Kerala, News

മസാലദോശയിൽ തേരട്ട; പറവൂരിൽ ഹോട്ടൽ പൂട്ടിച്ചു

എറണാകുളം: മസാലദോശയിൽ നിന്ന് തേരട്ടയെ കിട്ടിയതായി പരാതി. എറണാകുളം പറവൂരിലെ വസന്ത് വിഹാർ ഹോട്ടലിലാണ് സംഭവം. ഇതിന് പിന്നാലെ പറവൂർ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി.തുടര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഹോട്ടലിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.ഹോട്ടലിലെ ഭക്ഷ്യ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.രാവിലെ പത്ത് മണിയോടെ മാഞ്ഞാലി സ്വദേശികളായ കുടുംബം മസാല ദോശ ഓർഡർ ചെയ്തു. കഴിച്ചുകൊണ്ടിരിക്കവേയാണ് തേരട്ടയെ കണ്ടത്. തുടർന്ന് ഇവരാണ് ആരോഗ്യവകുപ്പിന് പരാതി നൽകി.ഇതിന് പിന്നാലെയാണ് പറവൂർ നഗരസഭാ ആരോഗ്യവിഭാഗം പരിശോാധന നടത്തിയത്.നഗരത്തിലെ മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 68 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനേത്തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടിയിരുന്നു.
Previous ArticleNext Article