Kerala, News

പയ്യന്നൂരിൽ പോലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് 3 പോലീസുകാർക്ക് പരിക്ക്

keralanews three policemen injured when police vehicle and lorry collided

പയ്യന്നൂർ:പയ്യന്നൂരിൽ പോലീസ് കൺട്രോൾ റൂമിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് 3 പോലീസുകാർക്ക് പരിക്ക്.അപകടത്തില്‍ പയ്യന്നൂര്‍ പോലീസിലെ എഎസ്‌ഐ സുനില്‍ കുമാര്‍,സിപിഒ ഷമീം,ഡ്രൈവര്‍ രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ 1.30ഓടെ കണ്ടോത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്.നൈറ്റ് പെട്രോളിംങ്ങിന്റെ ഭാഗമായി കരിവെള്ളൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ കണ്ടോത്ത് റോഡരികില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനത്തിൽ പിന്നില്‍ നിന്നുവന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തിന്റെ വലതു ഭാഗം തകര്‍ന്നു. അപകടമുണ്ടാക്കിയ ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Previous ArticleNext Article