പുതിയ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ യുവതീ യുവാക്കള്‍ക്ക് അവസരം

keralanews full moon productions requires artists

തിരുവനന്തപുരം:  ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ മലയാള ചിത്രത്തിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു. ഒപ്പം 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അവസരം നല്‍കുന്നു. അഭിനയശേഷിക്കാണ് മുന്‍ഗണന. നൃത്തം, മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള പരിചയം, സംഘട്ടന രംഗങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷി എന്നിവയും പരിഗണിക്കുന്നു.

സിനിമാസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നവാഗതര്‍ക്കും അപേക്ഷിക്കാമെന്ന് ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഫോട്ടോകളും അപേക്ഷകളും അയയ്‌ക്കേണ്ട വിലാസം: hadronmedia@gmail.com

ഷാരൂഖ് ഖാനെ പ്രകീർത്തിച്ച്‌ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ

keralanews Brazilian novelist Paulo Coelho to praise Shahrukh Khan

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും അദ്ദേഹത്തിൻറെ ചിത്രം ‘മൈ നെയിം ഈസ് ഖാൻ’ നേയും പ്രശംസിച്ച് ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ. ട്വിറ്ററിലാണ് പൗലോ കൊയ്‌ലോ ഷാരൂഖിനെ കുറിച്ചുള്ള അഭിപ്രായം പങ്ക് വെച്ചത്.

താൻ ആകെ കണ്ടിട്ടുള്ള ഒരേ ഒരു ഷാരൂഖ് സിനിമ ‘മൈ നെയിം ഈസ് ഖാൻ’ ആണെന്നും 2010 ൽ ഇറങ്ങിയ സിനിമ ഈ വർഷമാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ ഷാരൂഖിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ഹോളിവുഡിലെ പക്ഷപാതം ഇല്ലായിരുന്നെങ്കിൽ ഷാരൂഖിന് ഓസ്കാർ അവാർഡ് ലഭിച്ചേനെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബ്രസീലുകാരനായ പൗലോ കൊയ്‌ലോ ലോകത്തെ തന്നെ മികച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ 81 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദി ആൽക്കമിസ്റ്റ് നോവലിനെ ആസ്പദമാക്കി മലയാളത്തിൽ ഒരു സിനിമയും നിർമ്മിച്ചിട്ടുണ്ട്.കരൺ ജോഹർ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാൻ’ 2010 ലാണ് തിയേറ്ററുകളിലെത്തിയത്. മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നുള്ള ചില പാശ്ചാത്യ രാജ്യങ്ങളുടെ മനോഭാവത്തിനെതിരെയുള്ള മികച്ചൊരു കലാ സൃഷ്ടിയായിരുന്നു ഈ സിനിമ.

ബിനാലെ സന്ദർശിക്കാൻ രാഷ്‌ട്രപതി കൊച്ചിയിൽ

keralanews Indian President to visit Kochi for musiris biennale

കൊച്ചി: ഇന്ത്യയിൽ നടക്കുന്ന ആദ്യ ബിനാലെയുടെ മൂന്നാം പതിപ്പായ കൊച്ചി മുസിരിസ് ബിനാലെ 2016- 2017 സന്ദർശിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി കൊച്ചിയിലെത്തുമെന്ന് റിപ്പോർട്ട്. 108 ദിവസം നീണ്ട് നിൽക്കുന്ന മുസിരിസ് ബിനാലെ ഡിസംബർ 12 നാണ് തുടങ്ങിയത്. ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ’ എന്നതാണ് കലാകാരൻ സുദർശൻ ഷെട്ടി കൊച്ചി ബിനാലെക്ക് നൽകിയ തലക്കെട്ട്.

ചിത്ര ശാലകളുടെ പ്രദർശനമാണ് കൂടുതലും ഉള്ളതെങ്കിലും ഛായാഗ്രഹണം, കവിത സംഗീതം എന്നീ മേഖലയിലെ കലാകാരന്മാരും അണി നിരക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നീ വേദികളിലായി പുരോഗമിക്കുന്ന ബിനാലെ രാഷ്ട്രപതിയുടെ വരവോടെ കൂടുതൽ ശ്രദ്ധയാകർഷിക്കുമെന്നാണ് കരുതുന്നത്. കെ വി തോമസ് എം പി യാണ് പ്രസിഡന്റിനെ കൊച്ചിയിലേക്ക് ക്ഷണിച്ചതെന്ന് അറിയുന്നു. മാർച്ച് രണ്ടിനായിരിക്കും പ്രണാബ് മുഖർജി കൊച്ചിക്കാരുടെ ബിനാലെ വേദി സന്ദർശിക്കാനെത്തുക.

ഫില്ലൗരി നിര്‍മ്മിക്കുന്നത് കോഹ്ലിയല്ല; അനുഷ്‌ക ശര്‍മ്മ

keralanews fillowri is not produced by virat kohli

തന്റെ പുതിയ ചിത്രമായ ഫില്ലൗരി നിര്‍മ്മിക്കുന്നത് ക്രിക്കറ്റ് താരം വീരാട് കോഹ്ലിയാണെന്ന മാധ്യമ വാര്‍ത്തകയ്‌ക്കെതിരെ നടി അനുഷ്‌ക ശര്‍മ രംഗത്ത്. വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടി ഉന്നയിച്ചത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിടുമ്പോള്‍ അതിന്റെ നിജ സ്ഥിതി കൂടി മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ തയാറാവേണ്ടെതുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലെഴുതിയ ഗ്രൂപ്പിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അനുഷ്‌കയുടെയും സഹോദരന്റെയും ഉമസ്ഥതതയിലുള്ള നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്റ്റേറ്റ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ എന്നെയും സഹപ്രവര്‍ത്തകരെയും അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അനുഷ്‌ക കൂട്ടിചേര്‍ത്തു. അന്‍ഷായ് ലാല്‍ സംവിധാനം ചെയ്യുന്ന ഫില്ലൗരി അടുത്തമാസം 24ന് തീയറ്ററുകളിലെത്തും.

എസ്ര സിനിമ തന്നെ അദ്‌ഭുതപ്പെടുത്തുകയാണെന്ന് പൃഥ്വിരാജ്

keralanews ezra the horror film

എസ്ര സിനിമ ഓരോതവണ കാണുമ്പോളും  തന്നെ  അദ്‌ഭുതപ്പെടുത്തുകയാണെന്ന് പൃഥ്വിരാജ്. സിനിമ എന്നതിനപ്പുറം നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലൂടെ പറയാൻ ശ്രെമിച്ചിട്ടുണ്ടെന്നു പൃഥ്വിരാജ് പറയുന്നു.

ജയകൃഷ്ണന്റേതാണ് കഥ. ജ്യുവിഷ് പ്രമേയം വിഷയമാകുന്ന ഹൊറർ ചിത്രം ഇന്ത്യയിൽ തന്നെ  ഉണ്ടായിട്ടില്ല.കേരളത്തിലെ ജൂത ചരിത്രമാണ് സിനിമ ചർച്ച ചെയുന്നത്. എറണാകുളത്തും ഗോവയിലുമാണ് ജ്യുവിഷ് കുടിയേറിപാർത്തിരുന്നത്. ഇതിനോടകം നുറുപ്രാവശ്യം ഞാൻ  എസ്ര കണ്ടുകഴിഞ്ഞു. ഇപ്പോൾ കാണുമ്പോളും എന്നെ അദ്‌ഭുതപ്പെടുത്തുന്നു. പുതുതായി ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലൂടെ നമുക്ക് അറിയാൻ കഴിയും. പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമയിൽ നിങളെ ഭയപ്പെടുത്തുന്ന രംഗങ്ങളും നിമിഷങ്ങളും ഉണ്ട്. ഒരു മുൻവിധിയും ഇല്ലാതെ എസ്ര കാണാൻ കയറിയാൽ ഒരു മികച്ച അനുഭവമായിരിക്കും നിങ്ങൾക്ക് ലഭിക്കുക. കണ്ടു പഴകിയ സിനിമ ആയിരിക്കില്ല എസ്ര എന്ന സിനിമ.

ഇർഫാൻഖാൻ ചിത്രത്തിലൂടെ പാർവതി ബോളിവുഡിലേക്ക്

keralanews parvathi to make a debut in bollywood with irfan ghan

മലയാളത്തിലെ നായികമാരിൽ സൂപ്പർ ഹീറോ എന്ന് വിശേഷിപ്പിക്കാവുന്ന പാർവതി ബോളിവുഡിലേക്ക് കടക്കുകയാണ്. തനൂജ ചന്ദ്ര സംവിധാനം ചെയുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് താരം എത്തുന്നത്. ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. ഇർഫൻഖാനാണ്‌ ചിത്രത്തിലെ നായകൻ. റൊമാന്റിക് കോമെടിക്കായി ഒരുങ്ങുന്ന ചിത്രം പ്രധാനമായും ബിക്കാനീര്, ഋഷികേശ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ടേക്ക്ഓഫ് ആണ് മലയാളത്തിൽ റിലീസ് ചെയ്യാനുള്ള പാർവതി ചിത്രം.

പ്രണയദിനത്തിൽ മലർമിസ്സും ജോർജും വീണ്ടുമെത്തുന്നു

keralanews premam film again on february 14th

ചെന്നൈ : കേരളക്കരയാകെ പ്രണയമഴ പെയ്യിച്ച പ്രേമം വീണ്ടും പ്രദർശിപ്പിക്കുന്നു. വാലെന്റൈൻസ് ഡേയോടനുബന്ധിച്ഛ് ഫെബ്രുവരി  10 മുതൽ 16 വരെ ചെന്നൈ ജാസ് സിനിമാസിലാണ് പ്രേമം പ്രദർശിപ്പിക്കുന്നത്. കലാലയ പശ്ചാത്തലത്തിൽ ഒരുക്കിട്ടിരിക്കുന്ന ചിത്രത്തിന് വാൻ സ്വീകാര്യതയാണ് സിനിമാ ലോകത്തുനിന്ന് കിട്ടിയത്.

മലയാളികളുടെ വാനമ്പാടി വൈക്കം വിജയ ലക്ഷ്മിക്ക് കാഴ്ച്ച തിരിച്ച് കിട്ടി

മലയാളികളുടെ വാനമ്പാടി വൈക്കം വിജയ ലക്ഷ്മിക്ക് കാഴ്ച്ച തിരിച്ച് കിട്ടി.
മലയാളികളുടെ വാനമ്പാടി വൈക്കം വിജയ ലക്ഷ്മിക്ക് കാഴ്ച്ച തിരിച്ച് കിട്ടി.

കൊല്ലം: കാഴ്ചകളുടെ സൗന്ദര്യം ആസ്വദിക്കാൻ മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്കും കഴിയുമിനി. വിജയലക്ഷ്മിയെ ചികില്സിക്കുന്ന ഹോമിയോ ഡോക്ടർ ദമ്പതിമാരായ ശ്രീകുമാറും ശ്രീവിദ്യയും പറയുന്നു ഇപ്പോൾ വിജയലക്ഷ്മിക്ക് അടുത്തുള്ള വസ്തുക്കളുടെ നിഴലുകൾ കാണാൻ പറ്റുന്നു എന്നാണ്.

സ്വയം ഉണ്ടാക്കിയെടുത്ത ചികിത്സ വിദ്യയാണ് ഡോക്ടർ ദമ്പതിമാർ വിജയ ലക്ഷ്മിയുടെ കാഴ്ച്ച തിരിച്ച് കിട്ടാൻ ഉപയോഗിക്കുന്നത്. 10 മാസമായി വിജയ ലക്ഷ്മി ഇവരുടെ ചികിത്സയിലാണ്.

സെല്ലുലോയിഡിലെ “കാറ്റേ കാറ്റേ” എന്ന ഗാനത്തിലൂടെ ഗായിക ലോകത്തെത്തിത്തിയ വിജയ ലക്ഷ്മി തന്റെ ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം കൈയിലൊതുക്കി.

ജന്മനാ കാഴ്ച്ച നഷ്ടപ്പെട്ട വിജയലക്ഷ്മി കാഴ്ച്ച തിരിച്ച്‌ കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ പ്രകാശം കാണാൻ പറ്റുന്നുണ്ടെന്നും വിജയ ലക്ഷ്മി പറഞ്ഞു. കാഴ്ച്ച തിരിച്ച് കിട്ടിയാൽ തനിക്കാദ്യം തന്റെ എല്ലാമെല്ലാമായി തന്റെ കണ്ണുകളായി കൂടെ നിന്ന അച്ഛനെയും അമ്മയെയും തന്റെ ഭർത്താവാകാൻ പോകുന്ന ആളെയും കാണണമെന്ന് വിജയലക്ഷ്മി പറയുന്നു.

കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസഥാന ചലച്ചിത്ര പുരസ്കാരത്തിന് ആദരവ് നേടിയ വിജയ ലക്ഷ്മി ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയായി.

ഗായത്രി വീണയെന്ന സംഗീതോപകരണം വാഴിക്കുന്നതിനുള്ള പ്രാഗൽഭ്യവും സ്വന്തമായി ഈണം നൽകി പാടാനുള്ള കഴിവും വിജയ ലക്ഷ്മിയെ സംഗീത പ്രേമികൾക്ക് പ്രിയങ്കരിയാക്കി.

അഭിനയമില്ലാത്ത ലോകത്ത് ഞാൻ തികച്ചും സന്തോഷവാനായിരിക്കും:മോഹൻലാൽ

അഭിനയമില്ലാത്ത ലോകത്ത് ഞാൻ തികച്ചും സന്തോഷവാനായിരിക്കും.
അഭിനയമില്ലാത്ത ലോകത്ത് ഞാൻ തികച്ചും സന്തോഷവാനായിരിക്കും.

പുലിമുരുകനും ജനതാഗാരേജു 100 കോടി ക്ലബ് കടന്നപ്പോൾ ഇനി അധിക കാലം താൻ സിനിമയിലില്ലെന്ന് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ.

സിനിമയ്ക്കപ്പുറത്തു യാത്ര ചെയ്യാനും പുസ്തകങ്ങൾ വാഴിക്കാനുമൊക്കെ അതീവ താല്പര്യവുമുള്ളയാളാണ് താൻ, ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു ലാൽ പറഞ്ഞു.

സിനിമയുടെ ഷെഡ്യൂളുകൾ കാരണം എനിക്ക് പലപ്പോഴും എന്റെ അവധിക്കാലം ആഘോഷിക്കാൻ പറ്റാറില്ല.ഇപ്പോൾ അതിന് വേണ്ടിയാണ് ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ഒപ്പവും പുലിമുരുകനുമൊക്കെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ജനങ്ങൾക്കറിയാം ഞാൻ അന്ധനോ അമാനുഷികനോ അല്ലെന്നു എന്നിട്ടും അവരതു സ്വീകരിച്ചു.എന്നോടുള്ള വിശ്വാസത്തിൽ,ആർത്തന വിരസത സംഭവിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

14 വർഷങ്ങൾക്ക് ശേഷം ഗൗതമി മലയാളത്തിലേക്ക് തിരിച്ച് വരുന്നു

14 വർഷങ്ങൾക്ക് ശേഷം ഗൗതമി  സിനിമയിലേക്ക് തിരിച്ച് വരുന്നു.
14 വർഷങ്ങൾക്ക് ശേഷം ഗൗതമി സിനിമയിലേക്ക് തിരിച്ച് വരുന്നു.

നടന്‍ കമല്‍ഹാസനുമായുള്ള വേര്‍പിരിയലിനു ശേഷം വീണ്ടും സിനിമയില്‍  സജീവമാവാനുള്ള ഒരുക്കത്തിലാണ് നടി ഗൗതമി. നീണ്ട ഇടവേളയ്ക്കു ശേഷം നടി ഗൗതമി മലയാളത്തിലേക്കു തിരിച്ചുവരവിനൊരുങ്ങുകയാണ്.

2003ല്‍ ‘വരും വരുന്നു വന്നു’ എന്ന ചിത്രത്തിലാണ് ഗൗതമി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. വിശ്വരൂപം മന്‍സൂര്‍ എന്ന ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പിറ്റി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനും റോഷന്‍ മാത്യുവുമാണ് താരങ്ങള്‍.

ഫാത്തിമ ബീവി എന്ന കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യൂ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയാണ്. അമ്മയുടെയും മകന്റെയും ജീവിതത്തിലേയ്ക്ക് മറ്റൊരു കുടുംബം എത്തുമ്പോഴുള്ള മാറ്റങ്ങളാണ് ചിത്രം പറയുന്നത്.

ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തലശ്ശേരിയും മുംബൈയുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ശ്വേത മേനോന്‍, രഞ്ജി പണിക്കര്‍, ലിയോണ ഷേണായി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേഷ് നാരായണ്‍ ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.

മോഹന്‍ലാലിനൊപ്പം തെലുങ്ക് ചിത്രമായ വിസ്മയത്തിലാണ് ഗൗതമി ഒടുവില്‍ അഭിനയിച്ചത്. കമല്‍ ഹാസനുമായുള്ള വേര്‍പിരിയലിന് ശേഷം സിനിമയില്‍ സജീവമാകുകയാണ് താരം.