Kerala, News

ക​ണ്ണൂ​രി​ല്‍ സി​പി​എം- ബി​ജെ​പി സംഘർഷത്തിൽ ഏഴുപേർക്ക് പരിക്ക്

keralanews seven injured in cpm bjp conflict in kannur

കണ്ണൂർ:പിണറായി എരുവട്ടിയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബോംബേറിലും സംഘര്‍ഷത്തിലും ഒരു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇരു വിഭാഗത്തിലുംപെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ നാല് സിപിഎം. പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും ബിജെപി. പ്രവര്‍ത്തകരില്‍ ഒരാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും രണ്ടു പേരെ വടകര ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊട്ടന്‍പാറ ആലക്കണ്ടി ബസാറിനടുത്ത കൊയ്യാളന്‍കുന്ന് ക്ഷേത്ര ഉത്സവത്തിന് സുഹൃത്തിന്റെ ക്ഷണമനുസരിച്ചെത്തിയ സി പി എം പ്രവര്‍ത്തകന്‍ സായന്തിനെ (26) ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് വച്ച്‌ ദണ്ഡ് ഉപയോഗിച്ച്‌ മർദിച്ചതാണ് സംഘർഷത്തിന് തുടക്കം.യുവാവിന്റെ നിലവിളി കേട്ട് മറ്റ് സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ക്ക് നേരെ ബോംബേറുണ്ടായി. സ്ഫോടനത്തിലാണ് സായന്തിന്റെ സഹോദരിയും വിദ്യാര്‍ത്ഥിനിയുമായ ആര്യ (17), മറ്റ് സി പി എം പ്രവര്‍ത്തകരായ കുണ്ടുകുളങ്ങര രാഗേഷ് (26), കാര്‍ത്തിക് (28) എന്നിവര്‍ക്ക് പരിക്കേറ്റത്. പ്രത്യാക്രമണമായി നടന്ന ബോംബേറില്‍ ബിജെപി പഞ്ചായത്ത് സിക്രട്ടറി സി രാജേഷ് (34), പ്രവര്‍ത്തകരായ സി സനോജ്(38), അഭിജിത്ത് (24) എന്നിവർക്ക് പരിക്കേറ്റു.തലക്കും വയറിനും പരിക്കേറ്റ സനോജിന്റെ നില ഗുരുതരമാണ്. ഇയാള്‍ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Previous ArticleNext Article