Kerala, News

രണ്ടു കോടി രൂപ മോചനദ്രവമാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

keralanews college student who was kidnapped from manjeswaram demanding 2crore rupees has been found

കാസർകോഡ്:രണ്ടുകോടി രൂപ മോചനദ്രവമാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി.മംഗളൂരുവിലെ ഒരു ബസ് സ്റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.തുങ്കതക്കട്ട കളിയൂര്‍ സ്വദേശി അബൂബക്കറിന്റെ മകന്‍ ഹാരിസിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയത്.സഹോദരിക്കൊപ്പം ബൈക്കില്‍ മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റുകയായിരുന്നു.ഹാരിസ് തന്നെയാണ്താന്‍ മാംഗളൂരിലേക്ക് വരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാര്‍ ഉടനെ പോലീസിനെ വിളിച്ചറിയിച്ചു.പൊലീസ് മംഗളൂരുവിലെത്തിയാണ് കുട്ടിയെ കൂട്ടുകൊണ്ടുവന്നത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ഹാരിസിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം വീട്ടുകാരോടൊപ്പം വിട്ടയക്കും.ഗള്‍ഫില്‍നിന്നുള്ള ക്വട്ടേഷനാണു തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് സൂചന. ബന്ധുക്കള്‍ക്ക് ഗള്‍ഫ് നമ്ബറുകളില്‍നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഗള്‍ഫില്‍ വച്ച്‌ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഹാരിസിന്റെ അമ്മാവന്‍ ലത്തീഫും മറ്റൊരാളുമായി 2 കോടിയിലറെ രൂപയുടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ലത്തീഫിന്റെ കുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ആളുമാറി ഹാരിസിനെ കൊണ്ടുപോകുകയായിരുന്നുവെന്നാണ് നിഗമനം.

Previous ArticleNext Article