Kerala, News

കണ്ണൂർ പേരാവൂരിലെ അഗതിമന്ദിരത്തിൽ നൂറോളം അന്തേവാസികൾക്ക് കൊറോണ;മരണങ്ങള്‍ നാലായി

keralanews corona confirmed in hundreds of inmates in an orphanage in kannur peravoor four died

കണ്ണൂർ: പേരാവൂരിലെ അഗതി മന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കൊറോണ സ്ഥിരീകരിച്ചു.തെറ്റുവഴിയിലെ കൃപാഭവനിലാണ് രോഗവ്യാപനം അതിരൂക്ഷമായത്. ഇവിടുത്തെ അന്തേവാസികളായ 234 നാലുപേരില്‍ പകുതിയോളം പേര്‍ക്കും രോഗം ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരാഴ്ചയ്‌ക്കിടെ നാല് പേരാണ് ഇവിടെ കൊറോണ ബാധിച്ച് മരിച്ചത്.  എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുകൊണ്ടെന്നും രോഗവ്യാപനത്തിന് പരിഹാരമല്ലാത്ത അവസ്ഥയാണെന്ന് നടത്തിപ്പുകാര്‍ ചുണ്ടിക്കാട്ടുന്നു. മാനസിക വിഭ്രാന്തി അടക്കമുള്ള വിവിധ രോഗങ്ങളുള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. അതുകൊണ്ടുതന്നെ രോഗബാധിതരാകുന്നവര്‍ക്ക് ബോധവല്‍ക്കരണം നടത്തി ആവശ്യമായ പരിചരണം നല്‍കുന്നതിന് സാധ്യമല്ലാത്ത സ്ഥിതിയാണ്.കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ മരണം ഉണ്ടാകുന്നത് . 72 കാരനായ മുരിങ്ങോടി സ്വദേശി രാജനായിരുന്നു അത്. തുടര്‍ന്ന് ചൊവ്വാഴ്ച മൂന്നു പേരും മരിച്ചു. കണിച്ചാര്‍ ചാണപ്പാറ സ്വദേശി പള്ളിക്കമാലില്‍ മേരി (66) , മാനന്തേരി കാവിന്മൂല സ്വദേശി സജിത്ത് (33) , ഉത്തര്‍പ്രദേശ് സ്വദേശി സന്ദേശ് (43) എന്നിവരാണ് മരിച്ചത്.25നും 95 നും ഇടയിലുള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. സുമനസ്സുകളുടെ സഹായത്തോടെയാണ് അഗതിമന്ദിരം മുന്നോട്ട് പോകുന്നത്. എന്നാൽ കൊറോണയായതിനാൽ ആളുകൾ വരാതായതോടെ സംഭാവനകളും നിലച്ചു. അന്തേവാസികൾക്ക് ഭക്ഷണം അടക്കം കിട്ടാത്ത അവസ്ഥയാണ് ഉള്ളത്.അവര്‍ക്കാവശ്യമായ മരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്നും സ്ഥാപന ഡയറക്ടര്‍ സന്തോഷ് പറഞ്ഞു. അന്തേവാസികളില്‍ നിരവധിപേര്‍ മാനസിക രോഗികളാണ് . ഇവര്‍ക്ക് ഒരു മാസം മരുന്നിനു മാത്രം മുപ്പതിനായിരം രൂപയോളം വേണം. രണ്ടേകാല്‍ ലക്ഷത്തോളം രൂപ മരുന്ന് വാങ്ങിയ വകയില്‍ ഒരു കമ്പനിക്ക് നല്‍കാനുണ്ടെന്നും സന്തോഷ് പറഞ്ഞു.

Previous ArticleNext Article