ഇനി ഡോളറിനെ ആശ്രയിക്കേണ്ട;സ്വന്തം കറൻസിയിൽ വ്യാപാര വിനിമയം നടത്താനുള്ള കറന്‍സി സ്വാപ് കരാറില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

keralanews dollar out india and uae inked a currency swap agreement which allows rupee and dirham for bussiness

ദുബായ്:വ്യാപാര വിനിമയം നടത്തുന്നതിനായി ഇന്ത്യക്കും യുഎഇയ്ക്കും ഇനി ഡോളറിനെ ആശ്രയിക്കേണ്ട.സ്വന്തം കറൻസിയിൽ തന്നെ വ്യാപാര വിനിമയം നടത്തുന്നതിനുള്ള കറന്‍സി സ്വാപ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.ഇതോടെ മറ്റൊരു കറന്‍സിയുടേയും മധ്യസ്ഥം ഇല്ലാതെ ഇരുരാജ്യങ്ങള്‍ക്കും വ്യാപാര വിനിമയം നടത്താം. അതുകൊണ്ടു തന്നെ ഡോളറിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഇരുരാജ്യങ്ങളുടേയും വിനിമയത്തെ ബാധിക്കില്ല.കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇത് സംബന്ധിച്ച ധാരണാ പത്രം കൈമാറി.യുഎസ് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശകറന്‍സികളെ ഒഴിവാക്കി രൂപയിലും ദിര്‍ഹത്തിലും പരസ്പരം നേരിട്ടുള്ള വ്യാപാരം സാധ്യമാക്കുന്നതാണ് കറന്‍സി സ്വാപ് കരാര്‍.50 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷ കരാറില്‍ ഒപ്പുവച്ചിട്ടുള്ള ഇന്ത്യയും യുഎഇയും സ്വന്തം കറന്‍സിയില്‍ ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചത് കയറ്റുമതി ഇറക്കുമതി മേഖലകള്‍ക്ക് ഏറെ സഹായകമാകും.വിവിധ സമയങ്ങളില്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്‌ച്ചയും ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ലെന്നതാണ് കരാറിന്റെ നേട്ടം. ഇന്ത്യ യുഎഇയുമായി സഹകരിച്ച്‌ ആഫ്രിക്കയില്‍ വികസന പ്രവര്‍ത്തനം നടത്താനുള്ള കരാറിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഒപ്പുവച്ചിട്ടുണ്ട്.ഊര്‍ജം, ബഹിരാകാശം, നിക്ഷേപം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

ഡിജിറ്റൽ പണമിടപാട് പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കും

keralanews special ombudsman will be appointed to solve complaints of digital cash transactions

ന്യൂഡല്‍ഹി:ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേകം ഓംബുഡ്‌സ്മാനെ നിയമിക്കാനൊരുങ്ങുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.നിലവിലുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് പുറമെയാണിത്. മെട്രോ നഗരങ്ങള്‍, ആര്‍ബിഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനം. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നത്.

എടിഎമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു

keralanews sbi reduced the amount of withdrawal through atm to rs 20000

ന്യൂഡൽഹി:ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ എ ടി എമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു.40000 രൂപവരെ പിന്‍വലിക്കാം എന്ന പരിധിയാണ് എസ്ബിഐ കുറച്ചത്. ഇന്നു മുതലാണ് ഇത് നടപ്പിലാകുക.ഒറ്റ ദിവസം കൂടുതല്‍ തുക പിന്‍വലിക്കാന്‍ ഇനി മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.എടിഎം തട്ടിപ്പുകളുടെ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ബാങ്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

എ ടിഎം വഴി പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി എസ്ബിഐ 20,000 രൂപയാക്കി കുറയ്ക്കുന്നു

keralanews sbi reduces the amount of withdrawal through atm by 20000

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു. എ.ടി.എം. മുഖേനയുള്ള തട്ടിപ്പുകള്‍ കൂടുന്നതു കൊണ്ടും ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.തു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. ഒക്ടോബര്‍ 31 മുതലാവും ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി പിന്‍വലിക്കാനാകുന്നത്.

ഫെബ്രുവരി 9ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ പണിമുടക്കും

keralanews state bank employees strike on february 9th

തിരുവനന്തപുരം:ഫെബ്രുവരി 9 ന് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ പണിമുടക്കും.അന്യായമായ സ്ഥലം മാറ്റത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ജീവനക്കാരാണ് പണിമുടക്കുക.ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എഐബിഇഎ) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു.

ഇന്ത്യൻ ഓയൽ കോർപ്പറേഷൻ ഇലക്ട്രിക്ക് വാഹന ചാർജ്ജിങ്ങ് സ്റ്റേഷൻ ആരംഭിച്ചു.

IMG_20171119_135759

നാഗ്പ്പൂർ: ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വേണ്ടിയുള്ള  ആദ്യത്തെ ചാർജിങ്ങ് സ്റ്റേഷൻ നാഗ്പ്പൂരിൽ പ്രവർത്തനമാരംഭിച്ചു. രണ്ടായിരത്തി മുപ്പത്തോടെ പെട്രോൾ/ ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷമുള്ള ഈ മേഖലയിലെ ആദ്യ കാൽവെപ്പാണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ സാക്ഷാത്കരിച്ചത്.

ജർമ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഡീസൽ / പെട്രോൾ വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ ഓയൽ കമ്പനികളും ചുവട് മാറ്റി തുടങ്ങിയിരിക്കുകയാണ്.

IMG_20171119_140207

ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നു കയറ്റം വിപണിയെ ബാധിക്കുന്ന പക്ഷം ഗ്യാസോ ലൈനിനെ മറ്റ് മൂല്യവർദ്ധിത ഉത്പ്പനങ്ങളാക്കി മാറ്റി വിപണിയിൽ ബിസിനസ്സ് സാദ്ധ്യത നിലനിർത്താനാവുമെന്ന് കഴിഞ്ഞ വാരം ഐ.ഒ.സി ചെർമാൻ സഞ്ജീവ് സിംഗ് സമൂഹമാസ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.

ടോയോട്ട ഉൾപ്പെടെയുള്ള പല മുൻനിര വാഹന നിർമ്മാതാക്കളും ഇലക്ട്രിക്ക് വാഹനങ്ങളുടെ പുത്തൻ മോഡലുകൾ വിപണിയിൽ എത്തിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.

 

അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ

keralanews 99% of banned 1000rupee notes returned rbi

ന്യൂഡൽഹി:രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം 99 ശതമാനം ആയിരം രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന്  റിസേർവ് ബാങ്ക്.ആയിരത്തിന്റെ 670 കോടി നോട്ടുകൾ ഉണ്ടായിരുന്നതിൽ 8.9 കോടി നോട്ടുകളാണ് മടങ്ങിയെത്താതിരുന്നത്.തിരിച്ചെത്തിയ നോട്ടുകളിൽ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തു വിട്ടത്.നോട്ട് നിരോധനത്തിന് ശേഷം നവംബർ ഒമ്പതിനും ഡിസംബർ 31 നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിതരണം ചെയ്തതായും റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി നീ​ട്ടി

keralanews extended the last date for filing gst return
ന്യൂഡൽഹി: ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസാന തിയതി സർക്കാർ നീട്ടി. ഈ മാസം 25 വരെയാണ് തിയതി നീട്ടിനൽകിയിരിക്കുന്നത്. റിട്ടേണുകൾ ഫയൽ ചെയ്യാനായി ആളുകൾ ഇടിച്ചുകയറിയതിനെ തുടർന്ന് ജിഎസ്ടിഎൻ പോർട്ടൽ തകരാറിലായതിനെ തുടർന്നാണ് തിയതി നീട്ടുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.നേരത്തെ, ജൂലൈ മാസത്തിലെ ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യേണ്ട അവസാന തിയതി ഞായറാഴ്ച(ഓഗസ്റ്റ് 20)യായിരുന്നു. എന്നാൽ വെബ്സൈറ്റ് തകർന്നതായി വിവിധ ഇടങ്ങളിൽനിന്നു പരാതി ഉയർന്നു. ഇതേതുടർന്നാണ് റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസരം അഞ്ചുദിവസംകൂടി നീട്ടിനൽകാൻ കേന്ദ്രം തീരുമാനിച്ചത്.കൂടാതെ, പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനങ്ങളും ജമ്മു കാഷ്മീരും തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

എസ്.ബി.ഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു

keralanews sbi slashes interest rates on savings bank accounts

മുംബൈ:എസ്.ബി.ഐ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു.ഒരു കോടി രൂപയോ അതിൽ കുറവോ അക്കൗണ്ടിലുള്ളവർക്ക് 3.5 ശതമാനമായിരിക്കും പലിശ ലഭിക്കുക.നിലവിൽ ഇത് നാലു ശതമാനമായിരുന്നു.ഒരു കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നാലു ശതമാനം തന്നെ ആയിരിക്കും.എസ്.ബി.ഐ അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്.ബി.ഐയുടെ ഓഹരി വില കുതിച്ചു.4.7 ശതമാനമാണ് ഓഹരി നേട്ടം.

ജി.എസ്.ടി.: ബാങ്ക് ഇടപാടുകൾക്ക്‌ സേവനനിരക്ക് കൂടി

keralanews service-rate-increased
കൊച്ചി: ജി.എസ്.ടി നിലവിൽ വന്നതോടെ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും നിരക്കുകള്‍ കൂടി. സേവന നികുതി 15 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കിയതാണ് ഇതിനുകാരണം.എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കല്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കല്‍, ചെക്ക് കളക്ഷന്‍ എന്നിവയ്‌ക്കെല്ലാം നിരക്കുയരും. നിലവില്‍ ഡി.ഡി.യെടുക്കാന്‍ മിക്ക ബാങ്കുകള്‍ക്കും മിനിമം നിരക്കുണ്ട്. ഇതുകഴിഞ്ഞാല്‍ തുകയ്ക്കനുസരിച്ച് സേവനനിരക്ക് കൂടും.എ.ടി.എം. ഇടപാടുകള്‍ക്ക് നിശ്ചിത എണ്ണം കഴിഞ്ഞാല്‍ നിലവില്‍ 20 രൂപ ഫീസും 15 ശതമാനം സേവനനികുതിയായി മൂന്നുരൂപയുമടക്കം 23 രൂപയാണ് ഈടാക്കിയിരുന്നത്. ജി.എസ്.ടി. നിരക്ക് 18 ശതമാനമായതോടെ ഇത് 23.60 രൂപയാകും.ഇതുകൂടാതെ, ചില ബാങ്കുകള്‍ ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് ആയിരം രൂപയ്ക്ക് പത്തുരൂപവീതം സേവനനിരക്ക് ഈടാക്കിയിരുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇത് വീണ്ടും ഏര്‍പ്പെടുത്താനും നീക്കമുണ്ട്.