ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും;ട്രെയിൻ ഗതാഗതമടക്കം താറുമാറായി

keralanews heavy rain and storm in delhi and trasportation including train interrupted

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പകല്‍ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതം താറുമാറായി. മൂടല്‍മഞ്ഞും കാഴ്ച പരിധിയും കുറഞ്ഞതിനാല്‍ ട്രെയിൻ സര്‍വീസ് വൈകുകയാണ്.നഗരത്തില്‍ നിന്നുള്ള 15 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് ടത്തിയത്. തിങ്കളാഴ്ച ഉച്ച മുതലാണ് കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചത്. നഗരത്തിന്‍റെ വിവിധ മേഖലയില്‍ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്

keralanews dileep requested for one week time to give reply for the affidavit filed by state govt in actress attack case

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്നും ദിലീപ് ഇത് യുവതിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നു അപേക്ഷയില്‍ പറയുന്നു. ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

റഷ്യൻ കടലിൽ ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച രണ്ട് ചരക്ക് കപ്പലുകൾക്ക് തീപിടിച്ചു;11 പേർ മരിച്ചു

keralanews 11died when two ships with indian crew got fire in russia

മോസ്‌കോ:റഷ്യയിലെ കെർഷ് കടലിടുക്കിൽ റഷ്യൻ കടലിൽ ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച രണ്ട് ചരക്ക് കപ്പലുകൾക്ക് തീപിടിച്ചു.റഷ്യൻ സമുദ്രാതിർത്തിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.ടാൻസാനിയയുടെ പതാകയുള്ള കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്.ഇന്ത്യ,തുർക്കി,ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ ജീവനക്കാർ.ഒരു കപ്പലിൽ ദ്രവരൂപത്തിലുള്ള പ്രകൃതി  വാതകവും മറ്റൊന്ന് ടാങ്കറുമായിരുന്നു.പ്രകൃതി വാതകം ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.രണ്ടു കപ്പലുകളിലുമായി 32 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇതിൽ 15 പേർ ഇന്ത്യക്കാരാണ്. അപകടത്തിൽ 11 പേർ മരിച്ചതായി റഷ്യൻ വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തു.ഇതിൽ എത്രപേർ ഇന്ത്യക്കാരാണെന്ന് വ്യക്തമല്ല.ആദ്യം ഒരു കപ്പലിന് തീപിടിക്കുകയും ഇത് അടുത്ത കപ്പലിലേക്ക് പടരുകയുമായിരുന്നു.തീപിടുത്തമുണ്ടായ ഉടനെ കടലിൽ ചാടിയ ജീവനക്കാരിൽ പന്ത്രണ്ടുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.ഒൻപതു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

തെയ്യത്തെയും തിറയെയും അടുത്തറിയാൻ അണ്ടല്ലൂര്‍ കാവിലെ തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

keralanews theyyam performing meuseum to explore theyyam and thira in andalloorkavu

കണ്ണൂർ:തെയ്യത്തെയും തിറയെയും അടുത്തറിയാൻ തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി.പ്രശസ്തമായ അണ്ടല്ലൂര്‍ കാവിലാണ് തെയ്യകോലങ്ങളെ അടുത്തറിയാനായി തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ഉത്തര മലബാറില്‍ തെയ്യക്കാലം തുടങ്ങിയ കാലത്ത് തന്നെ ഉത്തര മലബാറില്‍ ഒരു തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം സംസ്ഥാനസര്‍ക്കാര്‍ നാടിന് സമര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്റെ തനിമ ഒട്ടും ചോരാതെ പരമ്ബരാഗത വാസ്തു ശില്‍പ മാതൃകയിലാണ് തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.മ്യൂസിയത്തിനൊപ്പം അതിഥി മന്ദിരവും വിശാലമായ ഊട്ടു പുരയും നിർമിച്ചിട്ടുണ്ട്.തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടിയിലേറെ രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.അണ്ടല്ലൂരിലെ പരിസ്ഥിതിയെ രൂപപ്പെടുത്തിയ കാവുകളെ സംരക്ഷിക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാവുകളേയും ജൈവ വൈവിധ്യത്തെയും കുറിച്ച്‌ പഠിക്കാന്‍ ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലശേരി പൈതൃക നഗരം പദ്ധതിയിലും അണ്ടല്ലൂര്‍ കാവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

keralanews theyyam performin museum to explore theyyam and thira in andalloorkavu

 

ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി 8 ന് സുപ്രീം കോടതി പരിഗണിച്ചേക്കും

keralanews supreme court may consider writ petition in sabarimala issue on february 8th

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി 8ന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയുള്ള താത്കാലിക തീയതിയാണിത്.ശബരിമല വിധിയുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജികള്‍ക്കു ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂയെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.പുനഃപരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി തുടരുന്നതിനാല്‍ 22-ാം തീയതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തീയതി കോടതി പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തീയതി നീട്ടിയാല്‍ റിട്ട് ഹര്‍ജി പരിഗണിക്കുന്ന തീയതിയും നീണ്ട് പോകും.

കണ്ണൂർ സിറ്റി പോലീസിന്റെയും കടലോര ജാഗ്രതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

keralanews more time allotted to sabarimala thanthri for giving explantion in sudhikriya in sannidhanam (2)

കണ്ണൂർ:കണ്ണൂർ സിറ്റി പോലീസിന്റെയും കടലോര ജാഗ്രതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.20.01.19 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ കടലായി യു.പി സ്കൂളിലാണ് ക്യാമ്പ് നടന്നത്.നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുത്തു.വിദഗ്ദ്ധരായ ഡോക്റ്റർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.

keralanews free medical camp conducted in leadership of kannur city police and kadalora jagratha samithi

യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം നല്കാൻ തന്ത്രിക്ക് കൂടുതൽ സമയം അനുവദിച്ചു

keralanews more time allotted to sabarimala thanthri for giving explantion in sudhikriya in sannidhanam

ശബരിമല:യുവതീ പ്രവേശനത്തെ തുടർന്ന് സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം നല്കാൻ തന്ത്രിക്ക് കൂടുതൽ സമയം അനുവദിച്ചു.വിശദീകരണം നല്‍കുന്നതിനായി കൂടതല്‍ സമയം വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.അതേസമയം യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധിക്രിയകള്‍ നടത്തിയതിനു തന്ത്രിക്കു ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കര്‍മങ്ങളുടെ കാര്യത്തില്‍ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനില്ലെന്നു ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വദേശി വി. രഞ്ജിത് ശങ്കറാണു ഹര്‍ജി സമർപ്പിച്ചത്.

കോട്ടയം അയർകുന്നത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

keralanews postmortem report says 15 year old girl killed in kottayam after brutal abuse

കോട്ടയം:അയർകുന്നത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍. ഇതോടെ സംഭവത്തില്‍ പിടിയിലായ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അജീഷിനെതിരെ പോക്സോ നിയമ പ്രകാരം കൂടി പോലീസ് കേസെടുത്തു.സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ ഷാള്‍ ചുറ്റി. അപ്പോഴാണ് ശ്വാസംമുട്ടി മരിച്ചത്. തുണിപോലുള്ളവയുപയോഗിച്ച്‌ കഴുത്തില്‍ മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമികറിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുകളും ബലപ്രയോഗം നടന്നതുമൂലമുള്ള പാടുകളും കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്.ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഈ പരിശോധന ഫലം കൂടി ലഭിച്ചാലേ കൂടുതല്‍ കാര്യം വ്യക്തമാകൂ.പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

keralanews the indefinte strike of m panel workers dismissed from kstrc will start today

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം സെക്രെട്ടെറിയേറ്റിന് മുൻപിൽ ഇന്ന് മുതൽ ആരംഭിക്കും.സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് സമരം.സമരത്തിന്റെ ഭാഗമായി ജീവനക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തും.പിരിച്ചുവിട്ട നടപടി ആശാസ്ത്രീയമാണെന്നും അത് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച്‌ ഹര്‍ജി നല്കും ഇതിനിടയിലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് സമരം.

രാജ്യത്ത് ഇന്ധനവില വീണ്ടും ഉയരുന്നു

keralanews fuel price increasing in the country

ന്യൂഡൽഹി:തുടർച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനവ്.പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.ഇതോടെ പെട്രോളിന്‍റെ വില ലിറ്ററിന് 74 കടന്നു. 70രൂപ 60 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്‍റെ ഇന്നത്തെ വില.രൂപയുടെ വിലയിടിവ‌് തുടരുന്നതും അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ‌് ഓയില്‍ വില കൂടിയതുമാണ‌് വര്‍ധനയ‌്ക്ക‌് കാരണമെന്ന‌് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നു.