keralanewspress

ബാൻസുരി ആരംഭിച്ചു

Bansuri

പരിയാരം: കേരളത്തിലെ ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള എഴുപതോളം കോളേജുകൾ പങ്കെടുക്കുന്ന ഈ അദ്ധ്യയന വർഷത്തിലെ സംസ്ഥാന കലോത്സവമായ ബാൻസുരി – 2017 ഡിസംബർ 19 ന് വൈകുന്നേരം പരിയാരം മെഡിക്കൽ കോളേജിൽ സംസ്ഥാന ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: എം.കെ.സി നായർ, ടി.വി രാജേഷ് എം എൽ എ ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ,യുവ നടൻ നീരജ് മാധവൻ, സംവിധായകൻ ഡോ.ബിജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ സുധാകരൻ, സംഘാടക സമിതി ചെയർമാൻ മുഹമ്മദ് സിറാജ് എന്നിവർ കലോത്സവത്തെ കുറിച്ച് പത്രസമ്മേളനം നടത്തി.

Bansuri 2017

കേരളത്തിലെ മെഡിക്കൽ, ഡെൻടൽ, ആയുർവേദo, ഹോമിയോ ,നേഴ്‌സിങ്ങ്, സിദ്ധ, ഫാർമസി, പാരാമെഡിക്കൽ, യുനാനി കോളേജുകളിൽ നിന്നായി ആയിരത്തിയിരുനൂറോളം മത്സരാർത്ഥികളാണ് മാറ്റുരക്കുന്നതിനായി കണ്ണൂരിൽ എത്തുന്നത്. മേഘമൽഹാർ, നീലാംബരി, രാഗമാലിക, ഹംസധ്വനി, മോഹനം എന്ന് തുടങ്ങി പത്തോളം വേദികളിലായി അൻപത്തിമൂന്ന് സ്റ്റേജിനങ്ങളിലും ഇരുപത്തിയാറ് ഓഫ് സ്റ്റേജിനങ്ങളിലും തങ്ങളുടെ കഴിവ് തെളിയിക്കാനെത്തുന്ന യുവ കലാകാരന്മാരെ ഇരുകൈയും നീട്ടി സ്വീകരിക്കുവാൻ പരിയാരം ഒരുങ്ങി കഴിഞ്ഞു.

IMG_20171219_232641

ആരോഗ്യ സർവ്വകലാശാല കലോത്സവം നടത്താൻ ആദ്യമായി ലഭിച്ച അവസരം ഏറ്റവും ഹൃദ്യവും കുറ്റമറ്റതു മാക്കി തീർക്കാൻ ജില്ലയിലെ മുഴുവൻ കലാ ആസ്വാദകരും ഒരുങ്ങി കഴിഞ്ഞു.

ആരോഗ്യ സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എംഡി ശ്രുതി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി.പി ബിനീഷ്, മീഡിയ കമ്മറ്റി കൺവീനർ അജിത്ത് പാനൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഡിസംബർ 21 ന് കൊടിയിറങ്ങുന്ന ബാൻസുരി 2017 ന്റെ റെജിസ്ട്രേഷൻ ഓൺലൈനാക്കിയത് വൻ വിജയമായിരുന്നുവെന്ന് റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ഷിബി കുമാർ സി.പി. അറിയിച്ചു.

 

സ്വഛച്ച് ഭാരത് യാത്രക്കാർക്ക് തിരിച്ചടി

IMG_20171213_084553

കോഴിക്കോട്: ഭാരതത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാൻ വേണ്ടി പ്രധാന മന്ത്രി പ്രഖ്യാപിച്ച സ്വപന പദ്ധതി തകിടം മറിയുന്നു.

ജനങ്ങൾക്ക് സൗജന്യമായി  ശൗച്യാലങ്ങൾ ഉപയോഗിക്കാൻ വേണ്ടി റെയിൽവേ സ്റ്റേഷനുകളിലും രാജ്യത്തെ മുഴുവൻ പെട്രോൾ പമ്പുകളിലും സൗകര്യം ഏർപ്പെടുത്തിയിരുന്നു. നേരത്തെ പണം കൊടുത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന റെയിൽവേ സ്റ്റേഷനുകളിലെ ബാത്ത് റൂമുകൾ സൗജന്യമായി ഉപയോഗിക്കാം എന്ന നില വന്നതോടെ അധികാരികളും  ശുചീകരണ തൊഴിലാളികളും കൈയ്യൊഴിഞ്ഞിരിക്കുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശൗചാലത്തിന്റെ ഇന്നത്തെ അവസ്ഥതന്നെയാണ് ഒട്ടുമിക്ക സ്റ്റേഷനുകളിലും. ദിവസേന ആയിരക്കണക്കിന്  യാത്രക്കാർ എത്തുന്ന ഉത്തര കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേസ്റ്റേഷൻ ആയിട്ടു പോലും പ്രധാനമന്ത്രി നൽകിയ പ്രഖ്യാപനം വെറും പരസ്യ വീഡിയോ ആയി മാത്രം നിലനിൽക്കുന്നു.

ഉയർന്ന ടിക്കറ്റ് എടുത്ത യാത്രകാർക്ക് മാത്രം ഉപയോഗിക്കുവാൻ എന്ന മുന്നറിയിപ്ബോർഡ് കണ്ട് വരുന്ന എസി സ്ലീപ്പർ ക്ലാസുകളിലെ യാത്രക്കാർ ശൗചാലയത്തിന്റെ അകത്ത് കടന്നാൽ കാണാൻ സാധിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ടൈൽസിന് മുകളിലൂടെ കുത്തിയൊലിച്ച് പോകുന്ന വാഷ് ബേസിനുകളിലെ മലിനജലമാണ്. യൂറി നലുകൾ  മിക്കവയും നിറഞ്ഞ് കവിഞ്ഞിരിക്കുകയുമാണ്.

റെയിൽവേ സ്വഛ് ഭാരതി നോട് പുറം തിരിഞ്ഞ് നിൽക്കുമ്പോഴും പെട്രോൾ പമ്പുകളിൽ ശുചിയായ ബാത്ത് റൂം സൗകര്യം നൽകുന്നുണ്ട് എന്നത് ഏറെ ആശ്വാസം നൽകുന്നതാണ്.

ഇന്ത്യൻ ഓയൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹന ചാർജ്ജിങ്ങ് സ്റ്റേഷൻ ആരംഭിച്ചു.

IMG_20171119_135759

നാഗ്പ്പൂർ: ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വേണ്ടിയുള്ള  ആദ്യത്തെ ചാർജിങ്ങ് സ്റ്റേഷൻ നാഗ്പ്പൂരിൽ പ്രവർത്തനമാരംഭിച്ചു. രണ്ടായിരത്തി മുപ്പത്തോടെ പെട്രോൾ/ ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷമുള്ള ഈ മേഖലയിലെ ആദ്യ കാൽവെപ്പാണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ സാക്ഷാത്കരിച്ചത്.

ജർമ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഡീസൽ / പെട്രോൾ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ ഓയൽ കമ്പനികളും ചുവട് മാറ്റി തുടങ്ങിയിരിക്കുകയാണ്.

IMG_20171119_140207

ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നു കയറ്റം വിപണിയെ ബാധിക്കുന്ന പക്ഷം ഗ്യാസോ ലൈനിനെ മറ്റ് മൂല്യവർദ്ധിത ഉത്പ്പനങ്ങളാക്കി മാറ്റി വിപണിയിൽ ബിസിനസ്സ് സാദ്ധ്യത നിലനിർത്താനാവുമെന്ന് കഴിഞ്ഞ വാരം ഐ.ഒ.സി ചെർമാൻ സഞ്ജീവ് സിംഗ് സമൂഹമാസ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.

ടോയോട്ട ഉൾപ്പെടെയുള്ള പല മുൻനിര വാഹന നിർമ്മാതാക്കളും ഇലക്ട്രിക്ക് വാഹനങ്ങളുടെ പുത്തൻ മോഡലുകൾ വിപണിയിൽ എത്തിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.

 

കാസറഗോഡ് കഞ്ചാവ് വേട്ട : യുവാവിനെ പെട്രോൾ പമ്പിൽ നിന്നും പിടികൂടി

IMG-20170818-WA0010

കാസറഗോഡ് : കാസറഗോഡ് സി ഐ അബ്ദുൽ റഹീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി ഐ യുടെ നേതൃത്വത്തിൽ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കുന്ന് സ്വദേശിയായ യുവാവിനെ കളനാട് നിന്നും പിടികൂടി. സ്കൂൾ ,കോളേജ് വിദ്യാർഥികൾക്കു നൽകാനുള്ള കഞ്ചാവുമായി വരികയായിരുന്ന പ്രതിയുടെ കൈവശം പിടിക്കപ്പെടുമ്പോൾ ഒരു കിലോയിലധികം കഞ്ചാവ് പ്ലാസ്റ്റിക് കവറിൽപൊതിഞ്ഞു നിലയിൽ പൊലീസ് കണ്ടെടുത്തു.
യാത്രക്കിടയിൽ ബൈക്കിൽ പെട്രോൾ നിറക്കാൻ വേണ്ടി പെട്രോൾ പമ്പിൽ കയറിയ യുവാവിനെ കാസറഗോഡ് നിന്നും പിന്തുടർന്ന് വരികയായിരുന്ന ഷാഡോ പോലീസ് സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.പോലീസിന്റെ പിടിയിലായതോടെ യുവാവ് അക്രമാസക്തനാവുകയും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച രക്ഷപെടാൻ പ്രതി ശ്രമിക്കുന്നതിനിടെ ഷാഡോ പൊലീസ്കാർക്ക് പ്രതിയിൽനിന്നും കടിയും മർദ്ദനവും ഏൽക്കേണ്ടി വന്നു. ഷാഡോ പോലിസ് ഗ്രൂപ്പിൽ  ഗോകുല, രാജേഷ്, സുനിൽകുമാർ, ഷിജിത്ത് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബേക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ വിപിനും സംഘവും എത്തി പ്രതിയെ കാസറഗോഡ് സ്റ്റേഷനിലേക് കൈമാറി.
കാസറഗോഡ് ജില്ലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ പൊലീസ് അധികാരികൾ ജാഗരൂഗരായിരിക്കുകയാണ്.ജില്ലയുടെ പലഭാഗത്തായി നടത്തിവരുന്ന കഞ്ചാവ് വേട്ടയുടെ ഭാഗമായി കിട്ടുന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേശ്വരം കേന്ദ്രമാക്കി കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ അബൂബക്കർ സിദ്ദിഖ് എന്ന ഹാരിസിനെ കുമ്പള സി ഐ മനോജ് കുമാറും സംഘവും പിടികൂടിയിരുന്നു.

ടാങ്കർ ലോറികടിയിലേക്ക് കാർ ഇടിച്ച് കയറി

IMG_20170626_144108

കാസറഗോഡ്: കാസറഗോഡ് ഭാരത് പെട്രൊളിയത്തിന്റെ പെട്രോൾ പമ്പിലേക്ക് ഇന്ധനം കയറ്റിവന്ന ടാങ്കർ ലോറിയുടെ മുൻവശത്തേക്ക് എതിർ ദിശയിൽ നിന്നും വന്ന മാരുതി കാർ ഇടിച്ച് കയറുകയായിരുന്നു.

കാർ ഡ്രൈവർക്ക് നിസ്സാര പരിക്കുകളോടെ കാസറഗോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് രണ്ടരമണിയോടെയാണ് അപകടം ഉണ്ടായത്.കൃത്യ സമയത്ത് ബേക്കൽ പോലീസ് സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.

ചന്ദ്രഗിരി സംസ്ഥാന പാതയിൽ അപകടം പെരുകുന്നു

IMG-20170623-WA0016

കാസറഗോഡ്: മേൽപ്പറമ്പിൽ ഇന്ന് രാവിലെ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ  യാത്രക്കാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.കഴിഞ്ഞ ഒരാഴചകുളളിൽ സംസ്ഥാന പാതയിൽ നിരവധി അപകടങ്ങൾ ഉണ്ടായി. റോഡ് നിർമ്മാണം പൂർത്തികരിക്കാത്തതും റോഡിന് ഇരുവശങ്ങളിലും നല്ല രീതിയിലുള്ള ഓട നിർമ്മാണം നടത്താത്തതും ആണ് പലപ്പോഴും അപകടകാരണമാകുന്നത്.

IMG-20170623-WA0013

Photography by siraj paravanadukkam

ഏതാനും ദിവസങ്ങളിൽ തുടർന്നു വരുന്ന അപകട പരമ്പരകളിൽ ഏറ്റവും അവസാനത്തേതാണ് ഇന്ന് രാവിലെ ഉണ്ടായ കാറപടകം. രണ്ടു ദിവസം മുൻപ് ഉദുമ ഓവർ ബ്രിഡ്ജിന് സമീപം ജീപ്പ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് നൽകുകയായിരുന്നു. പാലക്കുന്ന് ടെലിഫോൺ എക്സചേഞ്ചിന് മുന്നിൽ ലോറി അപകടത്തിൽ പെട്ടതും നാളുകൾക്ക് മുൻപ് മാത്രം. വേഗത നിയന്ത്രണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായി.

 

വാഹനാപകടത്തിൽ പരിക്കേറ്റു

IMG-20170622-WA0014

കാസറഗോഡ്: കളനാട് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെ മാരുതി സ്വിഫ്റ്റ് കാർ ഓട്ടോയുമായി കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. KSTP യുടെ പുതിയ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയ കാരണം ചന്ദ്രഗിരി സംസ്ഥാന പാതയിൽ അപകടം അനുദിനം കൂടി വരികയാണ്. ഉദുമയിൽ ഡിവൈഡർ നിർമ്മിക്കാത്തതും മേൽപ്പറമ്പിൽ ദേളി ഭാഗത്തേക്ക് പോകുന്ന റോഡിന് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്തതും ഇനിയും അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത നിലനിർത്തുന്നു എന്ന് പൊതുജനങ്ങൾ ആശങ്കപ്പെടുന്നു.

IMG-20170622-WA0013

പെട്രോൾ / ഡീസൽ വീട്ടുപടിക്കലെത്തും

Screenshot_2017-06-20-18-40-24-433

ബംഗളൂരു: പെട്രോൾ / ഡീസൽ ഡോർ ഡെലിവറിയുമായി ഒരു സ്വകാര്യ സംരഭം ബാഗളൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കമ്പനിയുടെ വെബ് സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഉപഭോക്താവിന് ഇന്ധനം ബുക്ക് ചെയ്യാം. നഗരത്തിലെ കോറമംഗല, ബെല്ലാന്തൂർ, HSR ലേ ഔട്ട് ,ബൊമ്മനഹള്ളി തുടങ്ങി ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ ഇപ്പോൾ ഈ സേവനം ലഭിക്കുകയുള്ളൂ.

അതാത് ദിവസത്തെ പ്രാദേശിക വിലയോടൊപ്പാം ആദ്യത്തെ ഒരു ലിറ്റർ മുതൽ 99 ലിറ്റർ വരെ  99 രൂപ ഡെലിവറി ചാർജ്ജ് നൽക്കണം. കൂടാതെ നൂറ് ലിറ്ററിന് മുകളിൽ വാങ്ങിക്കുന്ന ഓരോ ലിറ്ററിനും ഒരു രൂപ വെച്ച് ഡെലിവറിച്ചാർജാണ് ഉപഭോക്താവ് നൽകേണ്ടി വരിക .അതായത് 300 ലിറ്റർ ഡീസർ ഒരു ബസ് അല്ലെങ്കിൽ ട്രക്ക് ഉടമ വാങ്ങുമ്പോൾ 300 രൂപ ഡെലിവറി ചാർജ് ഇനത്തിൽ നഷ്ടമാകും.