Kerala, News

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു

keralanews johnson and jonson baby shampoo banned in kerala

കൊച്ചി:ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു.കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്ബുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്ബൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് ഷാമ്പു വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ട് ഉത്തരിവിറങ്ങുന്നത്.സംസ്ഥാന ഡ്രഗ് കണ്‍ട്രോളറാണ് ഉത്തരവിട്ടത്. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്ബനിയുടെ ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിന് കാരമാകുന്നവെന്ന ആരോപണം നേരത്തേയും ഉയര്‍ന്നിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ പൗഡര്‍ കാന്‍സറിന് കാരണമായി എന്ന പരാതിയില്‍ 22 സ്ത്രീകള്‍ക്ക് 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ അമേരിക്കന്‍ കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു.ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചു എന്നായിരന്നു കേസ്. കഴിഞ്ഞ 40 വര്‍ഷമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ഉല്‍പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന അസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ട്. എന്നാല്‍ കമ്പനി ഇത് മറച്ചുവെക്കുകയായിരുന്നെന്നായിരുന്നു പരാതിക്കാരുടെ വാദം.

Previous ArticleNext Article