Kerala, News

കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്‌ക്കരണം;ക്ലറിക്കല്‍ ജോലിയില്‍ നിന്ന് ഓപ്പറേറ്റിംഗ് വിഭാഗ ജോലിക്കാരെ മാറ്റി പുതിയ ഉത്തരവ്

keralanews duty modification in ksrtc operating staff shifted from clerical duty

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്‌ക്കരണം.ക്ലറിക്കല്‍ ജോലിയില്‍ നിന്ന് ഓപ്പറേറ്റിംഗ് വിഭാഗ ജോലിക്കാരെ മാറ്റി പുതിയ ഉത്തരവ് പുറത്തിറക്കി.ഓപ്പറേറ്റിംഗ് വിഭാഗത്തില്‍പെട്ട സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവരെ ക്ലെറിക്കല്‍ ജോലികളില്‍ നിന്ന് മാറ്റും.പുതിയ ഉത്തരവനുസരിച്ച് ക്ലെറിക്കല്‍ ജോലികള്‍ ഇനി മുതല്‍ മിനിസ്റ്റീരിയില്‍ സ്റ്റാഫ് ചെയ്യും.ബസ് സ്റ്റാന്റുകളിലെ എഴുത്ത് ജോലികളും, അനൗണ്‍സ്‌മെന്റ് ജോലികളുമായി ഓഫീസിനകത്ത് ഇരിക്കുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ഇനിമുതല്‍ ബസ്സുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിച്ചും പരിഹരിച്ചും ബസ് സ്റ്റേഷനുകളില്‍, ഓഫീസിന് പുറത്തുതന്നെ ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം.അതെസമയം, ഓഫീസിനകത്തെ ജോലികള്‍ പൂര്‍ണ്ണമായും മിനിസ്റ്റീരിയല്‍ വിഭാഗത്തെ ഏല്‍പിച്ചതിനെതിരെ ശക്തമായ എതിര്‍പ്പുമായി യൂണിയനുകള്‍ രംഗത്ത് എത്തി. കെഎസ്‌ആര്‍ടിസി മാനുവലിന് വിരുദ്ധമാണ് പുതിയ ഉത്തരവെന്നാണ് സംഘടനകളുടെ നിലപാട്.

Previous ArticleNext Article