സഖാവ് റോഡ്ഷോ അല്പസമയത്തിനുള്ളിൽ തലശ്ശേരിയിൽ

keralanews saghavu film road show

തലശ്ശേരി : സിദ്ധാർഥ് ശിവ രചനയും സംവിധാനവും നിർവഹിച്ച സഖാവ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോ അല്പസമയത്തിനുള്ളിൽ തലശ്ശേരിയിൽ ആരംഭിക്കും. തലശ്ശേരിയിൽ നിന്ന് വടകര വരെയാണ് റോഡ്ഷോ സംഘടിപ്പിക്കുന്നത്.

കാവ്യാമാധവൻ ഗായികയായി വീണ്ടും സിനിമയിലേക്ക്

keralanews kavya returns as a singer

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന കാവ്യാ മാധവൻ വീണ്ടും സിനിമയിലേക്ക്. അഭിനേത്രിയായല്ല ഗായികയായാണ് വീണ്ടുമുള്ള ഈ തിരിച്ചെത്തൽ. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന ചിത്രത്തിലാണ് കാവ്യാ പാടുന്നത്.

കത്രീന കൈഫിന് ഷൂട്ടിംഗിനിടെ ഗുരുതരപരിക്ക്

keralanews kathrina kaif injured while shooting

മുംബൈ:  ബോളിവുഡ് താരം കത്രീന കൈഫിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു.
പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ ചിത്രീകരണത്തിനിടെ ഭാരമേറിയ വസ്തു കഴുത്തില്‍ വീണ് നടിയുടെ കഴുത്തിനും മുതുകിനും സാരമായി പരിക്കേറ്റുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് അഭിനയിക്കാന്‍ കഴിയുകയുള്ളൂ.ഇതിനു ഏകദേശം രണ്ടാഴ്ച ടൈം എടുക്കും.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന്

keralanews state film awards (2)

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മോഹൻലാലിനൊപ്പം മത്സരിക്കാൻ ഇനി വിനായകനും. മികച്ച സിനിമയ്ക്കുള്ള അവസാന റൗണ്ടില്‍ ഒമ്പതു ചിത്രങ്ങളാണുള്ളത്. മഹേഷിന്റെ പ്രതികാരം, കാട് പൂക്കുന്ന നേരം, മാന്‍ഹോള്‍, പിന്നെയും, അയാള്‍ ശശി, ഗപ്പി, കിസ്മത്ത്, കമ്മട്ടിപ്പാടം, കറുത്ത ജൂതന്‍ എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരത്തിൽ മുൻനിരയിലുള്ളത്. മികച്ച ചിത്രത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്.

ജനപ്രിയ ചിത്രത്തിനുള്ള പട്ടികയില്‍ മോഹന്‍ലാലിന്റെ ഒപ്പവും പുലിമുരുകനും സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളുമാണുള്ളത്.മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി കാവ്യാ മാധവനും(പിന്നെയും), റിമ കല്ലിങ്കലും(കാട് പൂക്കുന്ന നേരം), സുരഭി (മിന്നാമിനുങ്ങ്) എന്നിവരാണ് ലിസ്റിലുള്ളത്.ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരം പ്രഖ്യാപിക്കും .

പ്രേതത്തെ അന്വേഷിച്ച് ഭാവന

keralanews hunt for ghost bhavana s adventures of omanakkuttan

ഭാവനയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അഡ്വെജർസ്  ഓഫ് ഓമനക്കുട്ടൻ’ . ഇതിൽ ഭാവന ഒരു പ്രേതന്വേഷിയുടെ വേഷമിടുന്നു. സ്വപ്ന സഞ്ചാരിയായ ഓമനക്കുട്ടനായി ആസിഫ് അലി വേഷമിടുമ്പോൾ പല്ലവി എന്ന ശക്തമായ കഥാപാത്രമായി ഭാവന എത്തുന്നു. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, സൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

പുലിമുരുകനിലെ പുലിപ്പല്ലുമാല സ്വന്തമാക്കാൻ ഓൺലൈൻ ലേലം

keralanews pulimurukan online auction

100  ദിവസം  പിന്നിടുകയും ഒപ്പം കളക്ഷൻ 150  കൊടിയും കടന്ന ‘പുലിമുരുകൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ ധരിച്ചിരുന്ന ‘പുലിപ്പല്ലുമാല’ സ്വന്തമാക്കാനുള്ള ഓൺലൈൻ ലേലം മുറുകുന്നു. ബുധനാഴ്ച 35 ,൦൦൦ രൂപയിലേക്കാണ് ലേലം എത്തിയത്. മോഹൻലാലിൻറെ സിനിമകളും ജീവിതവും ഉൾപ്പെടെ പ്രതിപാദിക്കുന്ന ‘ദി കമ്പ്ലീറ്റ് ആക്ടർ’ എന്ന വെബ്‌സൈറ്റിലാണ് ലേലം പുരോഗമിക്കുന്നത്. മോഹൻലാലിൻറെ പേരിലുള്ള ജീവകാരുണ്യ  പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനാണ് ലേല തുക ലക്ഷ്യമിടുന്നത് .

ട്രാഫിക് സിനിമയുടെ തിരക്കഥ പഠന വിഷയമാകുന്നു

keralanews traffic film a study material

കണ്ണൂർ: അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന മലയാള സിനിമ വിദ്യാർത്ഥികളുടെ മുന്നിലേക്കെത്തുന്നു. കണ്ണൂർ സർവകലാശാലയിലെ ബി എ മലയാളം വിദ്യാർത്ഥികൾക്ക് ഒരു പഠന വിഷയമായി എത്തുകയാണ് ട്രാഫിക്കിന്റെ തിരക്കഥ. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലെ ഒരുഭാഗമാണ് പഠിക്കാനുണ്ടാവുക.  അടുത്ത ആഴ്ചമുതൽ തിരക്കഥ പഠിപ്പിച്ചു തുടങ്ങും. ബോർഡ് ഓഫ് സ്റ്റഡീസിന്റെ ചെയർമാനായ ജയചന്ദ്രൻ കീഴോതാണ് ഈ ആശയത്തിന്റെ പിന്നിലെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർ അഭിനയിച്ച ചിത്രം പല ഭാഷകളിലേക്ക് റീമെയ്ക് ചെയ്യപ്പെട്ടിരുന്നു.

ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു; ദേവ് പട്ടേലിന് പുരസ്കാരമില്ല

keralanews oscar 2017

ലോസ് ആഞ്ചലസ്‌ : എൺപത്തി ഒൻപതാം ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച നടൻ, നടി, ചിത്രം എന്നിവയുൾപ്പെടെ ഇരുപത്തിനാലു വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. പതിനാലു നോമിനേഷനുകളോടെ എത്തിയ ലാ ലാ ലാൻഡ് എന്ന ചിത്രമാണ് ഓസ്‌കാറിന്റെ ശ്രേധാ  കേന്ദ്രം. കാലിഫോർണിയയിലെ ലോസ് ആഞ്ജലസിലെ ഡോൾബി തീയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ദേവ് പട്ടേലിന് പുരസ്കാരമില്ല.

പ്രധാന 2017  ഓസ്കാർ പുരസ്കാരങ്ങൾ

മികച്ച സഹനടൻ :മഹർഷലാ അലി(ചിത്രം: മൂൺലൈറ്റ് )

വയോള ഡേവിസ് : മികച്ച സഹ നടി (ചിത്രം: ഫെൻസസ്)

മികച്ച ചമയം: അലെസാന്ദ്രോ ബെർടലാസി  , ജോർജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫർ നെൽസൺ(ചിത്രം: സൂയിസൈഡ് സ്‌ക്വാഡ്)

വസ്ത്രാലങ്കാരം: കൊളീൻ അറ്യുട്(ചിത്രം: ഫന്റാസ്റ്റിക് ബീറ്റ്‌സ് ആൻഡ് വേർഡ് റ്റു ഫൈൻഡ് ദേം)

സൗണ്ട് എഡിറ്റിംഗ് : സിവിയൻ ബെല്ലെമെർ (ചിത്രം: അറൈവൽ )

പ്രൊഡക്ഷൻ ഡിസൈൻ : ഡേവിഡ് വാസ്കോ, സന്ധി റെയ്നോൾഡ്സ് (ചിത്രം: ലാ ലാ ലാൻഡ്)

പയ്യാമ്പലം പാർക്ക്; ചർച്ച 27ന്‌

keralanews payyambalam children park not opend yet

കണ്ണൂർ : വിനോദ നികുതിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അടച്ചു പൂട്ടിയ പയ്യാമ്പലത്തെ കുട്ടികളുടെ പാർക്ക് ഇപ്പോളും അടഞ്ഞു തന്നെ  കിടക്കുന്നു. മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ കോർപറേഷൻ അധികൃതരാണ് പാർക്ക് അടച്ചു പൂട്ടിയത്. അവധിദിവസങ്ങളിലും അല്ലാത്തപ്പോൾ വൈകുനേരങ്ങളിലും നൂറുകണക്കിന് ആളുകളാണ് ഇവിടെ  എത്താറുള്ളത്. അടച്ചു പൂട്ടൽ വിവരം അറിയാതെ മറ്റു ജില്ലകളിൽ നിന്നുള്ളവർ ഇപ്പോളും വരാറുമുണ്ട്. അതേസമയം പ്രശ്നം പരിഹരിക്കാൻ ഈ മാസം 27ന്‌ ചർച്ച നടത്തുമെന്ന് മേയർ പറഞ്ഞു.

ടുറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള പാർക്കിന്റെ നടത്തിപ്പിനെ ചൊല്ലി കുറെ കാലമായി കോർപറേഷനും കരാറുകാരനും തമ്മിൽ തർക്കം നിലനില്കുന്നതിനിടെയാണ് അടച്ചു പൂട്ടൽ.

പുലിമുരുകൻ സിനിമയിൽ മോഹൻലാൽ പുലിയെ തൊട്ടിട്ടില്ല; മന്ത്രി ജി സുധാകരൻ

keralanews mohanlal never touched tiger during the shooting of pulimurukan minister g sudhakaran

ആലപ്പുഴ: പുലിമുരുകൻ സിനിമയിൽ മോഹൻലാൽ പുലിയെ തൊട്ടിട്ടില്ലെന്നു മന്ത്രി ജി സുധാകരന്റെ വിവാദ പ്രസ്താവന. ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് മോഹൻലാൽ ആരാധകരെ ദേഷ്യം പിടിപ്പിക്കുന്നതരത്തിൽ അദ്ദേഹം പ്രസ്താവിച്ചത്.

ഇന്നത്തെ കാലത്തു സിനിമയുടെ മുടക്കുമുതലിനെ അടിസ്ഥാനപ്പെടുത്തിയാണ് അതിന്റെ നിലവാരം നോക്കുന്നതെന്നും ജീവിത ഗന്ധിയായ സിനിമകളാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇന്നത്തെ നടിമാരും അഭിനയത്തിന്റെ മഹത്വം മറന്നു ഗ്ലാമറസായി ശ്രെദ്ധിക്കപെടാൻ വേണ്ടിയാണു ശ്രെമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുൻപും സിനിമയുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഉന്നയിച്ചിട്ടുള്ള ആളാണ് മന്ത്രി ജി സുധാകരൻ.