Kerala, News

കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കാന്‍ വയല്‍ക്കിളികളും സംഘവും ഞായറാഴ്ച ഇറങ്ങും

keralanews vayalkkilikal and team to capture keezhattoor vayal on sunday

കണ്ണൂർ:കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കാന്‍ വയല്‍ക്കിളികളും സംഘവും ഞായറാഴ്ച ഇറങ്ങും.”വയല്‍ക്കിളി’ ഐക്യദാര്‍ഢ്യസമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ്  പ്രതീകാത്മക വയൽപിടിച്ചെടുക്കൽ നടക്കുക.ഇതിനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തളിപ്പറമ്പിലെത്തി കീഴാറ്റൂര്‍ വയലിലേക്ക് മാര്‍ച്ച്‌ നടത്തും.പ്രതീകാത്മക വയല്‍പിടിച്ചെടുക്കലിന് രണ്ടായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഡി.സുരേന്ദ്രനാഥ് അറിയിച്ചു.വയല്‍നികത്തി ദേശീയപാത ബൈപ്പാസ് പണിയുന്നതിന്‍റെ ഭാഗമായി ത്രീജി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വയല്‍ വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം തുടങ്ങുന്നത്.കീഴാറ്റൂര്‍ വയലില്‍ സംഗമിക്കുന്ന പ്രവര്‍ത്തകര്‍ വയല്‍വയലായി തന്നെ നിലനിര്‍ത്താന്‍ എന്ത് ത്യാഗത്തിനും തയാറാണെന്ന് പ്രതിജ്ഞ ചെയ്യും. ഹൈവേ സമരങ്ങളുടെ നേതാവ് ഹാഷിം ചേന്ദമ്ബള്ളി ഉദ്ഘാടനം നിര്‍വഹിക്കും.സി.ആര്‍.നീലകണ്ഠന്‍, അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവ്, എം.കെ.ദാസന്‍, പ്രഫ. കുസുമം ജോസഫ്, ഡോ.ഡി.സുരേന്ദ്രനാഥ്, സൈനുദീന്‍ കരിവെള്ളൂര്‍, സി.പി.റഷീദ്, കെ.സുനില്‍കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കും.സമരത്തിന്‍റെ പശ്ചാത്തലത്തിൽ തളിപ്പറമ്ബിലും കീഴാറ്റൂരിലും ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറിയിച്ചു.

Previous ArticleNext Article