വെടിയുണ്ടകളുമായി ബാലുശ്ശേരി സ്വദേശിയെ കൂട്ടുപുഴ എക്‌സൈസ് സംഘം പിടികൂടി

keralanews eksise team caught balusseri native with bullets

ഇരിട്ടി:വീരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന കർണാടക ബസ്സിൽ നിന്നും മൂന്നു വെടിയുണ്ടകളുമായി ബാലുശ്ശേരി സ്വദേശിയെ കൂട്ടുപുഴ എക്‌സൈസ് സംഘം പിടികൂടി.കണ്ണാടിപ്പൊയിൽ പിണ്ടംനീക്കൽ ഹൗസിൽ സന്തോഷാണ് പിടിയിലായത്.കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് ഇൻസ്പെക്റ്റർ പി എസ് ക്ലമന്റിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സന്തോഷിന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തത്.മടിക്കേരിയിൽ ജോലിക്ക് പോയ സന്തോഷ് വീരാജ്പേട്ടയിൽ നിന്നാണ് ഇവ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്.വീരാജ്പേട്ടയിൽ നിന്നും ഇത്തരം വെടിയുണ്ടകൾ വ്യാപകമായി കടത്തുന്നുണ്ടെന്നാണ് സൂചന.നായാട്ടുസംഘങ്ങളാണ് ഇവരിലേറെയും. പിടിയിലായ സന്തോഷിനെയും വെടിയുണ്ടകളും എക്‌സൈസ് സംഘം ഇരിട്ടി പൊലീസിന് കൈമാറി.പോലീസ് അന്വേഷണം ആരംഭിച്ചു.

ആധാർ കാർഡിനപേക്ഷിച്ച മൂന്നരവയസ്സുകാരിക്ക് ലഭിച്ചത് വ്യത്യസ്ത നമ്പറിലുള്ള നാല് ആധാർ കാർഡുകൾ

keralanews three and a half year old girl got four adhaar card with different numbers

കാസർകോഡ്:ആധാർ കാർഡിനപേക്ഷിച്ച മൂന്നരവയസ്സുകാരിക്ക് ലഭിച്ചത് വ്യത്യസ്ത നമ്പറിലുള്ള നാല് ആധാർ കാർഡുകൾ.മൗവ്വൽ പോസ്റ്റോഫീസ് പരിധിയിലുള്ള തായൽ മൗവ്വലിലെ ടി.എം ഹൗസിലെ എം.എ അസീബയുടെ മകൾ എം.ഫാത്തിമ അഫ്‌റയ്ക്കാണ് തിരിച്ചറിയൽ അതോറിറ്റി ഒന്നിന് പകരം നാല് ആധാർ കാർഡുകൾ അനുവദിച്ചത്.നാലുകാർഡുകളിലും കുട്ടിയുടെ ഫോട്ടോയും ജനനത്തീയതിയും മേൽവിലാസവും ഒരുപോലെയാണ്.എന്നാൽ കാർഡ് നമ്പറുകൾ നാലും വ്യത്യസ്തമാണ്.ഈ നാല് കാർഡുകളും ഒരേ ദിവസമാണ് പോസ്റ്റ് ഓഫീസിൽ എത്തിയത്.

തിരുവനന്തപുരം പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്

keralanews expert committee report thet the b celler of padmanabhaswami temple also opened earlier

തിരുവനന്തപുരം:പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്.ബി നിലവറ ഇത് വരെ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം അടക്കമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. കൂടാതെ ബി നിലവറയുടെ കാവലാളായി ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, ഈ അറയിലൂടെ കടലിലേക്കുള്ള തുരങ്കമുണ്ടെന്നും അറയുടെ വാതില്‍ തുറന്നാൽ കടല്‍ജലം ഇരച്ച്‌ കയറുമെന്നെല്ലാം ഭക്തര്‍ക്കിടയില്‍ വിശ്വാസങ്ങളുണ്ട്. എന്നാല്‍ 1931 ഡിസംബര്‍ പതിനൊന്നിനിറങ്ങിയ പത്രത്തില്‍ ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത അടിച്ച്‌ വന്നതായി വിദഗ്ദ്ധസമിതി കണ്ടെത്തി. രാജാവും,ദിവാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ് നിലവറ തുറന്നതെന്നും, മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഭാരിച്ച ഉരുക്ക് വാതില്‍  തുറന്നതെന്നും വിദഗ്ദ്ധസമിതി ശേഖരിച്ച റിപ്പോർട്ടിലുണ്ട്. ഉരുക്ക് വാതില്‍ തുറന്ന ശേഷം മരം കൊണ്ടുള്ള മറ്റൊരു വാതിലും അവിടെയുണ്ടെന്നും അത് ശ്രദ്ധയോടെ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ സ്വര്‍ണം, ചെമ്പ് നാണയങ്ങളും,കാശും നാലു പിത്തള കുടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടുവെന്നും മൂല്യ നിര്‍ണയത്തിന് ശേഷം അതെല്ലാം അതേപടി വച്ചതിന് ശേഷം തിരികെ ഇറങ്ങിയെന്നും രേഖകളിലുണ്ട്. ഈ മാസങ്ങളില്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലടക്കം ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നെന്നും കോടതിയെ വിദഗ്ദ്ധസമിതി ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന കെട്ടുകഥകളില്‍ അടിസ്ഥാനമില്ലെന്നും ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ അനുമതി നല്‍കണമെന്നും സമിതി ആവശ്യപ്പെടും.

മാനദണ്ഡങ്ങൾ ലംഘിച്ച്  പമ്പുകൾ അനുവദിക്കരുത്

IMG_20190123_105403_HDR

കണ്ണൂർ:  പുതിയ പെട്രോൾ പമ്പുകൾക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ അനുമതി കൊടുക്കാവൂ എന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കണ്ണൂർ -കാസർക്കോട് ജില്ലകളുടെ സംയുക്ത യോഗത്തിലാണ് ഡീലർ സർവ്വീസ് സൊസൈറ്റി പ്രസ്തുത ആവശ്യമുന്നയിച്ചത്. അനിയന്ത്രിതമായ തലത്തിൽ പമ്പുകൾ വരുന്നത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, റോഡ് സുരക്ഷയെ സംബന്ധിച്ചുള്ള മോർത്ത് നോംസ് തുടങ്ങിയവയെല്ലാം പരിഗണിച്ചു മാത്രമേ പുതിയ പമ്പുകൾക്കുള്ള എൻ.ഒ.സി നൽകാവൂ എന്നും, സംസ്ഥാനത്ത് എവിടെയെങ്കിലും നിയമലംഘനം നടന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ സർവ്വീസ് സൊസൈറ്റി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ശശിധരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി ശ്രീ.രാമചന്ദ്രൻ ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ശ്രീ.എ.എം.സജി, സെക്രട്ടറി ആർ.രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കേടുത്തു.

കേബിള്‍ ടിവി ,ഡിടിഎച്ച്‌ മേഖലയില്‍ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധിക്കും

keralanews cable operators strike on tomorrow against the rate increase in cable tv dth area

കൊച്ചി:കേബിള്‍ ടിവി ,ഡിടിഎച്ച്‌ മേഖലയില്‍ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധിക്കും.ട്രായ് നിശ്ചയിച്ച പുതുക്കിയ താരിഫ് നിരക്കുകള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്ബത്തിക ബാധ്യത വരുത്തുമെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമെന്നും കേബിള്‍ ഓപ്പറേറ്റേഴ്സ് സംയുക്ത സമിതി അറിയിച്ചു.150 ഫ്രീ ടു എയര്‍ ചാനലുകളും നൂറിലേറെ പേ ചാനലുകളും 240 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 20 പേ ചാനലുകള്‍ ഉള്‍പ്പെടെ 170 ചാനലുകള്‍ക്ക് 300 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരുമെന്നാണ് ഇവരുടെ ആരോപണം. പേ ചാനലുകളുടെ പരമാവധി നിരക്ക് 10 രൂപയായി കുറയ്ക്കുക , 150 ചാനലുകള്‍ക്ക് 200 രൂപയായി ബേസിക് നിരക്ക് പുനര്‍നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ടൂറിസ്റ്റ് ബസിനുള്ളിലെ ലൈറ്റ് സംവിധാനങ്ങള്‍ക്കും ഡിജെ സൗണ്ട് സിസ്റ്റങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി

keralanews high court banned the light and dj sound system in tourist bus

കൊച്ചി:ടൂറിസ്റ്റ് ബസിനുള്ളിലെ ലൈറ്റ് സംവിധാനങ്ങള്‍ക്കും ഡിജെ സൗണ്ട് സിസ്റ്റങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി.ബസിനുള്ളില്‍ ലൈറ്റ് സംവിധാനങ്ങള്‍ക്കൊപ്പം കരോക്കെ സിസ്റ്റവും മറ്റും ഉള്‍പ്പെട്ട ഡിജെ സൗണ്ട് സിസ്റ്റങ്ങളും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ ശല്യവും അപകടവും അസൗകര്യവും ഉണ്ടാക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.തീവ്രതയേറിയ ദൃശ്യ, ശ്രാവ്യ സംവിധാനം ഘടിപ്പിച്ചതിനു റോഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ നോട്ടിസ് നല്‍കിയതിനെതിരെ വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം വെടിപ്പായ പെയ്ന്റിങ് മാത്രമേ പാടുള്ളൂ. സര്‍വീസ് ഓപ്പറേറ്ററുടെ പേരും വിവരങ്ങളും ചട്ടപ്രകാരം പ്രദര്‍ശിപ്പിക്കണം.സുരക്ഷാ ഗ്ലാസുകള്‍ മറച്ചുള്ള എഴുത്തുകളും വരകളും ടിന്റഡ് ഫിലിമുകളും തുണികൊണ്ടുള്ള കര്‍ട്ടനുകളും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നീക്കണം.രജിസ്ട്രേഷന്‍ നമ്ബര്‍/ രജിസ്ട്രേഷന്‍ മാര്‍ക്ക് അതിനായി നിഷ്‌കര്‍ഷിച്ച സ്ഥലത്ത്, വ്യക്തമായി കാണാവുന്ന തരത്തില്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടവും മോട്ടോര്‍വാഹന (ഡ്രൈവിങ്) ചട്ടവും പ്രകാരം പ്രദര്‍ശിപ്പിക്കണം.ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of cpm leader in perambra

കോഴിക്കോട്:കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്.പുലർച്ചെ ആറുമണിയോടുകൂടിയാണ് സിപിഎം നേതാവ് കെ.പി.ജയേഷിന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്.അക്രമത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും

keralanews in the case of munambam human trafficking the investigation expanded to sreelankan l t t e

കൊച്ചി:മുനമ്പം മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും വ്യാപിപ്പിക്കുന്നു.കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും ശ്രീലങ്കന്‍ ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ എന്‍ഐഎ യും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.അതേസമയം, രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നുമെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ മുനമ്പം,മാല്യങ്കര തുടങ്ങിയ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍നിന്ന് സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം ഉണ്ടെന്ന സംശയത്താൽ സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണപുരോഗതി കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപടലുകള്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണറിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി.അതേസമയം സംഭവത്തിന്റെ സൂത്രധാരന്‍ ശ്രീകാന്തന്റെ വെങ്ങാനൂര്‍ ചാവടിനടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തമിഴില്‍ എഴുതിയ ചില രേഖകള്‍ പൊലീസ് അവിടെനിന്ന് കണ്ടെടുത്തു. വീട്ടില്‍ കണ്ടെത്തിയ നാണയക്കിഴികള്‍ സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വിസ് ബാങ്ക് നിക്ഷേപരേഖകളും ലഭിച്ചിരുന്നു.ഇയാളുടെ കൂട്ടാളി അനില്‍കുമാറിനെ വെങ്ങാനൂരില്‍ എത്തിച്ച്‌ തെളിവെടുക്കുന്നത് സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് മാറ്റിവെച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരന്ത നഷ്ടപരിഹാരക്കേസില്‍ പ്ലാന്റേഷൻ കോർപറേഷൻ അടക്കമുള്ള 16 കമ്പനി എംഡിമാർ ഹാജരാകണമെന്ന് കോടതി ഉത്തരവ്

keralanews court ordered to present 16 company md in endosulfan compensation case

തിരുവനന്തപുരം:കാസര്‍ഗോഡ് ജില്ലയെ ദുരിതക്കയത്തിലാഴ്‌ത്തിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നേരിട്ട് നല്‍കിയ 161 കോടി രൂപ 15 എൻഡോസൾഫാൻ കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച കേസില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനടക്കം 16 കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ മാര്‍ച്ച്‌ 6 ന് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം സബ് കോടതി ഉത്തരവിട്ടു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാദിയായി ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസ് ഫയലില്‍ സ്വീകരിച്ചാണ് പ്രതികളായ 16 കമ്പനി മേധാവിമാരോട് കോടതിയില്‍ ഹാജരാകാന്‍ സബ് ജഡ്ജി പി.എസ്. ജോസഫ് ഉത്തരവിട്ടത്.എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിര്‍മ്മാണ കമ്പനികളായ ബെയര്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയര്‍, ഭാരത് പള്‍വേര്‍സിങ് മില്‍സ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാര്‍ഡമം പ്രോസസ്സിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, കര്‍ണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, കില്‍പെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിന്‍ ആഗ്രോ കെമിക്കല്‍സ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കര്‍ണ്ണാടക ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മധുസൂധന്‍ ഇന്‍ഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റല്‍ ആഗ്രോ കെമിക്കല്‍സ് ലിമിറ്റഡ്, ഷാ വാലസ് ആന്‍ഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് എന്നിവയാണ് പ്രതിപട്ടികയിലുള്ള 16 കമ്പനികൾ.2000 – 2002 വർഷത്തിലാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ കാസര്‍ഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്.എന്നാല്‍ 2003 ലാണ്‌ സംസ്ഥാന സർക്കാർ എൻഡോസൾഫാൻ നിരോധിച്ചത്.എന്നിട്ടും കമ്പനികളുടെ ഇടപെടലുകൾ മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. വിഷാംശം ശ്വസിച്ച 400 ഓളം ജനങ്ങള്‍ മരണപ്പെടുകയും അനവധി പേര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്തു.കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നല്‍കണമെന്ന് 2017ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ നേരിട്ട് നഷ്ടപരിഹാരം നല്‍കിയത്. ഇപ്രകാരം സര്‍ക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിള്‍ കേസുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വാദിയായി 15 നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയില്‍ നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്തിരുന്നു.എന്നാല്‍ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീര്‍ത്ത് അടക്കാനുള്ള പണം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പക്കല്‍ ഇല്ലായിരുന്നു. അതിനാല്‍ കോട്ടയത്തെ കേസ് പിന്‍വലിച്ച ശേഷം സര്‍ക്കാര്‍ വാദിയായി തിരുവനന്തപുരം കോടതിയില്‍ പുതിയതായി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

keralanews pinarayi vijayan said the services from kannur airport will increased

തിരുവനന്തപുരം:കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കമ്പനി അധികൃതരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാത്തു നിന്നുള്ള ആഭ്യന്തര-വിദേശ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുവാനാണ് മുഖ്യമന്ത്രി വിമാന കമ്പനികളുടെ യോഗം വിളിച്ചത്.മാര്‍ച്ച്‌ 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വ്വീസ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 25 മുതല്‍ ഹൈദ്രാബാദ് ,ചെന്നെ , ഹൂഗ്ലി,ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനമായി. ഫെബ്രുവരി അവസാനം ഗോഎയര്‍ മസ്‌ക്കറ്റ് സര്‍വ്വീസും ആരംഭിക്കും.കണ്ണൂരിന്റെ കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സംതൃപ്തിയാണ് ഉള്ളതെന്നും തുടക്കം മുതല്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നും എയര്‍ ഇന്ത്യ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന പരാതിയും യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ചു.