Kerala, News

കാസർകോട് ഹർത്താലിൽ സംഘർഷം;വാഹനങ്ങൾ തകർത്തു;പോലീസ് ലാത്തി വീശി;ഗ്രനേഡ് പ്രയോഗിച്ചു

keralanews violence in hartal in kasarkode vehicles destroyed police used granade

കാസർകോഡ്:കാസർകോഡ് ജില്ലയിൽ ഹർത്താലിൽ വ്യാപക ആക്രമണം.ബന്തിയോട്ട് വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ രണ്ടു കാറുകള്‍ തകര്‍ത്തു.വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്.ഒരു ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറും തകര്‍ത്തു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ ലാത്തി ഉപയോഗിച്ച് വിരട്ടിയോടിക്കുകയായിരുന്നു. ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്.

Previous ArticleNext Article