Kerala, News

ട്രാന്സ്ജെന്ഡേഴ്സിന് എസ്എസ്എൽസി ബുക്കിൽ ലിംഗപദവി തിരുത്താൻ അനുവാദം

keralanews transgenders can change their gender in s s l c book

കോട്ടയം.എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലെയും രേഖകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗപദവി തിരുത്താന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സർക്കാർരേഖകളിൽ ലിംഗപദവിയുടെ ചോദ്യാവലിയിൽ ഇനിമുതൽ സ്ത്രീ/പുരുഷൻ/ട്രാൻസ്‌ജെൻഡർ എന്നിങ്ങനെ ഉൾപ്പെടുത്തും.നിലവിൽ ട്രാൻസ്‌ജെൻഡറുകൾക്ക് അവർ സ്ത്രീയോ പുരുഷനോ എന്നു രേഖപ്പെടുത്താൻമാത്രമായിരുന്നു അവസരം ലഭിച്ചിരുന്നത്.ഇനിമുതൽ സാമൂഹികനീതിവകുപ്പ് നൽകുന്ന ജെൻഡർ സർട്ടിഫിക്കറ്റ് ഹാജരാക്കി എല്ലാ രേഖകളിലും ഇത്തരം വിഭാഗക്കാർക്ക് ട്രാൻസ്‌ജെൻഡർ എന്നുതന്നെ ലിംഗപദവി മാറ്റാനാകും.ഹൈക്കോടതിയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സംഘടനകൾ സമർപ്പിച്ചിരുന്ന ഹർജിയിലെ തീർപ്പിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിനു കീഴിലുള്ള എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി.ജെൻഡർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി. ബുക്കിലെ രേഖപ്പെടുത്തലുകളിൽ മാറ്റം വരുത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ഉടനുണ്ടാവും. അത് പൂർത്തിയായാൽ എസ്.എസ്.എൽ.സി. ബുക്കിൽ നിലവിലുള്ള ലിംഗപദവി മാറ്റി ട്രാൻസ്‌ജെൻഡർ എന്ന് ചേർക്കാനാകും.

Previous ArticleNext Article