കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവർത്തകരുടെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the houses of bjp workers in perambra

കോഴിക്കോട്: പേരാമ്ബ്രയ്ക്കടുത്ത് പന്തിരിക്കരയില്‍ വീണ്ടും ബോംബേറുണ്ടായി. ബിജെപി പ്രവര്‍ത്തകരായ രണ്ടു പേരുടെ വീടുകള്‍ക്ക് നേരെ പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്. ബോംബേറിനു പിന്നിലാരാണെന്ന് വ്യക്തമല്ല.കഴിഞ്ഞ ദിവസം ഇവിടെ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് പിന്നാലെ പേരാമ്പ്രയിൽ തുടർച്ചയായി സംഘർഷം നിലനിൽക്കുകയാണ്. സ്ഥലത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്;കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറി

keralanews priyanka gandhi entered to politics and appointed as icc general secretary

ന്യൂഡൽഹി:പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കി കോൺഗ്രസിന്റെ കരുത്തുറ്റ നീക്കം.കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറിയായി പ്രിയങ്ക ചുമതലയേറ്റു.സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് ഇന്നലെ നിയമനം നടത്തിയത്.പ്രിയങ്ക ഫെബ്രുവരി ആദ്യം ചുമതലയേല്‍ക്കും.ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലും തെരഞ്ഞെടുക്കപ്പെട്ടു.രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ട് പോയപ്പോള്‍ ഒഴിവുവന്ന എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി പദവിയിലാണ് കെ.സി വേണുഗോപാലിനെ നിയമിച്ചത്.യുപിയില്‍ എസ‌്പി–ബിഎസ‌്പി സഖ്യത്തില്‍നിന്ന‌് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന‌് കടുത്ത നിരാശയിലായിരുന്നു കോണ്‍ഗ്രസ‌് അണികള്‍. പഴയ ശക്തികേന്ദ്രത്തില്‍ ഏതുവിധേനയും വീണ്ടും സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ‌് പ്രിയങ്കയുടെ രംഗപ്രവേശം.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി, ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഗ്‌പുര്‍, സോണിയയും രാഹുലും പ്രതിനിധാനം ചെയ്യുന്ന റായ‌്ബറേലി, അമേത്തി, നെഹ‌്റുവിന്റെ മണ്ഡലമായിരുന്ന ഫൂല്‍പ്പുര്‍ എന്നിവ കിഴക്കന്‍ യുപിയിലാണ‌്.

ഇന്ത്യയുടെ സ്വിറ്റ്‌സർലാന്‍ഡ് എന്നറിയപ്പെടുന്ന കോത്തഗിരിയിലേക്ക് ഒരു യാത്ര

keralanews travel to kotagiri which is known as the switzerland of india

യാത്രകളെ പ്രണയിക്കുന്നവരുടെ കാഴ്ചകൾക്ക് നിറം പകരാനും ഹൃദയത്തിന് കുളിരേകാനും യാത്രപോകാം ‘ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെട്ടുന്ന കോത്തഗിരിയിലേക്ക്.ഊട്ടിയിൽ നിന്നും ഏകദേശം 29 കിലോമീറ്റർ അകലെയാണ് കോത്തഗിരി ഹിൽ സ്റ്റേഷൻ.ഊട്ടിയുടെ അത്ര പ്രശസ്തമല്ലെങ്കിലും വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇത്.നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തിൽ ഊട്ടിയെ തോൽപ്പിക്കും. അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയുടെ പ്രധാന ആകർഷണങ്ങൾ.

പ്രകൃതി സൗന്ദര്യത്തിന്റെ കലവറയായ കോത്തഗിരിയിലെത്താന്‍ മേട്ടുപാളയത്തു നിന്നും 34 കിലോമീറ്റര്‍ മല കയറി റോഡിലൂടെ സഞ്ചരിക്കണം.പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരിയിൽ എത്തിച്ചേരാം. ഇരുള്‍മുറ്റി നില്‍ക്കുന്ന വന്‍മരങ്ങളും വള്ളികളും പാറക്കെട്ടുകളും ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും നിറഞ്ഞ റോഡാണ് മേട്ടുപാളയം. ഹെയര്‍പിന്‍ വളവുകള്‍ക്കരികില്‍ വാനരക്കൂട്ടം ഉൾപ്പടെ ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി തുടങ്ങിയവയും പതിവു കാഴ്ചയാണ്.കോത്തഗിരിയിലെ കാലാവസ്ഥ സ്വിറ്റ്സർലാൻഡിലേതിനു കിടപിടിക്കുന്നതാണെന്നാണ് സഞ്ചാരികളുടെ  വിലയിരുത്തൽ.

കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ കാഴ്ചകൾ.ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്.അതുപോലെ കണ്ണിനു കുളിർമ്മ നൽകുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ കാതറിന്‍ വെള്ളച്ചാട്ടം.തണുപ്പുകാലത്ത് ഊട്ടിയുടെ അത്ര കഠിന തണുപ്പും ചൂടുകാലത്ത് ഊട്ടിയുടെ അത്ര ചൂടും ഇവിടെ അനുഭവപ്പെടാറില്ല.ബ്രിട്ടീഷുകാര്‍ പണിത അനേകം ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു.

keralanews travel to kotagiri which is known as the switzerland of india (2)

പാലക്കാട് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു

keralanews cpm local leader injured in palakkad

പാലക്കാട്:കണ്ണമ്പ്രയിൽ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു.ലോക്കൽ സെക്രെട്ടറി എം.കെ സുരേന്ദ്രനാണ് വെട്ടേറ്റത്.ആലത്തൂർ കോടതി വളപ്പിൽ വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിൽ പോവുകയായിരുന്ന സുരേന്ദ്രനെ ജീപ്പിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. സുരേന്ദ്രന്റെ അയൽവാസിയും ആർഎസ്എസ് പ്രവർത്തകനുമായ ശിവദാസനാണ് ആക്രമണത്തിന് പിന്നിൽ.സംഭവശേഷം ഇയാൾ ആയുധവുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വയനാട്ടില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങളോടു കൂടി കുരങ്ങുപനി പനി സ്ഥിരീകരിച്ചു

keralanews monkey fever repoted in wayanad

വയനാട്:കർണാടകയെ ആശങ്കയിലാഴ്ത്തിയ കുരങ്ങുപനി കേരളത്തിലേക്കും.വയനാട്ടില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങളോടു കൂടി കുരങ്ങുപനി പനി സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിതീകരിച്ചത്. രോഗബാധ കേരളത്തിലേയ്ക്ക് പടര്‍ന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ വനത്തിനുള്ളില്‍ പോകുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.കര്‍ണാടകയില്‍ നിരവധി പേര്‍ കുരങ്ങുപനി ബാധിച്ച്‌ മരിച്ചിരുന്നു.രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ ഇത് മനുഷ്യരിലേക്കും പകരും.

ക​ണ്ണൂ​രി​ല്‍ സി​പി​എം- ബി​ജെ​പി സംഘർഷത്തിൽ ഏഴുപേർക്ക് പരിക്ക്

keralanews seven injured in cpm bjp conflict in kannur

കണ്ണൂർ:പിണറായി എരുവട്ടിയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബോംബേറിലും സംഘര്‍ഷത്തിലും ഒരു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇരു വിഭാഗത്തിലുംപെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ നാല് സിപിഎം. പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും ബിജെപി. പ്രവര്‍ത്തകരില്‍ ഒരാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും രണ്ടു പേരെ വടകര ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊട്ടന്‍പാറ ആലക്കണ്ടി ബസാറിനടുത്ത കൊയ്യാളന്‍കുന്ന് ക്ഷേത്ര ഉത്സവത്തിന് സുഹൃത്തിന്റെ ക്ഷണമനുസരിച്ചെത്തിയ സി പി എം പ്രവര്‍ത്തകന്‍ സായന്തിനെ (26) ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് വച്ച്‌ ദണ്ഡ് ഉപയോഗിച്ച്‌ മർദിച്ചതാണ് സംഘർഷത്തിന് തുടക്കം.യുവാവിന്റെ നിലവിളി കേട്ട് മറ്റ് സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ക്ക് നേരെ ബോംബേറുണ്ടായി. സ്ഫോടനത്തിലാണ് സായന്തിന്റെ സഹോദരിയും വിദ്യാര്‍ത്ഥിനിയുമായ ആര്യ (17), മറ്റ് സി പി എം പ്രവര്‍ത്തകരായ കുണ്ടുകുളങ്ങര രാഗേഷ് (26), കാര്‍ത്തിക് (28) എന്നിവര്‍ക്ക് പരിക്കേറ്റത്. പ്രത്യാക്രമണമായി നടന്ന ബോംബേറില്‍ ബിജെപി പഞ്ചായത്ത് സിക്രട്ടറി സി രാജേഷ് (34), പ്രവര്‍ത്തകരായ സി സനോജ്(38), അഭിജിത്ത് (24) എന്നിവർക്ക് പരിക്കേറ്റു.തലക്കും വയറിനും പരിക്കേറ്റ സനോജിന്റെ നില ഗുരുതരമാണ്. ഇയാള്‍ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു

keralanews hundred load rice which is damaged in kerala flood seized from mill in tamilnadu

തിരുച്ചിറപ്പള്ളി: പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു.കേരളത്തിലെ പ്രളയത്തിൽ നശിച്ച,കന്നുകാലികൾക്ക് പോലും നൽകരുതെന്ന് നിർദേശിച്ച അരിയാണ് കണ്ടെടുത്തത്. പോളിഷ് ചെയ്ത് വിപണിയിലിറക്കാനായി കരുതിയിരുന്ന ലോഡ് കണക്കിന് അരിയാണ് തിരുച്ചിറപ്പള്ളി തുറയൂര്‍ ശ്രീ പളനി മുരുകന്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. പകുതിയോളം അരി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തും സൂക്ഷിച്ചിട്ടുണ്ട്. അരികളില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും ലേബലുകളുണ്ട്.കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു പോളിഷ് ചെയ്ത് ഇറക്കാന്‍ സൂക്ഷിച്ചതെന്ന് പരിശോധന നടത്തിയ പാലക്കാട്ടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തെ തുടർന്ന് മിൽ ഉടമകൾ ഒളിവിലാണ്.

ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍

keralanews govt asked goole and facebook to observe vedios related to food items published through social media

കൊച്ചി: ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഇന്റർനെറ്റ് ദാതാക്കളായ ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍.ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഐടി മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.ഇത്തരം വീഡിയോകളും സന്ദേശങ്ങളും നീക്കം ചെയ്യണമെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (ഫസ്സായി) സിഇഒ പവന്‍കുമാര്‍ അഗര്‍വാള്‍ ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്നിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നേപ്പിയറിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം

keralanews india newzeland one cricket test india need 158runs to win

നേപ്പിയർ: നേപ്പിയറിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 38 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി.മാര്‍ട്ടിന്‍ ഗുപ്റ്റില്‍(5), കോളിന്‍ മണ്‍റോ (8), റോസ് ടെയ്‌ലര്‍ (24), ടോം ലാഥം (11 ), ഹെന്റി നിക്കോള്‍സ് (12), മിച്ചല്‍ സാന്റ്‌നര്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (64) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് കിവീസ് ബാറ്റിങ് നിറയെ തകർത്തെറിഞ്ഞത്.ഇതോടെ ഏകദിനക്രിക്കറ്റില്‍ 100 വിക്കറ്റെന്ന നേട്ടവും ഷമി സ്വന്തമാക്കി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയാണ്‌ ഷമി ഈ നേട്ടത്തിലെത്തിയത്. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്.

ചരിത്രനേട്ടം;ഐസിസി അവാർഡിൽ മൂന്നും സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലി

keralanews virat kohli won three awards in 2018 icc cricket awards

മുംബൈ:2018 ലെ ഐസിസി അവാർഡിൽ മൂന്നും സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലി.ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയറിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി, ഐസിസി മെന്‍സ് ടെസ്റ്റ് പ്ലെയര്‍, ഐസിസി ഏകദിന താരം എന്നീ അവാര്‍ഡുകളാണ് താരം കരസ്ഥമാക്കിയത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ച കോലിയെ ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും തെരഞ്ഞെടുത്തു. 2018ല്‍ 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1322 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. 55.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളും അദ്ദേഹം തികച്ചു. 14 ഏകദിനങ്ങളില്‍ നിന്നും 1202 റണ്ണും, 133.55 ശരാശരിയും, ആറ് സെഞ്ചുറിയും താരം നേടി. 10 ടി20 മത്സരങ്ങളില്‍ നിന്ന് 211 റണ്ണും കരസ്ഥമാക്കി.കഴിഞ്ഞ വര്‍ഷം സര്‍ ഗാരിഫീല്‍ഡ് ട്രോഫിയും, ഐസിസി ഏകദിന താരത്തിനുള്ള പുരസ്‌കാരവും വിരാട് കോലി നേടിയിരുന്നു.മുന്നോട്ടുള്ള യാത്രയ്ക്ക് ഉത്തേജകമാണ് തനിക്ക് ലഭിച്ച ഈ നേട്ടവും അംഗീകാരവുമെന്ന് കോഹ്‌ലി പ്രതികരിച്ചു.