ഇന്ന് കേരളാ ബജറ്റ്

????????????????????????????????????

തിരുവനന്തപുരം :  ധനമന്ത്രി തോമസ്  ഐസക് സഭയില്‍  ബജറ്റ് അവതരിപ്പിക്കുന്നു. നോട്ടു നിരോധനത്തെ വിമര്ശിച്ചുകൊണ്ടാണ് ബജറ്റവതരണം തുടങ്ങിയത്. വരള്‍ച്ച പ്രകൃതി നിര്‍മ്മിത ദുരന്തവും നോട്ട് നിരോധനം മനുഷ്യനിര്‍മ്മിതദുരന്തവുമെന്നു അദ്ദേഹം പറഞ്ഞു. ആരോഗ്യ, പൊതുവിദ്യാഭ്യാസമേഖലകള്‍ നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റ്.

ബജറ്റ് ഒറ്റനോട്ടത്തില്‍
  • ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചേക്കും
  • ബജറ്റില്‍ മുന്‍ഗണന ആരോഗ്യം പൊതുവിദ്യാഭ്യാസ മേഖലകള്‍ നവീകരിക്കുന്നതിന്
  • വളര്‍ച്ച 8.1 ശതമാനം; മൊത്തം ആഭ്യന്തര ഉത്പാദനം 4.6 ലക്ഷം കോടി
  • നോട്ട് നിരോധനം ഭൂമിക്രയവിക്രയത്തെ ബാധിച്ചെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കില്ല
  • കൃഷിയിലും അനുബന്ധമേഖലകളിലും വളര്‍ച്ച 2.95 ശതമാനം താഴ്ന്നു
  • ചരക്ക് സേവന നികുതി ഈവര്‍ഷം നടപ്പാക്കുന്നതിനാല്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകില്ല
  • നോട്ട് നിരോധനവും വരള്‍ച്ചയും ധനകാര്യസ്തംഭനാവസ്ഥ രൂക്ഷമാക്കി
  • പ്രത്യേക നിക്ഷേപ സ്ഥാപനങ്ങളിലൂടെ മൂലധനം കണ്ടെത്തും

ക്ഷേമപെൻഷനുകൾ 1000 ൽനിന്നു 1200 ആയി ഉയരാൻ സാധ്യത.

keralanews kerala budget on tomorrow

തിരുവനന്തപുരം : ധനമന്ത്രി തോമസ്  ഐസക് നാളെ നിയമസഭയിൽ ബജറ്റവതരിപ്പിക്കും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ നിന്നായിരിക്കും ഇത്തവണത്തെ ബജറ്റവതരണം. പ്രധാന പരിഗണന വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായിരിക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിനുള്ള മുന്നൊരുക്കം, സംപൂർണ്ണ പാർപ്പിട പദ്ധതി, ഹരിത കേരള മിഷൻ എന്നെ വിഷയങ്ങൾ പരിഗണയിലുണ്ടാവും. കൂടാതെ ക്ഷേമപെൻഷനുകളിൽ 200  രൂപയുടെ വർധനവും പരിഗണനയിലുണ്ടാവും. നിലയിൽ 1000  രൂപയുള്ള പെൻഷൻ 1200  ആയി ഉയരും .

ഫെബ്രവരി 28ന് ബാങ്ക് പണിമുടക്ക്

images (2)

ഡൽഹി/തിരുവനന്തപുരം: രാജ്യത്തെ പൊതു മേഖല ബാങ്കുകളുടെ നിലനിൽപ്പിനെയും ബിസിനസ്സ് വളർച്ചയേയും  പ്രതികൂലമായി ബാധിക്കുന്നതും ജനദ്രോഹപരവുമായ നടപടികൾക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ( AIBEA, AIBOC ,NCBE, AIBOA, BEFI, INBEF, INBOC,NOBW, NOBO ) ഫെബ്രവരി 28ന് രാജ്യവ്യാപകമായി പണിമുടക്കുന്നു.

images (3)

വൻകിട കോർപ്പറേറ്റുകളുടെ കിട്ടാകടം വർദ്ധിച്ചുവരികയും ഇത്തരം വൻ തുകകൾ തിരിച്ച് പിടിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ തന്നെ സാമ്പത്തിക ഭദ്രതയെ പൂർണ്ണമായും നശിപ്പിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

ബാങ്കുകളുടെ മൊത്തം വായ്പയിൽ 9 ലക്ഷം കോടി രൂപയോളം കിട്ടാകടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ തുകയിൽ 70% വും വൻകിട കോർപ്പറേറ്റുകളാണ് വായ്പയായി എടുത്തിരിക്കുന്നതും തിരിച്ചടക്കുന്നതിൽ വിമുഖത കാട്ടുന്നതും എന്ന് സoഘടന ഭാരവാഹികൾ അറിയിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ബാങ്കുകൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടവും അറ്റാദായത്തിൽ നിന്നും കരുതൽ ധനം കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടികളും ഈ മേഘലെയും ബാങ്ക് ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.കഴിഞ്ഞ ബഡ്ജറ്റിന് മുന്നോടിയായ സാമ്പത്തിക സർവ്വേ ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിതിട്ടും കേന്ദ്ര സർക്കാർ വേണ്ട നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ അവസരത്തിലാണ് വിഷയം അധികാരികളുടെ മുന്നിൽ എത്തിക്കാനും പൊതുജനങ്ങൾക്ക് സമീപഭാവിയിൽ രാജ്യത്ത് വരാനിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെ പറ്റി മുൻ ധാരണ നൽകുവാനും വേണ്ടിയാണ് വിവിധ സംഘടനകൾ ഒരുമിച്ച് ഇങ്ങനെയൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് AIBOC സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി ജോൺ അറിയിച്ചു.IMG-20170227-WA0015

നോട്ട് നിരോധനത്തിലൂടെ ബാങ്കുകൾക്ക് ഉണ്ടായിരിക്കുന്ന ഭീമമായ സാമ്പത്തീക നഷ്ടം നികത്തുക, ജീവനക്കാർക്ക് ഉണ്ടായ അതിക ജോലി ഭാരത്തിന് നീതി പൂർവ്വമായ ആനുകൂല്യങ്ങൾ നൽകുക, തൊഴിൽ മേഖലയിലെ ഏകപക്ഷീയമായി നടപ്പിലാക്കുകയും കിട്ടാകടങ്ങളുടെ കണക്കുകൾ കാണിച്ച് ബാങ്കുകൾ നഷsത്തിലാണെന്ന വ്യാജേനയുള്ള ബാങ്ക് ലയനങ്ങളും ,സംഘടനാ പ്രവർത്തങ്ങളുടെ തടയിടലും നിർത്തലാക്കുക, പൊതുമേഖല ബാങ്കുകളെ സ്വകാര്യ വത്കരിക്കുവാനുള്ള നീക്കങ്ങളും അവസാനിപ്പിക്കുക, കേന്ദ്ര സംസ്ഥാന സർക്കാർ പെൻഷനേഴ്സിന് ലഭിക്കുന്നത് പോലുള്ള പെൻഷൻ വർദ്ധനവ് നടപ്പിലാക്കുക, 2017 നവംബറിൽ  കാലഹരണപെടുന്ന ശബള പരിഷകരണവുമായി ബന്ധ പ്പെട്ട ചർച്ചകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി സംഘടനകൾ മുന്നോട്ട് വെക്കുന്നു.

ജനങ്ങളെ കൈവിട്ട് റിസേർവ് ബാങ്ക്

keralanews rbi's new notification

ന്യൂഡൽഹി :വിവിധ സേവനങ്ങൾക്ക് ജനങ്ങളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ബാങ്കുകൾക്ക് സ്വന്തം നിലയിൽ അധികാരമുണ്ടെന്ന് ആർ ബി ഐ. ഈ അധികാരം 2015  മുതൽ നിലവിലുണ്ട്. എന്നാൽ സ്വന്തം നിലയിൽ സർവീസ് ചാർജുകൾ ഈടാക്കാനുള്ള അവകാശത്തിൽ നിന്ന് റൂറൽ ഗ്രാമീണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്.

സർവീസ് ചാർജുമായി ബന്ധപ്പെടുന്ന വിവരങ്ങൾ കൃത്യമായും ഉപഭോക്താക്കളെ അറിയിച്ചിരിക്കണം. ചെറിയ തുകയുടെ ഇടപാടുകളിൽ സർവീസ് ചാർജ് ഈടാക്കരുതെന്നും എന്നാൽ ചെക്ക് മാറുക പോലെയുള്ള സേവനങ്ങൾക്ക് ചാർജ് ഈടാക്കണമെന്നുമാണ് ഉത്തരവ്.

1000 രൂപ നോട്ടുകൾ വീണ്ടും ഇറക്കില്ല; സാമ്പത്തിക കാര്യ സെക്രട്ടറി

keralanews never release 1000 rs currency

ന്യൂഡൽഹി :1000 രൂപ നോട്ടുകൾ വീണ്ടും സർക്കാർ പുറത്തിറക്കുമെന്നുള്ള അഭ്യുഹങ്ങൾക്കു വിരാമം. ഇങ്ങനൊരു പദ്ധതി സർക്കാരിനില്ലെന്നു സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. 500 നും അതിനു താഴെ മൂല്യമുള്ള നോട്ടുകളും ഇറക്കാനാണ് സർക്കാർ പദ്ധതി ഇടുന്നത്. 2016  നവംബർ 8  നാണു 1000 , 500  രൂപ നോട്ടുകൾ പിൻവലിക്കുന്ന കാര്യം കേന്ദ്ര  സർക്കാർ  പ്രഖ്യാപിക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക് സേവന നിരക്കുകള്‍ കുത്തനെകൂട്ടി

keralanews hdfc bank increases service charges

കോഴിക്കോട്: എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ് നല്‍കണം. പ്രതിമാസം ഉപഭോക്താവ് നടത്തുന്ന നാലു പണം ഇടപാടുകൾ കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഓരോ ഇടപാടിനും, അത് പണം നിക്ഷേപിക്കുന്നതോ പിന്‍വലിക്കുന്നതോ ആയാലും 150 രൂപവീതം സർവീസ്  ചാർജായി ഈടാക്കുന്നതാണ്.
മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് പ്രതിദിനം 25,000 രൂപവരെ കൈമാറാം. തുക ഇതിൽ കൂടുതൽ ആണെങ്കിൽ 150 രൂപയാണ് ചാർജായി ഈടാക്കുക. ഇടപാടുകള്‍ക്കുള്ള നിരക്കുകളിന്മേല്‍ 15% സര്‍വീസ് ടാക്‌സും ഉപഭോക്താവ് നല്‍കണ്ടിവരും.പുതുക്കിയ നിരക്കുകൾ
മാര്‍ച്ച് ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ബാങ്ക് ഉപഭോക്താക്കളെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട്.
ഹോം ബ്രാഞ്ച് വഴി പ്രതിമാസം രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താല്‍ ഒരോ ആയിരം രൂപയ്ക്കും അഞ്ച് രൂപ വീതം ഈടാക്കും. അപ്പോഴും മിനിമം ചാര്‍ജായ 150 രൂപ ബാങ്കിനു നല്‍കണം.

ബജറ്റ് സംസ്ഥാനത്തിന് നീതി നല്‍കയില്ല: മുഖ്യമന്ത്രി

keralanews budjet shows injustice to kerala said chief minister

തിരുവനന്തപുരം:സംസ്ഥാനത്തിന് നീതി ലഭിക്കാത്ത ഒരു ബജറ്റാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നോട്ട് റദ്ദാക്കലിനെതിരെ സഹകരണ മേഖലയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പരിഗണിച്ചില്ല. റബ്ബര്‍ വിലസ്ഥിരത ഉറപ്പാക്കുക, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം വര്‍ധിപ്പിക്കുക,എയിംസ് തുടങ്ങിയവയുംപരിഗണിച്ചില്ല. നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക്  തുച്ഛമായ തുക നീക്കി വെച്ചതൊഴിച്ചാൽ പുതിയ കേന്ദ്ര പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സ്വച്‌ ഭാരതപോലെ വലിയ പ്രചാരണം കൊടുത്ത പരിപാടികൾക്കൊന്നും  കാര്യമായ  തുക നീക്കിവെച്ചിട്ടില്ല.കൃഷി, ഉത്പാദനം, സേവനം എന്നീ മേഖലകളെ സഹായിക്കുന്ന യാതൊരു പാക്കേജുകളും ഈ ബജറ്റിൽ ഇല്ല. വൻകിട പദ്ധതികളുടെ ലിസ്റ്റിലും കേരളമില്ല.ഇതുതന്നെയാണ് ഈ ബജറ്റിന്റെ പോരായ്മയെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

സംസ്ഥാനത്തിന് നീതി നല്‍കാത്ത ഒരു കേന്ദ്രബജറ്റാണ് ഇന്ന്പാര്‍ലമെന്റില്അവതരിപ്പിക്കപ്പെട്ടത്. നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ് മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ല. ബജറ്റില്‍ ഉള്‍പ്പെടുത്താനായി പ്രീ-ബജറ്റ് ചര്‍ച്ചാഘട്ടത്തില്‍ കേരളം മുമ്പാട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ബജറ്റില്‍ പരിഗണനയുണ്ടായിട്ടുമില്ല.
നോട്ട് റദ്ദാക്കലും അനുബന്ധ നടപടികളും സംസ്ഥാന സഹകരണമേഖലയെ കടുത്ത വിഷമത്തിലാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ നീക്കാനും സഹകരണബാങ്കുകള്‍ക്ക് ഇതര വാണിജ്യ ബാങ്കുകള്‍ക്കുള്ളതിനു തുല്യമായ സ്വാതന്ത്ര്യം അനുവദിച്ചുനല്‍കാനും വേണ്ട നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാര്‍ മുമ്പോട്ടുവെച്ചിരുന്നു. ഇത് ബജറ്റില്‍ പരിഗണിച്ചില്ല.സഹകരണമേഖലയെ സാധാരണാവസ്ഥയിലേക്കു കൊണ്ടുവരാനും സഹകരണമേഖലയിലെ വായ്പയെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമരുളാനുമുള്ള നിര്‍ദേശങ്ങളാണ് നിരാകരിക്കപ്പെട്ടത്. നോട്ട് റദ്ദാക്കല്‍ കൊണ്ട് സംഭവിച്ച മരവിപ്പ് പല മേഖലകളിലെയും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയിരുന്നു.
MNREGA പദ്ധതിക്ക് നീക്കിവെച്ച തുക കൊണ്ട് നാല്‍പതു ദിവസത്തെ തൊഴില്‍ നല്‍കാന്‍പോലും കഴിയാത്തനിലയായിരുന്നു.ഇതുമാറ്റാന്‍MNREGAക്കുള്ളതുകവന്‍തോതില്‍വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു.എന്നാല്‍, തൊഴിലുറപ്പു പദ്ധതികള്‍ ഫലപ്രദമാക്കാന്‍ തക്കവിധമുള്ള വര്‍ധന ബജറ്റില്‍ ഇല്ല. തീരെ അപര്യാപ്തമാണ് ഇതിനുള്ള തുക…….

സംസ്ഥാനങ്ങളുടെ വായ്പാപരിധി മൊത്തം വരുമാനത്തിന്റെ മൂന്നുശതമാനം മാത്രം എന്ന് ധനകാര്യ ഉത്തരവാദിത്വ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്.നോട്ട് റദ്ദാക്കല്‍ നടപടികൊണ്ടുണ്ടായ വൈഷമ്യം കൂടി പരിഹരിച്ച് ഒരു ശതമാനം കണ്ട് വായ്പാപരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. അടിസ്ഥാനഘടനാ സൗകര്യ മേഖലകളില്‍ കാര്യമായി നിക്ഷേപം ഉയര്‍ത്താനുള്ള നീക്കവുമില്ല. ന്യായയുക്തമായ സഹായവില ഉറപ്പാക്കിക്കൊണ്ടും ഇറക്കുമതിച്ചുങ്കം കൂട്ടിക്കൊണ്ടും റബ്ബര്‍ വിലസ്ഥിരത ഉറപ്പാക്കി റബ്ബര്‍ കര്‍ഷകരെ സഹായിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആ വഴിക്ക് ഒരു നീക്കവും ഉണ്ടായിട്ടില്ല.
കേന്ദ്ര സ്‌പോണ്‍സേഡ് പദ്ധതികള്‍ പ്രകാരമുള്ള സഹായം, സംസ്ഥാന പദ്ധതിക്കുള്ള കേന്ദ്ര സഹായം എന്നിവ വളരെ വൈകിയേ കിട്ടാറുള്ളു. സംസ്ഥാനം സ്വന്തം ബജറ്റില്‍നിന്നും തുക കണ്ടെത്തി ചെലവാക്കുകയും പിന്നീട് മാത്രം കേന്ദ്രത്തെ സമീപിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇതു പരിഹരിക്കാന്‍ സമയോചിതമായി സഹായം തരുന്ന സമ്പ്രദായം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതും അനുവദിക്കപ്പെട്ടില്ല. കേന്ദ്ര സഹായ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല…….

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കാര്യമായ വിഹിതവര്‍ധന കേന്ദ്രത്തില്‍ നിന്നുണ്ടായാലേ പറ്റൂ. കൊച്ചിന്‍ റിഫൈനറി അടക്കമുള്ളവയ്ക്ക് ആവശ്യമായ തോതിലുള്ള വര്‍ധനയില്ല എന്നതു നിര്‍ഭാഗ്യകരമാണ്…….

സംസ്ഥാനത്തിനു തരുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. എയിംസ് എന്ന ആ സ്ഥാപനം ഈ ബജറ്റിലും കേരളത്തിനനുവദിച്ചില്ല. ഗുജറാത്തിനെയും ജാര്‍ഖണ്ടിനെയും ഇക്കാര്യത്തില്‍ പരിഗണിച്ചപ്പോള്‍ കേരളത്തെ ഒഴിവാക്കിയത് ഖേദകരമാണ്. സേവനങ്ങളെല്ലാം ആധാര്‍ അധിഷ്ഠിതമാവുമ്പോള്‍ ആധാര്‍ പരിധിയില്‍ വരാത്ത കോടിക്കണക്കിനാളുകള്‍ ക്ഷേമ പദ്ധതികള്‍ക്ക് പുറത്താകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്…

ജിഎസ്ടി വരുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കുമെന്നു പറയുന്ന ധനമന്ത്രി ബജറ്റില്‍ അതിനായി പണമൊന്നും നീക്കിവെച്ചിട്ടില്ല. 50,000 കോടിയോളം രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടിവരുമെന്നാണ് ജിഎസ്ടി കൗണ്‍സില്‍ തന്നെ കണക്കാക്കിയത്. സാമൂഹ്യക്ഷേമ രംഗങ്ങളില്‍ മുന്നിലാണ് എന്നതിനാല്‍ കേരളം ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ട്. മുന്നിലായ രംഗങ്ങളിലേക്കൊന്നും കേന്ദ്രം പണം തരുന്നില്ല. ആ രംഗത്ത് കേരളത്തിനര്‍ഹതപ്പെട്ട തുക, കേരളം പിന്നില്‍ നില്‍ക്കുന്ന മേഖലകളിലെ വിനിയോഗത്തിനായി അനുവദിക്കുന്നുണ്ടോ, അതുമില്ല!……

നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് നാമമാത്രമായ തുക നീക്കിവെച്ചതൊഴിച്ചാല്‍ പുതിയ കേന്ദ്ര പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വന്‍കിട പദ്ധതികളുടെ പട്ടികയിലും കേരളമില്ല. സ്വഛ് ഭാരത് പോലെ കൊട്ടിഘോഷിച്ച പരിപാടികള്‍ക്ക് കാര്യമായ ഒരു തുകയും നീക്കിവെച്ചിട്ടില്ല. ഹരിതകേരളം പോലുള്ള പ്രത്യേക പദ്ധതികളുമായി മുമ്പോട്ടുപോവുന്ന സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിക്കേണ്ടതായിരുന്നു. അതില്ല എന്നു മാത്രമല്ല, സ്വഛ് ഭാരത് പോലും ഉപേക്ഷിച്ചിരിക്കുന്നു. അധികാരത്തില്‍ വന്ന് നൂറു നാളുകള്‍ക്കകം വിദേശത്തെ ഇന്ത്യന്‍ കള്ളപ്പണം തിരികെ പിടിക്കുമെന്നു പറഞ്ഞവര്‍ ആ വഴിക്ക് ഒന്നും ചെയ്യുന്നില്ല. കര്‍ഷകരാകെ ഭീകരമായ കടബാധ്യതയില്‍ വിഷമിക്കുന്ന ഘട്ടത്തില്‍ ഒരു കടാശ്വാസപദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.

നോട്ട് റദ്ദാക്കലിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കഴിഞ്ഞ മൂന്നുമാസം കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയാകെ മന്ദഗതിയിലായെന്നും കൃഷി, ഉല്‍പാദനം, സേവനം എന്നീ മേഖലകളെല്ലാം മന്ദഗതിയിലായെന്നും സാമ്പത്തികവളര്‍ച്ച കുറഞ്ഞുവെന്നുമാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇക്കണോമിക് സര്‍വെയും ഇന്നലെ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനം പോലും വളര്‍ച്ചാക്കുറവ് എടുത്തുകാണിക്കുന്നു. ഈ സാഹചര്യത്തില്‍ വേണം ഇന്ന് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിനെ വിലയിരുത്താന്‍.

കൃഷി, ഉല്‍പാദനം, സേവനം എന്നീ മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക പ്രഖ്യാപനമോ പാക്കേജോ ഈ ബജറ്റില്‍ ഉണ്ടായിട്ടില്ല. ഇതുതന്നെയാണ് ഈ ബജറ്റിന്റെ ഏറ്റവും വലിയ പോരായ്മ. നോട്ട് റദ്ദാക്കല്‍ കള്ളപ്പണം പിടിക്കുന്നതിന് തിരിച്ചടിയായെന്നറിഞ്ഞപ്പോള്‍ കണ്ടെത്തിയ കാഷ് ലെസ് ഇക്കണോമി വാദം ഈ ബജറ്റിലും ഇടംനേടിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക ഇടപാടുകളെ കൂടുതല്‍ കാഷ് ലെസ്സ് ആക്കി മാറ്റുക എന്ന സമീപനം നമ്മുടെ രാജ്യത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ജീവിതമാര്‍ഗത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തവര്‍ സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്നവരായി മാറിയതിന്റെ ഉദാഹരണമാണ്. ഈ സമീപനം ഗ്രാമീണ സമ്പദ്‌മേഖലയെയും കൃഷിയെയും കൂടുതല്‍ പിന്നോട്ടടിക്കുന്നതാവും…….

 

 

 

ബജറ്റ് ഒറ്റനോട്ടത്തിൽ

Stacks of coins with the word BUDGET isolated on white background

ബജറ്റ് ഒറ്റനോട്ടത്തിൽ
* കാര്‍ഷിക വായ്പാ വിതരണം കാര്യക്ഷമമാക്കും.
* ജലസേചന സൗകര്യത്തിന് നബാര്‍ഡിലൂടെ ഫണ്ട്‌.
* കാര്‍ഷിക വായ്പാവിതരണത്തിന് പത്ത് ലക്ഷം കോടി സമാഹരിക്കും.
* ചെറുകിട ജലസേചനം-5000 കോടി.
* ഗ്രാമീണ റോഡ് വികസനം-19000 കോടി.
* 1500 ഗ്രാമങ്ങളെ ദാരിദ്രമുക്തമാക്കും.
* ദാരിദ്ര നിര്‍മാര്‍ജനം അടിസ്ഥാന വികസനം എന്നിവയ്ക്ക് ഊന്നല്‍.
* കര്‍ഷകര്‍ക്കായി * കോളേജുകള്‍ക്ക് സ്വയംഭരണാവകാശം.
* രാജ്യം വിടുന്ന കുറ്റവാളികളെ കണ്ടെത്താന്‍ നിയമ നിര്‍മാണം.
* ദേശീയ പാതാ വികസനത്തിന് 64000 കോടി.
* 1500 ഗ്രാമങ്ങളെ ദാരിദ്രമുക്തമാക്കും.
* ദേശീയ പാതാ വികസനത്തിന് 64000 കോടി.
* ഹെഡ് പോസ്‌റ്റോഫിസുകളില്‍ പാസ്‌പോര്‍ട്ട് സേവനം.
* കോര്‍പ്പറേറ്റ് നികുതി ഒഴിവാക്കാന്‍ കനത്ത സമ്മര്‍ദ്ധം.
* നോട്ട് നിരോധനം: വ്യക്തിഗത ആദായ നികുതിയില്‍ 30 ശതമാനം വര്‍ധന.
* രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന 2000 രൂപ മാത്രം.
* മൂന്ന് ലക്ഷത്തിന് മേല്‍ നേരിട്ട് പണമിടപാട് പാടില്ല.
* എല്‍.എന്‍.ജി തീരുവ 2 ശതമാനമായി കുറച്ചു.
* റെയില്‍വേയുടെ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കും.
* 20 ലക്ഷം ആധാര്‍ അധിഷ്ഠിത പോസ് മെഷീനുകള്‍.
* സൈനികരുടെ പെന്‍ഷന്‍ ഓണ്‍ലൈനായി നല്‍കും.

ബാങ്ക് ജീവനക്കാർ ഏഴിന് പണിമുടക്കും

bank strike on 2017 feb 07

കൊച്ചി: നോട്ട് അസാധുവാക്കൾ തീരുമാനവുമായി ബന്ധപ്പെട്ടു നിലവിൽ ഉള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ബാങ്ക് ജീവനക്കാർ ഫെബ്രുവരി 7 നു  രാജ്യവ്യാപകമായി പണിമുടക്കുന്നു.

ജില്ലാ കേന്ദ്രങ്ങളിൽ സമരത്തിന് മുന്നോടിയായി പ്രകടനമുൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട് .
സാധാരണക്കാർ പണത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോളും കോടിക്കണക്കിന് രൂപയുടെ പുതിയ കറൻസി വന്കിടക്കാരിൽ എത്തിയതിനെക്കുറിച്ചുള്ള CBI  അന്വേഷണം , എല്ലാ ബാങ്കുകളിലും ആവശ്യത്തിന് കറൻസി എത്തിക്കുക, നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ നീക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ .

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്കിന്  ആഹ്വാനം ചെയ്തിട്ടുള്ളത്

കാർഡുപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട് ലഭിക്കും

കാർഡ് ഉപയോഗിച്ച് ഇന്ധനം പർച്ചെസ് ചെയ്യുന്നവർക്ക് .75% ഡിസ്‌കൗണ്ട്.
കാർഡ് ഉപയോഗിച്ച് ഇന്ധനം പർച്ചെസ് ചെയ്യുന്നവർക്ക് .75% ഡിസ്‌കൗണ്ട്.

ന്യൂഡൽഹി:കാർഡുപയോഗിച്ച് പർച്ചെസ് ചെയ്യുന്നവർക്ക് നിരവധി ഡിസ്‌കൗണ്ടുകൾ.കാർഡുപയോഗിച്ച് പെട്രോൾ,ഡീസൽ പർച്ചെസ് ചെയ്‌താൽ .75% ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എല്ലാ ഇടപാടുകളും ഡിജിറ്റൽ വഴി ആക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.ഇത് കൂടുതൽ സാമ്പത്തിക വളർച്ച ഉണ്ടാക്കും എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.

ഇപ്പോൾ ഉണ്ടായിരിക്കുന്ന സാമ്പത്തിക വളർച്ചക്കേറ്റ ഇടിവ് കുറച്ചു നാൾ മാത്രമേ ഉണ്ടാകൂ എന്നും കുറച്ചു നാൾ കഴിഞ്ഞാൽ ഇന്ത്യക്ക് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച ഉണ്ടാകും എന്നും അരുൺ ജെയ്‌റ്റിലി പറഞ്ഞു.

തിരഞ്ഞെടുത്ത ഒരു ലക്ഷം ഗ്രാമങ്ങളിൽ ജനസംഖ്യ 10,000 ഉള്ള സ്ഥലങ്ങളിൽ രണ്ടു വീതം സ്വൈപിംഗ് മെഷീനുകൾ നൽകും.കർഷകർക്ക് നബാർഡ് രുപേയ് കാർഡുകൾ നൽകും.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഓൺലൈൻ വഴി ജനറൽ,ലൈഫ് പോളിസി എടുക്കുന്നവർക്ക് യഥാക്രമം 10%,8%  ഡിസ്‌കൗണ്ട് കിട്ടാനുള്ള നടപടി ഉണ്ടാക്കും.

2000 രൂപയ്ക്കു മുകളിൽ പർച്ചെസ് ചെയ്യുന്നവരിൽ നിന്നും സർവീസ് ചാർജ് ഈടാക്കുന്നത് നിർത്തി വെക്കും.