Kerala, Travel

കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലക്കയം തട്ടിൽ ‘പാലക്കയംതട്ട് ഫെസ്റ്റ് 2018’ ഡിസംബർ 28,29,30 തീയതികളിൽ

keralanews palakkayamthattu fest 2018 in palakkayamthattu which is known as munnar of kannur on december28 29 and 30th

കണ്ണൂർ:കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലക്കയം തട്ടിൽ ‘പാലക്കയംതട്ട് ഫെസ്റ്റ് 2018’ ഡിസംബർ 28,29,30 തീയതികളിൽ നടക്കുന്നു. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.28 ആം തീയതി പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ പതി ഫോക് അക്കാദമി അവതരിപ്പിക്കുന്ന കലാവിരുന്ന് അരങ്ങേറും.29 ന് ഡിജെ ആൻ അവതരിപ്പിക്കുന്ന ഡിജെ നൈറ്റ്, 30 ന് പ്രശസ്ത മിമിക്രി കലാകാരൻ സുധി കലാഭവൻ അവതരിപ്പിക്കുന്ന വൺ മാൻ ഷോ എന്നിവയും ഉണ്ടാകും.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തഞ്ഞൂറോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോരത്തിന്റെ സുന്ദരിയായ പാലക്കയം തട്ട് കണ്ണൂരില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയാണ്. തളിപ്പറമ്പില്‍ നിന്നും കുടിയാന്‍മല- പുലിക്കുരുമ്പ റൂട്ടില്‍ 4 കിലോമീറ്റര്‍ മതി പാലക്കയം തട്ടിലെത്താന്‍.കുടിയാന്‍മല മുതല്‍ പാലക്കയംതട്ടുവരെയുള്ള യാത്ര സഞ്ചാരികൾക്ക് വന്യമായ ഒരനുഭൂതിയാണ്‌ സമ്മാനിക്കുന്നത്.ഓടിയെത്തി മുഖം കാണിച്ചുപോകുന്ന മഞ്ഞും ഇരുവശങ്ങളിലായി നിറഞ്ഞു നില്ക്കുന്ന മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന മലകളും ഒക്കെ പാലക്കയം തട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നു.മെയിന്‍ റോഡില്‍ നിന്ന് നേരേചെന്നു കയറുന്നത് അടിവാരത്താണ്. ഇവിടെനിന്നാണ് പാലക്കയം തട്ടിന്റെ നെറുകയിലേക്കുള്ള യാത്ര തുടങ്ങുന്നത്.ചരലുകള്‍ നിറഞ്ഞ ചെമ്മണ്‍ പാത.നടന്നു കയറുകയാണെങ്കില്‍ അവസാനത്തെ ഒന്നരകിലോമീറ്റര്‍ കുത്തനെ മണ്‍റോഡിലൂടെയുള്ള കയറ്റം തികച്ചും സാഹഹസികമാണ്. വെട്ടിയുണ്ടാക്കിയ വഴിയുപേക്ഷിച്ച് പുല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ കയറുന്നവരും ഉണ്ട്.മുകളിലെത്തിയാൽ പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പുകമഞ്ഞുവന്നു മൂടിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ ഇവിടെ നിന്നാൽ കാണാം. ഉദയസൂര്യനെ കാണാൻ പുലർച്ചെ മലകയറുന്നവരുമുണ്ട്.നോക്കിനിൽക്കെ കുടക് മലനിരകൾക്ക് മുകളിലൂടെ ഉയർന്നുവരുന്ന സ്വർണവർണമുള്ള സൂര്യരശ്മികൾ നമ്മുടെ അരികിലെത്തും. ഈ ഉദയം പോലെ തന്നെ മനോഹരമാണ് ഇവിടുത്തെ അസ്തമയവും.അസ്തമയ സൂര്യനേയും കണ്ട് ഏറെ വൈകിയാണ് മലയിറങ്ങുന്നതെങ്കിൽ മലയുടെ അടിവാരത്ത് താമസിക്കാൻ റിസോർട്ടുകൾ ലഭ്യമാണ്. ഭക്ഷണവും ഇവിടെ ലഭിക്കും.പക്ഷെ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അഞ്ചോളം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സോർബിങ് ബോൾ, സിപ്പ്‌ലൈൻ, ഗൺ ഷൂട്ടിങ്ങ്, ആർച്ചറി, റോപ്പ് ക്രോസ് എന്നിവയാണവ.

keralanews palakkayamthattu fest 2018 in palakkayamthattu which is known as munnar of kannur on december28 29 and 30th (2)
എത്തിച്ചേരാൻ:
കണ്ണൂരിൽ നിന്നും 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ടമലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയംതട്ട്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെ നിന്നും മലയിലേക്ക് ജീപ്പ് സർവീസ് ഉണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് മലയുടെ ഒന്നര കിലോമീറ്റർ താഴെ കോട്ടയംതട്ടുവരെ എത്താം. അവിടെ നിന്ന് മലമുകളിലേക്ക് നടക്കുകയോ വാടക ജീപ്പിൽ പോവുകയോ ചെയ്യാം. ബൈക്കുകളിലാണെങ്കിൽ മലമുകളിലെ ഡി.ടി.പി.സി. ഗേറ്റുവരെ വരെ എത്താം. റോഡ് മെച്ചപ്പെടുത്തുന്ന പണി പൂർത്തിയായാൽ പ്രവേശന കവാടം വരെ എല്ലാ വാഹനങ്ങൾക്കും എത്തിച്ചേരാം. തളിപ്പറമ്പ്-കരുവഞ്ചാൽ-വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽ നിന്നും പാലക്കയംതട്ടിലേക്ക് ടാക്‌സി ജീപ്പ് സർവീസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.
keralanews palakkayamthattu fest 2018 in palakkayamthattu which is known as munnar of kannur on december28 29 and 30th (3)
Previous ArticleNext Article