Kerala, News

മരട് ഫ്ലാറ്റ് പൊളിക്കല്‍;സമീപവാസികളുടെ ആശങ്കയകറ്റാന്‍ സബ്‌കളക്റ്റർ ഇന്ന് വിശദീകരണയോഗം വിളിച്ചു

keralanews marad flat demolition subcollector called a clarification meeting today

കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കുന്നതിന് മുന്നോടിയായി പരിസരവാസികള്‍ക്കായി വിശദീകരം യോഗങ്ങള്‍ നടത്തും. ഫ്‌ളാറ്റ് പൊളിക്കുന്നത് സംബന്ധിത്തുള്ള പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് ഇത്. ഹോളിഫെയ്ത്ത് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകളുടെ സമീപവാസികളുടെ യോഗമാണ് സബ് കളക്ടര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഹോളി ഫെയ്ത് ഫ്‌ളാറ്റിന് സമീപം താമസിക്കുന്നവര്‍ക്കായി വൈകിട്ട് മൂന്ന് മണിക്ക് കുണ്ടന്നൂര്‍ പെട്രോ ഹൗസിന് സമീപവും ഗോള്‍ഡന്‍ കായലോരം പാര്‍പ്പിട സമുച്ഛയത്തിന് സമീപം താമസിക്കുന്നവര്‍ക്ക് ഫ്‌ളാറ്റ് പരിസരത്ത് വൈകിട്ട് അഞ്ച് മണിക്കുമാണ് യോഗം നടത്തുക. പാര്‍പ്പിട സമുച്ഛയത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഫ്‌ളാറ്റ് പൊളിക്കുമ്ബോള്‍ എത്ര ദൂരത്തില്‍ പ്രത്യാഘാതം ഉണ്ടാകും, കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് വിശദീകരണം നല്‍കുന്നത്. പൊളിപ്പിക്കല്‍ ചുമലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗാണ് വിശദീകരണം നല്‍കുന്നത്.അതേസമയം ഫ്ലാറ്റുകള്‍ പൊളിച്ച്‌ നീക്കാന്‍ രണ്ട് കമ്ബനികളെ തെരഞ്ഞെടുത്തെങ്കിലും നഗരസഭ കൗണ്‍സില്‍ ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും കൗണ്‍സിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമാണ് നഗരസഭ കൗണ്‍സിലിന്. ഈ സാഹചര്യം വ്യക്തമാക്കി സബ് കളക്‌ടര്‍ ചീഫ് സെക്രട്ടറിയ്ക്ക് നാളെ കത്ത് നല്‍കും.

Previous ArticleNext Article