Kerala, News

ജില്ലയിൽ ഏകീകൃത മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ വരുന്നു;കോഴിക്കച്ചവടക്കാർക്ക് ഇനി ലൈസൻസ് എടുക്കാം

keralanews uniform waste management units are coming up in the district and the poultry owners can now take a license

കണ്ണൂർ:ജില്ലയിൽ മൂന്നിടങ്ങളിലായി ഏകീകൃത മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ ആരംഭിക്കുന്നു.ഇതോടെ കോഴിക്കച്ചവടക്കാർക്ക് ഇനി ലൈസൻസ് എടുക്കാം.ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് കോഴിക്കച്ചവടത്തിന് ലൈസൻസ് നിർബന്ധമാക്കിയിട്ടും ജില്ലയിലെ കോഴിക്കടകളെല്ലാം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്.ഓരോ കോഴിക്കടകൾക്കും പ്രത്യേകം മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ വേണമെന്ന വ്യവസ്ഥയെ തുടർന്നാണിത്. പാപ്പിനിശ്ശേരി,കൂത്തുപറമ്പ്,പയ്യന്നൂർ എന്നിവിടങ്ങളിലാണ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുക. ഇവിടേക്ക് കോഴിമാലിന്യം എത്തിക്കാമെന്ന ഉറപ്പ് കോഴിക്കച്ചവടക്കാരിൽ നിന്നും വാങ്ങി ഈ ഉറപ്പിൽ അവർക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസൻസ് നൽകും.ഓരോ പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോഴിക്കച്ചവടക്കാരുടെ യോഗം വിളിച്ചാണ് പദ്ധതി നടപ്പാക്കുക.’അഴുക്കിൽ നിന്നും അഴകിലേക്ക്’ എന്ന പേരിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കോഴിക്കടകൾക്ക് ലൈസൻസ് നൽകുന്നതും കോഴിമാലിന്യ സംസ്ക്കരണം ഉറപ്പാക്കുകയും ചെയ്യുന്നത്.

Previous ArticleNext Article