keralanewspress

ഫെബ്രുവരി 25 അക്രമവിരുദ്ധ ദിനമായി ആചരിക്കും: AKFPT

IMG-20170224-WA0014

തിരുവനന്തപുരം: ചെങ്ങന്നൂരിൽ വെച്ച് കഴിഞ്ഞ  വർഷം സാമൂഹ്യ വിരുദ്ധരുടെ ക്രൂരമായ അക്രമത്തിൽ സ്വന്തം പെട്രോൾ പമ്പിൽ വെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ട മുളക്കുഴ രേണു ഫൂവൽസ് ഉടമ മുരളീധരൻ നായരുടെ ഒന്നാം ചരമ വാർഷീക ദിനമായ ഫെബ്രുവരി 25 ന് കേരളത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലും അക്രമ വിരുദ്ധ ദിനം ആയി ആചരിക്കുമെന്ന് ആൾ കേരള  ഫെഡറേഷൻ ഓഫ്  പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികൾ അറിയിച്ചു.

അവശ്യ സർവ്വീസായ പെട്രോൾ പമ്പുകളിൽ ദിനംപ്രതി കൂടി വരുന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളിലും തുടർച്ചയായുള്ള കവർച്ചകളിലും പൊതു സൂഹവും പമ്പ് ജീവനക്കാരും ഉടമകളും വലിയ ആശങ്കയിലാണ്.ഇത്തരം വർദ്ധിച്ചു വരുന്ന അക്രമങ്ങളിൽ പോലീസ് ക്രീയാത്മകമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് AKFPT ഭാരവാഹികൾ DGP ക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.

പമ്പുകളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ആശുപത്രികളൾക്ക് വേണ്ടി ആവിഷ്കരിച്ച മാതൃകയിൽ കേരള സർക്കാർ പ്രത്യേക നിയമ നിർമ്മാണം നടത്തണം എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ടാറിംങ്ങ് അപാകത – നാട്ടുകാർ ജോലി തടഞ്ഞു

Screenshot_2017-02-21-12-34-44-942

പാപ്പിനിശ്ശേരി: വേളാപുരം മുതൽ   പുതിയതെരു വരെ റീ ടാറിങ്ങ് ചെയ്തപ്പോൾ ഹൈവേയുടെ പല ഭാഗങ്ങളിലും ഒരറ്റ ദിവസത്തിൽ തന്നെ പാളികളായി ഇളകി തുടങ്ങിയിരിക്കുന്നു.

Screenshot_2017-02-21-12-35-10-690

ജില്ലയിലെ ആദ്യത്തെ മക്കാഡം ടാറിങ്ങ് 16 വർഷങ്ങൾക്ക് മുൻപ് വേളാപുരം മുതൽ കണ്ണൂർ വരെ ചെയ്തത് വ ർഷങ്ങളോളം കേടുപാടുകൾ ഇല്ലാതെ നിലനിന്നപ്പോഴാണ് പുതിയ ടാറിങ്ങിന് ദിവസങ്ങളുടെ പോലും ആയുസ്സിലാതെ അകാല മൃത്യുവടയുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

മുൻനിര മാദ്ധ്യമങ്ങളിൽ ഇത്തരം വാർത്തകൾക്ക് വേണ്ടത്ര വാർത്ത പ്രാധാന്യം കിട്ടാതെ വന്നപ്പോൾ പാപ്പിനിശ്ശേരിയിലെ ഒരു കൂട്ടം പ്രവാസി ചെറുപ്പക്കാർ നവ മാദ്ധ്യമങ്ങളിൽ കൂടി അഴിമതി വിരുദ്ധ ബോധവൽക്കരണവും ജനകീയ പ്രതിരോധ കൂട്ടായ്മയും സംഘടിപ്പിച്ചു വരികയാണ്.

AKFPT മദ്ധ്യ- ഉത്തര മേഖല കൺവെൻഷൻ ആരംഭിച്ചു

Screenshot_2017-01-26-11-45-00-708

കോഴിക്കോട്: കേരളത്തിലെ പെട്രോൾ പമ്പ് ഉടമകളുടെ ഏറ്റവും വലിയ സംഘടനയായ AKFPT യുടെ ഉത്തര – മദ്ധ്യ കേരള കൺവെൻഷൻ ഇന്ന് രാവിലെ തൊഴിൽ- എക്സൈസ് മന്ത്രി ടി.പി. രാമകൃഷണൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ശ്രീനാരയണ സെന്റിനറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ന് ഡീലർമാർ നേരിടുന്ന തൊഴിൽ പരവും സാമൂഹ്യപരവുമായ സുരക്ഷ ഉറപ്പ് വരുത്തന്നതിനു വേണ്ട ചർച്ചകളും തുടർനടപടികളും ഉണ്ടാവുമെന്ന്   മന്ത്രി ഉറപ്പ് നൽകുകയും ക്രൂഡ് ഓയൽ വില കുറയുന്ന സാഹചര്യത്തിലും പെട്രോൾ ഡീസൽ വില കൂട്ടുന്ന ഓയൽ കമ്പനികളുടെ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

Screenshot_2017-01-26-11-43-32-058

AKFPT യുടെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്  എം.എൻ രാമചന്ദ്രൻ പതാക ഉയർത്തിയ ചടങ്ങിൽ എം കെ രാഘവൻ എം പി, എ പ്രദീപ് കുമാർ എം എൽ എ, എം.കെ മുനീർ എം എൽ എ, അഡ്വ. പി എസ്. ശ്രീധരൻ പിള്ള, പി വി ചന്ദ്രൻ, പി കെ പരീക്കുട്ടി ഹാജി എന്നിവർ മുഖ്യാതിഥികളായിരുന്നു.

Screenshot_2017-01-26-11-45-51-393Screenshot_2017-01-26-12-13-43-986

പൊതു മേഖല എണ്ണ കമ്പനികളുടെ പ്രതിനിധികളായി ആർ കെ നമ്പ്യാർ,  സതീഷ് കുമാർ, ഉമേഷ് കുൽകർണി എന്നിവർ സന്നിഹിതായിരുന്നു. AKFPT സംസ്ഥാന പ്രസിഡണ്ട് അഡ്വ.തോമസ് വൈദ്യർ മുഖ്യ പ്രഭാഷണവും മലപ്പുറം ജില്ലാ സെക്രട്ടറി എം അബ്ദുൾ കരീം നന്ദി പ്രകാശനവും നടത്തി.

 

AKFPT മദ്ധ്യ-വടക്കൻ മേഖല സമ്മേളനം

AKFPT North and Central Zone Dealer convention 2017 January 26.

കോഴിക്കോട് : ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേ ഡേഴ്സിസിന്റെ മദ്ധ്യ-വടക്കൻ മേഖല സമ്മേളനം 2017 ജനുവരി 26 ന് കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. രാവിലെ 9 മണിക്ക് AKFPT കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം എൻ. രാമചന്ദ്രൻ പതാക ഉയർത്തുകയും തുടർന്ന്  കേരള സംസ്ഥാന തൊഴിൽ- എക്സൈസ്  വകുപ്പ് മന്ത്രി ടി.പി. രാമകൃഷണൻ പരിപാടി ഉത്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. മുഖ്യാതിഥികളായി എം കെ രാഘവൻ എം പി, എ.പ്രദീപ് കുമാർ എം എൽ എ, ഡോ.എം കെ. മുനീർ എംഎൽ എ, അഡ്വ.പി എസ് ശ്രീധരൻപിള്ള, പി.വി ചന്ദ്രൻ, പി.കെ. പരീക്കുട്ടി ഹാജി എന്ന് ചടങ്ങിൽ പങ്കെടുക്കും. AKFPT മദ്ധ്യമേഖല ഭാരവാഹികളായ സി.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷ സ്ഥാനവും ഓർഗനൈസിങ്ങ് കമ്മിറ്റി ജനറൽ കൺവീനർ കെ.പി ശിവാനന്ദൻ സ്വാഗത പ്രസംഗവും നിർവഹിക്കും.

ഇന്ന് പൊതുമേഖല ഓയൽ കമ്പനികളുടെ ഡീലേർസ് നേരിടുന്ന പ്രശ്നങ്ങളും, പെട്രോൾ പമ്പ് ജീവനകാർക്കും ഡീലർമാർക്കും നേരെ ഉണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളും ഈ അവശ്യ സർവ്വീസിനെ  വൻ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്ന അവസരത്തിലാണ് അസ്സോസിയേഷൻ കൂടുതൽ കരുത്താർജ്ജിച്ച് കൊണ്ട് ഇത്തരം കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത് എന്നതും വളരെ പ്രത്യേകം ശ്രദ്ധേയമാണ്.

AKFTP സംസ്ഥാന പ്രസിഡണ്ട് എം.തോമസ് വൈദ്യർ മുഖ്യ പ്രഭാഷണവും മലപ്പുറം പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എം അബ്ദുൾ കരീം നന്ദി പ്രകാശനവും നടത്തും.

രാഷ്ട്രീയ-സാംസ്കാരിക- വ്യവസായ രംഗത്തെ പ്രമുഖരോടൊപ്പം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കോഴിക്കോട് ഡിവിഷണലിലെ സീനിയർ റീട്ടെയൽ സെയിൽസ് മാനേജർ ടി.വി വിജയരാഘവൻ, ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ നിന്നും CRM സതീഷ് കുമാർ, ഭാരത്ത് പെട്രോളിയത്തിൽ നിന്നും TM ഉമേഷ് കുൽക്കർണിയും സംബന്ധിക്കുന്നു.

സംഘടനാ ചർച്ചകളും പ്രതിനിധി സമ്മേളനവും വിവിധ ജില്ലകളിലെ അസോസ്സിയേഷൻ ഭാരവാഹികളുടെ സാന്നിദ്ധ്യവും കൊണ്ട് സമ്മേളനം ശ്രദ്ധേയമാവും.

ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം

Tax practitioners association meet

കാസറഗോഡ്: ആൾ കേരള ഇൻകം ടാക്സ് /സെയിൽസ് ടാക്സ് പ്രാക്ടീഷണേഴസ് അസോസിയേഷന്റെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 11ന് കാസറഗോഡ് വെച്ച് നടത്താൻ തീരുമാനിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു.

ഇൻകം ടാക്സ് / സെയിൽസ് ടാക്സ് മേഖലയിൽ ജോലി ചെയ്യുന്ന ആയിരകണക്കിന് ടാക്സ് പ്രാക്ടീഷണേസ്മാർക്ക് വേണ്ടി ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ നിലകൊള്ളുന്ന കേരളത്തിലെ ഒരേയൊരു സംഘടനയാണ് ആൾ കേരള ഇൻകം ടാക്സ് സെയിൽ ടാക്സ് പ്രാക്ടീഷേഴസ് അസോസ്സിയേഷൻ.

അസോസ്സിയേഷന്റെ 15മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 11ന് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബേക്കൽ ക്ലബിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരിപാടിയുടെ ഉത്ഘാടനം ബഹു. റവന്യു മന്ത്രി ശ്രീ. E ചന്ദ്രശേഖരൻ നിർവഹിക്കും. മുഖ്യാതിഥിയായി ഉദുമ എം എൽ എ കുഞ്ഞിരാമനും പങ്കെടുക്കും. അന്നേ ദിവസത്തെ പ്രതിനിധി സമ്മേളനം നിയമ-സാംസ്കാരിക മന്ത്രി എ.കെ ബാലൻ ഉത്ഘാടനവും അദ്ധ്യക്ഷ സ്ഥാനം തോമസ് കെ. ഡി യും സ്വാഗത പ്രസംഗം റോയി റിപ്പണും നിർവഹിക്കും.

 

തീവണ്ടി യാത്രകൾ സുരക്ഷിതമല്ലാതാവുന്നു

22149 ern-pune Express Kerala news

കോഴിക്കോട്: ഇന്നലെ ഏർണ്ണാകുളത്ത് നിന്നും പൂനെയിലേക് യാത്ര തിരിച്ച 22149 Ern – Pune എസ് പ്രസിലെ S1 കോച്ചിലെ, ബാത്ത് റൂമിനോട് ചേർന്ന ചുമർ പാടെ ഇളകി പോയ നിലയിൽ കണ്ടെത്തി. 91388 എന്ന കംപാർട്ട്മെന്റൽ യാത്ര ചെയ്ത നൂറോളം ദീർഘ ദൂര യാത്രക്കാർക്കാണ് ഭീതി നിറച്ച ദുരിതയാത്ര റെയിൽവെ സമ്മാനിച്ചത്. കാല പഴക്കത്താൽ ഇളകി പോയ ഭിത്തിക്ക് പകരം വച്ച് പിടിപ്പിച്ചതാകട്ടെ കനം കുറഞ്ഞ തകിടുകളും. ഈ തകിടുകൾക്കിടയിൽ കൂടി കോച്ചിനകത്ത് നിന്നു കൊണ്ടു തന്നെ താഴെ യാത്ര ചെയ്യുന്ന റെയിൽവേ ട്രാക്ക്  കാണുന്നത് സ്ത്രീകളിലും കുട്ടികളിലും ഭീതിയുണ്ടാക്കി.  ദൂരയാത്രാ വണ്ടി ആയതിനാലും സ്ഥിരമായി ഒരേ യാത്രക്കാർ ഇല്ലാത്തനാലും ഇത്തരം വണ്ടികളുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട അധികാരികളുടെ മുൻപിൽ സാധാരണയായി എത്താറില്ല. റെയിൽ പാളത്തിലെ വിള്ളലുകളും കാലപ്പഴക്കം വന്ന് ട്രാക്കുകളും അപകടം വിളിച്ച് വരുത്തുമ്പോഴാണ്  യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ പൊട്ടിപൊളിഞ്ഞ കംപാർട്ടുമെൻറുകളിൽ യാത്രക്കാർക്ക് ഇൻഷൂറും ഏർപ്പെടുത്തി ഇത്തരം വണ്ടികൾ ദീർഘ ദൂര യാത്രകൾ ചെയ്യുന്നത്.

കോളേജുകൾ അടച്ചിടാൻ മാനേജ്മെന്റിന് അധികാരമില്ല: വിദ്യാഭ്യാസ മന്ത്രി

C Raveendranath

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിയ അക്രമങ്ങളെ പ്രതിഷേധിച്ചു കൊണ്ട് സ്വാശ്രയ കോളേജുകൾ അടച്ചിടാൻ കോളേജുകളുടെ സംഘടന തീരുമാനിച്ചതിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി.

Pampady Nehru college students strike

സ്വാശ്രയ കോളേജുകളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതി രൂപീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ചു.കഴിഞ്ഞ കുറെ വർഷങ്ങളായി പല സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അകാരണമായി ഉപദ്രവിക്കുന്ന പ്രവണത മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നു എന്ന വിവാദത്തിന്റെ പശ്ചാതലത്തിൽ കൂടിയായിരിക്കും അന്വേഷണം.

വിദ്യാത്ഥികളുടെ പരാതികൾ പരിശോധിക്കാൻ ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഓംബുഡസ്മാനെ നിയമിക്കുവാനും സാങ്കേതിക സർവ്വകലാശാല അധികൃതർ തീരുമാനിച്ചു.

 

 

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ അടച്ചിടുന്നു

_20170112_062033

തിരുവനന്തപുരം: തൃശ്ശൂർ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ വിദ്യാർത്ഥി സംഘടനകളുടെ അക്രമത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ 120 സ്വാശ്രയ കോളേജുകളും ഇന്ന് അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സ്വാശ്രയ കോളേജുകളുടെ സംഘടന അറിയിച്ചു.പ്രശന പരിഹാരം ഉടനെ ഉണ്ടാക്കിയില്ലെങ്കിൽ അനശ്ചിത കാലത്തേക്ക് കോളേജുകൾ അടച്ചിട്ട് കൊണ്ടുള്ള സമരങ്ങളിലേക്ക്  നീങ്ങുമെന്ന മുന്നറിയിപ്പും സംഘടന സർക്കാറിനെ അറിയിച്ചു.

ക്രെഡിറ്റ് ഡെബിറ്റ് കാർഡ് ജനുവരി 13 വരെ പമ്പുകളിൽ സ്വീകരിക്കും

credit-debit-card-will-accept-till-january-13

ന്യൂഡൽഹി: ഇന്ന് മുതൽ രാജ്യത്ത് നടത്താൻ തീരുമാനിച്ച കാർഡ് ബഹിഷ്കരണം  പമ്പുടമകളുടെ സംഘടന താത്കാലികമായി മാറ്റിവെച്ചു. ജനുവരി 13 വരെ പുതിയ ചാർജ്ജുകൾ  ഈടാക്കില്ല എന്ന് ബാങ്കുകൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഈ പിൻമാറ്റം. ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളുപയോഗിച്ച് ഇന്ധനം വാങ്ങുമ്പോൾ കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവീസ് ചാർജ്ജ് ഈടാക്കുന്നതിനു് പുറമെ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും കൂടി ഇടപാട് തുകയുടെ ഒരു ശതമാതം വീതം ട്രാൻസാക്ഷൻ ഫീ ഇനത്തിൽ ജനുവരി 9 മുതൽ പണം ബാങ്കുകൾ എടുക്കുമെന്ന പുതിയ സർക്കുലർ ഇറക്കിയിരുന്നു. പെട്രോൾ പമ്പുകളുടെ ലാഭം ഇന്ധനങ്ങളുടെ വിലയെ അടിസ്ഥാനമാക്കി അല്ലാത്തതു കൊണ്ടും ലിറ്റർ അടിസ്ഥാനത്തിലുള്ള കമ്മീഷൻ വ്യവസ്ഥയിൽ ആയതിനാലും ഇത്തരം ചാർജ്ജുകൾ പമ്പുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നതിലാണ് ഇത്തരത്തിലേക്കുള്ള ഒരു സമരത്തിന് സംഘടനയെ നിർബന്ധിതമാക്കിയിരിക്കുന്നത് എന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു

നാളെ മുതൽ കാർഡുകൾ പമ്പുകളിൽ സ്വീകരിക്കില്ല

card-swipe-at-petrol-pump-kerala-news

ന്യൂഡൽഹി: ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ വഴി ഇന്ധനം വാങ്ങുമ്പോൾ 1 ശതമാനം ട്രാൻസാക്ഷൻ ചാർജ്ജ് പമ്പ് ഉടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാൻ പുതിയ നീക്കം ബാങ്കുകൾ തുടങ്ങിയതിൽ പ്രതിഷേധിച്ച് രാജ്യത്തെ പെട്രോൾ പമ്പുകൾ ജനുവരി 9 മുതൽ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവ്വീസ് ചാർജായി ഭീമമായ തുക ഈടാക്കുന്നതിന് പുറമെയാണ് പുതിയ ട്രാൻസാക്ഷൻ ഫീ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാനുള്ള നീക്കം ബാങ്കുകൾ നടത്തി കൊണ്ടിരിക്കുന്നത്.

 കറൻസി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുവാൻ കേവലം 0.75 ശതമാനം ഇളവ് കാർഡുടമകൾക്ക് നൽകുകയും മറുഭാഗത്ത് ഇത്തരത്തിലുള്ള അപ്രത്യക്ഷ ചാർജുകൾ കൊണ്ടുവരികയും ചെയ്യുന്നതിന് എതിരായി രാജ്യമാകെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനത്തിനെതിരെ പമ്പുടമകളുടെ സംഘടന ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വന്നിരിക്കുന്നത് .കമ്പനികൾ ഏക പക്ഷീയമായി തീരുമാനിക്കുന്ന പരിമിതമായ ലാഭവിഹിതത്തിൽ നിന്നും ഇത്തരം ചാർജുകൾ കൂടി നൽകി മുന്നോട്ട് പോകുവാൻ സാധിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കി.