കണ്ണൂർ ചാലാട് ഭാര്യയെ തീകൊളുത്തികൊന്ന കേസിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിൽ

keralanews husband arrested in the case of wife burned to death in kannur chalad

കണ്ണൂർ: ഭാര്യയെ തീകൊളുത്തികൊന്ന കേസിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിൽ.ചാലാട് സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. ഭാര്യ രാഖിയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.ചാലാട് സ്വദേശിനിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ രാഖി (25) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് സന്ദീപ് തന്നെ മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ച്‌ തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച്‌ തിന്നര്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു എന്നാണ് രാഖി മൊഴിയില്‍ വ്യക്തമാക്കിയത്. ചാലയിലെ ബിന്ദു-രാജീവന്‍ ദമ്പതികളുടെ മകളാണ് മരിച്ച രാഖി. മൂന്നാഴ്ച മുൻപാണ് മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ഉപയോഗിച്ച്‌ ഭര്‍ത്താവ് പൊള്ളലേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് രാഖി മരണത്തിന് കീഴടങ്ങിയത്. ഭര്‍തൃവീട്ടില്‍ വച്ച്‌ രാഖിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച്‌ തിന്നര്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്നും രാഖിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നതിനു ശേഷം പ്രദേശത്തുള്ള ഏതാനും ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.

അതീവഗുരുതരവാസ്ഥയില്‍ തുടരുന്നതിനാലാണ് രാഖിയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഈ സമയം ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഭര്‍ത്താവ് സന്ദീപ് ഒളിവിലായിരുന്നു.സംഭവം നടന്നതിനു ശേഷം ആശുപത്രിയില്‍ എത്തിച്ചവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഖി മൊഴിയില്‍ പറഞ്ഞിരുന്നു. സന്ദീപിന്റെ പേര് പറഞ്ഞാല്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലും എന്നായിരുന്നു ഭീഷണി.അതുകൊണ്ടാണ് ഭര്‍ത്താവാണ് തീവെച്ചത് എന്ന് ആദ്യം പറയാതിരുന്നതെന്നും മൊഴിയില്‍ ഉണ്ട്.എന്നാല്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന് ഡോക്ടറുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് മരണമൊഴി നല്‍കുന്നതിന് തയ്യാറായത്. ഒരു നഴ്സ് ആയതിനാലാണ് ഡോക്ടറുടെ സംസാരത്തില്‍ നിന്ന് കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാന്‍ തനിക്ക് കഴിഞ്ഞതെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പന്തീരാങ്കാവ് യുഎപിഎ കേസ്;താഹാ ഫസലിന്‍റെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി

keralanews pantheerankavu u a p a case kochi n i a court rejects the bail plea of thaha fasal

കൊച്ചി:പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ താഹാ ഫസലിന്‍റെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി.കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് താഹ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി എതിര്‍ത്തു.കഴിഞ്ഞ നവംബര്‍ 2നാണ് കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ വിദ്യാര്‍ത്ഥികളായ അലനെയും ത്വാഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും ത്വാഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്.താഹയോടൊപ്പം കസ്റ്റഡിയിലായ അലന്‍ ഷുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.അതേസമയം ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അലന്‍ ഷുഹൈബിനെ അടുത്തയിടെ കണ്ണൂര്‍ സര്‍വലകലാശാല അനുവദിച്ചിരുന്നു.കനത്ത സുരക്ഷയോടെയാണ് അലനെ പരീക്ഷയെഴുതാന്‍ പൊലിസ് കൊണ്ടുവന്നത്.

ദേവനന്ദയുടെ മരണം;ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്;മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

keralanews death of devananda inquest report out primary conclusion that the death due to drawning

കൊല്ലം:ഏഴുകോണിൽ നിന്നും നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്.ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.അതുകൊണ്ടുതന്നെ മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.ശാസ്ത്രീയ പരിശോധനകളടക്കം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.കുട്ടിയെ കാണാതാവുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി.ഇന്ന് രാവിലെ ഏഴരയോടെയാണ് വീടിന് സമീപത്തുള്ള ആറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്.ഇന്നലെ മുതല്‍ കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് വ്യാപക തെരച്ചിലാണ് നടത്തിക്കൊണ്ടിരുന്നത്. അന്വേഷണത്തിന് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു വിപുലമായ അന്വേഷണമായിരുന്നു പോലീസും നടത്തിയ .അതിനിടയിലാണ് ഇന്ന് രാവിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.കൊല്ലം നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍ മുക്ക് ധനേഷ് ഭവനില്‍ പ്രദീപ് കുമാർ-ധന്യ ദമ്പതികളുടെ മകളാണ് 7 വയസ്സുകാരി ദേവനന്ദ.കുടവട്ടൂര്‍ വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

കണ്ണൂരിൽ പട്ടാപകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവം;ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ 22 വയസുകാരി

keralanews attempt to kidanp merchant in kannu 22year old lady is behind the quotation team

കണ്ണൂർ:കഴിഞ്ഞ ദിവസം പട്ടാപകല്‍ നഗരമധ്യത്തില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ 22 വയസ്സുകാരി.ക്വട്ടേഷന്‍ വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തുകയും സംഘത്തെ വളഞ്ഞതോടെ കാറില്‍ നിന്നു രക്ഷപ്പെട്ടവരില്‍ യുവതിയുമുണ്ടായിരുന്നു.കണ്ണൂര്‍ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.22കാരിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തില്‍ നല്‍കിയ തുകയില്‍ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്‌നമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പണം വാങ്ങാന്‍ ചെന്നതാണെന്നും വെറുതെ ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നുമാണു സംഘം മൊഴി നല്‍കിയത്. എന്നാല്‍ 30000 രൂപയ്ക്കു വേണ്ടി മാത്രമായി ക്വട്ടേഷന്‍ സംഘം പട്ടാപകല്‍ നഗരമധ്യത്തില്‍ ആക്രമണത്തിന് ഇറങ്ങിയെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാനാണു പൊലീസിന്റെ തീരുമാനം. അതേസമയം കേസില്‍ പരാതി നല്‍കാന്‍ ആക്രമിക്കപ്പെട്ട വ്യാപാരി തയ്യാറാകാത്തതിനാല്‍ യുവതിയെ കേസില്‍ പ്രതിചേര്‍ക്കാന്‍ പൊലീസിനു പ്രായോഗിക തടസ്സമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി;മരണസംഖ്യ ഇനിയും കൂടാൻ സാധ്യത

keralanews death toll rises to 38 in delhi violence and chance to increase the death rate

കൊച്ചി:വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വഭേതഗതി നിയമത്തിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി.ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സഖ്യ ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നു.വടക്ക് കിഴക്കൻ ഡൽഹിയിലെ ക്രമസമാധാന നില സാധാരണ നിലയിൽ ആയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും അക്രമം തുടരുകയാണ്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന്റ ഖജൂരി ഖാസിലെ വീടിന്റെ ടെറസ്സിൽ കല്ലുകളും പെട്രോൾ ബോംബുകളും സൂക്ഷിച്ചിരുന്നതായി ആരോപണമുയർന്നതിനെ തുടർന്ന് വീട് സീൽ ചെയ്തു.ഇന്റെലിജെൻസ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ താഹിർ ഹുസൈന് പങ്കുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് താഹിര്‍ ഹുസൈനെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.താഹിര്‍ ഹുസൈനെ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. അതേസമയം കലാപം തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്റെ വീടിന്റെ നിയന്ത്രണം പൊലീസിന്റെ പക്കലായിരുന്നെന്ന് താഹിര്‍ ഹുസൈന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാർത്ഥനകൾ വിഫലം;കൊല്ലത്തുനിന്നും കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

keralanews found the deadbody of six year old girl who went missing from kollam

കൊല്ലം:നെടുമണ്‍കാവ് ഇളവൂരില്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി.വീടിനു നൂറുമീറ്റർ അകലെയുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ.വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ്  വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്.രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി വരവേയാണ് ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.കുട്ടി പുഴയില്‍ വീണിരിക്കാമെന്നു സംശയമുണ്ടായിരുന്നു.ഈ സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.ഇന്നലെ രാവിലെ 9.30നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്.

അതേസമയം ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികള്‍ തറപ്പിച്ചു പറയുന്നു.ദേവനന്ദടെ വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. പുഴയില്‍ കുറ്റിക്കാടിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.കുട്ടി ഒറ്റക്ക് അത്രയും ദൂരം പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്നു കാണാതായതും ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ഉണര്‍ത്തുന്നതാണെന്നു നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ വാദം.ചെറിയ ദൂരമാണെങ്കില്‍ പോലും ദേവനന്ദ തനിച്ച്‌ അവിടേക്ക് പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്.പുറത്തിറങ്ങി കളിക്കുകയോ തനിച്ച്‌ ഇറങ്ങി നടക്കുകയോ ചെയ്യാത്ത കുട്ടിയാണ് ദേവനന്ദ എന്നാണ് വീട്ടുകാരും പറയുന്നത്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ കുട്ടി തനിയെ പോയതാണോ തുടങ്ങിയ വിവരങ്ങള്‍ ഇനി അന്വേഷണത്തില്‍ കണ്ടെത്താനിരിക്കുന്നതേയുള്ളു. എന്നാല്‍ മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത് മൃതദേഹം ഒഴുകി എത്തിയതാണെന്നും സമീപത്തെ വള്ളിയിലും കുറ്റിക്കാട്ടിലും കുരുങ്ങിയതുകൊണ്ടാണ് ഇവിടെ നിന്നും മൃതദേഹം ലഭിച്ചതെന്നുമാണ്. മൃതദേഹം ലഭിച്ച പഴയില്‍ ഇന്നലെയും മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു.എന്നാല്‍ ഒന്നും ലഭിച്ചിരുന്നില്ല.

കൊല്ലത്ത് വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരുന്ന​ ആറു വയസുകാരിയെ കാണാതായി

keralanews six year old girl missing from kollam ezhukon

കൊല്ലം:കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി. എഴുകോണ്‍ ടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപ് കുമാറിന്റെ മകള്‍ ദേവനന്ദ(പൊന്നു)യെ ആണ് കാണാതായത്. വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച്‌ ആണ് കുട്ടി ഇന്ന് സ്കൂളില്‍ നിന്ന് അവധിയെടുത്തത്. രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്.ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. പള്ളിക്കലാറില്‍ അഗ്നിശമനസേന തിരച്ചില്‍ നടത്തുകയാണ്. അതിനിടെ, കുട്ടിയെ കിട്ടിയെന്ന വ്യാജ പ്രചാരണവും സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായി.എന്നാൽ അധികൃതര്‍ ഇത് നിഷേധിച്ചു.

തയ്യിലിലെ ഒന്നര വയസുകാരന്റെ കൊലപാതകം;ശരണ്യയുടെ കാമുകൻ നിധിൻ അറസ്റ്റിൽ

keralanews murder of child in thayyil kannur boy friend of saranya arrested

കണ്ണൂർ:തയ്യിലിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ശരണ്യയുടെ കാമുകൻ നിഥിനെയും പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെ വ്യാഴാഴ്ച ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. അച്ഛനായ പ്രണവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് സംഘം കണ്ടെത്തിയിരുന്നു. കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യയുടെ ശ്രമം. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ ശരണ്യയ്ക്ക് എതിരാവുകയായിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ശരണ്യ കുറ്റം സമ്മതിച്ചത്. അതേസമയം, കൊലപാതകത്തില്‍ കാമുകന് നേരിട്ട് പങ്കില്ലാത്തതിനാലാണ് നിഥിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. ഇയാളെ പോലീസ് ഒന്നിലേറെ തവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ നിഥിന്റെ നിരവധി കോളുകളാണ് ശരണ്യയുടെ മൊബൈലില്‍ വന്നിരുന്നത്. അന്വേഷണത്തില്‍ ഈ ഫോണ്‍കോളുകളും വാട്സാപ്പ് സന്ദേശങ്ങളും നിര്‍ണായകമായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യ പൊലീസിന് നൽകിയ മൊഴി.കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ നിതിന്‍ വീട്ടിലെത്തിയെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ വീട്ടില്‍ പോയിരുന്നുവെന്ന് നിതിന്‍ സമ്മതിച്ചതായാണ് വിവരം. ഇത് കൂടാതെ നിതിന്‍ ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ ശരണ്യയെ കൊണ്ട് തന്നെ പണയം വയ്പ്പിച്ചുവെന്നും ആ പണവുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചുവെന്നും സൂചനയുണ്ട്.കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്ക് നടത്തിയെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ശരണ്യയെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനായ നിതിന്റെ പങ്ക്കൂടി പുറത്തുവന്നത്.

കണ്ണൂരിലും തൃശ്ശൂരിലും വൈദ്യുത അപകടങ്ങളില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം

keralanews three died of electric shock in kannur and thrissur

കണ്ണൂർ:കണ്ണൂരിലും തൃശ്ശൂരിലും വൈദ്യുത അപകടങ്ങളില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് ആദ്യ അപകടം നടന്നത്.പാടത്ത് പുല്ലരിയാന്‍ പോയ  കുഞ്ഞ (65), ദേവി (65) എന്നിവരാണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ  തട്ടി മരിച്ചത്.കണ്ണൂരില്‍ അറ്റകൂറ്റപ്പണിക്കിടെ കെഎസ്‌ഇബി ജീവനക്കാരനായ തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂര്‍ ആയ പി.പി രാജീവന്‍ ആണ് മരിച്ചത്.

നടിയെ ആക്രമിച്ച കേസ്;മൊഴി നല്കാൻ മഞ്ജു വാര്യർ കോടതിയിലെത്തി

keralanews actress attack case manju warrier present in the court to give the statement

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസില്‍ നടന്‍ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കാന്‍ എത്തുന്നത് 5 വര്‍ഷം മുൻപ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ്.അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി.കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതിയാകുന്നതിനു വളരെ മുന്‍പേ കേസില്‍ ഗൂഡാലോചന ഉണ്ടെന്ന് ആദ്യമായി പരസ്യമായി പറഞ്ഞതും മഞ്ജു വാര്യരാണ്.പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച്‌ അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാകുകയും ചെയ്തു. അതിനാല്‍ കേസിൽ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്.പതിനൊന്ന് മണിക്കാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഒൻപതേമുക്കാലോടെ തന്നെ മഞ്ജു വാര്യർ  കോടതിയിലെത്തി. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ചര്‍ച്ച. മഞ്ജു മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചന.അതേസമയം സിദ്ദിഖ് , ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ നടക്കും.ഇരുവരും കോടതിയിൽ ഹാജരായിട്ടുണ്ട്.മഞ്ജു വാര്യര്‍ വരുന്നതിനാല്‍ ദിലീപ് അവധി അപേക്ഷ നല്‍കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കാനായിരുന്നു ദിലീപിന്റെ തീരുമാനം.നാളെ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരും മറ്റന്നാള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മാര്‍ച്ച്‌ നാലിനു റിമി ടോമയും മൊഴി നല്‍കാനെത്തും.കേസുമായി ബന്ധപ്പെട്ട് താരങ്ങളില്‍ പലരും നേരത്തെ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവര്‍ ഇതേ മൊഴി ആവര്‍ത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.