Kerala, News

പാലാ ഉപതെരഞ്ഞെടുപ്പ്;നിഷ.ജോസ്.കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

keralanews nisha jose k mani may be the udf candidate in pala bypoll

പാല: പാല ഉപതിരഞ്ഞടുപ്പില്‍ നിഷ ജോസ് കെ മാണി യുഡിഎഫ് സഥാനാര്‍ഥിയായേക്കും. നിഷയെ സ്ഥനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതായാണ് റിപോര്‍ട്ട്. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.അന്തരിച്ച കെ എം മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വരണമെന്ന് യൂത്ത് ഫ്രണ്ട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ജോസ് വിഭാഗത്തെ നേതാക്കള്‍ അറിയിച്ചതായാണ് വിവരം. എന്നാല്‍ ജോസ് കെ മാണിയോ നിഷയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. രാജ്യസഭാംഗത്വം രാജി വച്ച്‌ മല്‍സരത്തിനിറങ്ങിയാല്‍ ആ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. ഇത് ഒഴിവാക്കാന്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് പൊതു അഭിപ്രായം. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുള്ളതിനാൽ നിഷ ജോസ് കെ മാണി തന്നെയാകും സ്ഥാനാർത്ഥി. പാലായിൽ സ്ഥാനാർത്ഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതും നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് കേരള കോൺഗ്രസ് എം  സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ് കെ മാണി വിഭാഗം നേതാക്കൾ യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous ArticleNext Article