India, Kerala, News

പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി; ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാം

keralanews gst counsil gave permission to impose cess for kerala flood relief

ന്യൂഡല്‍ഹി:ചരക്ക് സേവനനികുതിക്ക് മേല്‍ പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാം.ഏത് ഉത്പന്നങ്ങള്‍ക്ക് എത്ര ശതമാനമാണ് സെസ്സെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തരപുനര്‍നിര്‍മ്മാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം.ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ.ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിയിരുന്നു. അതേസമയം, ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20ല്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇതു നേട്ടമാകും.

Previous ArticleNext Article