India, News

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്;കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറി

keralanews priyanka gandhi entered to politics and appointed as icc general secretary

ന്യൂഡൽഹി:പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കി കോൺഗ്രസിന്റെ കരുത്തുറ്റ നീക്കം.കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറിയായി പ്രിയങ്ക ചുമതലയേറ്റു.സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് ഇന്നലെ നിയമനം നടത്തിയത്.പ്രിയങ്ക ഫെബ്രുവരി ആദ്യം ചുമതലയേല്‍ക്കും.ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലും തെരഞ്ഞെടുക്കപ്പെട്ടു.രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ട് പോയപ്പോള്‍ ഒഴിവുവന്ന എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി പദവിയിലാണ് കെ.സി വേണുഗോപാലിനെ നിയമിച്ചത്.യുപിയില്‍ എസ‌്പി–ബിഎസ‌്പി സഖ്യത്തില്‍നിന്ന‌് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന‌് കടുത്ത നിരാശയിലായിരുന്നു കോണ്‍ഗ്രസ‌് അണികള്‍. പഴയ ശക്തികേന്ദ്രത്തില്‍ ഏതുവിധേനയും വീണ്ടും സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ‌് പ്രിയങ്കയുടെ രംഗപ്രവേശം.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി, ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഗ്‌പുര്‍, സോണിയയും രാഹുലും പ്രതിനിധാനം ചെയ്യുന്ന റായ‌്ബറേലി, അമേത്തി, നെഹ‌്റുവിന്റെ മണ്ഡലമായിരുന്ന ഫൂല്‍പ്പുര്‍ എന്നിവ കിഴക്കന്‍ യുപിയിലാണ‌്.

Previous ArticleNext Article