Kerala, News

ഹർത്താലിനെതിരെ വ്യാപാരികൾ;കോഴിക്കോട് വ്യപാരികൾ കൂട്ടമായെത്തി കടകൾ തുറന്നു

keralanews traders against hartal merchants opened shops in kozhikkode

കോഴിക്കോട്:ശബരിമല യുവതീ പ്രവേശനത്തിനെതിരെ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ വ്യാപാരികൾ.കോഴിക്കോട് വ്യാപാരികൾ കൂട്ടമായെത്തി കടകൾ തുറന്നു.നൂറോളം വ്യാപാരികള്‍ സംഘമായി എത്തി കടകള്‍ തുറക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. കൊച്ചിയിലും വ്യാപാരികൾ കടകൾ തുറന്നു.പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് പൊലീസ് നല്‍കുന്നതെന്ന് കൊച്ചിയിലെ വ്യാപാരികള്‍ പറഞ്ഞു. കൊല്ലം പള്ളിമുക്കില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു. പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്.തിരുവനന്തപുരതു കടകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമെന്നു വ്യാപാരികള്‍ വ്യക്തമാക്കി. പൊലീസ് സംരക്ഷണം കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.ചാലയിൽ ഉള്‍പ്പെടെ കടകള്‍ തുറന്നിട്ടില്ല.

Previous ArticleNext Article