Kerala, News

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല

keralanews the decision to conduct sslc and higher secondary exams on the same day will not implemented this year

തിരുവനന്തപുരം:എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇനിമുതൽ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല. ഡി.പി.ഐ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം.ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞും നടത്തും.ഇരു പരീക്ഷകളും ഒരുമിച്ച് നടത്തുന്നതിന് നിരവധി സ്കൂളുകളിൽ സൗകര്യക്കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.എസ്എസ്എൽസി പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 28 ന് അവസാനിക്കും.കണക്കു പരീക്ഷയുടെ തലേന്ന് അവധി നല്‍കും. ഇതനുസരിച്ച് ടൈംടേബിളില്‍ മാറ്റംവരും. 25-ന് സോഷ്യല്‍ സ്റ്റഡീസ്, 26-ന് അവധി, 27-ന് കണക്ക്, 28-ന് ബയോളജി എന്നിങ്ങനെയാണ് പുതുക്കിയ ടൈംടേബിള്‍.അധ്യാപക സംഘടനകളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

Previous ArticleNext Article