കാഞ്ഞങ്ങാട് ടാങ്കര്‍ ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി

keralanews diesel leaked from tanker lorry in kanjangad

കാഞ്ഞങ്ങാട്:ടാങ്കര്‍ ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാഞ്ഞങ്ങാട് നഗരത്തിലൂടെ പോവുകയായിരുന്ന ടാങ്കറില്‍ നിന്നുമാണ് ഡീസല്‍ ചോര്‍ന്നത്. മംഗളൂരുവില്‍ നിന്നും മാഹിയിലേക്ക് ഡീസലുമായി പോവുകയായിരുന്നു ടാങ്കര്‍.ഡീസൽ ചോരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാർ ഉടന്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവര്‍ തന്നെ വണ്ടി ഹൊസ്ദുര്‍ഗ് എല്‍ വി ടെമ്ബിളിനു മുമ്ബില്‍ നിര്‍ത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു.മാവുങ്കാലിനു സമീപം തീയണച്ച്‌ അലാമിപ്പള്ളി വഴി മടങ്ങുകയായിരുന്ന ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തി. വാല്‍വ് അടക്കാനുള്ള ശ്രമത്തിനിടെ മറ്റൊരു യൂണിറ്റും സ്ഥലത്തെത്തി. തുടര്‍ന്ന് വാല്‍വിന്റെ താക്കോല്‍ വാഹനത്തില്‍ ഇല്ലാത്തതിനാല്‍ പൂട്ട് പൊളിച്ച്‌ ചോര്‍ച്ച അടക്കുകയായിരുന്നു.വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.

ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂര്‍-മസ്‌ക്കറ്റ് സർവീസ് ആരംഭിക്കും

keralanews go air will start kannur muscat service from february 1st

കണ്ണൂർ:ഫെബ്രുവരി ഒന്ന് മുതൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മസ്ക്കറ്റിലേക്ക് സർവീസ് ആരംഭിക്കാൻ ഗോ എയറിന് ഒമാന്‍ സിവില്‍ വ്യോമയാന പൊതു അതോറിറ്റി അനുമതി നല്‍കി.ആഴ്ചയില്‍ ഏഴു സർവീസുകളാണ് നടത്തുക.180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ബസ് 320 വിമാനമാണ് സർവീസ് നടത്താൻ ഉപയോഗിക്കുക. കണ്ണൂരില്‍നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 10.15നാണ് മസ്കത്തിലെത്തുക. മസ്കത്തില്‍നിന്ന് 11.15ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും.

ദേശീയ പണിമുടക്കിനിടെ ട്രെയിൻ തടഞ്ഞവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ

keralanews railway will take strict action against those who blocked train in state during national strike

തിരുവനന്തപുരം:സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തിയ രണ്ടുദിവസത്തെ പണിമുടക്കിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് വിവിധഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചവർക്കെതിരെ കർശന നടപടിക്കൊരുങ്ങി റെയിൽവേ.ട്രെയിനുകള്‍ തടഞ്ഞ് ഗതാഗതം താറുമാറാക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉന്നത റെയില്‍വേ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം.രാജ്യത്ത് മറ്റൊരിടത്തും സംഭവിക്കാത്ത തരത്തില്‍ കേരളത്തില്‍ മാത്രം ട്രെയിനുകള്‍ തടഞ്ഞിട്ട നടപടിയില്‍ റെയില്‍വേ അധികൃതര്‍ ക്ഷുഭിതരാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ തടഞ്ഞത് സംസ്ഥാനത്തിനു പുറത്തും ട്രെയിന്‍ ഗതാഗതത്തെ താറുമാറാക്കി. ഇതുമൂലം റെയില്‍വേക്കുണ്ടായ നഷ്ടം കണക്കാക്കാനും കേസില്‍ പ്രതികളായവരില്‍ നിന്ന് അത് ജപ്തി നടപടികളിലൂടെ ഈടാക്കാനും റെയില്‍വേ നീക്കം തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ 18 ട്രെയിനുകളും പാലക്കാട് ഡിവിഷനില്‍ 21 ട്രെയിനുകളുമാണ് പണിമുടക്ക് അനുകൂലികള്‍ വിവിധ സ്റ്റേഷനുകളില്‍ തടഞ്ഞിട്ടത്. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പാടെ തകര്‍ത്ത നടപടിയില്‍ റെയില്‍വേക്ക്‌ വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്.റെയില്‍വേയിലെ ഒരു ജീവനക്കാരനും സംസ്ഥാനത്ത് പൊതുപണിമുടക്കില്‍ പങ്കെടുത്തിട്ടില്ല. ഒരാള്‍ക്കും ലീവ് പോലും കൊടുത്തിട്ടില്ല. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കാത്ത സാഹചര്യത്തില്‍ പുറമേനിന്ന് അതിക്രമിച്ചെത്തിയവരാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും റെയില്‍വേ സുരക്ഷാ റിപ്പോര്‍ട്ടിലുണ്ട്.ട്രെയിന്‍ തടയാനെത്തിയ എല്ലാവരുടെയും ചിത്രങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി ടിവി കാമറയിലും അതിനു പുറമെ ആര്‍.പി.എഫ് എടുത്ത വീഡിയോ ഫുട്ടേജിലും നിന്ന് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ മേല്‍വിലാസങ്ങള്‍ സമാഹരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. റെയില്‍വേ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് റെയില്‍വേ സംരക്ഷണ നിയമം 146, അവശ്യസേവനം തടസപ്പെടുത്തിയതിന് സെക്‌ഷന്‍ 145 ബി, റെയില്‍വേ ട്രാക്കില്‍ അതിക്രമിച്ച്‌ കയറിയതിന് സെക്‌ഷന്‍ 147, ട്രെയിന്‍ തടഞ്ഞതിനും യാത്രക്കാര്‍ക്ക് സുരക്ഷാപ്രശ്നമുണ്ടാക്കിയതിനും സെക്‌ഷ‌ന്‍ 174, ട്രെയിനുകളുടെ മുകളില്‍ കയറി സര്‍വീസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് സെക്‌ഷന്‍ 184 എന്നിവ പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളും നഷ്ടം നികത്തുന്നതിന് സിവില്‍ കേസുകളുമാണ് ചുമത്തുക. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി നഷ്ടമാകാനും ഭാവിയില്‍ സര്‍ക്കാര്‍ ജോലിയും പാസ്പോര്‍ട്ട് പോലുള്ള രേഖകളും ലഭിക്കാന്‍ തടസമാകാനും കാരണമാകുന്ന വകുപ്പുകളാണിതെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംസ്ഥാനത്ത് ഇതാദ്യമായാണ് റെയില്‍വേ ഇത്രയേറെ കടുത്ത നിയമനടപടികളുമായി സമരക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്.

ഇലക്ട്രിക് വാഹന വിപണി പിടിച്ചടക്കാൻ ടാറ്റാ മോട്ടേർസും മഹേന്ദ്രയും കടുത്ത മത്സരത്തിൽ

keralanews tata motors or mahindra guess who is leading the electric vehicles market

മുംബൈ:രാജ്യത്ത് ഇലക്ട്രിക്ക് വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ  ചെയ്യുന്നതിനായി ഗവണ്മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്ന EESL(Energy Efficiency Services) കമ്പനിയിൽ നിന്നും കൂടുതൽ കോൺട്രാക്റ്റുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് നിൽവിൽ വാഹന നിർമാണ രംഗത്ത് ഇന്ത്യയിൽ ഒന്നും രണ്ടും  സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്സും മഹിന്ദ്ര ആൻഡ് മഹീന്ദ്രയും.ഇതിന്റെ ഭാഗമായി നിലവിൽ വിതരണം ചെയ്ത 150 യൂണിറ്റ് കാറുകൾക്ക് പുറമെ 4800 ബാറ്ററി പവേർഡ് Verito Sedan കാറുകൾ കൂടി വിതരണം ചെയ്യാനുള്ള കോൺട്രാക്ട് EESL കമ്പനിയിൽ നിന്നും മഹിന്ദ നേടിക്കഴിഞ്ഞു.അതേസമയം 5050 ഇലക്ട്രിക്ക് കാറുകൾ വിതരണം ചെയ്യനുള്ള കോൺട്രാക്ടാണ് ടാറ്റ മോട്ടോഴ്സിന് ലഭിച്ചിരിക്കുന്നത്.കൂടുതൽ കോൺട്രാക്ട് നേടിയെടുത്തെങ്കിലും മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ കോൺട്രാക്റ്റിലൂടെ ടാറ്റ മോട്ടോഴ്സിന് ലഭിക്കുന്ന വരുമാനത്തിൽ കുറവുണ്ടാകും.അതായത് 13.5 ലക്ഷം രൂപ(വാർഷിക മെയ്ന്റനൻസ് കോൺട്രാക്ട് ഉൾപ്പെടെ)വിലമതിക്കുന്ന 4950 ഇലക്ട്രിക്ക് വെരിറ്റോ കാറുകൾ വിതരണം ചെയ്യുമ്പോൾ മഹിന്ദ ആൻഡ് മഹിന്ദ്ര കമ്പനിക്ക് ലഭിക്കുന്ന വരുമാനം 668 കോടി രൂപയാണ്.അതേസമയം 11.2 ലക്ഷം രൂപ(വാർഷിക മെയ്ന്റനൻസ് കോൺട്രാക്ട് ഉൾപ്പെടെ) വിലയുള്ള 5050 ഇലക്ട്രിക്ക് ടിഗോർ വിതരണം ചെയ്യുന്നതിലൂടെ ടാറ്റ മോട്ടോഴ്സിന്റെ വരുമാനം 556 കോടി രൂപയാണ്.ഇത് മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്.

2017 ഇൽ EESL നേടിയെടുക്കാൻ ശ്രമിച്ച ആദ്യ 10000 യൂണിറ്റുകളുടെ ഭാഗമാണ് ഈ ഓർഡറുകൾ.അടുത്തിടെ മാധ്യമങ്ങളുമായി സംസാരിച്ച മഹിന്ദ്ര കമ്പനിയുടെ മാനേജിങ് ഡയറക്റ്റർ പറഞ്ഞത് EESL ന്റെ ആദ്യഘട്ട ഓർഡറിന്റെ അടിസ്ഥാനത്തിൽ 4800 ഇലക്ട്രിക്ക് വെരിറ്റോ കാറുകൾ വിതരണം ചെയ്യാനുള്ള കോൺട്രാക്റ്റുകൾ ലഭിച്ചിട്ടുണ്ട് എന്നാണ്.മാസം തോറും 500 യൂണിറ്റ് കാറുകൾ വീതം വിതരണം ചെയ്ത് ഒരു വർഷത്തിനുള്ളിൽ തങ്ങൾ ഈ ഓർഡറുകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

EESL ആവശ്യപ്പെടുന്ന യൂണിറ്റ് കാറുകൾ വിതരണം ചെയ്യുന്നതിനായി കമ്പനിയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിച്ചുവരികയാണ് തങ്ങളെന്ന് ടാറ്റ മോട്ടോഴ്സിന്റെ കമ്പനി വക്താവ് അറിയിച്ചു.ഇലക്ട്രിക്ക് റ്റിയാഗൊ,ടിഗോർ കാറുകൾ തങ്ങളുടെ കൈവശമുണ്ടെങ്കിലും അവ വിപണിയിലിറക്കാൻ ടാറ്റ മോട്ടോർസ് ഇതുവരെ തയ്യാറായിട്ടില്ല.”നാളെ തന്നെ ഈ കാറുകൾ നിരത്തിലിറക്കാൻ തങ്ങൾ തയ്യാറാണ്.എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെയും ചാർജിങ് സ്റ്റേഷനുകളുടെയും അഭാവം തങ്ങളെ ഇതിൽ നിന്നും പിന്നോട്ടുവലിക്കുകയാണെന്നും” കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

2019 ലും 2020 ലും രണ്ട് പുതിയ ലോഞ്ചുകൾ നടത്തിക്കൊണ്ട് മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനി ഇലക്ട്രിക്ക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തും.കോംപാക്റ്റ് യൂട്ടിലിറ്റി വാഹനമായ KUV 100 ന്റെ ഇലക്ട്രിക്ക് മോഡൽ അടുത്ത വർഷം മധ്യത്തോടെ നിരത്തിലിറക്കും.XUV 300 ന്റെ ബാറ്ററി പവേർഡ് വേർഷൻ 2020 ന്റെ ആദ്യപകുതിയുടെ അവസാനത്തോടെ ഷോറൂമുകളിലെത്തും.ഈ സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യകത കുറഞ്ഞത് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് വാഹന വിപണിയെ പിന്നോട്ട് വലിച്ചിരിക്കുകയാണ്.Society of Indian Automobile Manufacturers (SIAM)ന്റെ കണക്കനുസരിച്ച് മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ 37 ശതമാനം കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.അതായത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 530 യൂണിറ്റ് കാറുകൾ വിറ്റപ്പോൾ ഈ വർഷം അത് 330 യൂണിറ്റ് മാത്രമാണ്.

keralanews tata motors or mahindra guess who is leading the electric vehicles market (2)

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു

keralanews govt has allocated four crore rupees to ksrtc for giving allowance to employees

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു.ക്ഷാമബത്ത അനുവദിക്കാത്തതിലും ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കാത്തതിലും പ്രതിഷേധിച്ച്‌ ജനുവരി 16 മുതല്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതും കുടിശിക നല്‍കാന്‍ പണം അനുവദിച്ചതും. നാലുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതോടെ യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചേക്കുമെന്നാണ് വിവരം.

പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി; ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാം

keralanews gst counsil gave permission to impose cess for kerala flood relief

ന്യൂഡല്‍ഹി:ചരക്ക് സേവനനികുതിക്ക് മേല്‍ പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാം.ഏത് ഉത്പന്നങ്ങള്‍ക്ക് എത്ര ശതമാനമാണ് സെസ്സെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തരപുനര്‍നിര്‍മ്മാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം.ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ.ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിയിരുന്നു. അതേസമയം, ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20ല്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇതു നേട്ടമാകും.

വയനാട് കല്‍പ്പറ്റയിലെ മേപ്പാടി ഗ്രാമത്തെ ഭീതിയിലാക്കി ഭൂമിക്കടിയിൽ നിന്നും ഭീമന്‍ പത നുരഞ്ഞ് പൊന്തുന്നു

keralanews huge foam came from earth in meppadi village in wayanad district

വയനാട്:ഭൂമിക്കടിയിൽ നിന്നും ഭീമൻ പത നുരഞ്ഞു പൊന്തുന്നു.കല്പറ്റയ്ക്ക് അടുത്ത് മേപ്പാടി ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം കാണപ്പെട്ടത്.എന്താണ് ഈ അജ്ഞാത ദ്രാവകമെന്നും ഇതിന്റെ പിന്നിലുള്ള കാരണമെന്തെന്നും കണ്ടെത്താന്‍ അധികൃതര്‍ക്കും കഴിയാതെ വന്നതോടെ മേപ്പാടി ഗ്രാമം ഭീതിയില്‍ കഴിയുകയാണ്.ഹാരിസണ്‍ എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്ന പ്രദേശത്താണ് സംഭവം. ഇവിടുത്തെ കുടിവെള്ളക്കണിറിന് സമീപം ചൊവ്വാഴ്ച രാത്രി മുതലാണ് വെളുത്ത പദാര്‍ത്ഥം പതഞ്ഞ് പൊന്തുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചത്. ചില സമയങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി കൂടുകയും പതയുടെ അളവില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യും. ഇടയ്ക്ക് ഒരാള്‍പ്പൊക്കം വരെ ഉയരത്തില്‍ പത ഉയരുന്നുണ്ട്.അതേസമയം, ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച്‌ വിവിധ അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്റര്‍ലോക്കിങ് പണിക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ പതയുണ്ടാകുന്നതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മട്ടന്നൂരിൽ ഗ്യാസ് ഏജൻസി ഓഫീസിൽ മോഷണം;ഒരാൾ പിടിയിൽ

keralanews theft in gas agency office in mattannur one under custody

കണ്ണൂർ:മട്ടന്നൂരിൽ ഗ്യാസ് ഏജൻസി ഓഫീസിൽ മോഷണം.മട്ടന്നൂർ-ഇരിട്ടി റോഡിൽ പ്രവർത്തിക്കുന്ന ടി ആർ ഗ്യാസ് ഏജൻസി ഓഫീസിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഓഫീസിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ട്ടാവ് അകത്തുകടന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഓഫീസിലെത്തിയവരാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഓഫീസിനുള്ളിൽ സിസിടിവി ക്യാമറ നശിപ്പിച്ച നിലയിലും മേശയിലെ ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിലും കണ്ടത്.ഓഫീസിലെ കംപ്യൂട്ടറും നശിപ്പിച്ചിട്ടുണ്ട്.മുഖംമൂടി ധരിച്ചെത്തിയ ഒരു യുവാവ് കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിപൊളിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.ഗ്യാസ് ഏജൻസി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മട്ടന്നൂർ എസ്‌ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ കസ്റ്റഡിയിലായിരിക്കുന്നത്.ഇയാളെ ചോദ്യം ചെയ്തു വരികയാണ്.കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പാനൂരിൽ പുരനിറഞ്ഞ പുരുഷന്മാരെ പെണ്ണുകെട്ടിക്കാനൊരുങ്ങി ജനമൈത്രി പോലീസ്

keralanews panoor police to arrange marriage for unmarried men

കണ്ണൂർ:സംഘര്‍ഷങ്ങളുടെ പേരില്‍ ഖ്യാതി നേടുകയും പൊലീസിന് എന്നും തലവേദന സൃഷ്ടിക്കുകയും ചെയ്യുന്ന പാനൂരിൽ നിന്നും പുറത്തുവരുന്നത് പോലീസുകാർ നടപ്പിലാക്കുന്ന കല്യാണകഥയാണ്.പാനൂരിലും അനുബന്ധ ഭാഗങ്ങളിലും ഒട്ടേറെ യുവാക്കള്‍ സംഘര്‍ഷങ്ങളില്‍ അഴിക്കുള്ളിലായ സംഭവങ്ങളും മറ്റും പെരുകി വരുന്നതിനിടെയാണ് പൊലീസിന്റെ പുത്തന്‍ ശ്രമം.നാട്ടില്‍ പുര നിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാരുടെ കണക്കെടുത്ത് പെണ്ണുകെട്ടിക്കാനൊരുങ്ങുകയാണ് പാനൂരിലെ ജനമൈത്രി പോലീസ്.സുഹൃത്തുക്കള്‍ പലരും പെണ്ണുകെട്ടി കുട്ടികളുമായി ജീവിക്കുമ്ബോള്‍, ചിലര്‍ കേസിന്റെ നൂലാമാലകളുമായി ഇപ്പോഴും കോടതിവരാന്തയിലാണ്. ചിലര്‍ പൂര്‍ണമായും തൊഴില്‍രഹിതര്‍. ഈ ചുറ്റുപാടിലാണ് പാനൂര്‍ ജനമൈത്രി പൊലീസിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്.പെണ്ണുകെട്ടാത്തവരെ കണ്ടെത്തി വിഹാഹത്തിലൂടെ ഇവർക്ക് ജീവിതത്തിന്റെ ഉത്തരവാദിത്വം നൽകുക എന്നതാണ് പോലീസിന്റെ ലക്‌ഷ്യം.വേനലവധിയില്‍ പാനൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള 19,000 വീടുകളില്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ സർവേയിലൂടെ അവിവാഹിതരുടെ കണക്കെടുക്കും.ഇവരുടെ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസയോഗ്യത തുടങ്ങി മുഴുവൻ വിവരങ്ങളും സർവേയിലൂടെ കണ്ടെത്തും.സര്‍വേ തുടങ്ങുന്നതിനു മുൻപ് രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരുടെയും യോഗം വിളിക്കുമെന്നും പാനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.വി.ബെന്നി പറഞ്ഞു.രാഷ്ട്രീയപ്രശ്നങ്ങളില്‍ കുടുങ്ങി നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തവര്‍ പൊലീസിനോടു ചോദിക്കുന്നത് തങ്ങള്‍ക്കൊക്കെ എവിടെനിന്ന് പെണ്ണ് .കിട്ടും എന്നതാണ്.സംഘര്‍ഷാവസ്ഥ വിട്ടൊഴിയാത്ത സ്ഥലത്ത് പെണ്‍മക്കളെ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവില്ല എന്നതും പ്രശ്നമാണെന്ന് പൊലീസ് പറയുന്നു. ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ജോലി എന്ന ലക്ഷ്യത്തോടെ പാനൂർ പോലീസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ‘ഇന്‍സൈറ്റ്’ പദ്ധതിയും ശ്രദ്ധേയമാണ്.ഈ പദ്ധതിയിലൂടെ പാനൂരിലും കൊളവല്ലൂരിലും 20 കേന്ദ്രങ്ങളില്‍ ജനമൈത്രി പൊലീസ് യുവാക്കള്‍ക്ക് പി.എസ്.സി. പരിശീലനം നല്‍കുന്നുണ്ട്. പാരാമിലിറ്ററി ജോലിയിലേക്കും പരിശീലനം നല്‍കുന്നു. ഇന്‍സൈറ്റ് പദ്ധതിക്കു ലഭിച്ച പിന്തുണയാണ് അവിവാഹിതരായ യുവാക്കളെ പരിഗണിക്കാന്‍ പ്രേരകമായതെന്ന് വി.വി.ബെന്നി പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ പയ്യന്നൂരിൽ വയോധികന് സിപിഎം പ്രവർത്തകരുടെ മർദനം

keralanews old aged man attacked by cpm workers for publishing a post in facebook

പയ്യന്നൂർ:സമൂഹമാധ്യമത്തിലൂടെ സി.പി.എമ്മിനെതിരെ പ്രതികരിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് മദ്ധ്യവയസ്കനെ കാർ തടഞ്ഞു നിർത്തി ഒരു സംഘം അക്രമിച്ചു.സാമൂഹിക മാധ്യമങ്ങളില്‍ സുപരിചിതനായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രാഘവന്‍ മണിയറയെ ആണ് ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.ഇന്നലെ ഉച്ചയോടെ പള്ളിപ്പാറ ഐ.എച്ച്‌.ആര്‍.ഡി കോളേജിന് സമീപം വെച്ച്‌ കാറിലെത്തിയ ഒരു സംഘം രാഘവനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. തലയിലും മുഖത്തും കല്ലുകളും വടിയും കൊണ്ട് ഇടിച്ച ശേഷം വന്ന വന്നവര്‍ രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രാഘവനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’ആശയത്തെ ആശയം കൊണ്ട് നേരിടാകാതെ, ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ വരുമ്ബോഴാണ് എതിരാളികള്‍ അക്രമാസക്തരും, ആ ഭാസന്മാരുമാകുന്നത്.’ എന്ന് രാഘവന്‍ മണിയറ തന്നെ പ്രതികരിക്കുകയും ചെയ്തു.അവധൂതാ ശ്രമം മഠാധിപതി സാധു വിനോദിന്റെ സഹോദരീ ഭര്‍ത്താവാണ് ഇദ്ദേഹം.നവ മാദ്ധ്യമങ്ങളിലെ ഇദ്ദേഹത്തിന്റെ ശക്തമായ പ്രതികരണങ്ങള്‍ക്കെതിരെ നിരവധി തവണ സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ട്.