലും, ഗ്രാമപ്രദേശങ്ങളിലുമുള്ള കോടിക്കണക്കിന് വില വരുന്ന ഭൂമി 20 മുതൽ 30 വർഷകാലത്തെ പാട്ട കരാർ ഓയിൽ കമ്പനികളുമായി ഒപ്പുവെച്ചതു കൊണ്ടു മാത്രമാണ് നഷ്ടം സഹിച്ചു കൊണ്ട് ഡീലർമാർ പമ്പുകൾ നടത്തികൊണ്ടു പോകാൻ നിർബ്ബന്ധിതരാകുന്നത്. ദീർഘകാലത്തേക്ക് പാട്ടത്തിന് എടുക്കുന്ന  ഭൂമി സ്ഥാപിത താത്പര്യക്കാർക്ക് മറിച്ചു കൊടുക്കാനും ഓയിൽ  കമ്പനികൾക്ക്  കഴിയും. ഇതിന് അറുതി വരുത്താൻ ലഘുകരീച്ച ഡീലീസിംങ്ങ് പോളിസി കൊണ്ടുവരാൻ ഓയിൽ കമ്പനികൾ തയ്യാറാകണമെന്നും എ.എം.സജി ആവശ്യപ്പെട്ടു . അങ്ങനെയെങ്കിൽ നഷ്ടത്തിലായ പമ്പുടമകൾക്ക്  തങ്ങളുടെ ഭൂമി  പാട്ട കാലവധിയ്ക്ക്  മുൻപായി തിരിച്ചു കിട്ടുകയും, അവ കൂടുതൽ ഉൽപ്പാദനക്ഷമമായ കാര്യങ്ങൾക്കായി ഉപയോഗിക്കുവാനും കഴിയും.
കേന്ദ്ര സർക്കാർ തന്നെ ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള നയപ്രഖ്യാപനം നടത്തി കഴിഞ്ഞ ഘട്ടത്തിൽ, നമ്മുടെ സംസ്ഥാനത്ത് മാത്രം 1700 ലധികം പുതിയ പമ്പുകൾ സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചതിൽ നിന്നു തന്നെ ദീർഘകാലത്തെ നിക്ഷേപ സാധ്യതയല്ല ഓയിൽ കമ്പനികൾ മുന്നിൽ കാണുന്നതെന്ന് വ്യക്തമാണ്, മറിച്ച് ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിയ്ക്കുള്ള സാധ്യതയാണ് ഇതിലൂടെ വെളിവാകുന്നത് .2017 നവംബറിൽ തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള ചാർജിങ്ങ് സ്റ്റേഷനകൾ ആരംഭച്ചിട്ടുണ്ട്. ആസന്നമായ ഇലക്ട്രിക്ക് വാഹനങ്ങളുടെ സജീവ വിപണി  യാഥാർത്ഥ്യമാവുമെന്ന ഉറപ്പുണ്ടായിട്ടും ഇത്തരത്തിൽ ഗ്രാമീണ മേഖലകളിൽപ്പോലും പമ്പുകൾ ആരംഭിക്കാൻ ശ്രമിക്കുന്നത് ചില ഗൂഡ ലക്ഷ്യങ്ങളോടെ ആണ് എന്ന് പെട്രോളിയം ട്രേഡേർസ് വെൽഫെയർ ആന്റ് ലീഗൽ  സൊസൈറ്റി അഭിപ്രായപ്പെട്ടു.
  അനിയന്ത്രിതമായ പമ്പുകളുടെ വരവ്, നമ്മുടെ പരിസ്ഥിതിയ്ക്ക് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ വിധി നിലവിലുണ്ട് . കൂടാതെ റോഡ് സുരക്ഷയ്ക്കായി ഉണ്ടാക്കിയ മോർത്ത് നോംസ്, ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് ഓയിൽ കമ്പനികൾ സംസ്ഥാനത്ത് പുതിയ പമ്പുകൾ തുടങ്ങുവാനുള്ള നീക്കമാരംഭിച്ചിരിക്കുന്നത്  ആയതിനാൽ പമ്പുകൾക്കുള്ള എൻ.ഒ.സി കൊടുക്കുന്നതിന് മുൻപായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ അനുമതി കൊടുക്കാവൂ എന്നും എ.എം.സജി ആവശ്യപ്പെട്ടു.

ചൈന ,ടിബറ്റ് നഗരങ്ങളിൽ പെട്രോൾ വാഹനങ്ങൾ നിരോധിച്ചു

ഗോൺജോ: ചൈനയിലെ പല നഗരങ്ങളിലും ടിബറ്റിലും പെട്രോൾ / ഡീസൽ ഉപയോഗിക്കുന്ന വാഹങ്ങൾ  പ്രത്യേകിച്ചും ബൈക്ക് ടാക്സികൾ വെറും പഴയ കാല ചിത്രങ്ങൾ മാത്രമായി മാറിയിരിക്കുന്നു.

ലോകപ്രശസ്ത സഞ്ചാരിയും സഫാരി ചാനലിന്റെ ഉടമസ്ഥനുമായ സന്തോഷ് ജോർജ്ജ് കുളങ്ങര തന്റെ ലോക പര്യടനത്തിന്റെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്ന സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടിയിലാണ് താൻ നേരിട്ട് കണ്ടറിഞ്ഞ വിവരങ്ങൾ മലയാളി പ്രേക്ഷകർക്കായി സഫാരി ചാനലിലൂടെ പങ്കുവെച്ചത്.

ആഗോള താപനത്തിനും വായു ശബ്ദ മലിനീകരണത്തിനും എതിരെ ലോകരാജ്യങ്ങളെല്ലാം തന്നെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് കൊണ്ടുവരാനും സൗരോർജ്ജ മാർഗ്ഗം സ്വീകരിക്കാനും  ഇലക്ക്ട്രിക്ക് വാഹനങ്ങളടെ ഉത്പാദനം കൂട്ടാനും ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്.

2030ൽ ഇന്ത്യയിലെ പെട്രോൾ ഡീസൽ  വാഹനങ്ങളുടെ ഉത്പാദനത്തിലും റെജിസ്ട്രേഷനലിലും നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. മഹാരാഷ്ട്ര ഉൾപ്പടെ പല സംസ്ഥാനങ്ങളും ഇതിന്റെ ചുവട് പിടിച്ച് ഇലക്ക്ട്രിക്ക് വാഹനങ്ങൾക്ക് പൂർണ്ണ നികുതിയിളവും മറ്റ് സൗകര്യങ്ങളും നൽകി തുടങ്ങി. 2020 ന്റ ആദ്യ പകുതിയിൽ തന്നെ  ഇന്ത്യൻ വിപണിയിൽ ഇലക്ട്രക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് പ്രതീക്ഷിക്കാമെന്നാണ് വാഹന വിപണിയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

കടപ്പാട് : സഫാരി ചാനൽ

ഡിജിറ്റൽ പണമിടപാട് പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കും

keralanews special ombudsman will be appointed to solve complaints of digital cash transactions

ന്യൂഡല്‍ഹി:ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേകം ഓംബുഡ്‌സ്മാനെ നിയമിക്കാനൊരുങ്ങുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.നിലവിലുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് പുറമെയാണിത്. മെട്രോ നഗരങ്ങള്‍, ആര്‍ബിഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനം. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നത്.

എടിഎമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു

keralanews sbi reduced the amount of withdrawal through atm to rs 20000

ന്യൂഡൽഹി:ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ എ ടി എമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു.40000 രൂപവരെ പിന്‍വലിക്കാം എന്ന പരിധിയാണ് എസ്ബിഐ കുറച്ചത്. ഇന്നു മുതലാണ് ഇത് നടപ്പിലാകുക.ഒറ്റ ദിവസം കൂടുതല്‍ തുക പിന്‍വലിക്കാന്‍ ഇനി മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.എടിഎം തട്ടിപ്പുകളുടെ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ബാങ്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ കളർ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി

keralanews mumbai resident gets countrys first green car plates

മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി.താനെ സ്വദേശി അവിനാശ് നിമോൻകറിനാണ് ഇക്കഴിഞ്ഞ ദസറ ഉത്സവകാലത്ത് താൻ സ്വന്തമാക്കിയ മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് കാറായ ഇ വെരിറ്റോയ്ക്ക് ഗ്രീൻ നമ്പർ പ്ലേറ്റ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇന്നോവേഷൻ ഫോർ മാൻകൈൻഡ്’എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടറും സി ഇ ഒയുമാണ് നിമോൻകാർ.വായുമലിനീകരണം ഇല്ലാതെ പരിസ്ഥിതി സൗഹാർദമായ ഇലക്ട്രിക്ക് വാഹനങ്ങൾക്കാണ് ഗ്രീൻ നമ്പർ പ്ലേറ്റ് നൽകുന്നത്.സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പച്ച നിറമുള്ള പ്രതലത്തിൽ വെള്ള നിറത്തിലുള്ള അക്കങ്ങളിലും മറ്റു വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള അക്കങ്ങളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിമോൻകറിന്റെ അഭിപ്രായത്തിൽ 8-10 മണിക്കൂർ വരെ ചാർജ് ചെയ്യുമ്പോൾ ഏകദേശം 150 കിലോമീറ്റർ വരെ കാറിന് മൈലേജ് ലഭിക്കും.മാത്രമല്ല ഇതിനായി  49 രൂപ മാത്രമേ ചിലവും വരുന്നുള്ളൂ.അന്തരീക്ഷ മലിനീകരണം വളരെ കുറവാണെന്നുള്ളതാണ് കാറിന്റെ മറ്റൊരു പ്രത്യേകത.ഡിസി ചാർജിങ് സ്റ്റേഷനുകളിൽ കാർ ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 45 മിനിറ്റ് എടുക്കും.ഗിയർ ഇല്ല,എൻജിൻ ഇല്ല,ഓയിൽ ചെയ്യേണ്ട ആവശ്യകതയില്ല എന്നിവയും ഇത്തരം ഇലക്ട്രിക്ക് കാറുകളുടെ പ്രത്യേകതയാണ്.ഇന്ധന വിലവർദ്ധനവ് ഇത്തരം കാറുകളെ ബാധിക്കുകയില്ല. ഇത്തരം കാറുകളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല ഇവയ്ക്ക് രെജിസ്ട്രേഷൻ ഫീസും ആവശ്യമില്ല.മുംബൈ താനെ രജിസ്റ്റർ ഓഫീസിലാണ് വാഹനം രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം പത്തരലക്ഷം രൂപയാണ് ഇത്തരം കാറുകളുടെ വില.കാറിനായി മഹാരാഷ്ട്ര സർക്കാരിന്റെ ഒരുലക്ഷം രൂപയുടെ സബ്‌സിഡിക്ക് പുറമെ കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള സബ്‌സിഡി സ്കീമായ ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicle scheme)) ന്റെ 1.38 ലക്ഷം രൂപ സബ്‌സിഡിയും നിമോൻകറിനു ലഭിച്ചു.

എ ടിഎം വഴി പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി എസ്ബിഐ 20,000 രൂപയാക്കി കുറയ്ക്കുന്നു

keralanews sbi reduces the amount of withdrawal through atm by 20000

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു. എ.ടി.എം. മുഖേനയുള്ള തട്ടിപ്പുകള്‍ കൂടുന്നതു കൊണ്ടും ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.തു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. ഒക്ടോബര്‍ 31 മുതലാവും ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി പിന്‍വലിക്കാനാകുന്നത്.

കണ്ണൂർ ജില്ല പെട്രോളിയം ഡീലേർസ് അസോസിയേഷൻ വാർഷീക ജനറൽ ബോഡി ആരംഭിച്ചു

Screenshot_2018-08-05-11-52-44-491_com.whatsapp

കണ്ണൂർ: പെട്രോളിയം ഡീലേർസിന്റെ ഈ വർഷത്തെ വാർഷിക ജനറൽ ബോഡി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിണ്ടൻറ്  കെ.വി സുമേഷ് ഇന്ന് രാവിലെ ഉദ്ഘാടനം  ചെയ്തു.

പയ്യാമ്പലം മർമര ബീച്ച് ഹൗസിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ ജില്ലയിലെ നൂറോളം വരുന്ന ഡീലർമാരും സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രതിനിധികൾ പങ്കെടുത്തു.

അസോസിയേഷൻ ജനറൽ സെക്രട്ടറി കെ വി രാമചന്ദ്രൻ സ്വാഗതം പ്രസംഗം നടത്തി. എവി ബാലകൃഷണൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ പ്രതിനിധികരിച്ച് കോഴിക്കോട് ഡിവിഷണൽ മാനേജർ ആർ കെ നമ്പ്യാർ ,BPCL ൽ നിന്നും നിധിൻ കണ്ണൻച്ചേരി HPCL ൽ നിന്ന്  അരുൺ കെ തുടങ്ങിയവർ ആശംസയർപ്പിച്ചു.

ജില്ലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ  കെ മനോഹരൻ (CITU ) , കെ സുരേന്ദ്രൻ (INTUC ), എം വേണുഗോപാൽ (BMS ) എന്നിവരും  ചടങ്ങിൽ സംബന്ധിച്ചു.