Kerala, News

മട്ടന്നൂരിൽ ഗ്യാസ് ഏജൻസി ഓഫീസിൽ മോഷണം;ഒരാൾ പിടിയിൽ

keralanews theft in gas agency office in mattannur one under custody

കണ്ണൂർ:മട്ടന്നൂരിൽ ഗ്യാസ് ഏജൻസി ഓഫീസിൽ മോഷണം.മട്ടന്നൂർ-ഇരിട്ടി റോഡിൽ പ്രവർത്തിക്കുന്ന ടി ആർ ഗ്യാസ് ഏജൻസി ഓഫീസിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഓഫീസിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ട്ടാവ് അകത്തുകടന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഓഫീസിലെത്തിയവരാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഓഫീസിനുള്ളിൽ സിസിടിവി ക്യാമറ നശിപ്പിച്ച നിലയിലും മേശയിലെ ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിലും കണ്ടത്.ഓഫീസിലെ കംപ്യൂട്ടറും നശിപ്പിച്ചിട്ടുണ്ട്.മുഖംമൂടി ധരിച്ചെത്തിയ ഒരു യുവാവ് കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിപൊളിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.ഗ്യാസ് ഏജൻസി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മട്ടന്നൂർ എസ്‌ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ കസ്റ്റഡിയിലായിരിക്കുന്നത്.ഇയാളെ ചോദ്യം ചെയ്തു വരികയാണ്.കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Previous ArticleNext Article