സന്തോഷ് ട്രോഫി ഫുട്ബോൾ;കേരള ടീമിനെ പ്രഖ്യാപിച്ചു

keralanews santhosh trophy football kerala team announced

കൊച്ചി:എഴുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു.സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍.മുൻ താരം വി.പി ഷാജിയെ ടീമിന്റെ മുഖ്യ പരിശീലകനായും മിൽട്ടൺ ആൻറണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു. ഫെബ്രുവരി നാലിന് തെലുങ്കാനയുമായിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ആദ്യ മത്സരം.
ടീം അംഗങ്ങള്‍ :
ഗോള്‍ കീപ്പര്‍ : മിഥുന്‍ വി , മുഹമ്മദ്‌ അസര്‍, ഹജ്മല്‍ എസ്‌
ഡിഫന്‍ഡര്‍ : മുഹമ്മദ്‌ ഷെയറെഫ്‌ വൈ പി, അലക്സ്‌ ഷാജി, രാഹുല്‍ വി രാജ്‌, ലിജൊ എസ്‌ , മുഹമ്മദ്‌ സാല, ഫ്രാന്‍സിസ്‌ എസ്‌ , സഫ്‌വാന്‍ എം.
മിഡ്‌ ഫീല്‍ഡര്‍ : സീസണ്‍ എസ്‌ , ഗിഫ്റ്റി സി ഗ്രേഷ്യസ്‌, മുഹമ്മദ്‌ ഇനായത്ത്‌, മുഹമ്മദ്‌ പറക്കുട്ടില്‍,ജിപ്സണ്‍ ജസ്ടസ്‌, ജിതിന്‍ ജി.
സ്ടൈക്കര്‍ : അനുരാഗ്‌ പി സി ക്രിസ്റ്റി ഡേവിസ്‌ , സ്റ്റെഫിന്‍ ദാസ്‌, സജിത്ത്‌ പൗലോസ്‌.

 

രാഹുൽ ഗാന്ധി കേരളത്തിലെത്തി;കൊച്ചിയിൽ ഉജ്ജ്വല വരവേൽപ്പ്

keralanews warm welcome to rahul gandhi who is visiting kerala

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൊച്ചിയില്‍ ഉജ്വല സ്വീകരണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എംപിയുമായ എം.എ ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു.ഏകെ ആന്‍റണി , ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്നിക്, ശശി തരൂര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.തുടർന്ന് മറൈൻ ഡ്രൈവിൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ ബൂത്ത് ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിനെത്തി.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കടന്നൽകൂടിളകി;ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിർത്തിവെച്ചു;നിരവധി കാണികൾക്ക് കടന്നൽക്കുത്തേറ്റു

keralanews bee attack in karyavattom greenfield stadium india england cricket game stopped and many injured

തിരുവനന്തപുരം:ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കടന്നൽകൂടിളകി.ഇതേ തുടർന്ന് കാണികളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കുകയും കളി തല്‍ക്കാലം നിര്‍ത്തി വെയ്ക്കുകയും ചെയ്തു.കടന്നല്‍ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കളികാണാനെത്തിയ രണ്ടുപേരാണ് കടന്നൽക്കൂടിന് കല്ലെറിഞ്ഞതെന്നാണ് സൂചന

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്;ഡിസിപി ചൈത്ര തെരേസ ജോണിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

keralanews dgp handed over the investigation report against dcp chaithra teresa john in cpm party office raid to cheif minister

തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്‌ഡുമായി ബന്ധപ്പെട്ട് ഡിസിപി ചൈത്ര തെരേസ ജോണിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വിഷയത്തില്‍ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടിപടിയൊന്നും ശിപാര്‍ശ ചെയ്തിരുന്നില്ല. നിയമപരമായ നടപടി മാത്രമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വിഷയത്തില്‍ ചൈത്ര അല്‍പംകൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. വിഷയത്തിലെ പോലീസ് നടപടി നിയമസഭ‍യിലും ചര്‍ച്ചാ വിഷയമായിരുന്നു. റെയ്ഡിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്.രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ സമൂഹത്തിന്‍റെ പലഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ടെന്നും ആ ശ്രമത്തിന്‍റെ ഭാഗമാണ് സിപിഎം ഓഫീസില്‍ നടന്ന റെയ്ഡെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം നാളെ ആരംഭിക്കും

keralanews indefinite hunger strike by kasaragod endosulfan victims to begin tomorrow

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം നാളെ ആരംഭിക്കും.സമരം സുഗതകുമാരി ടീച്ചർ ഉൽഘാടനം ചെയ്യും.നേരത്തെ സെക്രട്ടറേയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബങ്ങളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം പിൻവലിക്കുകയായിരുന്നു.സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ നടപടി എടുക്കാത്ത സാഹചര്യത്തില്‍ ആണ് സമരം വീണ്ടും ആരംഭിക്കുന്നത്. മുഴുവന്‍ ദുതിതബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.

പാലക്കാട് ദേശീയപാതയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് ക്‌ളീനർ മരിച്ചു

keralanews bus cleaner died when bus and lorry collided in palakkad

പാലക്കാട്: ദേശീയപാതയില്‍ വടക്ക് മുറിയില്‍  ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് ക്‌ളീനർ മരിച്ചു.തമിഴ്‌നാട് കടലൂര്‍ സ്വദേശി കറുപ്പുദുരൈയാണ് മരണപ്പെട്ടത്.ചെന്നെയില്‍ നിന്ന് യാത്രക്കാരുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.അപകടത്തെ  അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.

മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

keralanews former union minister george fernandes passes away

ന്യൂഡല്‍ഹി:മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.സമതാ പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ അദ്ദേഹം 2010ലാണ് പൊതുരംഗം വിട്ടത്.മംഗലാപുരം സ്വദേശിയായ ജോർജ് ഫെർണാണ്ടസ് ഒൻപത് തവണ ലോക്‌സഭംഗമായിരുന്നു.വാര്‍ത്താവിനിമയം, വ്യവസായം, റയില്‍വേ, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായി വളര്‍ന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു.ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കോകോള ഉൾപ്പെടെയുള്ള കോര്‍പറേറ്റ് കമ്ബനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ആര്‍എസ്‌എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്‍റെത്.റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം കൊങ്കൺ റെയിൽവേ എന്ന ചരിത്ര പദ്ധതിക്ക് തുടക്കം കുറിച്ചത്.ഒടുവില്‍, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ അദ്ദേഹം പതിനാലാം ലോക്‌സഭയില്‍ അംഗമായ അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കെയായിരുന്നു കാര്‍ഗില്‍ യുദ്ധം. ശക്തമായ പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചതോടെ അതും ചരിത്രമായി.എന്നാൽ കാർഗിൽ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ചതോടെ 2010ല്‍ അദേഹം പൊതുരംഗം വിട്ടു.

മുനമ്പം മനുഷ്യക്കടത്ത്;അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ഓസ്‌ട്രേലിയ

keralanews australia says illegal immigrants are not allowed to enter the country

ന്യൂഡൽഹി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഓസ്‌ട്രേലിയ. ഇന്ത്യയിൽ നിന്നും ഒരു സംഘം ആളുകള്‍ ബോട്ടു മാര്‍ഗം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ട്.അനധികൃതമായി എത്തുന്നവരെ പിടികൂടുമെന്നും ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കുമെന്നും അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂത്തുപറമ്പ് ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

keralanews bomb attack against the houses of bjp and cpm workers in kuthuparamba

തലശ്ശേരി: ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. തലശേരി കതിരൂര്‍ ഏഴാം മൈലില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.സിപിഎം കനാല്‍കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂര്‍ ഏഴാം മൈല്‍ റോസില്‍ രഞ്ജിത്ത്, ബിജെപി പ്രവര്‍ത്തകന്‍ തള്ളോട് വാഴയില്‍ അക്ഷയ് എന്നിവരുടെ വീടുകള്‍ക്കു നേരെയായിരുന്നു സ്റ്റീല്‍ ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ രഞ്ജിത്തിന്റെ വീടിന്റെ ഗ്ലാസുകളും വരാന്തയിലെ ടൈല്‍സും തകര്‍ന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സിപിഎം ഓഫീസ് റെയ്ഡ്;എഎസ്പി ചൈത്രയ്‌ക്കെതിരെ നടപടിക്ക് ശുപാർശയില്ല

keralanews raid in cpm office no reccomendation for action against asp chaithra theresa john

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല.ഇത് സംബന്ധിച്ച്‌ എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് റിപ്പേര്‍ട്ട് കൈമാറി. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ചൈത്ര കുറച്ചു കൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്നും പരാമര്‍ശമുണ്ട്. പാർട്ടി ഓഫീസിൽ അനധികൃതമായി റെയ്ഡ് നടത്തിയെന്ന സിപിഎം നേതാക്കളുടെ പരാതിയെ തുടർന്നാണ് എസ്പിക്കെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം.മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.കഴിഞ്ഞ 22-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരേ അമ്ബതോളം ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ടു പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതായിരുന്നു പ്രകോപനം. അക്രമത്തേത്തുടര്‍ന്ന് കഴിഞ്ഞ 24-നു രാത്രി ഡി.സി.പി: ചൈത്രയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. നിലവിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ശബരിമല ഡ്യൂട്ടിയിലായിരുന്നതിനാല്‍ പകരം ചുമതലയിലായിരുന്നു ചൈത്ര.പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡി.സി.പിയുടെ നടപടി. എന്നാല്‍, പരിശോധനയില്‍ അക്രമികളെ കണ്ടെത്താനായില്ല.