Kerala, News

പ്ലാച്ചിമടയിൽ സമരം വീണ്ടും സജീവമാകുന്നു;ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി തുടർപ്രക്ഷോഭത്തിലേക്ക്

keralanews plachimada strike is reactivated again

പാലക്കാട്:പ്ലാച്ചിമടയിൽ സമരം വീണ്ടും സജീവമാകുന്നു.ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി തുടർപ്രക്ഷോഭത്തിലേക്ക്. സംസ്ഥാനം പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നിയമമാക്കുക, പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക,കൊക്ക കോള കമ്ബനിക്കെതിരെ ചുമത്തിയ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ എടുക്കുക എന്നീ ന്യായമായ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ച്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന് പ്ലാച്ചിമട സമരസമിതി നേതാക്കള്‍ അറിയിച്ചു.2009 ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ  നിന്നും ഈടാക്കാമെന്ന് റിപ്പോര്‍ട്ടും അന്ന് നല്‍കിയിരുന്നു. 2011 ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നിയമസഭ പാസ്സാക്കി.രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തതക്കുറവിന്റെ പേരില്‍ ബില്ല് മടക്കി.സംസ്ഥാന സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. പ്രാദേശിക സമരങ്ങളെ തുടര്‍ന്ന് 2017 ല്‍, പരിഹാരമുറപ്പെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. ഇതും കടലാസില്‍ മാത്രമാണെന്ന് സമരസമിതി ആരോപിക്കുന്നു.പ്ലാച്ചിമടയില്‍ പുതിയ പദ്ധതിക്ക് കളമൊരുങ്ങുന്നത് പ്രതിഷേധാര്‍ഹമെന്നാണ് സമരസമിതിയുടെ നിലപാട്. പ്ലാച്ചിമടയില്‍ കാര്‍ഷികേതര പദ്ധതികളൊന്നും അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു.

Previous ArticleNext Article